-
എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കുകജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
2. സത്യസന്ധരായിരിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
നമ്മൾ ‘പരസ്പരം സത്യം പറയാനാണ്’ യഹോവ ആഗ്രഹിക്കുന്നത്. (സെഖര്യ 8:16, 17) എന്താണ് അതിന്റെ അർഥം? നമ്മൾ കുടുംബാംഗങ്ങളോടോ സഹജോലിക്കാരോടോ സഭയിലെ സഹോദരീസഹോദരന്മാരോടോ ഗവൺമെന്റ് അധികാരികളോടോ, ആരോടു സംസാരിക്കുമ്പോഴും നുണ പറയരുത്. അവർക്കു തെറ്റായ വിവരങ്ങൾ കൊടുക്കുകയും അരുത്. സത്യസന്ധരായ വ്യക്തികൾ മോഷ്ടിക്കില്ല, മറ്റുള്ളവരെ വഞ്ചിക്കില്ല. (സുഭാഷിതങ്ങൾ 24:28; എഫെസ്യർ 4:28 എന്നീ വാക്യങ്ങൾ വായിക്കുക.) കൂടാതെ, അവർ എല്ലാ നികുതികളും കൃത്യമായി കൊടുക്കും. (റോമർ 13:5-7) ഈ പറഞ്ഞ കാര്യങ്ങളിലും മറ്റ് “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ” നമ്മൾ ആഗ്രഹിക്കുന്നു.—എബ്രായർ 13:18.
-
-
നിഷ്പക്ഷരായിരിക്കുക എന്നതിന്റെ അർഥംജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
പാഠം 45
നിഷ്പക്ഷരായിരിക്കുക എന്നതിന്റെ അർഥം
‘നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കരുത്’ എന്നാണ് യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. (യോഹന്നാൻ 15:19) ലോകത്തിന്റെ രാഷ്ട്രീയകാര്യങ്ങളിലും യുദ്ധങ്ങളിലും പക്ഷംപിടിക്കാതിരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. എന്നാൽ നിഷ്പക്ഷരായിരിക്കുന്നത് എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം നമ്മൾ അങ്ങനെ നിലപാടെടുക്കുമ്പോൾ ആളുകൾ കളിയാക്കിയേക്കാം. അങ്ങനെയാണെങ്കിൽ നമുക്ക് എങ്ങനെ നിഷ്പക്ഷത കാണിച്ചുകൊണ്ട് യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിയും?
1. യഥാർഥ ക്രിസ്ത്യാനികൾ ഗവൺമെന്റുകളെ എങ്ങനെയാണ് കാണുന്നത്?
ക്രിസ്ത്യാനികൾ ഗവൺമെന്റുകൾക്ക് ആദരവും ബഹുമാനവും കൊടുക്കുന്നവരാണ്. യേശു പറഞ്ഞതുപോലെ അവർ ‘സീസർക്കുള്ളത് സീസർക്ക് കൊടുക്കുന്നു.’ അതായത്, നികുതി അടയ്ക്കുന്നതുൾപ്പെടെ രാജ്യത്തെ നിയമങ്ങളെല്ലാം അനുസരിക്കുന്നു. (മർക്കോസ് 12:17) യഹോവ അനുവദിക്കുന്നതുകൊണ്ട് മാത്രമാണു മനുഷ്യർക്ക് ഇന്നു ഭരണം നടത്താൻ കഴിയുന്നത് എന്നാണു ബൈബിൾ പഠിപ്പിക്കുന്നത്. (റോമർ 13:1) അതുകൊണ്ട് ദൈവത്തിന്റെ അധികാരത്തെക്കാൾ താഴ്ന്ന, പരിമിതമായ അധികാരമേ മനുഷ്യഭരണാധികാരികൾക്ക് ഉള്ളൂ. മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവത്തിനും സ്വർഗീയഗവൺമെന്റിനും മാത്രമേ കഴിയൂ. നമ്മൾ അതിനുവേണ്ടിയാണു പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
