നിങ്ങൾ ബാഹ്യപ്രകൃതം മാത്രമേ കാണുന്നുള്ളോ?
വിദ്വേഷത്താൽ പ്രേരിതനായി കൗമാരപ്രായക്കാരനായ ഹെയിൻസ് തന്റെ രണ്ടാനപ്പനെ കൊല്ലാൻ ആസൂത്രണം ചെയ്തു. സന്തോഷകരമെന്നു പറയട്ടെ, അവനു അതു ചെയ്യുന്നതിനുള്ള ധൈര്യം ഇല്ലായിരുന്നു. പല വർഷങ്ങൾക്കുശേഷം അവൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചു, എന്നാൽ അതും ചെയ്യാൻ കഴിഞ്ഞില്ല. അയാൾ മോഷണത്തിലും മയക്കുമരുന്നുവ്യാപാരത്തിലും ഇടപെട്ടു. അതിന് അയാൾ തടവിലാക്കപ്പെട്ടു. പിന്നീട് അയാളുടെ വിവാഹം പരാജയപ്പെട്ടു.
ഇന്ന് ഹെയിൻസ് മേലാൽ മയക്കുമരുന്നുകൾക്ക് അടിമയല്ല. അയാൾ ഒരു സത്യസന്ധമായ ജീവിതം നയിക്കുന്നു. അയാൾക്ക് ഒരു സന്തുഷ്ടവിവാഹജീവിതവും തന്റെ രണ്ടാനപ്പനുമായി ഒരു നല്ല ബന്ധവുമുണ്ട്. വ്യത്യാസം ഉളവാക്കിയതെന്തായിരുന്നു? അയാൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. ക്രമേണ ജീവിതത്തെക്കുറിച്ചുള്ള അയാളുടെ വീക്ഷണം വ്യത്യാസപ്പെടാൻ തുടങ്ങി.
പഴയ ഹെയിൻസിനെ അറിഞ്ഞിരുന്ന അനേകർ പ്രതീക്ഷയില്ലാത്ത ഒരുവനെന്ന നിലയിൽ അയാളെ തള്ളിയിരുന്നുവെന്നതിനു സംശയമില്ല. അയാളെപ്പോലെയുള്ള അനേകർക്ക് നന്ദിക്കു കാരണമുണ്ട്, വീണ്ടെടുപ്പിനതീതനെന്ന നിലയിൽ ദൈവം അയാളെ ഉപേക്ഷിച്ചില്ല. എന്തുകൊണ്ടില്ല? കാരണം ഇതാണ്: “മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്, എന്തുകൊണ്ടെന്നാൽ വെറും മനുഷ്യൻ കണ്ണിനു പ്രത്യക്ഷമാകുന്നതുപോലെ കാണുന്നു; എന്നാൽ യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ഹൃദയം എന്തെന്ന് കാണുന്നു.”—1 ശമൂവേൽ 16:7.
മനുഷ്യനും ദൈവവുമായുള്ള ഒരു വലിയ വ്യത്യാസമതാണ്. നാം ബാഹ്യപ്രകൃതത്തിനനുസരണമായി വിധിക്കുന്നതിനു ചായ്വുകാണിക്കുന്നു. നാം “ആദ്യത്തെ ധാരണകൾ ആണ് നിലനിൽക്കുന്ന ധാരണകൾ” എന്നു പോലും പറയുന്നു. മററു വാക്കുകളിൽ, നാം പ്രാരംഭ പ്രതികരണങ്ങൾക്കനുസരിച്ച് ആളുകളെ തരംതിരിക്കാൻ ചായ്വു കാട്ടുന്നു. എന്നാൽ ദൈവത്തിന് ഹൃദയത്തെ അറിയാൻ കഴിയുമെന്നതിനാൽ അവൻ നീതിമാനും മുഖപക്ഷമില്ലാത്തവനുമാണ്. അതുകൊണ്ടാണ് അവൻ “സകലതരം മനുഷ്യരും രക്ഷിക്കപ്പെടേണ്ടതിനും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്തേണ്ടതിനും” തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത്. (1 തിമൊഥെയോസ് 2:4) ഈ ബന്ധത്തിൽ, സമർപ്പിതക്രിസ്ത്യാനികൾക്ക് സകല മനുഷ്യവർഗ്ഗത്തോടും ഉൽസാഹത്തോടെ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് “ദൈവത്തിന്റെ സഹപ്രവർത്തകരാ”യിരിക്കാനുള്ള പദവിയുണ്ട്. (1 കൊരിന്ത്യർ 3:9) എന്നാൽ ക്രിസ്ത്യാനികൾക്ക് തങ്ങളുടേതായ പരിമിതികളുണ്ട്—അവർക്ക് ആളുകളുടെ ഹൃദയങ്ങളെ അറിയാൻ കഴിയുകയില്ല. അതുകൊണ്ട് അവർ നിഷ്പക്ഷരായിരിക്കുകയും ബാഹ്യപ്രകൃതത്താൽ മുൻവിധിയുള്ളവരാകാതിരിക്കുകയും വേണം.
