-
‘ദീർഘക്ഷമ ധരിപ്പിൻ’വീക്ഷാഗോപുരം—2001 | നവംബർ 1
-
-
‘സ്നേഹം ദീർഘമായി ക്ഷമിക്കുന്നു’
9. സാധ്യതയനുസരിച്ച്, ‘സ്നേഹം ദീർഘമായി ക്ഷമിക്കുന്നു’ എന്നു പൗലൊസ് കൊരിന്ത്യരോടു പറഞ്ഞത് എന്തുകൊണ്ട്?
9 ‘സ്നേഹം ദീർഘമായി ക്ഷമിക്കുന്നു’ എന്നു പ്രസ്താവിച്ചതിലൂടെ സ്നേഹവും ദീർഘക്ഷമയും പ്രത്യേകമായ ഒരു വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പൗലൊസ് പ്രകടമാക്കി. (1 കൊരിന്ത്യർ 13:4) കൊരിന്തിലെ ക്രിസ്തീയ സഭയിൽ നിലവിലിരുന്ന ശണ്ഠയും വിദ്വേഷവും കണക്കിലെടുത്തുകൊണ്ടാണ് പൗലൊസ് അതിന് ഊന്നൽ നൽകിയതെന്ന് ഒരു ബൈബിൾ പണ്ഡിതനായ ആൽബെർട്ട് ബാൺസ് പറയുന്നു. (1 കൊരിന്ത്യർ 1:11, 12) അദ്ദേഹം ഇങ്ങനെ പറയുന്നു: “[ദീർഘക്ഷമ എന്നതിന്] ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം വിചാരശൂന്യമായ പ്രവൃത്തിക്ക് വിരുദ്ധമാണ്. അത് കോപിഷ്ഠമായ സംസാരത്തിനും ചിന്തകൾക്കും വിക്ഷോഭത്തിനും നേർവിപരീതമാണ്. ഞെരുക്കം അനുഭവിക്കുമ്പോൾ, പ്രകോപിപ്പിക്കപ്പെടുമ്പോൾ ദീർഘമായി സഹിച്ചുനിൽക്കാൻ കഴിവുള്ള മാനസികാവസ്ഥയെ അതു സൂചിപ്പിക്കുന്നു.” ക്രിസ്തീയ സഭയുടെ സമാധാനത്തിൽ ഇപ്പോഴും വലിയ പങ്കു വഹിക്കുന്ന രണ്ടു ഘടകങ്ങളാണ് സ്നേഹവും ദീർഘക്ഷമയും.
10. (എ) ദീർഘക്ഷമ ഉള്ളവരായിരിക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നത് എങ്ങനെ, ഇക്കാര്യത്തിൽ പൗലൊസ് അപ്പൊസ്തലൻ എന്തു ബുദ്ധിയുപദേശം നൽകുന്നു? (ബി) ദീർഘക്ഷമയും ദയയും സംബന്ധിച്ച് ഒരു ബൈബിൾ പണ്ഡിതൻ എന്തു പറഞ്ഞു? (അടിക്കുറിപ്പ് കാണുക.)
10 “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല.” അതുകൊണ്ട്, ദീർഘക്ഷമ ഉള്ളവരായിരിക്കാൻ സ്നേഹം പല വിധങ്ങളിൽ നമ്മെ സഹായിക്കുന്നു.a (1 കൊരിന്ത്യർ 13:4, 5) ക്ഷമയോടെ അന്യോന്യം പൊറുക്കാനും നാമെല്ലാം അപൂർണരും തെറ്റുകുറ്റങ്ങൾ ഉള്ളവരും ആണെന്ന് ഓർക്കാനും സ്നേഹം നമ്മെ സഹായിക്കുന്നു. പരിഗണനയും ക്ഷമയും ഉള്ളവരായിരിക്കാൻ അത് ഇടയാക്കുന്നു. “പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ” എന്ന് പൗലൊസ് അപ്പൊസ്തലൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—എഫെസ്യർ 4:1-3.
-
-
‘ദീർഘക്ഷമ ധരിപ്പിൻ’വീക്ഷാഗോപുരം—2001 | നവംബർ 1
-
-
a “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു” എന്ന പൗലൊസിന്റെ പ്രസ്താവനയെ കുറിച്ച് ബൈബിൾ പണ്ഡിതനായ ഗോർഡൻ ഡി. ഫീ ഇങ്ങനെ എഴുതുന്നു: “പൗലൊസിന്റെ ദൈവശാസ്ത്രത്തിൽ അവ [ദീർഘക്ഷമയും ദയയും] മനുഷ്യവർഗത്തോടുള്ള ദിവ്യ മനോഭാവത്തിന്റെ രണ്ടു വശങ്ങളെ പ്രതിനിധാനം ചെയ്യുന്നു (റോമ. 2:4 താരതമ്യം ചെയ്യുക). ഒരു വശത്ത്, മനുഷ്യ മത്സരത്തോടു കോപം പ്രകടിപ്പിക്കാതെ അതിനെ അടക്കിനിറുത്തുകവഴി ദൈവത്തിന്റെ സ്നേഹപുരസ്സരമായ സഹനം പ്രകടമാകുന്നു; മറുവശത്ത്, അവന്റെ കരുണാപ്രവൃത്തികളിൽ ആയിരക്കണക്കിനു മടങ്ങായി അവന്റെ ദയ കാണപ്പെടുന്നു. അതുകൊണ്ട്, സ്നേഹത്തെ കുറിച്ചുള്ള പൗലൊസിന്റെ വിവരണം, ദിവ്യ ന്യായവിധി അർഹിക്കുന്നവരോട് ക്രിസ്തു മുഖാന്തരം സഹനവും ദയയും പ്രകടമാക്കിയിരിക്കുന്ന ദൈവത്തെ കുറിച്ചുള്ള ഇരട്ട വിവരണത്തോടെ തുടങ്ങുന്നു.”
-