വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കൽ
    വീക്ഷാഗോപുരം—1991 | മാർച്ച്‌ 1
    • 17 എന്നിരു​ന്നാ​ലും, ‘ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ പൂർണ്ണ​മാ​ക്കാൻ’ ആഗ്രഹി​ക്കുന്ന ഒരു ക്രിസ്‌ത്യാ​നി തനിക്കി​ഷ്ട​മുള്ള ആരെയും വിവാ​ഹം​ക​ഴി​ക്കാൻ സ്വതന്ത്രൻ അല്ലെങ്കിൽ സ്വത​ന്ത്ര​യാ​ണെന്ന്‌ വിചാ​രി​ക്ക​രുത്‌. ‘ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ പൂർണ്ണ​മാ​ക്കി​ക്കൊണ്ട്‌ ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല മാലി​ന്യ​വും നീക്കി തങ്ങളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കാൻ’ തന്റെ സഹക്രി​സ്‌ത്യാ​നി​കളെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “അവിശ്വാ​സി​ക​ളു​മാ​യി അസമമാ​യി അമിക്ക​പ്പെ​ട​രുത്‌. എന്തെന്നാൽ നീതി​ക്കും അധർമ്മ​ത്തി​നും എന്തു കൂട്ടാ​യ്‌മ​യാ​ണു​ള്ളത്‌? . . . അല്ലെങ്കിൽ ഒരു വിശ്വ​സ്‌ത​നായ ആൾക്ക്‌ ഒരു അവിശ്വാ​സി​യു​മാ​യി എന്ത്‌ ഓഹരി​യാ​ണു​ള്ളത്‌?” (2 കൊരി​ന്ത്യർ 6:14, 15; 7:1) വേർപെ​ട്ട​തും ശുദ്ധവു​മായ യഹോ​വ​യു​ടെ ജനത്തിന്റെ ഒരു അംഗമെന്ന നിലയിൽ വിവാ​ഹം​ക​ഴി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ഒരു ക്രിസ്‌തീയ പുരുഷൻ അല്ലെങ്കിൽ സ്‌ത്രീ “കർത്താ​വിൽ മാത്രം” അങ്ങനെ ചെയ്യാ​നുള്ള അപ്പോ​സ്‌ത​ലിക നിയ​ന്ത്രണം സ്വീക​രി​ക്കും, അതായത്‌, സമർപ്പി​ത​നും സ്‌നാ​പ​ന​മേ​റ​റ​വ​നും വിശ്വ​സ്‌ത​നു​മായ ഒരു യഹോ​വ​യു​ടെ ദാസനോ ദാസി​യോ ആയിരി​ക്കുന്ന ഒരാളെ തെര​ഞ്ഞെ​ടു​ക്കും. (1 കൊരി​ന്ത്യർ 7:39) കഴിഞ്ഞ കാല​ത്തെ​ന്ന​പോ​ലെ ഇന്നും ദൈവ​ജ​ന​ത്തി​ന്റെ ഇടയിലെ സമർപ്പി​തർ തിരു​വ​ച​നാ​നു​സൃ​ത​മായ ഈ ബുദ്ധി​യു​പ​ദേ​ശത്തെ അവഗണി​ക്കു​ന്നത്‌ തീർച്ച​യാ​യും ബുദ്ധി​ശൂ​ന്യ​മാ​യി​രി​ക്കും. (ആവർത്തനം 7:3, 4; നെഹെ​മ്യാവ്‌ 13:23-27 താരത​മ്യ​പ്പെ​ടു​ത്തുക.) അത്‌ നമ്മുടെ മഹോ​പ​ദേ​ഷ്ടാ​വായ യഹോ​വ​യോ​ടുള്ള ഉദാത്ത​മായ ഭയം പ്രകട​മാ​ക്ക​ലാ​യി​രി​ക്ക​യില്ല.—മലാഖി 1:6.

  • ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കൽ
    വീക്ഷാഗോപുരം—1991 | മാർച്ച്‌ 1
    • 21. യഹോ​വ​യു​ടെ ദാസൻമാർ പിശാ​ചി​ന്റെ കൂട്ടത്തിൽനിന്ന്‌ എങ്ങനെ, എന്തു​കൊണ്ട്‌ മികച്ചു​നിൽക്കണം, അടുത്ത ലക്കത്തിൽ എന്തു പരിചി​ന്തി​ക്ക​പ്പെ​ടും?

      21 അതെ, ആത്മീയ ഇസ്രാ​യേ​ല്യ​രു​ടെ അഭിഷി​ക്ത​ശേ​ഷി​പ്പും അവരുടെ സഹപ്ര​വർത്ത​ക​രായ വേറെ ആടുക​ളും വിശു​ദ്ധി​യു​ടെ ആശയത്തി​ന്റെ സകല അർത്ഥവും നഷ്ടപ്പെ​ട്ടി​രി​ക്കുന്ന സാത്താന്റെ ലോക​ത്തിൽനിന്ന്‌ വേർതി​രി​ക്ക​പ്പെട്ട ഒരു ജനമെന്ന നിലയിൽ ഇന്ന്‌ മികച്ചു​നിൽക്കു​ന്നു. ‘നാശത്തി​ലേക്കു നയിക്കുന്ന . . . വീതി​യു​ള്ള​തും വിശാ​ല​വു​മായ പാത”യിലൂടെ നടക്കുന്ന പിശാ​ചി​ന്റെ ജനക്കൂ​ട്ട​ത്തിന്‌ യാതൊ​ന്നും പാവനമല്ല. ഏററവും കുറച്ചു പറഞ്ഞാൽ, അവർ ആത്മീയ​മാ​യും ധാർമ്മി​ക​മാ​യും അശുദ്ധ​രാ​ണെന്നു മാത്രമല്ല, പലപ്പോ​ഴും ശാരീ​രി​ക​മാ​യും അശുദ്ധ​രാണ്‌, അവരുടെ ആകാരം അശ്രദ്ധ​മാണ്‌. എന്നിരു​ന്നാ​ലും, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു: “നമുക്ക്‌ ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ പൂർണ്ണ​മാ​ക്കി​ക്കൊണ്ട്‌ ജഡത്തി​ലെ​യും ആത്മാവി​ലെ​യും സകല മാലി​ന്യ​ത്തിൽനി​ന്നും നമ്മേത്തന്നെ ശുദ്ധരാ​ക്കാം.” (2 കൊരി​ന്ത്യർ 7:1) ദൈവ​ത്തി​ന്റെ ജനം മനസ്സി​ലും ശരീര​ത്തി​ലും ഏതു വിധങ്ങ​ളിൽ ശുദ്ധരാ​യി​രി​ക്കു​ന്ന​തിൽ ശ്രദ്ധി​ക്ക​ണ​മെന്ന്‌ അടുത്ത ലക്കത്തിൽ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും. (w89 6⁄1)

  • മനസ്സിലും ശരീരത്തിലും ശുദ്ധരായിരിക്കുക
    വീക്ഷാഗോപുരം—1991 | ഏപ്രിൽ 1
    • 1. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, മനസ്സി​ലും ശരീര​ത്തി​ലും ശുദ്ധി ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