യേശുവിന്റെ അർദ്ധസഹോദരനായിരുന്ന യാക്കോബ് ആദിമ ക്രിസ്തീയസഭയിൽ ഈ അപകടം സംബന്ധിച്ച് ബോധമുള്ളവനായിരുന്നു. അവൻ ഇപ്രകാരം പറഞ്ഞു: “എന്റെ സഹോദരൻമാരെ, നിങ്ങൾ ചെയ്യുന്നതുപോലെ മഹത്വത്തിൽ വാഴുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് നിങ്ങൾ ഒരിക്കലും മുഖപക്ഷം കാണിക്കരുത്. ദൃഷ്ടാന്തത്തിന്, നിങ്ങളുടെ ആരാധനാസ്ഥലത്ത് രണ്ട് സന്ദർശകർ വന്നേക്കാം, ഒരാൾ നല്ല വസ്ത്രം ധരിച്ചവനും പൊൻമോതിരം അണിഞ്ഞവനും മറേറയാൾ നിസ്സാരമായ വസ്ത്രം ധരിച്ച ഒരു ദരിദ്രനായ മനുഷ്യനും ആയിരുന്നേക്കാം. നിങ്ങൾ നല്ല വസ്ത്രം ധരിച്ചിരിക്കുന്ന മനുഷ്യന് പ്രത്യേകശ്രദ്ധ കൊടുക്കുന്നുവെന്ന് സങ്കൽപ്പിക്കുക . . . നിങ്ങൾ പരസ്പരവിരുദ്ധരും തെററായ നിലവാരങ്ങളാൽ വിധിക്കുന്നവരുമാണെന്ന് നിങ്ങൾക്കു മനസ്സിലാകുന്നില്ലേ?” ഈ അടിസ്ഥാനത്തിൽ, നാം ചിലപ്പോൾ രാജ്യഹോളിൽ ആദ്യമായി വരുന്ന ആളുകളെ തെററായി വിധിക്കുന്നുണ്ടോ?—യാക്കോബ് 2:1-4, ദി ന്യൂ ഇംഗീഷ ബൈബിൾ.
യേശു ദൃഷ്ടാന്തം വെച്ചു
യേശു ആളുകളെ വീണ്ടെടുപ്പിനതീതരായ പാപികളായിട്ടല്ല പിന്നെയോ ആവശ്യമായ സഹായവും ഉചിതമായ പ്രോത്സാഹനവും കൊടുത്താൽ സാധ്യതയനുസരിച്ച് മാററംവരുത്തുന്നതിന് മനസ്സൊരുക്കമുള്ള ആത്മാർത്ഥതയുള്ളവരായിട്ടായിരുന്നു കണ്ടിരുന്നത്. അതുകൊണ്ടാണ് അവൻ “എല്ലാവർക്കുംവേണ്ടി ഒരു തുല്യ മറുവിലയായി തന്നെത്തന്നേ കൊടുത്ത”ത്. (1 തിമൊഥെയോസ് 2:6) അവന്റെ പ്രസംഗപ്രവർത്തനത്തിൽ അവൻ നല്ല ഹൃദയമുള്ള ആരെയും തൊട്ടുകൂടാത്തവൻ എന്നൊ ശ്രദ്ധനൽകാൻ തക്ക വില ഇല്ലാത്തവൻ എന്നൊ വീക്ഷിച്ചില്ല. ആളുകളെസംബന്ധിച്ച അവന്റെ വീക്ഷണം സ്വയനീതിയുടെ യാതൊരു ഉന്നതഭാവങ്ങളും വെളിപ്പെടുത്തിയില്ല.—ലൂക്കോസ് 5:12, 13.
പരീശൻമാരിൽനിന്ന് എത്ര വ്യത്യസ്തൻ. അവരെ സംബന്ധിച്ച് നാം വായിക്കുന്നു: “എന്നാൽ അവൻ പാപികളോടും നികുതിപിരിവുകാരോടും കൂടെ ഭക്ഷണംകഴിക്കുന്നതായി കണ്ടപ്പോൾ പരീശൻമാരുടെ കൂട്ടത്തിലെ ശാസ്ത്രിമാർ അവന്റെ ശിഷ്യൻമാരോട്, ‘അവൻ നികുതിപിരിവുകാരോടും പാപികളോടും കൂടെ ഭക്ഷണംകഴിക്കുന്നുവോ?’ എന്നു ചോദിക്കാൻ തുടങ്ങി. ഇതു കേട്ടിട്ട് യേശു അവരോട് പറഞ്ഞു: ‘ആരോഗ്യമുള്ളവർക്ക് ഒരു വൈദ്യന്റെ ആവശ്യമില്ല, എന്നാൽ രോഗികൾക്ക് ആവശ്യമുണ്ട്. ഞാൻ നീതിമാൻമാരായ ആളുകളെയല്ല, പിന്നെയോ പാപികളെ വിളിക്കാനാണ് വന്നത്.’”—മർക്കോസ് 2:16, 17.
ഇതിന്, യേശു ഈ പാപികളും നികുതിപിരിവുകാരും ചെയ്തിരുന്ന സത്യസന്ധമല്ലാത്തതും തെററായതുമായ പ്രവർത്തനങ്ങളുടെ നേരെ കണ്ണടച്ചുവെന്ന് അർത്ഥമില്ല. എന്നാൽ ആളുകൾക്ക് ഉദ്ദേശ്യപൂർവകമല്ലാതെപോലും അല്ലെങ്കിൽ നിയന്ത്രിക്കാൻ പ്രയാസകരമായ സാഹചര്യങ്ങൾനിമിത്തവും തെററായ ഒരു ജീവിതഗതിയിൽ അകപ്പെടാൻ കഴിയും എന്ന് അവൻ അറിഞ്ഞിരുന്നു. അതുകൊണ്ട് അവൻ, “അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നതിനാൽ അവരോടുള്ള കരുണയാൽ പ്രേരിതനായി” ഗ്രാഹ്യം പ്രകടമാക്കി. (മർക്കോസ് 6:34) അവൻ സ്നേഹപൂർവം അവരുടെ തെററായ പ്രവർത്തനങ്ങൾക്കും അവരുടെ സാധ്യതയുള്ള നല്ല ഹൃദയങ്ങൾക്കും തമ്മിൽ ഒരു വ്യത്യാസം കൽപ്പിച്ചു.
തന്റെ അനുഗാമികളോട് ഇടപെടുന്നതിൽ യേശു ബാഹ്യപ്രകൃതങ്ങൾക്ക് അപ്പുറത്തേക്കും നോക്കി. അവർ മിക്കപ്പോഴും തെററുകൾ വരുത്തിയിരുന്ന പാപികളായിരുന്നു, എന്നാൽ യേശു അവരുടെ ഓരോ ചെറിയ ലംഘനത്തിനും അവരെ തുടർച്ചയായി വഴക്കുപറയുന്ന ഒരു ന്യായബോധമില്ലാത്ത പരിപൂർണ്ണതാവാദിയായിരുന്നില്ല. അവരുടെ ഇംഗിതങ്ങൾ നല്ലതായിരുന്നു, അല്ലെങ്കിൽ നാം ഇന്നു പറഞ്ഞേക്കാവുന്നതുപോലെ അവരുടെ ഹൃദയം നല്ല നിലയിലാണെന്ന് അവൻ അറിഞ്ഞിരുന്നു. അവർക്കാവശ്യമായിരുന്നത് സഹായവും പ്രോത്സാഹനവുമായിരുന്നു; യേശു ഇതു കൊടുക്കുന്നതിൽ ഒരിക്കലും പിശുക്കനായിരുന്നില്ല. ദൈവം ആളുകളെ കാണുന്ന വിധത്തിൽ അവൻ അവരെ കണ്ടു എന്നതിനു സംശയമില്ല. നാം അവന്റെ അത്ഭുതകരമായ ദൃഷ്ടാന്തത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവോ?
നിങ്ങൾ “നീതിയുള്ള വിധിയാൽ വിധിക്കുന്നുവോ”?
