-
ക്രിസ്‌തുവിന്റെ മാനസികഭാവം പ്രതിഫലിപ്പിക്കുകവീക്ഷാഗോപുരം—2000 | സെപ്‌റ്റംബർ 1
-
-
4, 5. യേശുവിന്റെ മാനസികഭാവത്തിന്റെ ഏതു വശം റോമർ 15:1-3 എടുത്തുകാണിക്കുന്നു, ക്രിസ്‌ത്യാനികളായ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാനാകും?
4 നമുക്ക് ക്രിസ്‌തുയേശുവിന്റെ മാനസിക ഭാവം ഉണ്ടായിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പൗലൊസ് റോമർക്ക് എഴുതിയ ലേഖനത്തിന്റെ 15-ാം അധ്യായം നമ്മെ സഹായിക്കുന്നു. പ്രസ്‌തുത അധ്യായത്തിന്റെ ആദ്യത്തെ ചില വാക്യങ്ങളിൽ യേശുവിന്റെ ഒരു സവിശേഷ ഗുണത്തെ കുറിച്ചു പരാമർശിച്ചുകൊണ്ട് പൗലൊസ് ഇങ്ങനെ പറയുന്നു: ‘എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്‌തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.’—റോമർ 15:1-3.
-
-
ക്രിസ്‌തുവിന്റെ മാനസികഭാവം പ്രതിഫലിപ്പിക്കുകവീക്ഷാഗോപുരം—2000 | സെപ്‌റ്റംബർ 1
-
-
6. എതിർപ്പിനോടും നിന്ദയോടും യേശു പ്രതികരിച്ച വിധത്തെ നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?
6 എപ്പോഴും ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തു എന്നത് യേശുവിന്റെ വ്യക്തിത്വത്തിന്റെ ഒരു മുഖ്യ സവിശേഷത ആയിരുന്നു. മറ്റുള്ളവരുടെ നിഷേധാത്മക മനോഭാവം ദൈവത്തെ സേവിക്കുന്നതു സംബന്ധിച്ച തന്റെ ക്രിയാത്മക മനോഭാവത്തെ ബാധിക്കാൻ അവൻ ഒരിക്കലും അനുവദിച്ചില്ല. നാമും അതുപോലെ ആയിരിക്കണം. ദൈവത്തെ വിശ്വസ്‌തമായി സേവിച്ചതു നിമിത്തമുണ്ടായ നിന്ദയെയും പീഡനത്തെയും യേശു പരാതി കൂടാതെ സഹിച്ചുനിന്നു. ‘നന്മയ്‌ക്കായുള്ള ആത്മിക വർദ്ധനക്ക്’ അയൽക്കാരനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് അവിശ്വാസികളിൽനിന്നും അറിവില്ലാത്തവരിൽനിന്നും എതിർപ്പ് ഉണ്ടാകുമെന്ന് അവന് അറിയാമായിരുന്നു.
7. യേശു എങ്ങനെ ക്ഷമ പ്രകടമാക്കി, നാമും ക്ഷമ പ്രകടമാക്കേണ്ടത് എന്തുകൊണ്ട്?
7 മറ്റു വിധങ്ങളിലും യേശു ശരിയായ മനോഭാവം പ്രകടിപ്പിച്ചു. യഹോവ കാര്യങ്ങൾ നിർവഹിക്കുന്ന വിധത്തിൽ അവന് ഒരിക്കലും അക്ഷമ തോന്നിയില്ല, മറിച്ച് യഹോവയുടെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിനായി അവൻ ക്ഷമയോടെ കാത്തിരുന്നു. (സങ്കീർത്തനം 110:1; മത്തായി 24:36; പ്രവൃത്തികൾ 2:32-36; എബ്രായർ 10:12, 13) മാത്രമല്ല, തന്റെ അനുഗാമികളോടും യേശു അക്ഷമയോടെ പെരുമാറിയില്ല. “എന്നോടു പഠിപ്പിൻ” എന്ന് അവൻ അവരോടു പറഞ്ഞു; അവൻ ‘സൗമ്യതയുള്ളവൻ’ ആയിരുന്നതിനാൽ, അവന്റെ പഠിപ്പിക്കൽ പരിപുഷ്ടിപ്പെടുത്തുന്നതും ആശ്വാസപ്രദവും ആയിരുന്നു. ‘താഴ്‌മയുള്ളവൻ’ ആയിരുന്നതിനാൽ അവൻ ഗർവോ ധിക്കാരമോ കാട്ടിയില്ല. (മത്തായി 11:29) “ക്രിസ്‌തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി” എന്നു പറഞ്ഞുകൊണ്ട് യേശുവിന്റെ സ്വഭാവത്തിന്റെ വിവിധ വശങ്ങൾ അനുകരിക്കാൻ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—ഫിലിപ്പിയർ 2:5-7.
8, 9. (എ) നിസ്വാർഥ മനോഭാവം വളർത്തിയെടുക്കാൻ നല്ല ശ്രമം ആവശ്യമാണെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) യേശുവിന്റെ മാതൃക പൂർണമായി പിൻപറ്റാൻ നമുക്കു സാധിക്കുന്നില്ലെങ്കിലും നിരുത്സാഹപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്, ഇക്കാര്യത്തിൽ പൗലൊസ് ഒരു നല്ല മാതൃക ആയിരുന്നത് എങ്ങനെ?
8 മറ്റുള്ളവരെ സേവിക്കാനും അവരുടെ ആവശ്യങ്ങൾക്കു മുൻഗണന കൊടുക്കാനും നാം ആഗ്രഹിക്കുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ്. എന്നാൽ സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്തുമ്പോൾ, നമ്മുടെ ഹൃദയത്തിന് എപ്പോഴും അത്തരമൊരു ചായ്‌വില്ല എന്നു മനസ്സിലാക്കാനാകും. എന്തുകൊണ്ടില്ല? ഒരു കാരണം, ആദ്യ മാതാപിതാക്കളിൽനിന്ന് സ്വാർഥ ഗുണങ്ങളാണ് നമുക്കു പാരമ്പര്യമായി ലഭിച്ചിരിക്കുന്നത് എന്നതാണ്; ഇനി രണ്ടാമത്തെ കാരണം നാം ജീവിക്കുന്നത് സ്വാർഥതയെ ഉന്നമിപ്പിക്കുന്ന ഒരു ലോകത്തിലാണ് എന്നതും. (എഫെസ്യർ 4:17, 18) നിസ്വാർഥ മനോഭാവം വളർത്തിയെടുക്കുക എന്നാൽ നമ്മുടെ സഹജമായ അപൂർണ പ്രകൃതത്തിനു വിരുദ്ധമായ ഒരു ചിന്താരീതി നട്ടുവളർത്തുക എന്നാണ് അർഥം. അതിനു നിശ്ചയദാർഢ്യവും നല്ല ശ്രമവും ആവശ്യമാണ്.
-