-
ക്രിസ്തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുകവീക്ഷാഗോപുരം—2002 | ജൂൺ 15
-
-
6, 7. (എ) നാം ആദ്യം നമ്മെത്തന്നെ പഠിപ്പിക്കേണ്ടത് എന്തുകൊണ്ട്? (ബി) ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ പഠിപ്പിക്കുന്നവർ എന്ന നിലയിൽ പരാജയപ്പെട്ടത് എങ്ങനെ?
6 ആദ്യം നാം നമ്മെത്തന്നെ പഠിപ്പിക്കണമെന്നു പറയുന്നത് എന്തുകൊണ്ടാണ്? നാം ആദ്യം നമ്മെത്തന്നെ പഠിപ്പിച്ചിട്ടില്ലെങ്കിൽ, നമുക്കു മറ്റുള്ളവരെ ശരിയായി പഠിപ്പിക്കാനാവില്ല. തന്റെ ലേഖനങ്ങളിൽ ഒന്നിലെ ചിന്തോദ്ദീപകമായ ഒരു ഭാഗത്ത് പൗലൊസ് ആ വസ്തുതയ്ക്ക് ഊന്നൽ നൽകി, അവന്റെ നാളിലെ യഹൂദർക്ക് അതു പ്രാധാന്യമുള്ളതായിരുന്നു. ഇന്നത്തെ ക്രിസ്ത്യാനികൾക്കും അതിൽ ഒരു സുപ്രധാന സന്ദേശം അടങ്ങിയിട്ടുണ്ട്. പൗലൊസ് ഇങ്ങനെ ചോദിച്ചു: “അങ്ങനെ എങ്കിൽ, മററുള്ളവരെ പഠിപ്പിക്കുന്ന നീ സ്വയം പഠിപ്പിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരത്തിന്നു വിലക്കു കല്പിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങൾ കൊള്ളയടിക്കുന്നുവോ? നിയമത്തിൽ [“ന്യായപ്രമാണത്തിൽ,” NW] അഹങ്കരിക്കുന്ന നീ നിയമം [“ന്യായപ്രമാണം,” NW] ലംഘിച്ചു ദൈവത്തെ അവഹേളിക്കുന്നുവോ?”—റോമർ 2:21-23, ഓശാന ബൈ.
7 വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത് എന്നു പറഞ്ഞപ്പോൾ പത്തു കൽപ്പനകൾ നേരിട്ടു പരാമർശിച്ച രണ്ടു തെറ്റുകളെ കുറിച്ച് പൗലൊസ് തന്റെ ചോദ്യങ്ങളിൽ പ്രതിപാദിച്ചു. (പുറപ്പാടു 20:14, 15) തങ്ങൾക്കു ദൈവത്തിന്റെ ന്യായപ്രമാണം ഉണ്ടെന്നതിൽ പൗലൊസിന്റെ നാളിലെ ചില യഹൂദന്മാർ വളരെ അഭിമാനിച്ചിരുന്നു. അവർ ‘ന്യായപ്രമാണത്തിൽനിന്നു പഠിപ്പിക്കപ്പെട്ടവരും കുരുടർക്കു വഴി കാട്ടുന്നവരും ഇരുട്ടിലുള്ളവർക്കു വെളിച്ചവും ശിശുക്കൾക്കു ഉപദേഷ്ടാവും എന്നു ഉറെച്ചവരും’ ആയിരുന്നു. (റോമർ 2:17-20) എന്നാൽ, ചിലർ കപടഭക്തർ ആയിരുന്നു. കാരണം, അവർ രഹസ്യത്തിൽ മോഷണവും വ്യഭിചാരവും നടത്തുന്നുണ്ടായിരുന്നു. അതു ന്യായപ്രമാണത്തെയും അതു നൽകിയ സ്വർഗത്തിലെ ദൈവത്തെയും അവഹേളിക്കുമായിരുന്നു. മറ്റുള്ളവരെ പഠിപ്പിക്കാൻ അവർക്ക് ഒട്ടും യോഗ്യത ഇല്ലായിരുന്നു എന്നു നിങ്ങൾക്കു കാണാൻ കഴിയും; അവർ തങ്ങളെപ്പോലും പഠിപ്പിക്കുന്നില്ലായിരുന്നു.
8. പൗലൊസിന്റെ നാളിൽ ചില യഹൂദന്മാർ ‘ദേവാലയങ്ങൾ കൊള്ളയടിച്ചിരിക്കാൻ’ സാധ്യതയുള്ളത് എങ്ങനെ?