ഒരിക്കൽ യേശു ശബത്തിൽ സൗഖ്യമാക്കിയതിൽ മുഷിഞ്ഞ സ്വയനീതിക്കാരായ പരാതിക്കാരുടെ ഒരു സംഘത്തെ അഭിമുഖീകരിച്ചു. അവൻ അവരെ ഇങ്ങനെ പ്രബോധിപ്പിച്ചു: “ബാഹ്യപ്രത്യക്ഷതയെ അടിസ്ഥാനപ്പെടുത്തി വിധിക്കുന്നത് നിർത്തുക, എന്നാൽ നീതിയുള്ള വിധിയാൽ വിധിക്കുക.” അവർ യേശുവിൽ, “ഒരു മനുഷ്യനെ പൂർണ്ണമായി ആരോഗ്യമുള്ളവനാ”ക്കിത്തീർത്ത ഒരു അത്ഭുതപ്രവർത്തകനെ ദർശിക്കുന്നതിൽ സന്തോഷിക്കാതെ “അതിയായി കോപാകുലരായി”ത്തീരുകയും അവനിൽ ശബത്ത്നിയമത്തിന്റെ ഒരു ലംഘകനെ കണ്ടെത്തുകയും ചെയ്തതെന്തുകൊണ്ട്? ബാഹ്യപ്രത്യക്ഷതയെ അടിസ്ഥാനപ്പെടുത്തി വിധിച്ചതിനാൽ അവർ തങ്ങളുടെ ചീത്ത ആന്തരങ്ങളെ വെളിപ്പെടുത്തി. അവർ തങ്ങളുടെ വിധി സ്വയനീതിപരവും അതേസമയം അനീതിപരവും ആയിരുന്നുവെന്ന് പ്രകടമാക്കി.—യോഹന്നാൻ 7:23, 24.
നമുക്കും ഒരുപക്ഷേ അതേ തെററുതന്നെ വരുത്താൻ കഴിയുന്നതെങ്ങനെ? അനുതാപമുള്ള ഒരു വ്യക്തി സഭയിലേക്ക് തിരികെ വരുമ്പോൾ അല്ലെങ്കിൽ വളരെ ലൗകികനായ ഒരാൾ സത്യം പഠിക്കുകയും ആത്മീയ സൗഖ്യമാക്കലിൽനിന്ന് പ്രയോജനമനുഭവിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ സന്തോഷിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ. ചിലപ്പോൾ നാം ആളുകളുടെ യാഥാസ്ഥിതികമല്ലാത്ത വസ്ത്രധാരണത്തെയോ മുടിയുടെ സ്റൈറലിനെയോ അടിസ്ഥാനപ്പെടുത്തി അവരെ വിധിക്കുകയും സാക്ഷിയായിത്തീരാൻ ഒരിക്കലും സാധ്യതയില്ലാത്തവരായി എഴുതിത്തള്ളുകയും ചെയ്തേക്കാം. എന്നാൽ അനേകം മുൻ ഹിപ്പികളും യാഥാസ്ഥിതികമല്ലാത്ത ജീവിതശൈലിയുണ്ടായിരുന്ന മററുള്ളവരും ഒടുവിൽ യഹോവയുടെ ക്രിസ്തീയ സാക്ഷികളായിത്തീർന്നിട്ടുണ്ട്. അത്തരം ആളുകൾ ക്രമീകരണങ്ങൾ വരുത്തുന്ന പ്രക്രിയയിലായിരിക്കെ, “ബാഹ്യപ്രകൃതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിധി” അവരുടെ നല്ല ഹൃദയനില സംബന്ധിച്ചു നമ്മെ അന്ധരാക്കുന്നതിന് അനുവദിക്കാൻ നാം ആഗ്രഹിക്കുന്നില്ല.
അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവർ ക്രിസ്തീയ പക്വതയിൽ എത്തിച്ചേരുന്നതിന് പ്രായോഗിക സഹായം നൽകുകയും ചെയ്യുന്നത് എത്ര മെച്ചവും യേശുവിന്റെ നല്ല ദൃഷ്ടാന്തത്തോട് ചേർച്ചയിലുമാണ്! അവരിൽ സന്തോഷിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്തുന്നത് പ്രയാസമാണെന്നു തോന്നിയേക്കാം. എന്നാൽ യഹോവ അവരെ ക്രിസ്തുവിലൂടെ അവനിലേക്ക് അടുപ്പിക്കുന്നുവെങ്കിൽ നമ്മുടെതന്നെ ഇടുങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അവരെ തിരസ്കരിക്കാൻ നാം ആരാണ്? (യോഹന്നാൻ 6:44) നമുക്ക് ഹൃദയങ്ങളെയോ സാഹചര്യങ്ങളോ അറിഞ്ഞുകൂടാത്തപ്പോൾ സ്വയനീതിയോടെ ആരേയെങ്കിലും വിധിക്കുന്നത് നമ്മെ പ്രതികൂലന്യായവിധിയുടെ പാതയിൽ ആക്കിവെക്കാൻ കഴിയും.—മത്തായി 7:1-5.
അത്തരം പുതിയവരെ കഠിനമായി വിധിക്കുന്നതിനു പകരം നാം അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ദൃഷ്ടാന്തങ്ങളാൽ ബുദ്ധിയുപദേശിക്കുകയും വേണം. എന്നിരുന്നാലും, ദയ കാണിക്കുമ്പോൾത്തന്നെ ഒരുപക്ഷേ ലോകത്തിൽ സുപ്രസിദ്ധരായ പുതിയവരെ നാം നിശ്ചയമായും ആരാധനാപാത്രങ്ങളാക്കരുത്. അത് പക്ഷപാതിത്വത്തിന്റെ ഒരു രൂപമായിരിക്കും. അത് നമ്മുടെ ഭാഗത്തെ അപക്വതയുടെ ഒരു ലക്ഷണവുമായിരിക്കും. ആ വ്യക്തിയേത്തന്നെ സംബന്ധിച്ച്, നമ്മുടെ മുഖസ്തുതി അയാളെ എളിമയുള്ളവനായിരിക്കാൻ സഹായിക്കുമോ? പകരം അത് അയാളെ ശല്യപ്പെടുത്തുകയില്ലേ?—ലേവ്യർ 19:15.
ദൈവം പ്രതീക്ഷിക്കുന്നതിലധികം പ്രതീക്ഷിക്കരുത്
ഹൃദയത്തെ അറിയുന്നവനായ യഹോവയോട് താരതമ്യപ്പെടുത്തുമ്പോൾ മററുള്ളവരെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം വളരെ പരിമിതമാണ്. (1 ദിനവൃത്താന്തം 28:9) ഇതിനെക്കുറിച്ചുള്ള തിരിച്ചറിവ്, ഇന്ന് ആളുകൾ ശരിയെന്താണെന്നതു സംബന്ധിച്ച നമ്മുടെ ധാരണക്ക് അനുയോജ്യരാകുന്നതിനുവേണ്ടി നീതിയുടെ സ്വന്തം മാനുഷനിർമ്മിത മൂശയിലേക്ക് അവരെ ഞെക്കിക്കയററുന്നതിന് ശ്രമിക്കുന്ന സ്വയനീതിക്കാരായ ആധുനികകാല പരീശൻമാർ ആയിത്തീരുന്നതിൽനിന്ന് നമ്മെ തടയും. നാം ആളുകളെ ദൈവം കാണുന്ന വിധത്തിൽ കാണാൻ ശ്രമിക്കുന്നെങ്കിൽ അവരിൽനിന്ന് അവൻ ആവശ്യപ്പെടുന്നതിനേക്കാൾ അധികം നാം ആവശ്യപ്പെടുകയില്ല. നാം “എഴുതപ്പെട്ടിരിക്കുന്നതിനപ്പുറം പോകുക”യില്ല. (1 കൊരിന്ത്യർ 4:6) ഇത് പ്രത്യേകിച്ച് ക്രിസ്തീയമൂപ്പൻമാർ ഹൃദയത്തിൽ കരുതിക്കൊള്ളുന്നത് പ്രധാനമാണ്.—1 പത്രോസ് 5:2, 3.