2. നിഷ്പക്ഷരാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
യേശുവിനെപ്പോലെ നമ്മളും രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടില്ല. ഒരിക്കൽ യേശു ചെയ്ത ഒരു അത്ഭുതം കണ്ട് ആളുകൾ യേശുവിനെ രാജാവാക്കാൻ നോക്കിയപ്പോൾ യേശു അതിനു സമ്മതിച്ചില്ല. (യോഹന്നാൻ 6:15) എന്തുകൊണ്ട്? യേശുതന്നെ പിന്നീട് പറഞ്ഞത്, “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നാണ്. (യോഹന്നാൻ 18:36) യേശുവിന്റെ ശിഷ്യന്മാരായ നമ്മൾ ഇന്നു പല വിധങ്ങളിൽ നിഷ്പക്ഷത കാണിക്കുന്നു. ഉദാഹരണത്തിന്, നമ്മൾ യുദ്ധത്തിൽ ഏർപ്പെടില്ല. (മീഖ 4:3 വായിക്കുക.) പതാകപോലുള്ള ദേശീയചിഹ്നങ്ങളെ ആദരിക്കുന്നവരാണെങ്കിലും നമ്മൾ അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യില്ല. (1 യോഹന്നാൻ 5:21) ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെയോ ജനപ്രതിനിധിയുടെയോ പക്ഷംപിടിക്കാനോ അല്ലെങ്കിൽ അവരെ എതിർക്കാനോ നമ്മൾ നോക്കുകയുമില്ല. ഈ വിധങ്ങളിലും മറ്റു വിധങ്ങളിലും ദൈവത്തിന്റെ ഗവൺമെന്റിനാണ് പൂർണപിന്തുണ കൊടുക്കുന്നതെന്നു നമ്മൾ തെളിയിക്കുന്നു.
ആഴത്തിൽ പഠിക്കാൻ
നിഷ്പക്ഷരായി നിൽക്കാൻ ബുദ്ധിമുട്ടായേക്കാവുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണ്? അത്തരം സന്ദർഭങ്ങളിൽ യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങൾ എങ്ങനെ എടുക്കാൻ കഴിയും? നമുക്കു നോക്കാം.
3. യഥാർഥ ക്രിസ്ത്യാനികൾ നിഷ്പക്ഷരാണ്
നിഷ്പക്ഷരായിരിക്കുന്ന കാര്യത്തിൽ യേശുവും അനുഗാമികളും നമുക്കു നല്ലൊരു മാതൃക വെച്ചിരിക്കുന്നു. റോമർ 13:1, 5-7; 1 പത്രോസ് 2:13, 14 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഗവൺമെന്റ് അധികാരികളെ ബഹുമാനിക്കേണ്ടത് എന്തുകൊണ്ട്?
ഏതൊക്കെ വിധങ്ങളിൽ നമുക്ക് അധികാരികളോട് അനുസരണം കാണിക്കാം?
യുദ്ധം നടക്കുമ്പോൾ അതിൽ നേരിട്ട് ഉൾപ്പെടാത്ത ചില രാജ്യങ്ങൾ തങ്ങൾ നിഷ്പക്ഷരാണെന്ന് അവകാശപ്പെടാറുണ്ട്. അതേ സമയം പോരടിക്കുന്ന രണ്ടു പക്ഷക്കാരെയും അവർ സഹായിക്കുകയും ചെയ്യും. ഇത് യഥാർഥ നിഷ്പക്ഷതയാണോ? യോഹന്നാൻ 17:16 വായിക്കുക. എന്നിട്ട് വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
നിഷ്പക്ഷരായിരിക്കുക എന്നാൽ എന്താണ് അർഥം?
ദൈവനിയമത്തിനെതിരായി എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ ഗവൺമെന്റ് അധികാരികൾ നമ്മളോട് ആവശ്യപ്പെട്ടാൽ എന്തു ചെയ്യും? പ്രവൃത്തികൾ 5:28, 29 വായിക്കുക. എന്നിട്ട് വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
മനുഷ്യർ വെച്ചിരിക്കുന്ന ഒരു നിയമം ദൈവനിയമത്തിനെതിരായി വരുന്നെങ്കിൽ നിങ്ങൾ ഏത് അനുസരിക്കും?