      വിശുദ്ധ ദൈവ​മായ യഹോ​വയെ സേവി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ആൾ ആത്മീയ​മാ​യും ധാർമ്മി​ക​മാ​യും ശുദ്ധി​യു​ള്ള​യാ​ളാ​യി​രി​ക്കണം. യുക്ത്യാ​നു​സൃ​തം, ഇത്‌ മനസ്സി​ലും ശരീര​ത്തി​ലും ശുദ്ധരാ​യി​രി​ക്കു​ന്ന​തി​നെ​യും അർത്ഥമാ​ക്കു​ന്നു. ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യു​ടെ അവസ്ഥ നിമിത്തം യഹോ​വയെ സേവി​ക്കാൻ അതിൽനി​ന്നു പുറത്തു​വ​രു​ന്നവർ തങ്ങളുടെ ചിന്താ​ശീ​ല​ങ്ങ​ളിൽ മാത്രമല്ല, മിക്ക​പ്പോ​ഴും അവരുടെ വ്യക്തി​പ​ര​മായ ശീലങ്ങ​ളി​ലും മാററം വരു​ത്തേ​ണ്ട​തുണ്ട്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇങ്ങനെ എഴുതി: “തത്‌ഫ​ല​മാ​യി, സഹോ​ദ​രൻമാ​രേ, നിങ്ങളു​ടെ ശരീര​ങ്ങളെ, ജീവനു​ള്ള​തും വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വു​മായ ഒരു യാഗമാ​യി, നിങ്ങളു​ടെ ചിന്താ​ശ​ക്തി​സ​ഹി​ത​മുള്ള ഒരു പവി​ത്ര​സേ​വ​ന​മാ​യി, അർപ്പി​ക്കാൻ ദൈവ​ത്തി​ന്റെ സഹാനു​ഭൂ​തി​യെ പ്രതി ഞാൻ നിങ്ങ​ളോട്‌ അഭ്യർത്ഥി​ക്കു​ക​യാണ്‌. ഈ വ്യവസ്ഥി​തിക്ക്‌ അനുരൂ​പ​മാ​കു​ന്ന​തിൽനിന്ന്‌ വിട്ടു​മാ​റി നല്ലതും സ്വീകാ​ര്യ​വും പൂർണ്ണ​വു​മായ ദൈ​വേഷ്ടം നിങ്ങൾക്കു​തന്നെ ഉറപ്പു​വ​രു​ത്തേ​ണ്ട​തിന്‌ നിങ്ങളു​ടെ മനസ്സു​പു​തു​ക്കി രൂപാ​ന്ത​ര​പ്പെ​ടുക.” (റോമർ 12:1, 2) മനസ്സി​ന്റെ​യും ശരീര​ത്തി​ന്റെ​യും ശുദ്ധി​യിൽ എന്താണുൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

      മാനസി​ക​മായ ശുദ്ധി

      2. നമ്മുടെ കണ്ണുകൾക്കും ഹൃദയ​ങ്ങൾക്കും നാം അഴിഞ്ഞ നടത്തി​യി​ലേർപ്പെ​ടാ​നി​ട​യാ​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ, ഇത്‌ ഒഴിവാ​ക്കാൻ എന്താണാ​വ​ശ്യ​മാ​യി​രി​ക്കു​ന്നത്‌?

      2 നാം നിയ​ന്ത്രി​ക്കു​ന്നി​ല്ലെ​ങ്കിൽ നമ്മുടെ കണ്ണുകൾക്കും ഹൃദയ​ത്തി​നും നാം അഴിഞ്ഞ നടത്തയിൽ ഏർപ്പെ​ടാ​നി​ട​യാ​ക്കാൻ കഴിയു​മെന്ന്‌ ന്യായ​പ്ര​മാ​ണം കൊടു​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പു​പോ​ലും വിശ്വ​സ്‌ത​നായ ഇയ്യോബ്‌ പ്രകട​മാ​ക്കി. അവൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഞാൻ എന്റെ കണ്ണുക​ളു​മാ​യി ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ എനിക്ക്‌ എങ്ങനെ ഒരു കന്യക​യിൽ ശ്രദ്ധാ​ലു​വാ​ണെന്ന്‌ പ്രകട​മാ​ക്കാൻ കഴിയും? എന്റെ ഹൃദയം ഒരു സ്‌ത്രീ​യു​ടെ നേരെ വശീക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കിൽ, . . . അത്‌ അഴിഞ്ഞ നടത്തയാ​യി​രി​ക്കും, അത്‌ ന്യായാ​ധി​പൻമാർ ശ്രദ്ധി​ക്കേണ്ട ഒരു ദോഷ​മാ​യി​രി​ക്കും.” (ഇയ്യോബ്‌ 31:1, 9-11) നമുക്ക്‌ ചുററി​ക്ക​റ​ങ്ങുന്ന കണ്ണുക​ളും ഒരു ചഞ്ചലമായ ഹൃദയ​വു​മാ​ണു​ള്ള​തെ​ങ്കിൽ, നമുക്ക്‌ മാനസി​ക​മായ ശിക്തണം, “ഉൾക്കാഴ്‌ച നൽകുന്ന ശിക്ഷണം,” ആവശ്യ​മാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 1:3.

      3, 4. (എ) ദാവീ​ദി​ന്റെ​യും ബേത്ത്‌-ശേബയു​ടെ​യും ദൃഷ്‌ടാ​ന്തം എന്തു പ്രകട​മാ​ക്കു​ന്നു, ചീത്ത ചിന്താ​ശീ​ല​ങ്ങൾക്കു മാററം​വ​രു​ത്താൻ എന്താണാ​വ​ശ്യ​മാ​യി​രി​ക്കു​ന്നത്‌? (ബി) ക്രിസ്‌തീയ മൂപ്പൻമാർ വിശേ​ഷിച്ച്‌ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

      3 ദാവീ​ദ്‌രാ​ജാ​വി​ന്റെ കണ്ണുകൾ ബേത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​ര​ത്തി​ലേർപ്പെ​ടു​ന്ന​തി​ലേക്ക്‌ അവനെ നയിച്ചു. (2 ശമുവേൽ 11:2, 4) യഹോ​വ​യാൽ പ്രമു​ഖ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​വർക്കു​പോ​ലും തങ്ങളുടെ മനസ്സു​കൾക്ക്‌ ശിക്ഷണം​കൊ​ടു​ക്കു​ന്നി​ല്ലെ​ങ്കിൽ പാപത്തി​ലേക്കു വീഴാൻക​ഴി​യു​മെ​ന്നാണ്‌ ഈ ദൃഷ്ടാന്തം പ്രകട​മാ​ക്കു​ന്നത്‌. നമ്മുടെ ചിന്താ​ശീ​ല​ങ്ങൾക്കു മാററം​വ​രു​ത്താൻ കഠിന​ശ്രമം ആവശ്യ​മാ​യി​വ​ന്നേ​ക്കാം. അങ്ങനെ​യുള്ള ഒരു ശ്രമ​ത്തോ​ടു​കൂ​ടെ യഹോ​വ​യു​ടെ സഹായ​ത്തി​നു​വേ​ണ്ടി​യുള്ള തീവ്ര​മായ പ്രാർത്ഥ​ന​യും ഉണ്ടായി​രി​ക്കണം. ബത്ത്‌-ശേബയു​മാ​യുള്ള തന്റെ പാപം സംബന്ധിച്ച്‌ അനുത​പി​ച്ച​ശേഷം ദാവീദ്‌ ഇങ്ങനെ പ്രാർത്ഥി​ച്ചു: “ദൈവമേ, എന്നിൽ ഒരു നിർമ്മല ഹൃദയം​തന്നെ സൃഷ്‌ടി​ക്കേ​ണമേ, എന്റെ ഉള്ളിൽ ഒരു പുതിയ ആത്‌മാ​വി​നെ, സ്ഥിരമായ ഒന്നിനെ, വെക്കേ​ണമേ.”—സങ്കീർത്തനം 51:10.