നമുക്ക് ഇത് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ദൃഷ്ടാന്തീകരിക്കാൻ കഴിയും. ബൈബിളിന്റെ നിബന്ധന—ദൈവത്തിന്റെ നിബന്ധന—ഒരു ക്രിസ്ത്യാനിയുടെ വസ്ത്രധാരണം വൃത്തിയും ശുചിത്വവും ഉള്ളതും നന്നായി ക്രമീകരിച്ചതും “എളിമയുടെയും നല്ല സുബോധത്തിന്റെയും” കുറവ് പ്രകടിപ്പിക്കാത്തതും ആയിരിക്കണം എന്നതാണ്. (1 തിമൊഥെയോസ് 2:9; 3:2) പ്രത്യക്ഷത്തിൽ അപ്പോൾ ഒരു സഭയിലെ മൂപ്പൻമാർ ഏതാനും വർഷങ്ങൾക്കുമുമ്പ്, ആ രാജ്യത്ത് ഇളംനിറമുള്ള വസ്ത്രം പൊതുവേ സ്വീകാര്യമായിരുന്നിട്ടും തങ്ങളുടെ സഭയിലെ ഓരോ പരസ്യപ്രസംഗകനും വെള്ളഷേർട്ട് ധരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് “എഴുതപ്പെട്ടിരിക്കുന്നതിനപ്പുറം പോയി.” ക്ഷണിക്കപ്പെട്ട പ്രസംഗകർ നിറമുള്ള ഷേർട്ടിട്ടു വരുന്നപക്ഷം അത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളിലേക്കുമാത്രമായി രാജ്യഹോളിൽ സൂക്ഷിച്ചിരുന്ന പല വെള്ളഷേർട്ടുകളിൽ ഒന്ന് മാറി ധരിക്കുന്നതിന് അവർ ആവശ്യപ്പെട്ടിരുന്നു. നമ്മുടെ വ്യക്തിപരമായ അഭിരുചികൾ മററുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുന്നതിന് നാം എത്ര ജാഗ്രതയുള്ളവരായിരിക്കണം! പൗലോസിന്റെ ബുദ്ധിയുപദേശം എത്ര ഉചിതമാണ്: “നിങ്ങളുടെ ന്യായബോധം എല്ലാ മനുഷ്യരും അറിയട്ടെ”!—ഫിലിപ്പിയർ 4:5.
ബാഹ്യപ്രത്യക്ഷതകൾക്കപ്പുറം നോക്കുന്നതിനാലുള്ള നല്ല ഫലങ്ങൾ
നമുക്ക് ആളുകളുടെ ഹൃദയങ്ങളറിയാൻ കഴിവില്ലെന്ന് തിരിച്ചറിയുന്നത് ക്രിസ്തീയസഭക്കുള്ളിലും പുറത്തും നമുക്കു ചുററുമുള്ള ആളുകളോട് ഒരു മെച്ചപ്പെട്ട ബന്ധം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും. അതു മററുള്ളവരുടെ ആന്തരങ്ങളെ ചോദ്യം ചെയ്യാതെ അവരേസംബന്ധിച്ച് ക്രിയാത്മകമായി ചിന്തിക്കാൻ നമ്മെ സഹായിക്കും, “എന്തുകൊണ്ടെന്നാൽ നാം തന്നെ ഒരിക്കൽ വിവേകമില്ലാത്തവരും അനുസരണംകെട്ടവരും വഴിതെററിക്കപ്പെട്ടവരും വിവിധ ആഗ്രഹങ്ങൾക്കും ഉല്ലാസങ്ങൾക്കും അടിമകളുമായിരുന്നു.” (തീത്തോസ് 3:3) ഇത് തിരിച്ചറിഞ്ഞുകൊണ്ട് നാം എല്ലാവരോടും, ബാഹ്യപ്രകൃതങ്ങളാൽ വിലയില്ലാത്തവരെന്നു തോന്നുന്നവരോടുപോലും, പ്രസംഗിക്കുന്നതിന് തയ്യാറായിരിക്കും. ഏതായാലും, സത്യം സ്വീകരിക്കുകയൊ തിരസ്കരിക്കുകയൊ ചെയ്യുന്നതിനുള്ള തീരുമാനം അവരുടെ സ്വന്തമാണ്. അത് എല്ലാവരോടും പ്രസംഗിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടേതും.
ഹെയിൻസിനെപ്പോലുള്ള യഹോവയുടെ സാക്ഷികളിലനേകരും ബാഹ്യപ്രത്യക്ഷതകൾക്കപ്പുറം നോക്കുകയും ആദ്യധാരണകളാൽ വിധിക്കാതിരിക്കുകയും ചെയ്ത സഹോദരീസഹോദരൻമാരാൽ ക്രിസ്തീയസഭയിലേക്ക് സ്വാഗതംചെയ്യപ്പെട്ടതിൽ സന്തുഷ്ടരാണ്.
