-
വിവാഹത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
5. വിവാഹയിണയെ തിരഞ്ഞെടുക്കുക, ജ്ഞാനത്തോടെ
ജീവിതത്തിൽ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണ് ആരെ വിവാഹം കഴിക്കണം എന്നത്. മത്തായി 19:4-6, 9 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
വേണ്ട വിധത്തിൽ ചിന്തിക്കാതെ ധൃതിപിടിച്ച് ഒരു ക്രിസ്ത്യാനി വിവാഹം ചെയ്യരുതാത്തത് എന്തുകൊണ്ട്?
നല്ല വിവാഹയിണയ്ക്കു വേണ്ട ഗുണങ്ങൾ എന്തൊക്കെയായിരിക്കണം എന്നു മനസ്സിലാക്കാൻ ബൈബിൾ സഹായിക്കും. യഹോവയെ സ്നേഹിക്കുന്ന ഒരു വിവാഹയിണയെ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.b 1 കൊരിന്ത്യർ 7:39; 2 കൊരിന്ത്യർ 6:14 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
സഹക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നു പറയുന്നത് എന്തുകൊണ്ടാണ്?
യഹോവയെ സ്നേഹിക്കാത്ത ഒരാളെ നമ്മൾ വിവാഹം ചെയ്താൽ യഹോവയ്ക്ക് എന്തായിരിക്കും തോന്നുക?
-