ക്രിസ്ത്യാനികൾക്ക് ഗവൺമെന്റ് അധികാരികളെ അനുസരിക്കാൻ കഴിയാതെവരുന്ന ചില സാഹചര്യങ്ങൾ പറയാമോ?
4. പ്രവൃത്തിയിൽ മാത്രമല്ല, ചിന്തയിലും നിഷ്പക്ഷരായിരിക്കുക
1 യോഹന്നാൻ 5:21 വായിക്കുക. എന്നിട്ട് വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
വീഡിയോയിൽ കണ്ട യെങ്കേ എന്ന വ്യക്തി രാഷ്ട്രീയപാർട്ടിയിൽ ചേരാതിരിക്കാനും പതാകവന്ദനംപോലുള്ള ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാനും തീരുമാനിച്ചത് എന്തുകൊണ്ട്?
യെങ്കേ എടുത്ത തീരുമാനം ശരിയായിരുന്നോ?
നിഷ്പക്ഷത കാണിക്കേണ്ടിവരുന്ന മറ്റ് ഏതൊക്കെ സാഹചര്യങ്ങളുണ്ട്? വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
രാജ്യങ്ങൾ തമ്മിൽ കായികമത്സരങ്ങൾ നടക്കുന്ന സമയത്ത് നമുക്ക് എങ്ങനെ നിഷ്പക്ഷരാണെന്ന് തെളിയിക്കാൻ കഴിയും?
രാഷ്ട്രീയനേതാക്കൾ എടുക്കുന്ന ചില തീരുമാനങ്ങൾ നമുക്കു ഗുണം ചെയ്താലും ദോഷം ചെയ്താലും നമുക്ക് എങ്ങനെ നിഷ്പക്ഷരായിരിക്കാൻ കഴിയും?
മാധ്യമങ്ങളിലെ വാർത്തകളും കൂട്ടുകാരുടെ അഭിപ്രായങ്ങളും നമ്മുടെ നിഷ്പക്ഷതയ്ക്ക് ഒരു തടസ്സമായേക്കാവുന്നത് എങ്ങനെ?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “നിങ്ങൾ എന്തുകൊണ്ടാണ് പതാകയെ വന്ദിക്കാത്തതും ദേശീയഗാനം പാടാത്തതും?”
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
ചിന്തകൾകൊണ്ടും വാക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും രാഷ്ട്രീയകാര്യങ്ങളിൽ പക്ഷംപിടിക്കാതിരിക്കാൻ ക്രിസ്ത്യാനികൾ നല്ല ശ്രമം ചെയ്യുന്നു.
ഓർക്കുന്നുണ്ടോ?
ഗവൺമെന്റുകൾക്ക് എന്തു നൽകാൻ നമ്മൾ ബാധ്യസ്ഥരാണ്?
രാഷ്ട്രീയകാര്യങ്ങളിൽ നമ്മൾ നിഷ്പക്ഷരായിരിക്കേണ്ടത് എന്തുകൊണ്ട്?
നിഷ്പക്ഷരായി നിൽക്കേണ്ട ഏതൊക്കെ സാഹചര്യങ്ങൾ നമുക്കു വന്നേക്കാം?
കൂടുതൽ മനസ്സിലാക്കാൻ
നിഷ്പക്ഷരായി നിൽക്കാൻ എന്തൊക്കെ ത്യാഗങ്ങൾ നമുക്കു ചെയ്യേണ്ടിവന്നേക്കാം?
നിഷ്പക്ഷരായി നിൽക്കാൻ ബുദ്ധിമുട്ടായേക്കാവുന്ന സാഹചര്യങ്ങൾക്കുവേണ്ടി കുടുംബങ്ങൾക്ക് എങ്ങനെ മുൻകൂട്ടി തയ്യാറാകാം?
ഒരു വ്യക്തിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി ഏതാണ്?
ജോലിയോടുള്ള ബന്ധത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ നമുക്ക് എങ്ങനെ ലോകത്തിന്റെ ഭാഗമല്ലെന്ന് തെളിയിക്കാം?
“ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” (വീക്ഷാഗോപുരം 2006 മാർച്ച് 15)
-