ജർമ്മനിയുടെ തെക്കുഭാഗത്തുള്ള യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹോളിൽ ഒരു ഞായറാഴ്ച ഹാജരായ ഫ്രാങ്കിനെ എടുക്കുക. ഹാജരായിരുന്നവർ കണ്ടതെന്തായിരുന്നു? വൃത്തിഹീനനായ, താടിവളർത്തിയ, തോളുവരെ നീണ്ട മുടിയോടുകൂടിയ, അഴുക്കുവസ്ത്രങ്ങളണിഞ്ഞ, സ്ഥലത്തെ ഷാപ്പുകളിൽ ഒരു പതിവുകാരനെന്ന നിലയിൽ നന്നായി അറിയപ്പെട്ടിരുന്ന, ഒരു അമിതപുകവലിക്കാരനായ, തന്റെ ഗേൾഫ്രണ്ടിനെയും തങ്ങളുടെ ഇരട്ടക്കുട്ടികളെയും അവഗണിച്ച, ഒരു ചെറുപ്പക്കാരനെയായിരുന്നു. എന്നിരുന്നാലും, അയാൾ മീററിംഗിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യപ്പെട്ടു. അയാൾ വളരെയധികം മതിപ്പുള്ളവനായിത്തീർന്നതുകൊണ്ട് അയാൾ ഒരാഴ്ചക്കുശേഷം മടങ്ങിവന്നു. അപ്പോൾ അവർ എന്തു കണ്ടു? നന്നായി തലമുടിചീകിയൊതുക്കി വൃത്തിയായ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരനെ. അവർ മൂന്നാമത്തെ വാരത്തിൽ മേലാൽ പുകവലിക്കാത്ത ഒരു ചെറുപ്പക്കാരനെ കണ്ടു, ഈ പ്രാവശ്യം അയാളുടെ ഗേൾഫ്രണ്ടിനോടും അവരുടെ രണ്ടു കുട്ടികളോടുംകൂടെത്തന്നെ. നാലാമത്തെ ഞായറാഴ്ച തങ്ങളുടെ ബന്ധത്തെ നിയമാനുസരണമാക്കുന്നതിനുള്ള ഒരു വിവാഹലൈസൻസ് കിട്ടിയ ഒരു യുവാവിനെയും യുവതിയെയും അവർ കണ്ടു. അഞ്ചാമത്തെ ഞായറാഴ്ച വ്യാജമതത്തോടുള്ള തന്റെ എല്ലാ ബന്ധങ്ങളെയും വിച്ഛേദിച്ച ഒരു യുവാവിനെ അവർ കണ്ടു. ഏതാണ്ട് നാലുവർഷങ്ങൾക്കുശേഷം ഇന്ന്, യഹോവയുടെ സാക്ഷികളിലൊരാൾ റിപ്പോർട്ടുചെയ്യുന്നതുപോലെ, “അനേകവർഷങ്ങളായി നമ്മുടെ സഹോദരങ്ങളായിരിക്കുന്നവർ എന്നു നിങ്ങൾ വിചാരിക്കത്തക്കവണ്ണം അത്ര നല്ല മതിപ്പ് ഉളവാക്കുന്ന ഒരു കുടുംബത്തെ” അവർ കാണുന്നു.
ഒരു പുസ്തകത്തിന്റെ ഗുണമേൻമ അതിന്റെ ബൈൻഡിംഗിനാലൊ ഒരു വീടിന്റെ മേൻമ അതിന്റെ പൂമുഖത്താലൊ അവശ്യം പ്രതിഫലിപ്പിക്കപ്പെടുന്നില്ല. അതുപോലെ ഒരു വ്യക്തിയുടെ യഥാർത്ഥ ഗുണം അവശ്യം അയാളുടെ ബാഹ്യപ്രത്യക്ഷതകളാൽ പ്രതിഫലിപ്പിക്കപ്പെടുന്നില്ല. ആളുകളെ ദൈവം കാണുന്നതുപോലെ കാണാൻ ശ്രമിക്കുന്ന ക്രിസ്ത്യാനികൾ ആദ്യധാരണകളാൽ വിധിക്കയില്ല. ദൈവം “ഹൃദയമാകുന്ന രഹസ്യവ്യക്തിക്ക്” ശ്രദ്ധകൊടുക്കുന്നു, അതിന് നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും.—1 പത്രോസ് 3:3, 4. (w89 11⁄1)