      4 ക്രിസ്‌തീയ മൂപ്പൻമാർ തങ്ങളെ ഗുരു​ത​ര​മായ പാപങ്ങ​ളി​ലേക്കു നയിക്കാൻ കഴിയുന്ന തെററായ ആഗ്രഹങ്ങൾ വെച്ചു​പു​ലർത്താ​തി​രി​ക്കാൻ വിശേ​ഷാൽ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കണം. (യാക്കോബ്‌ 1:14, 15) പൗലോസ്‌ ക്രിസ്‌തീയ മൂപ്പനാ​യി​രുന്ന തിമൊ​ഥെ​യോ​സിന്‌ ഇങ്ങനെ എഴുതി: “ഈ അനുശാ​സ​ന​ത്തി​ന്റെ ലക്ഷ്യം ഒരു ശുദ്ധഹൃ​ദ​യ​ത്തിൽനി​ന്നും ഒരു നല്ല മനഃസാ​ക്ഷി​യിൽനി​ന്നും കപടഭാ​വ​മി​ല്ലാത്ത വിശ്വാ​സ​ത്തിൽനി​ന്നു​മുള്ള സ്‌നേ​ഹ​മാണ്‌.” (1 തിമൊ​ഥെ​യോസ്‌ 1:5) അശുദ്ധി പ്രവർത്തി​ക്കാ​നുള്ള ചിന്തകൾ തന്റെ ഹൃദയ​ത്തിൽ ഉണർത്താൻ ചുററി​ക്ക​റ​ങ്ങുന്ന ഒരു കണ്ണിനെ അനുവ​ദി​ക്കെ, ഒരു മൂപ്പൻ തന്റെ ആത്‌മീയ ചുമത​ലകൾ നോക്കു​ന്നത്‌ തീർച്ച​യാ​യും കാപട്യ​മാ​യി​രി​ക്കും.

      5. മനസ്സിന്റെ ശുദ്ധി പാലി​ക്കാൻ എന്ത്‌ ഒഴിവാ​ക്ക​പ്പെ​ടണം?

      5 ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമ്മളെ​ല്ലാം മനസ്സിൽ ശുദ്ധി​യു​ള്ള​വ​രാ​കാൻ നമ്മുടെ പരമാ​വധി പ്രവർത്തി​ക്കണം. അതിന്റെ അർത്ഥം നമ്മുടെ ചിന്തയു​ടെ​മേൽ ഒരു ദുഷി​പ്പി​ക്കുന്ന സ്വാധീ​ന​മു​ണ്ടാ​യി​രി​ക്കാൻ കഴിയുന്ന ഏതു ചലച്ചി​ത്ര​ങ്ങ​ളെ​യും ററിവി പരിപാ​ടി​ക​ളെ​യും അല്ലെങ്കിൽ വായനാ​വി​വ​ര​ങ്ങ​ളെ​യും ഒഴിവാ​ക്കു​ക​യെ​ന്നാണ്‌. മാനസി​ക​മായ ശുചി​ത്വ​ത്തിൽ “സത്യമായ . . . നീതി​യായ . . . നിർമ്മ​ല​മായ” കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു വിചി​ന്ത​നം​ചെ​യ്യാ​നുള്ള ബോധ​പൂർവ​ക​മായ ശ്രമം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഏതു സൽഗു​ണ​വും സ്‌തു​ത്യർഹ​മായ ഏതു കാര്യ​വും പരിചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കുക.”—ഫിലി​പ്പി​യർ 4:8

      വ്യക്തി​പ​ര​മായ ശുചി​ത്വം

      6. (എ) ഇസ്രാ​യേ​ലിൽ വ്യക്തി​പ​ര​വും സമൂഹ​പ​ര​വു​മായ ശുചി​ത്വം ആവശ്യ​പ്പെ​ട്ടി​രു​ന്നു​വെന്ന്‌ പ്രകട​മാ​ക്കുന്ന ദൃഷ്‌ടാ​ന്തങ്ങൾ ലേവ്യ​പു​സ്‌ത​ക​ത്തിൽനി​ന്നു നൽകുക. (ബി) അങ്ങനെ​യുള്ള നിയമ​ങ്ങ​ളു​ടെ ഉദ്ദേശ്യ​മെ​ന്താ​യി​രു​ന്നു?

      6 “ദൈവ​ഭക്തി കഴിഞ്ഞാൽ ശുചി​ത്വം” എന്ന്‌ പറയ​പ്പെ​ട്ടി​ട്ടുണ്ട്‌. ധാർമ്മി​ക​മാ​യും ശാരീ​രി​ക​മാ​യും ശുദ്ധി​യുള്ള ഒരാൾ ദൈവ​ഭ​ക്ത​ന​ല്ലാ​യി​രി​ക്കാ​മെ​ന്നതു സത്യം​തന്നെ. എന്നാൽ ദൈവ​ഭ​ക്തി​യുള്ള ഒരു വ്യക്തി അവശ്യം ധാർമ്മി​ക​മാ​യും ശാരീ​രി​ക​മാ​യും ശുദ്ധി​യു​ള്ള​യാ​ളാ​യി​രി​ക്കണം. മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണം രോഗാ​ണു​ബാ​ധി​ത​മായ വീടു​ക​ളു​ടെ ശുദ്ധീ​ക​രണം സംബന്ധി​ച്ചും വിവിധ അശുദ്ധി​കൾ നീക്കാ​നുള്ള വ്യക്തി​പ​ര​മായ കുളി സംബന്ധി​ച്ചും കൃത്യ​മായ നിർദ്ദേ​ശങ്ങൾ നൽകി. (ലേവ്യ​പു​സ്‌തകം അദ്ധ്യാ​യങ്ങൾ 14, 15കാണുക.) എല്ലാ ഇസ്രാ​യേ​ല്യ​രോ​ടും തങ്ങളെ​ത്തന്നെ വിശു​ദ്ധ​രെന്നു തെളി​യി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രു​ന്നു. (ലേവ്യ​പു​സ്‌തകം 19:2) തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച എന്ന പ്രസി​ദ്ധീ​ക​രണം ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ദൈവം [ഇസ്രാ​യേ​ല്യർക്ക്‌] കൊടുത്ത ഭക്ഷ്യസം​ബ​ന്ധ​വും ശുചി​ത്വ​സം​ബ​ന്ധ​വും ധാർമ്മി​ക​വു​മായ നിയമങ്ങൾ അവരുടെ വേറിട്ട നിലയു​ടെ​യും ദൈവ​ത്തോ​ടുള്ള വിശു​ദ്ധി​യു​ടെ​യും നിരന്ത​ര​മായ ഓർമ്മി​പ്പി​ക്ക​ലു​ക​ളാ​യി​രു​ന്നു.”—വാള്യം 1, പേജ്‌ 1128.

      7. ഒരു ജനമെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​സം​ബ​ന്ധിച്ച്‌ എന്തു സത്യമാണ്‌, എന്നാൽ ചില സഞ്ചാര​മേൽവി​ചാ​ര​കൻമാർ എന്തു റിപ്പോർട്ടു ചെയ്‌തി​രി​ക്കു​ന്നു?