8 ദേവാലയങ്ങൾ കൊള്ളയടിക്കുന്നതിനെ കുറിച്ചു പൗലൊസ് പരാമർശിച്ചു. ചില യഹൂദന്മാർ അക്ഷരീയമായി അങ്ങനെ ചെയ്തിരുന്നോ? പൗലൊസിന്റെ മനസ്സിൽ എന്താണ് ഉണ്ടായിരുന്നത്? ഈ ഭാഗത്തുള്ള പരിമിതമായ വിവരങ്ങൾ കണക്കിലെടുത്തുകൊണ്ട് യഹൂദന്മാരിൽ ചിലർ ‘ദേവാലയങ്ങൾ കൊള്ളയടിച്ചത്’ എങ്ങനെയാണ് എന്നതു സംബന്ധിച്ച് നമുക്ക് ഒന്നും തീർത്തു പറയാനാവില്ല എന്നതാണു വാസ്തവം. പൗലൊസിന്റെ കൂട്ടാളികൾ ‘ക്ഷേത്രം കവർച്ചക്കാരല്ല’ എന്നു നേരത്തേ എഫെസൊസിലെ പട്ടണമേനവൻ പ്രഖ്യാപിച്ചിരുന്നു. യഹൂദർക്ക് അങ്ങനെയൊരു രീതി ഉണ്ടായിരുന്നെന്ന് ചിലരെങ്കിലും കരുതിയിരുന്നതായി അതു സൂചിപ്പിക്കുന്നു. (പ്രവൃത്തികൾ 19:29-37) യുദ്ധജേതാക്കളോ മതഭ്രാന്തന്മാരോ കൊള്ളയടിച്ച പുറജാതീയ ക്ഷേത്രങ്ങളിൽനിന്നു വന്ന വിലപ്പെട്ട വസ്തുക്കൾ അവർ വ്യക്തിപരമായി ഉപയോഗിക്കുകയോ അതിൽനിന്നു ലാഭമുണ്ടാക്കുകയോ ആയിരുന്നോ? ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച്, വിഗ്രഹങ്ങളിലെ സ്വർണവും വെള്ളിയും നശിപ്പിക്കണമായിരുന്നു, അല്ലാതെ വ്യക്തിപരമായ ഉപയോഗത്തിന് എടുക്കാൻ പാടില്ലായിരുന്നു. (ആവർത്തനപുസ്തകം 7:25)a അതുകൊണ്ട്, ദൈവകൽപ്പനയെ അവഗണിച്ച് പുറജാതീയ ദേവാലയങ്ങളിൽനിന്നുള്ള വസ്തുവകകൾ ഉപയോഗിക്കുകയോ മുതലാക്കുകയോ ചെയ്ത യഹൂദന്മാരെ പൗലൊസ് പരാമർശിക്കുക ആയിരുന്നിരിക്കാം.
9. യെരൂശലേമിലെ ആലയത്തോടു ബന്ധപ്പെട്ടു നടന്ന എന്തെല്ലാം തെറ്റായ നടപടികൾ ആലയം കൊള്ളയടിക്കുന്നതിനു തുല്യമായിരുന്നു?
9 നേരെ മറിച്ച്, റോമിൽ നാലു യഹൂദന്മാർ ഉൾപ്പെട്ട കുംഭകോണത്തെ കുറിച്ച് ജോസീഫസ് പറയുകയുണ്ടായി. അവരുടെ നേതാവ് ഒരു ന്യായപ്രമാണ ഉപദേഷ്ടാവ് ആയിരുന്നു. യെരൂശലേമിലെ ആലയത്തിലേക്ക് സ്വർണവും വിലപിടിച്ച മറ്റു ദ്രവ്യങ്ങളും സംഭാവന ചെയ്യാൻ യഹൂദ മതപരിവർത്തിതയായ ഒരു റോമാക്കാരിയെ അവർ പറഞ്ഞു സമ്മതിപ്പിച്ചു. അവ അവളിൽനിന്നു ലഭിച്ചപ്പോൾ അവർ ആ സമ്പത്തു സ്വന്തമായി എടുത്തു. ഇത് ദേവാലയം കൊള്ളയടിക്കുന്നതു പോലെയായിരുന്നു.b ഊനമുള്ള യാഗവസ്തുക്കൾ അർപ്പിച്ചുകൊണ്ടും ആലയമുറ്റത്ത് അത്യാർത്തിപൂണ്ട കച്ചവടത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആലയത്തെ “കള്ളന്മാരുടെ ഗുഹ” ആക്കിത്തീർത്തുകൊണ്ടും മറ്റു ചിലർ ഒരർഥത്തിൽ ദൈവത്തിന്റെ ആലയം കൊള്ളയടിച്ചു.—മത്തായി 21:12, 13; മലാഖി 1:12-14; 3:8, 9, ഓശാന ബൈ.
-
-
ക്രിസ്തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുകവീക്ഷാഗോപുരം—2002 | ജൂൺ 15
-
-
a വിശുദ്ധ കാര്യങ്ങളോട് അനാദരവു കാണിക്കുന്നവരായി യഹൂദന്മാരെ വരച്ചുകാട്ടാതിരിക്കുമ്പോൾത്തന്നെ, ജോസീഫസ് ദൈവനിയമം സ്വന്തം വാക്കുകളിൽ പിൻവരുന്നപ്രകാരം പ്രസ്താവിച്ചു: “മറ്റു നഗരങ്ങൾ പൂജിക്കുന്ന ദൈവങ്ങളെ ആരും നിന്ദിക്കാതിരിക്കട്ടെ, അന്യ ദേവാലയങ്ങളെ ആരും കവർച്ച ചെയ്യാതിരിക്കട്ടെ, ഏതെങ്കിലും ദൈവത്തിന്റെ പേരിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന നിക്ഷേപങ്ങൾ എടുക്കാതിരിക്കട്ടെ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—യഹൂദ പുരാതനത്വങ്ങൾ (ഇംഗ്ലീഷ്), പുസ്തകം 4, അധ്യായം 8, ഖണ്ഡിക 10.
-