-
“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”വീക്ഷാഗോപുരം—2009 | ഒക്ടോബർ 15
-
-
9. അഭിഷിക്ത ക്രിസ്ത്യാനികളെ പൗലോസ് ഒരു ശരീരത്തിലെ അവയവങ്ങളോട് സാദൃശപ്പെടുത്തുന്നത് എന്തുകൊണ്ട്?
9 റോമർ 12:4, 5, 9, 10 വായിക്കുക. ഒരു ശരീരത്തിലെ അവയവങ്ങളോടാണ് അഭിഷിക്ത ക്രിസ്ത്യാനികളെ പൗലോസ് ഇവിടെ താരതമ്യം ചെയ്യുന്നത്. അവർ ക്രിസ്തുവെന്ന ശിരസ്സിൻകീഴിൽ ഐക്യത്തിൽ വർത്തിക്കുന്നു. (കൊലോ. 1:18) ഒരു ശരീരത്തിൽ വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കുന്ന പല അവയവങ്ങളുള്ളതുപോലെ ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ‘പലരെങ്കിലും ക്രിസ്തുവിൽ ഒരു ശരീരമാണെന്ന്’ പൗലോസ് അവരോടു പറയുന്നു. സമാനമായി, എഫെസൊസിലെ അഭിഷിക്ത ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചുകൊണ്ട് പൗലോസ് പറഞ്ഞു: “നമുക്ക് സ്നേഹത്തിൽ ക്രിസ്തു എന്ന ശിരസ്സിൻകീഴിൽ സകലത്തിലും വളർന്നുവരാം. അവൻ മുഖേന ശരീരം മുഴുവനും വളർച്ച പ്രാപിക്കുന്നു; ശരീരം സകല സന്ധിബന്ധങ്ങളാലും വേണ്ടവിധം സംയോജിതമായിട്ട് അവയവങ്ങൾ അതതിന്റെ ധർമം യഥോചിതം നിർവഹിച്ചുകൊണ്ട് സ്നേഹത്തിൽ അഭിവൃദ്ധിപ്പെടുന്നു.”—എഫെ. 4:15, 16.
-
-
“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”വീക്ഷാഗോപുരം—2009 | ഒക്ടോബർ 15
-
-
11. നമ്മുടെ ഐക്യത്തിനാധാരം എന്താണ്, പൗലോസ് മറ്റ് എന്ത് ഉദ്ബോധനംകൂടി നൽകി?
11 അത്തരം ക്രിസ്തീയ ഐക്യത്തിന് ആധാരം “ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്നേഹ”മാണ്. (കൊലോ. 3:14) റോമർ 12-ാം അധ്യായത്തിൽ പൗലോസ് ഇത് എടുത്തുപറയുന്നുണ്ട്. നമ്മുടെ സ്നേഹം ‘കാപട്യമില്ലാത്തതായിരിക്കണമെന്നും’ ‘സഹോദരസ്നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കണമെന്നും’ അവൻ ഉപദേശിച്ചു. പരസ്പരബഹുമാനം ഉണ്ടായിരിക്കാൻ ഇത് സഹായിക്കുന്നു. “പരസ്പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്നാണല്ലോ അപ്പൊസ്തലൻ ഓർമിപ്പിക്കുന്നത്. എന്നാൽ നമ്മുടെ സ്നേഹം അന്ധമായിരിക്കരുത്, സഭയെ ശുദ്ധമായി സൂക്ഷിക്കാൻ ആവുന്നതെല്ലാം നാം ചെയ്യണം. സ്നേഹത്തെക്കുറിച്ചു സംസാരിക്കവെ പൗലോസ് ഈ ഉദ്ബോധനംകൂടി നൽകി: “ദോഷത്തെ വെറുത്ത് നല്ലതിനോടു പറ്റിനിൽക്കുവിൻ.”
-