      7 ഒരു ജനമെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷികൾ ബാബി​ലോ​ന്യ വ്യാജ​മ​ത​ത്തിൽനി​ന്നുള്ള ഏതു മാലി​ന്യ​ത്തിൽനി​ന്നും ശുദ്ധരാ​ണെ​ന്നും തങ്ങളുടെ മദ്ധ്യേ ധാർമ്മി​കാ​ശു​ദ്ധി അനുവ​ദി​ക്കു​ന്നി​ല്ലെ​ന്നു​മി​രി​ക്കെ, ചില വ്യക്തികൾ വ്യക്തി​പ​ര​മായ ശുചി​ത്വ​വും വൃത്തി​യും അവഗണി​ക്കു​ക​യാ​ണെന്ന്‌ സഞ്ചാര​മേൽവി​ചാ​ര​കൻമാ​രിൽനി​ന്നുള്ള റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു. നാം ഈ കാര്യ​ത്തി​ലും ശുദ്ധി​യു​ള്ള​വ​രാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാൻ കഴിയും? സകല ക്രിസ്‌തീ​യ​ഭ​വ​ന​ങ്ങൾക്കു​മുള്ള ഒരു നല്ല മാതൃക ബഥേലാണ്‌, ആ പേരിന്റെ അർത്ഥം “ദൈവ​ഭ​വനം” എന്നാണ്‌.

      8, 9. (എ) ബഥേൽകു​ടും​ബ​ത്തി​ലെ എല്ലാ പുതിയ അംഗങ്ങൾക്കും എന്തു ബുദ്ധി​യു​പ​ദേശം കൊടു​ക്ക​പ്പെ​ടു​ന്നു? (ബി) ബഥേൽഭ​വ​ന​ങ്ങ​ളിൽ അനുസ​രി​ക്ക​പ്പെ​ടുന്ന ഏതു തത്വങ്ങൾ ഓരോ ക്രിസ്‌തീ​യ​കു​ടും​ബ​ത്തെ​യും ഭരിക്കണം?

      8 ഒരു വ്യക്തി വാച്ച്‌റ​റവർ സൊ​സൈ​റ​റി​യു​ടെ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലോ ലോക​ത്തി​ലു​ട​നീ​ള​മുള്ള അതിന്റെ ബ്രാഞ്ചു​ക​ളി​ലൊ​ന്നി​ലോ ഉള്ള ബഥേൽകു​ടും​ബ​ത്തി​ന്റെ അംഗമാ​കു​മ്പോൾ അയാൾക്ക്‌ ഭരണസം​ഘം തയ്യാറാ​ക്കി​യി​രി​ക്കുന്ന ഒരു ലഘുപ​ത്രിക കൊടു​ക്ക​പ്പെ​ടു​ന്നു. ഈ പ്രസി​ദ്ധീ​ക​രണം പ്രവൃ​ത്തി​ശീ​ല​ങ്ങ​ളും വ്യക്തി​പ​ര​മായ ശീലങ്ങ​ളും സംബന്ധിച്ച്‌ അയാളിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കു​ന്നു​വെന്ന്‌ വിശദീ​ക​രി​ക്കു​ന്നു. “മുറി​യു​ടെ പരിപാ​ല​ന​വും വൃത്തി​യും” എന്ന തലക്കെ​ട്ടിൻകീ​ഴിൽ അത്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ബഥേൽജീ​വി​തം ശാരീ​രി​ക​വും ധാർമ്മി​ക​വും ആത്മീയ​വു​മായ ഉയർന്ന നിലവാ​രങ്ങൾ പുലർത്തേ​ണ്ട​താ​വ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു. തന്നേത്ത​ന്നെ​യും തന്റെ മുറി​യും ശുചി​യാ​യി സൂക്ഷി​ക്കാൻ ബഥേലി​ലെ ഓരോ​രു​ത്ത​രും തത്‌പ​ര​രാ​യി​രി​ക്കണം. ഇതു നല്ല ആരോ​ഗ്യ​ത്തി​നു സംഭാവന ചെയ്യുന്നു. വൃത്തി​ഹീ​ന​രാ​യി​രി​ക്കാൻ യാതൊ​രു​ത്തർക്കും കാരണ​മില്ല. ദിവസ​വും കുളി​ക്കു​ന്നത്‌ നല്ല ഒരു ശീലമാണ്‌. . . .ഭക്ഷണം​ക​ഴി​ക്കു​ന്ന​തി​നു മുമ്പ്‌ കൈ കഴു​കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌, അത്‌ എല്ലാവ​രി​ലും​നിന്ന്‌ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. നിങ്ങളു​ടെ മുറി​യി​ലെ കൂട്ടു​താ​മ​സ​ക്കാ​ര​നോ​ടും ഹൗസ്‌കീ​പ്പ​റോ​ടു​മുള്ള പരിഗ​ണ​ന​യിൽ ഓരോ ഉപയോ​ഗ​ത്തി​നും ശേഷം ബേസിൻ അല്ലെങ്കിൽ തൊട്ടി കഴു​കേ​ണ്ട​താണ്‌.”

      9 ബഥേൽഭ​വ​ന​ങ്ങ​ളിൽ കക്കൂസു​കൾ അത്യന്തം വൃത്തി​യാ​യി സൂക്ഷി​ക്കു​ന്നു. അതുപ​യോ​ഗി​ക്കു​ന്ന​വർക്ക്‌ ഉടൻതന്നെ തങ്ങളുടെ കൈകൾ കഴുകുക സാധ്യ​മാ​ക്കാൻ ഏർപ്പാടു ചെയ്‌തി​രി​ക്കു​ന്നു. ഉപയോ​ഗ​ത്തി​നു​ശേഷം കക്കൂസ്‌ വൃത്തി​യാ​ക്കി​യി​ടാൻ കുടും​ബാം​ഗങ്ങൾ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. അതിന്റെ അർത്ഥം കക്കൂസിൽ നന്നായി വെള്ള​മൊ​ഴി​ച്ചു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ പരി​ശോ​ധി​ക്കു​ക​യെ​ന്നാണ്‌. അത്‌ അടുത്ത ഉപയോ​ക്താ​വി​നോ​ടും ഹൗസ്‌കീ​പ്പ​റോ​ടു​മുള്ള പരിഗ​ണ​ന​യാണ്‌. അങ്ങനെ​യുള്ള സ്‌നേ​ഹ​പു​ര​സ്സ​ര​മായ നല്ല തത്വങ്ങൾ ഓരോ ക്രിസ്‌തീ​യ​ഭ​വ​ന​ത്തെ​യും ഭരി​ക്കേ​ണ്ട​തല്ലേ?

      10. (എ) ഒരുവന്‌ തന്നേത്ത​ന്നെ​യും തന്റെ കുട്ടി​ക​ളെ​യും ശുദ്ധി​യു​ള്ള​വ​രാ​യി സൂക്ഷി​ക്കാൻ വിപു​ല​മായ ഒരു കുളി​മു​റി ആവശ്യ​മി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) ഇസ്രാ​യേ​ലി​ലെ ഏതു നിയമങ്ങൾ നല്ല ആരോ​ഗ്യ​ത്തിന്‌ സഹായ​ക​മാ​യി​രു​ന്നു, യഹോ​വ​യു​ടെ ഇന്നത്തെ ജനത്തിന്‌ ഇതിൽനിന്ന്‌ എന്തു പാഠം പഠിക്കാൻ കഴിയും?

      10 സ്വാഭാ​വി​ക​മാ​യി, ഓരോ രാജ്യ​ത്തും അവസ്ഥകൾ വ്യത്യ​സ്‌ത​മാണ്‌. ചില സ്ഥലങ്ങളിൽ, വീടു​കൾക്ക്‌ ബാത്ത്‌ട​ബ്ബോ ഷവർപോ​ലു​മോ ഇല്ല. പൊതു​വേ പറഞ്ഞാൽ, തങ്ങളുടെ സ്വന്തം ശരീരം ശുചി​യാ​യി സൂക്ഷി​ക്കാ​നും തങ്ങളുടെ കുട്ടി​ക​ളും ശുചി​ത്വം പാലി​ക്കു​ന്ന​തിൽ ശ്രദ്ധി​ക്കാ​നും വേണ്ടത്ര സോപ്പും വെള്ളവും ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷൻമാർക്കു കണ്ടെത്താൻ കഴിയും.a ലോക​ത്തി​ലെ​ങ്ങും അനേകം ഭവനങ്ങൾ അഴുക്കു​ചാൽ പദ്ധതി​യു​മാ​യി ബന്ധിക്ക​പ്പെ​ട്ടി​ട്ടില്ല. എന്നാൽ അഴുക്കു​വ​സ്‌തു​ക്കൾ കുഴി​ച്ചു​മൂ​ടു​ന്ന​തി​നാൽ സുരക്ഷി​ത​മാ​യി നീക്കം​ചെ​യ്യാൻ കഴിയും. അതായി​രു​ന്ന​ല്ലോ ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽ സൈനി​ക​പാ​ള​യ​ങ്ങ​ളിൽപോ​ലും ആവശ്യ​പ്പെ​ട്ടി​രു​ന്നത്‌. (ആവർത്തനം 23:12, 13) ഇതിനു​പു​റമേ, പാളയ​ജീ​വി​തം സംബന്ധി​ച്ചുള്ള യഹോ​വ​യു​ടെ നിയമങ്ങൾ കൂടെ​ക്കൂ​ടെ​യുള്ള തുണി​യ​ല​ക്കും കുളി​യും രോഗ​ങ്ങ​ളു​ടെ സത്വര​മായ നിർണ്ണ​യ​വും ചികിൽസ​യും മൃത​ദേ​ഹ​ങ്ങ​ളു​ടെ ഉചിത​മായ കൈകാ​ര്യ​വും ശുദ്ധജ​ല​ത്തി​ന്റെ​യും ഭക്ഷ്യങ്ങ​ളു​ടെ​യും സൂക്ഷി​പ്പും ആവശ്യ​പ്പെ​ട്ടി​രു​ന്നു. ഈ നിയമ​ങ്ങ​ളെ​ല്ലാം ജനതയു​ടെ ആരോ​ഗ്യ​ത്തിന്‌ സംഭാ​വ​ന​ചെ​യ്‌തു. യഹോ​വ​യു​ടെ ഇന്നത്തെ ജനത്തിന്‌ തങ്ങളുടെ വ്യക്തി​പ​ര​മായ ശീലങ്ങ​ളിൽ അതിൽ കുറഞ്ഞ ശുചി​ത്വം മതിയോ?—റോമർ 15:4.

      വൃത്തി​യാ​യി സൂക്ഷി​ക്കുന്ന ഭവനങ്ങ​ളും കാറു​ക​ളും

      11. (എ) ഏററവും എളിയ ക്രിസ്‌തീ​യ​ഭ​വ​നത്തെ സംബന്ധി​ച്ചു​പോ​ലും എന്തു സത്യമാ​യി​രി​ക്കണം? (ബി) ബഥേൽകു​ടും​ബ​ത്തി​ലെ എല്ലാ അംഗങ്ങ​ളിൽനി​ന്നും എന്തു സഹകരണം ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു?

      11 നമ്മുടെ ഭവനങ്ങൾ എത്ര ചെറു​താ​യി​രു​ന്നാ​ലും ക്രമീ​കൃ​ത​വും വൃത്തി​യു​ള്ള​തു​മാ​യി​രി​ക്കാൻ കഴിയും. എന്നാൽ ഇതിന്‌ കുടും​ബ​ത​ല​ത്തിൽ നല്ല ക്രമീ​ക​രണം ആവശ്യ​മാണ്‌. ഒരു ക്രിസ്‌തീ​യ​ഭാ​ര്യ പ്രസം​ഗ​വേല ഉൾപ്പെടെ ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ പരമാ​വധി സമയം ചെലവ​ഴി​ക്കാൻ ആഗ്രഹി​ക്കും. തന്നിമി​ത്തം ഓരോ ദിവസ​വും കുടും​ബാം​ഗങ്ങൾ തുണി​യും പുസ്‌ത​ക​ങ്ങ​ളും കടലാ​സു​ക​ളും മാസി​ക​ക​ളും മററും ചിതറി​ച്ചി​ടു​ന്ന​തി​നു പിന്നാലെ അവൾ വൃത്തി​യാ​ക്കി​ക്കൊ​ണ്ടു സമയം ചെലവ​ഴി​ക്കേ​ണ്ടി​വ​ര​രുത്‌. ബഥേലിൽ വൃത്തി​യാ​ക്കു​ന്ന​തിന്‌ ഹൗസ്‌കീ​പ്പർമാർ ഉണ്ടെങ്കി​ലും ഓരോ കുടും​ബാം​ഗ​വും രാവിലെ തന്റെ കിടക്ക ശരിയാ​ക്കി​യി​ടാ​നും മുറി വൃത്തി​യാ​ക്കി​യി​ടാ​നും പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. നമ്മളെ​ല്ലാം ഭംഗി​യും വൃത്തി​യു​മുള്ള നമ്മുടെ രാജ്യ​ഹാ​ളു​ക​ളെ​യും സമ്മേള​ന​ഹാ​ളു​ക​ളെ​യും വിലമ​തി​ക്കു​ന്നു. നമ്മുടെ ഭവനങ്ങ​ളും നാം വൃത്തി​യും വിശു​ദ്ധി​യു​മുള്ള യഹോ​വ​യു​ടെ ജനത്തിന്റെ ഭാഗമാ​ണെന്ന്‌ സാക്ഷ്യ​പ്പെ​ടു​ത്തട്ടെ!

      12, 13. (എ) യഹോ​വ​യു​ടെ സേവന​ത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന കാറു​ക​ളെ​സം​ബ​ന്ധിച്ച്‌ ഏതു ബുദ്ധി​യു​പ​ദേശം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു, ഇതിന്‌ വളരെ സമയം ആവശ്യ​മി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) ശാരീ​രി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നും വൃത്തി​യുള്ള കാറു​ക​ളും ഭവനങ്ങ​ളു​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നും ഏതു ആത്മീയ കാരണ​ങ്ങ​ളുണ്ട്‌?

      12 യഹോ​വ​യു​ടെ ദാസൻമാ​രിൽ അനേകർ ഇന്ന്‌ യോഗ​ങ്ങൾക്കും വയൽസേ​വ​ന​ത്തി​നും പോകാൻ കാറുകൾ ഉപയോ​ഗി​ക്കു​ന്നു. ചില രാജ്യ​ങ്ങ​ളിൽ യഹോ​വയെ സേവി​ക്കു​ന്ന​തി​നുള്ള ഒരു ഉപകര​ണ​മെന്ന നിലയിൽ കാർ ഫലത്തിൽ അനു​പേ​ക്ഷ​ണീ​യ​മായ ഒരു ഉപകര​ണ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. ആ സ്ഥിതിക്ക്‌, അത്‌ നമ്മുടെ വീടു​പോ​ലെ ഭംഗി​യും വൃത്തി​യു​മു​ള്ള​താ​യി സൂക്ഷി​ക്കണം. തീർച്ച​യാ​യും ചില ലോക​മ​നു​ഷ്യർ ചെയ്യു​ന്ന​തു​പോ​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ തങ്ങളുടെ കാറു​കളെ താലോ​ലി​ച്ചു​കൊണ്ട്‌ വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കാ​നാ​വില്ല. എന്നാൽ അത്ര​ത്തോ​ളം പോകാ​തെ, യഹോ​വ​യു​ടെ ദാസൻമാർ തങ്ങളുടെ കാറു​കളെ ന്യായ​മാ​യി വൃത്തി​യു​ള്ള​താ​യും നല്ല നിലയി​ലും സൂക്ഷി​ക്കാൻ ശ്രമി​ക്കേ​ണ്ട​താണ്‌. ചില രാജ്യ​ങ്ങ​ളിൽ ഒരു പെ​ട്രോൾസ്‌റേ​റ​ഷ​നിൽ കാർ കഴുകി​ക്കു​ന്ന​തിന്‌ വലിയ ചെലവോ സമയന​ഷ്‌ട​മോ ഇല്ല. കാറിന്റെ ഉൾഭാ​ഗ​മാ​ണെ​ങ്കിൽ, പത്തു മിനി​ററ്‌ നേരത്തെ ശുചീ​ക​ര​ണ​ത്തി​നും വൃത്തി​യാ​ക്ക​ലി​നും അത്‌ഭു​തങ്ങൾ ചെയ്യാൻ കഴിയും. വിശേ​ഷിച്ച്‌, മൂപ്പൻമാ​രും ശുശ്രൂ​ഷാ​ദാ​സൻമാ​രും ഈ കാര്യ​ത്തിൽ മാതൃ​ക​യാ​യി​രി​ക്കാൻ ശ്രമി​ക്കേ​ണ്ട​താണ്‌. കാരണം അവർ മിക്ക​പ്പോ​ഴും പ്രസാ​ധ​ക​രു​ടെ കൂട്ടങ്ങളെ വയൽസേ​വ​ന​ത്തിന്‌ കൊണ്ടു​പോ​കാൻ തങ്ങളുടെ കാറുകൾ ഉപയോ​ഗി​ക്കു​ന്നു. ഒരു പ്രസാ​ധകൻ ഒരു താത്‌പ​ര്യ​ക്കാ​രനെ യോഗ​ത്തി​നു കാറിൽ കൊണ്ടു​പോ​കു​മ്പോൾ കാർ വൃത്തി​യും ഭംഗി​യു​മി​ല്ലാ​ത്ത​താ​ണെ​ങ്കിൽ അതു തീർച്ച​യാ​യും ഒരു നല്ല സാക്ഷ്യമല്ല.

      13 അങ്ങനെ, ശാരീ​രി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാ​നും വൃത്തി​യും ഭംഗി​യു​മുള്ള ഭവനങ്ങ​ളും കാറു​മു​ണ്ടാ​യി​രി​ക്കാ​നു​മുള്ള നമ്മുടെ ശ്രമങ്ങ​ളാൽ നാം യഹോ​വ​യു​ടെ ശുദ്ധി​യുള്ള സ്ഥാപന​ത്തി​ലെ അംഗങ്ങ​ളെന്ന നിലയിൽ അവനെ ബഹുമാ​നി​ക്കു​ന്നു.

      ആത്മീയ​യാ​ഗങ്ങൾ അർപ്പി​ക്കു​മ്പോൾ ശുദ്ധി

      14. ഇസ്രാ​യേ​ലിൽ ഏതു നിയമങ്ങൾ ആചാര​പ​ര​മായ ശുദ്ധിയെ ഭരിച്ചി​രു​ന്നു, ഈ നിയമങ്ങൾ എന്തു സൂചി​പ്പി​ക്കു​ന്നു?

      14 ഇസ്രാ​യേ​ലിൽ ആരാധ​ന​യോ​ടുള്ള ബന്ധത്തിൽ ആചാര​പ​ര​മായ ശുദ്ധി ആവശ്യ​പ്പെ​ട്ടി​രു​ന്നു, ലംഘന​ത്തി​നു ശിക്ഷ മരണമാ​യി​രു​ന്നു. യഹോവ മോശ​യോ​ടും അഹരോ​നോ​ടും ഇങ്ങനെ പറഞ്ഞു: “ഇസ്രാ​യേൽപു​ത്രൻമാ​രു​ടെ മദ്ധ്യത്തി​ലുള്ള എന്റെ സമാഗ​മ​ന​കൂ​ടാ​രത്തെ മലിന​മാ​ക്കു​ന്ന​തു​നി​മി​ത്ത​മുള്ള തങ്ങളുടെ അശുദ്ധി​യിൽ അവർ മരിക്കാ​തി​രി​ക്കേ​ണ്ട​തിന്‌ നിങ്ങൾ അവരെ അവരുടെ അശുദ്ധി​യിൽനിന്ന്‌ വേർപെ​ടു​ത്തി​നിർത്തണം.” (ലേവ്യ​പു​സ്‌തകം 15:31) പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ മഹാപു​രോ​ഹി​തൻ തന്റെ ദേഹം രണ്ടു പ്രാവ​ശ്യം വെള്ളത്തിൽ കഴുക​ണ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 16:4, 23, 24) സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കലെ താമ്ര​ത്തൊ​ട്ടി​യും പിന്നീട്‌ ആലയത്തി​ങ്കലെ വലിയ ചെമ്പു​ക​ട​ലും യഹോ​വക്കു യാഗം കഴിക്കു​ന്ന​തി​നു​മുമ്പ്‌ പുരോ​ഹി​തൻമാർക്ക്‌ കഴുകാ​നുള്ള വെള്ളം പ്രദാ​നം​ചെ​യ്‌തു. (പുറപ്പാട്‌ 30:17-21; 2 ദിനവൃ​ത്താ​ന്തം 4:6) മൊത്ത​ത്തിൽ ഇസ്രാ​യേ​ല്യ​രെ സംബന്ധി​ച്ചെന്ത്‌? അവർ ഏതെങ്കി​ലും കാരണ​വ​ശാൽ ആചാര​പ​ര​മാ​യി അശുദ്ധ​രാ​യി​ത്തീർന്നാൽ അവർ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള വ്യവസ്ഥകൾ നിറ​വേ​റ​റു​ന്ന​തു​വരെ ആരാധ​ന​യിൽ പങ്കെടു​ക്കു​ന്ന​തിൽനിന്ന്‌ തടയ​പ്പെ​ട്ടി​രു​ന്നു. (സംഖ്യ​പു​സ്‌തകം 19:11-22) ഇതെല്ലാം വിശുദ്ധ ദൈവ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രിൽനിന്ന്‌ ശാരീ​രി​ക​ശു​ദ്ധി ആവശ്യ​പ്പെ​ടു​ന്നു​വെ​ന്ന​തി​നെ ദൃഢീ​ക​രി​ച്ചു.

      15. മൃഗയാ​ഗങ്ങൾ മേലാൽ ആവശ്യ​മി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌, എന്നാൽ ഏതു ചോദ്യ​ങ്ങൾ ഉന്നയി​ക്ക​പ്പെ​ടു​ന്നു?

      15 ഒരു ഭൗമി​കാ​ല​യ​ത്തിൽ മൃഗയാ​ഗ​ങ്ങ​ളർപ്പി​ക്കാൻ ഇന്ന്‌ യഹോ​വ​യു​ടെ ജനത്തോട്‌ ആവശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നു​ള്ളത്‌ സത്യം​തന്നെ. ന്യായ​പ്ര​മാ​ണ​പ്ര​കാ​ര​മുള്ള യാഗങ്ങൾക്കു പകരം “എന്നേക്കു​മാ​യി ഒരിക്ക​ലാ​യുള്ള യേശു​ക്രി​സ്‌തു​വി​ന്റെ ശരീര​യാ​ഗം” ഏർപ്പെ​ടു​ത്ത​പ്പെട്ടു. (എബ്രായർ 10:8-10) നാം “പിതാ​വി​നെ ആത്മാ​വോ​ടും സത്യ​ത്തോ​ടും​കൂ​ടെ ആരാധി​ക്കു​ന്നു.” (യോഹ​ന്നാൻ 4:23, 24) എന്നാൽ നമ്മുടെ വിശുദ്ധ ദൈവ​മായ യഹോ​വക്ക്‌ അർപ്പി​ക്കാൻ നമുക്ക്‌ യാഗങ്ങ​ളി​ല്ലെന്ന്‌ ഇതിനർത്ഥ​മു​ണ്ടോ? നമ്മേസം​ബ​ന്ധിച്ച്‌ ശുദ്ധി ഇസ്രാ​യേ​ലി​നു വേണ്ടി​യി​രു​ന്ന​തി​ലും കുറഞ്ഞ ഒരു വ്യവസ്ഥ​യാ​ണോ?

      16. മലാഖി 3:3, 4ലെ പ്രവചനം 1918 മുതൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ നിവർത്തി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ, അവർക്ക്‌ ഏതു സ്വീകാ​ര്യ​മായ യാഗങ്ങൾ യഹോ​വക്ക്‌ അർപ്പി​ക്കാൻ കഴിയും?

      16 അന്ത്യകാ​ലത്തു ഭൂമി​യി​ലുള്ള അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ആലയ​സേ​വ​ന​ത്തി​നു​വേണ്ടി സ്‌ഫു​ടം​ചെ​യ്യ​പ്പെ​ടു​മെന്ന്‌ അല്ലെങ്കിൽ ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​മെന്ന്‌ മലാഖി​യു​ടെ പ്രവചനം പ്രകട​മാ​ക്കു​ന്നു. 1918-ൽ ഈ സ്‌ഫു​ടം​ചെയ്യൽ തുടങ്ങി​യെന്ന്‌ ചരിത്രം പ്രകട​മാ​ക്കു​ന്നു. 1919 മുതൽ അഭിഷി​ക്ത​ശേ​ഷിപ്പ്‌ “തീർച്ച​യാ​യും യഹോ​വക്ക്‌ നീതി​യിൽ വഴിപാ​ടർപ്പി​ക്കുന്ന ഒരു ജനമായി”ത്തീർന്നി​രി​ക്കു​ന്നു. അവരുടെ വഴിപാട്‌ “യഹോ​വക്ക്‌ തൃപ്‌തി​ക​ര​മാണ്‌.” (മലാഖി 3:3, 4) അങ്ങനെ, അവർ “യേശു​ക്രി​സ്‌തു മുഖേന ദൈവ​ത്തി​നു സ്വീകാ​ര്യ​മായ ആത്മീയ യാഗങ്ങൾ അർപ്പി​ക്കാൻ” പ്രാപ്‌ത​രാണ്‌. (1 പത്രോസ്‌ 2:5) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “അവൻമു​ഖാ​ന്തരം നമുക്ക്‌ എല്ലായ്‌പ്പോ​ഴും ഒരു സ്‌തു​തി​യാ​ഗം, അതായത്‌, അവന്റെ നാമത്തിന്‌ പരസ്യ​പ്ര​ഖ്യാ​പനം നടത്തുന്ന അധരഫലം, അർപ്പി​ക്കാം.”—എബ്രായർ 13:15.

      17. “മഹാപു​രു​ഷാ​രം” രാജകീയ പുരോ​ഹി​ത​വർഗ്ഗ​ത്തി​ന്റെ ഭാഗമ​ല്ലെ​ങ്കി​ലും അവർ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും ധാർമ്മി​ക​മാ​യും ആത്മീയ​മാ​യും ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

      17 “മഹാപു​രു​ഷാ​രം” അഭിഷി​ക്ത​ശേ​ഷി​പ്പി​നെ​പ്പോ​ലെ പൗരോ​ഹി​ത്യ​പ​ര​മായ ആലയ​സേ​വ​ന​ത്തിന്‌ വിളി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും അവർ അവന്റെ ആത്മീയാ​ല​യ​ത്തി​ന്റെ ഭൗമിക പ്രാകാ​ര​ത്തിൽ “പകലും രാവും [യഹോ​വക്ക്‌] വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്നു.” (വെളി​പ്പാട്‌ 7:9, 10, 15) പുരോ​ഹി​ത​ര​ല്ലാഞ്ഞ ഇസ്രാ​യേ​ല്യർ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ അല്ലെങ്കിൽ പിന്നീട്‌ ആലയത്തിൽ ആരാധ​ന​യിൽ പങ്കെടു​ക്കു​ന്ന​തിന്‌ ആചാര​പ​ര​മാ​യി ശുദ്ധി​യു​ള്ളവർ ആയിരി​ക്കേ​ണ്ടി​യി​രു​ന്നു​വെന്ന്‌ ഓർക്കണം. അതു​പോ​ലെ, വേറെ ആടുക​ളി​ലെ മഹാപു​രു​ഷാ​രം ആലയത്തിൽ സേവി​ക്കാ​നും “അവന്റെ നാമത്തി​നു പരസ്യ​പ്ര​ഖ്യാ​പനം” നടത്തി​ക്കൊണ്ട്‌ ‘ദൈവ​ത്തിന്‌ ഒരു സ്‌തു​തി​യാ​ഗം അർപ്പി​ക്കു​ന്ന​തിൽ’ ശേഷി​പ്പി​നോ​ടു​കൂ​ടെ ചേരാ​നും ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ അവർ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും ധാർമ്മി​ക​മാ​യും ആത്‌മീ​യ​മാ​യും ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കണം.

      വയൽസേ​വ​ന​ത്തി​നും യോഗ​ങ്ങൾക്കും ശുദ്ധി​യും വൃത്തി​യു​മു​ള്ള​വർ

      18. പരസ്യ സാക്ഷീ​ക​ര​ണ​വേ​ല​യി​ലേർപ്പെ​ട്ടി​രി​ക്കു​മ്പോ​ഴും യോഗ​ങ്ങൾക്കു ഹാജരാ​കു​മ്പോ​ഴും വ്യക്തി​പ​ര​മായ ശുദ്ധി​യെ​യും വസ്‌ത്ര​ത്തെ​യും ചെരി​പ്പു​ക​ളെ​യും​കു​റി​ച്ചുള്ള നമ്മുടെ താത്‌പ​ര്യം എന്തായി​രി​ക്കണം?

      18 പ്രാ​യോ​ഗി​ക​മാ​യി ഇത്‌ എന്തർത്ഥ​മാ​ക്കു​ന്നു? അതിന്റെ അർത്ഥം നാം ശാരീ​രി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രും ഉചിത​മായ വസ്‌ത്ര​ധാ​ര​ണ​മു​ള്ള​വ​രു​മ​ല്ലെ​ങ്കിൽ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യി​ലും തെരു​വു​ക​ളി​ലും അല്ലെങ്കിൽ ആരു​ടെ​യെ​ങ്കി​ലും ഭവനത്തി​ലും യഹോ​വയെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നത്‌ അത്യന്തം അനുചി​ത​വും അവന്‌ അപമാ​ന​ക​ര​വു​മാ​ണെ​ന്നാണ്‌. അതു​കൊണ്ട്‌, അങ്ങനെ​യുള്ള കാര്യ​ങ്ങ​ളിൽ നാം അശ്രദ്ധ​രാ​യി​രി​ക്ക​രുത്‌. നാം അവക്ക്‌ സൂക്ഷ്‌മ​ശ്രദ്ധ കൊടു​ക്കണം, എങ്കിൽമാ​ത്രമേ നാം യഹോ​വ​യു​ടെ നാമം വഹിക്കുന്ന ശുശ്രൂ​ഷ​കർക്ക്‌ ഉചിത​മായ ഒരു രീതി​യിൽ പ്രവർത്തി​ക്കു​ക​യു​ള്ളു. നമ്മുടെ വസ്‌ത്രം വിലപി​ടി​പ്പു​ള്ള​താ​യി​രി​ക്കേ​ണ്ട​തില്ല, എന്നാൽ അത്‌ ശുദ്ധി​യും അഭിരു​ചി​യും എളിമ​യു​മു​ള്ള​താ​യി​രി​ക്കണം. നമ്മുടെ ചെരി​പ്പും കേടു​പോ​ക്കി നല്ല നിലയിൽ സൂക്ഷി​ക്കണം. അതു​പോ​ലെ​തന്നെ, സഭാപു​സ്‌ത​കാ​ദ്ധ്യ​യനം ഉൾപ്പെ​ടെ​യുള്ള എല്ലാ യോഗ​ങ്ങ​ളി​ലും നമ്മുടെ ശരീരം ശുദ്ധി​യു​ള്ള​താ​യി​രി​ക്കണം, നാം ഭംഗി​യാ​യും ഉചിത​മാ​യും വസ്‌ത്ര​ധാ​രണം നടത്തി​യി​രി​ക്കണം.

      19. ക്രിസ്‌തീയ ശുശ്രൂ​ഷ​ക​രെന്ന നിലയി​ലുള്ള നമ്മുടെ ശുദ്ധി​യും വൃത്തി​യു​മുള്ള ആകാര​ത്തിൽനിന്ന്‌ എന്ത്‌ ആത്‌മീയ പ്രയോ​ജ​നങ്ങൾ സിദ്ധി​ക്കു​ന്നു?

      19 സാക്ഷീകരണവേലയിലേർപ്പെട്ടിരിക്കുമ്പോഴത്തെയും യോഗ​സ​മ​യ​ത്തെ​യും നമ്മുടെ ശുദ്ധി​യും വൃത്തി​യു​മുള്ള ആകാരം “നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്റെ ഉപദേ​ശത്തെ അലങ്കരി​ക്കാ”നുള്ള ഒരു മാർഗ്ഗ​മാണ്‌. (തീത്തോസ്‌ 2:10) അത്‌ അതിൽത്തന്നെ ഒരു സാക്ഷ്യ​മാണ്‌. നമ്മുടെ ശുചി​ത്വ​വും വൃത്തി​യും അനേക​രിൽ മതിപ്പു​ള​വാ​ക്കി​യി​ട്ടുണ്ട്‌. ഇത്‌ നീതി​യുള്ള പുതിയ ആകാശ​ങ്ങ​ളും ശുദ്ധീ​ക​രി​ക്ക​പ്പെട്ട പുതിയ ഭൂമി​യും സംബന്ധിച്ച യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ സന്ദേശം ശ്രദ്ധി​ക്കാൻ അവരെ പ്രേരി​പ്പി​ച്ചി​ട്ടുണ്ട്‌.—2 പത്രോസ്‌ 3:13.

      20. നാം മനസ്സി​ലും ശരീര​ത്തി​ലും ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽനിന്ന്‌ കൂടു​ത​ലായ എന്തു നല്ല ഫലമു​ണ്ടാ​കു​ന്നു?

      20 ശുദ്ധി​യുള്ള യഹോ​വ​യു​ടെ പുതിയ വ്യവസ്ഥി​തി അടുത്തു​വ​രു​മ്പോൾ നമ്മുടെ ചിന്തയിൽ അല്ലെങ്കിൽ നമ്മുടെ വ്യക്തി​പ​ര​മായ ശീലങ്ങ​ളിൽ കുറെ മാററങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടോ​യെന്ന്‌ കാണാൻ നമ്മളെ​ല്ലാം നമ്മേത്തന്നെ പരി​ശോ​ധി​ക്കേ​ണ്ട​തുണ്ട്‌. പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങളു​ടെ ജഡത്തിന്റെ ദൗർബ​ല്യം നിമിത്തം ഞാൻ മാനു​ഷി​ക​മാ​യി സംസാ​രി​ക്കു​ക​യാണ്‌: എന്തെന്നാൽ നിങ്ങൾ അധർമ്മ​ത്തി​ന്റെ വീക്ഷണ​ത്തിൽ നിങ്ങളു​ടെ അവയവ​ങ്ങളെ അശുദ്ധി​ക്കും അധർമ്മ​ത്തി​നും അടിമ​ക​ളാ​യി സമർപ്പി​ച്ച​തു​പോ​ലെ​തന്നെ, ഇപ്പോൾ വിശു​ദ്ധി​യു​ടെ വീക്ഷണ​ത്തിൽ നിങ്ങളു​ടെ അവയവ​ങ്ങളെ നീതിക്ക്‌ അടിമ​ക​ളാ​യി സമർപ്പി​ക്കുക.” (റോമർ 6:19) ആത്‌മീയ ശുദ്ധി​യും ശാരീ​രി​ക​ശു​ദ്ധി​യും ഇപ്പോൾപോ​ലും നല്ല ഫലം കൈവ​രു​ത്തു​ന്നു, “വിശു​ദ്ധി​യു​ടെ മാർഗ്ഗ​ത്തി​ലെ ഫലം, അവസാനം നിത്യ​ജീ​വൻ [ആയിരി​ക്കും].” (റോമർ 6:22) അതു​കൊണ്ട്‌, നാം ‘നമ്മുടെ ശരീര​ങ്ങളെ ജീവനു​ള്ള​തും വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വു​മായ ഒരു യാഗമാ​യി അർപ്പി​ക്കവേ,’ നമുക്ക്‌ മനസ്സി​ലും ശരീര​ത്തി​ലും ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാം.—റോമർ 12:1. (w89 6⁄1)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക