വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സ്‌മാരകസമയത്ത്‌‘നാം ആരാണെന്ന്‌ വിവേചിക്കൽ’
    വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
    • 3 “കർത്താ​വായ യേശു താൻ ഏൽപ്പി​ച്ചു​കൊ​ടു​ക്ക​പ്പെ​ടാ​നി​രുന്ന രാത്രി​യിൽ ഒരു അപ്പമെ​ടുത്ത്‌ നന്ദിപ​റ​ഞ്ഞ​ശേഷം അതു നുറുക്കി ഇങ്ങനെ പറഞ്ഞു: ‘ഇതിന്റെ അർത്ഥം നിങ്ങൾക്കു​വേ​ണ്ടി​യുള്ള എന്റെ ശരീര​മെ​ന്നാണ്‌. എന്റെ ഓർമ്മ​യ്‌ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​ക്കുക.’ പാനപാ​ത്രത്തെ സംബന്ധി​ച്ചും അവൻ അങ്ങനെ​തന്നെ ചെയ്‌തു, സന്ധ്യാ​ഭ​ക്ഷണം കഴിഞ്ഞ​ശേഷം ‘ഈ പാനപാ​ത്രം എന്റെ രക്തം ഹേതു​വാ​യുള്ള പുതിയ ഉടമ്പടി​യെ അർത്ഥമാ​ക്കു​ന്നു. നിങ്ങൾ ഇതു കൂടെ​ക്കൂ​ടെ കുടി​ക്കു​മ്പോ​ഴൊ​ക്കെ, എന്റെ ഓർമ്മ​ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​ക്കുക’ എന്നു പറഞ്ഞു. നിങ്ങൾ കൂടെ​ക്കൂ​ടെ ഈ അപ്പം തിന്നു​ക​യും ഈ പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യു​മ്പോ​ഴൊ​ക്കെ​യും കർത്താവു വന്നെത്തു​ന്ന​തു​വരെ അവന്റെ മരണത്തെ പ്രഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.”—1 കൊരി​ന്ത്യർ 11:23-26a

  • സ്‌മാരകസമയത്ത്‌‘നാം ആരാണെന്ന്‌ വിവേചിക്കൽ’
    വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
    • 3 “കർത്താ​വായ യേശു താൻ ഏൽപ്പി​ച്ചു​കൊ​ടു​ക്ക​പ്പെ​ടാ​നി​രുന്ന രാത്രി​യിൽ ഒരു അപ്പമെ​ടുത്ത്‌ നന്ദിപ​റ​ഞ്ഞ​ശേഷം അതു നുറുക്കി ഇങ്ങനെ പറഞ്ഞു: ‘ഇതിന്റെ അർത്ഥം നിങ്ങൾക്കു​വേ​ണ്ടി​യുള്ള എന്റെ ശരീര​മെ​ന്നാണ്‌. എന്റെ ഓർമ്മ​യ്‌ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​ക്കുക.’ പാനപാ​ത്രത്തെ സംബന്ധി​ച്ചും അവൻ അങ്ങനെ​തന്നെ ചെയ്‌തു, സന്ധ്യാ​ഭ​ക്ഷണം കഴിഞ്ഞ​ശേഷം ‘ഈ പാനപാ​ത്രം എന്റെ രക്തം ഹേതു​വാ​യുള്ള പുതിയ ഉടമ്പടി​യെ അർത്ഥമാ​ക്കു​ന്നു. നിങ്ങൾ ഇതു കൂടെ​ക്കൂ​ടെ കുടി​ക്കു​മ്പോ​ഴൊ​ക്കെ, എന്റെ ഓർമ്മ​ക്കാ​യി ഇതു ചെയ്‌തു​കൊ​ണ്ടി​രി​ക്കുക’ എന്നു പറഞ്ഞു. നിങ്ങൾ കൂടെ​ക്കൂ​ടെ ഈ അപ്പം തിന്നു​ക​യും ഈ പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യു​മ്പോ​ഴൊ​ക്കെ​യും കർത്താവു വന്നെത്തു​ന്ന​തു​വരെ അവന്റെ മരണത്തെ പ്രഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.”—1 കൊരി​ന്ത്യർ 11:23-26a

  • സ്‌മാരകസമയത്ത്‌‘നാം ആരാണെന്ന്‌ വിവേചിക്കൽ’
    വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
    • “ഇതിന്റെ അർത്ഥം എന്റെ ശരീര​മെ​ന്നാ​കു​ന്നു”

      5, 6. (എ) യേശു ഒരു അപ്പമെ​ടുത്ത്‌ എന്തു ചെയ്‌തു? (ബി) അവൻ ഏതുതരം അപ്പമാ​ണു​പ​യോ​ഗി​ച്ചത്‌?

      5 സ്‌മാ​രകം സംബന്ധിച്ച്‌ പൗലോ​സിന്‌ കർത്താ​വിൽനിന്ന്‌ കിട്ടി​യ​തെ​ന്തെന്ന്‌ നാം വായി​ച്ചി​രി​ക്കു​ന്നു. മൂന്നു സുവി​ശേഷ എഴുത്തു​കാ​രു​ടെ വിവര​ണ​ങ്ങ​ളു​മുണ്ട്‌. അവരി​ലൊ​രാൾ യേശു ഈ സ്‌മാ​രകം ഏർപ്പെ​ടു​ത്തി​യ​പ്പോൾ സന്നിഹി​ത​നാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 11:23; മത്തായി 26:26-29; മർക്കോസ്‌ 14:22-25; ലൂക്കോസ്‌ 22:19, 20) യേശു ആദ്യമാ​യി അപ്പമെ​ടു​ത്തു പ്രാർത്ഥി​ച്ച​ശേഷം അതു നുറുക്കി വിതര​ണം​ചെ​യ്‌തു​വെന്ന്‌ ഈ വിവര​ണങ്ങൾ പറയുന്നു. ആ അപ്പമെ​ന്താ​യി​രു​ന്നു? അതിന​നു​രൂ​പ​മാ​യി ഇന്ന്‌ എന്താണു​പ​യോ​ഗി​ക്കു​ന്നത്‌? അത്‌ എന്തിനെ അർത്ഥമാ​ക്കു​ന്നു അഥവാ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു?

      6 യഹൂദ​പെ​സ​ഹാ​ഭ​ക്ഷ​ണ​ത്തിന്‌ ഉപയോ​ഗി​ക്ക​പ്പെട്ടവ ലഭ്യമാ​യി​രു​ന്നു. ഒന്ന്‌ പുളി​പ്പി​ല്ലാത്ത അപ്പമാ​യി​രു​ന്നു, അതിനെ മോശെ “കഷ്ടതയു​ടെ അപ്പമായ, പുളി​പ്പി​ല്ലാത്ത അപ്പം” എന്നു വിളിച്ചു. (ആവർത്തനം 16:3; പുറപ്പാട്‌ 12:8) ഈ അപ്പമു​ണ്ടാ​ക്കി​യത്‌ പുളി​പ്പോ ഉപ്പോ ചേരു​വ​ക​ളോ ചേർക്കാത്ത ഗോത​മ്പു​മാ​വു​കൊ​ണ്ടാ​യി​രു​ന്നു. പുളി​പ്പി​ല്ലാ​ത്ത​താ​യി​രു​ന്ന​തി​നാൽ (എബ്രായ, മാററത്സാ) അത്‌ പരന്നതും കടുപ്പ​മു​ള്ള​തു​മാ​യി​രു​ന്നു; തിന്നാ​വുന്ന വലിപ്പ​ത്തിൽ അത്‌ നുറു​ക്ക​ണ​മാ​യി​രു​ന്നു.—മർക്കോസ്‌ 6:41; 8:6; പ്രവൃ​ത്തി​കൾ 27:35.

      7. സ്‌മാ​ര​ക​സ​മ​യത്ത്‌ അപ്പത്തി​നു​വേണ്ടി യഹോ​വ​യു​ടെ സാക്ഷികൾ എന്തുപ​യോ​ഗി​ക്കു​ന്നു?

      7 കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തിന്‌ യേശു പുളി​പ്പി​ല്ലാത്ത അപ്പമാ​ണു​പ​യോ​ഗി​ച്ചത്‌. അതു​കൊണ്ട്‌ ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും അങ്ങനെ​തന്നെ ചെയ്യുന്നു. മാൾട്ടോ ഉള്ളിയോ മുട്ടയോ പോ​ലെ​യുള്ള ഘടകങ്ങൾ കൂട്ടി​ച്ചേർത്തി​ട്ടി​ല്ലെ​ങ്കിൽ സാധാ​ര​ണ​യുള്ള യഹൂദ മാററ്‌സോത്ത്‌ മതിയാ​കും. (ഈ തരത്തി​ലുള്ള ഘടകങ്ങ​ള​ട​ങ്ങിയ മാററ്‌സോത്ത്‌ “കഷ്ടതയു​ടെ അപ്പം” എന്ന വർണ്ണനക്ക്‌ അശേഷം യോജി​ക്ക​യില്ല.) അല്ലെങ്കിൽ സഭാമൂ​പ്പൻമാർക്ക്‌ ആരെ​ക്കൊ​ണ്ടെ​ങ്കി​ലും ഗോത​മ്പു​മാവ്‌ വെള്ളം ചേർത്ത്‌ കുഴച്ച്‌ പുളി​പ്പി​ല്ലാത്ത അപ്പമു​ണ്ടാ​ക്കി​ക്കാം. ഗോത​മ്പു​മാ​വു ലഭ്യമ​ല്ലെ​ങ്കിൽ ബാർലി​യു​ടെ​യോ അരിയു​ടെ​യോ ചോള​ത്തി​ന്റെ​യോ മറേറ​തെ​ങ്കി​ലും ധാന്യ​ത്തി​ന്റെ​യോ മാവു​കൊണ്ട്‌ പുളി​പ്പി​ല്ലാത്ത അപ്പമു​ണ്ടാ​ക്കാ​വു​ന്ന​താണ്‌. കുഴച്ച മാവ്‌ പരത്തി അല്‌പം എണ്ണ പുരട്ടിയ അപ്പക്കല്ലിൽ ചുട്ടെ​ടു​ക്കു​ന്നു.

      8. പുളി​പ്പി​ല്ലാത്ത അപ്പം ഉചിത​മായ ഒരു പ്രതീ​ക​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌, അതിന്റെ പങ്കുപ​ററൽ എന്തിനെ അർത്ഥമാ​ക്കു​ന്നു? (എബ്രായർ 10:5-7; 1 പത്രോസ്‌ 4:1)

      8 അങ്ങനെ​യുള്ള അപ്പത്തിൽ പുളി​പ്പി​ല്ലാ​ത്ത​തു​കൊണ്ട്‌ അത്‌ ഉചിത​മാണ്‌, ദുഷി​പ്പി​നെ​യോ പാപ​ത്തെ​യോ പ്രതി​നി​ധാ​നം​ചെ​യ്യാ​നാണ്‌ ബൈബിൾ പുളി​പ്പി​നെ ഉപയോ​ഗി​ക്കു​ന്നത്‌. ഒരു സഭയിലെ ഒരു ദുർമ്മാർഗ്ഗി​യായ മനുഷ്യ​നെ​സം​ബ​ന്ധിച്ച്‌ പൗലോസ്‌ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ച്ചു: ‘അല്‌പം പുളി​മാവ്‌ മുഴു പിണ്ഡ​ത്തെ​യും പുളി​പ്പി​ക്കു​ന്നു. നിങ്ങൾ പുളി​പ്പി​ല്ലാ​ത്ത​വ​രാ​യി​രി​ക്കേ​ണ്ട​തിന്‌ പഴയ പുളി​മാവ്‌ നീക്കി​ക്ക​ള​യുക. നമ്മുടെ പെസഹാ​യായ ക്രിസ്‌തു ബലി​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. നമുക്കു തിൻമ​യും ദുഷ്‌ട​ത​യു​മാ​കുന്ന പുളി​പ്പു​കൊ​ണ്ടല്ല, പിന്നെ​യോ ആത്‌മാർത്ഥ​ത​യും സത്യവു​മാ​കുന്ന പുളി​പ്പി​ല്ലാത്ത അപ്പം​കൊ​ണ്ടു​തന്നെ ഉത്‌സ​വ​മാ​ച​രി​ക്കാം.’ (1 കൊരി​ന്ത്യർ 5:6-8; മത്തായി 13:33; 16:6, 12 താരത​മ്യ​പ്പെ​ടു​ത്തുക.) പുളി​പ്പി​ല്ലാത്ത അപ്പം യേശു​വി​ന്റെ മനുഷ്യ​ശ​രീ​ര​ത്തി​ന്റെ ഒരു ഉചിത​മായ പ്രതീ​ക​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ “വിശ്വ​സ്‌ത​നും നിർദ്ദോ​ഷി​യും നിർമ്മ​ല​നും പാപി​ക​ളിൽനി​ന്നു വേർപെ​ട്ട​വനു”മായി​രു​ന്നു. (എബ്രായർ 7:26) “ഈ [അപ്പം] എടുത്ത്‌ ഭക്ഷിക്കുക, ഇത്‌ എന്റെ ശരീരത്തെ അർത്ഥമാ​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞ​പ്പോൾ അവൻ പൂർണ്ണ​ത​യുള്ള അവന്റെ മാനു​ഷ​ശ​രീ​ര​ത്തിൽ അവിടെ ഉണ്ടായി​രു​ന്നു. (മത്തായി 26:26, ബൈബി​ളി​ന്റെ ഒരു പുതിയ വിവർത്തനം ജയിംസ്‌ മോഫ​റ​റി​ന്റേത്‌) അപ്പം ഭക്ഷിക്കു​ന്ന​തി​ന്റെ അർത്ഥം ഒരു വ്യക്തി തനിക്കു​വേ​ണ്ടി​യുള്ള യേശു​വി​ന്റെ ബലിയു​ടെ പ്രയോ​ജ​ന​ത്തിൽ വിശ്വ​സി​ക്കു​ന്നു​വെ​ന്നും അതു സ്വീക​രി​ക്കു​ന്നു​വെ​ന്നു​മാണ്‌. എന്നാൽ കൂടുതൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു.

  • സ്‌മാരകസമയത്ത്‌‘നാം ആരാണെന്ന്‌ വിവേചിക്കൽ’
    വീക്ഷാഗോപുരം—1991 | ഫെബ്രുവരി 1
    • a “കർത്താ​വായ യേശു ഏൽപ്പി​ക്ക​പ്പെട്ട രാത്രി​യിൽ അവൻ അപ്പം എടുത്തു; നന്ദി​കൊ​ടു​ത്തു​കൊണ്ട്‌ അവൻ അതു നുറു​ക്കി​യിട്ട്‌ ‘ഇതു നിങ്ങൾക്കു​വേ​ണ്ടി​യുള്ള എന്റെ ശരീര​മാ​കു​ന്നു; എന്റെ സ്‌മാ​ര​ക​മാ​യി ഇതു ചെയ്യുക’ എന്നു പറഞ്ഞു. സമാന​മാ​യി, അത്താഴം കഴിഞ്ഞ​പ്പോൾ അവൻ പാനപാ​ത്രം എടുത്തു ‘ഇത്‌ എന്റെ രക്തത്താൽ മുദ്ര​യി​ട​പ്പെ​ടുന്ന പുതിയ ഉടമ്പടി​യാ​കു​ന്നു; നിങ്ങൾ ഇതു കുടി​ക്കുന്ന ഓരോ സമയത്തും എന്റെ സ്‌മാ​ര​ക​മാ​യി അതു​ചെ​യ്യുക’ എന്നു പറഞ്ഞു.”—പൗലോ​സി​ന്റെ ലേഖന​ങ്ങ​ളു​ടെ ഒരു വികസി​ത​പ​രാ​വർത്തനം , എഫ്‌. എഫ്‌. ബ്രൂസി​ന്റേത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക