വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നിങ്ങളുടെ അഭിവൃദ്ധി പ്രകടമായിത്തീരട്ടെ
    വീക്ഷാഗോപുരം—2001 | ആഗസ്റ്റ്‌ 1
    • ‘ആത്മാവിന്റെ ഫലം’ പ്രകടമാക്കുക

      12. ആത്മീയ അഭിവൃദ്ധി പ്രാപിക്കാൻ ശ്രമിക്കവേ ആത്മാവിന്റെ ഫലം പ്രകടമാക്കുന്നത്‌ പ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

      12 ‘വിശ്വാസത്തിലും പരിജ്ഞാനത്തിലുമുള്ള ഐക്യം’ ഉണ്ടായിരിക്കുന്നതു പോലെതന്നെ പ്രധാനമാണ്‌ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ദൈവാത്മാവിന്റെ ഫലം പ്രകടമാക്കുന്നതും. എന്തുകൊണ്ട്‌? കാരണം, നാം കണ്ടുകഴിഞ്ഞതു പോലെ പക്വത എന്നത്‌ അദൃശ്യമായ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ഒരു ഗുണമല്ല. പകരം, വ്യക്തമായി കാണാൻ കഴിയുന്ന, മറ്റുള്ളവർക്ക്‌ പ്രയോജനം ചെയ്യുകയും അവരെ കെട്ടുപണി ചെയ്യുകയും ചെയ്യുന്ന സവിശേഷതകളാൽ അത്‌ തിരിച്ചറിയിക്കപ്പെടുന്നു. തീർച്ചയായും, ആത്മീയ അഭിവൃദ്ധി പ്രാപിക്കുന്നതിലെ നമ്മുടെ ഉദ്ദേശ്യം കേവലം നല്ല പെരുമാറ്റരീതികൾ ഉള്ളവരായി കാണപ്പെടുക എന്നതല്ല. മറിച്ച്‌, ദൈവാത്മാവിന്റെ നടത്തിപ്പ്‌ പിൻപറ്റിക്കൊണ്ട്‌ നാം ആത്മീയമായി വളരുമ്പോൾ നമ്മുടെ മനോഭാവങ്ങളിലും പ്രവർത്തനത്തിലും അത്ഭുതകരമായ രൂപാന്തരീകരണം സംഭവിക്കുന്നു. “ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു.​—⁠ഗലാത്യർ 5:⁠16.

      13. ഏതു മാറ്റം അഭിവൃദ്ധിയുടെ വ്യക്തമായ തെളിവാണ്‌?

      13 തുടർന്ന്‌ പൗലൊസ്‌ അനേകവും ‘വെളിവാകുന്നതുമായ’ ‘ജഡത്തിന്റെ പ്രവൃത്തികൾ’ പട്ടികപ്പെടുത്തി. ഒരു വ്യക്തി ദൈവത്തിന്റെ നിബന്ധനകളുടെ മൂല്യം വിലമതിക്കാനിടയാകുന്നതിനു മുമ്പ്‌ അയാളുടെ ജീവിതം ലോകത്തിന്റെ രീതികളുമായി അനുരൂപപ്പെട്ടതായിരിക്കും. “ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു” എന്നിങ്ങനെ പൗലൊസ്‌ പരാമർശിച്ച കാര്യങ്ങളിൽ ചിലത്‌ അയാളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കാം. (ഗലാത്യർ 5:​19-21) എന്നാൽ ആത്മീയ അഭിവൃദ്ധി വരുത്താൻ തുടങ്ങുന്നതോടെ അയാൾ ക്രമേണ അനഭികാമ്യമായ ‘ജഡത്തിന്റെ പ്രവൃത്തികൾ’ ഉപേക്ഷിച്ച്‌ തത്‌സ്ഥാനത്ത്‌ ‘ആത്മാവിന്റെ ഫലം’ നട്ടുവളർത്തുന്നു. ദൃശ്യമായ ഈ മാറ്റം അയാൾ ക്രിസ്‌തീയ പക്വതയിലേക്ക്‌ അഭിവൃദ്ധി പ്രാപിക്കുകയാണ്‌ എന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്‌.​—⁠ഗലാത്യർ 5:⁠22.

      14. ‘ജഡത്തിന്റെ പ്രവൃത്തികൾ,’ ‘ആത്മാവിന്റെ ഫലം’ എന്നീ പ്രയോഗങ്ങൾ വിശദീകരിക്കുക.

      14 ‘ജഡത്തിന്റെ പ്രവൃത്തികൾ,’ ‘ആത്മാവിന്റെ ഫലം’ എന്നീ പ്രയോഗങ്ങൾ ശ്രദ്ധാർഹമാണ്‌. ‘പ്രവൃത്തികൾ’ എന്ന പദം ഒരുവന്റെ ചെയ്‌തികളെ കുറിക്കുന്നു. അതുകൊണ്ട്‌, ജഡത്തിന്റെ പ്രവൃത്തികളായി പൗലൊസ്‌ പട്ടികപ്പെടുത്തിയ സംഗതികൾ ഒരുവൻ മനഃപൂർവമോ അല്ലെങ്കിൽ വീഴ്‌ച ഭവിച്ച ജഡത്തിന്‌ അടിപ്പെട്ടുകൊണ്ടോ ചെയ്യുന്നവയാണ്‌. (റോമർ 1:​24, 28; 7:​21-25) നേരെ മറിച്ച്‌, ‘ആത്മാവിന്റെ ഫലം’ എന്ന പ്രയോഗം, പട്ടികപ്പെടുത്തിയിരിക്കുന്ന ഗുണങ്ങൾ എന്തെങ്കിലും സ്വഭാവ രൂപീകരണ അല്ലെങ്കിൽ വ്യക്തിത്വ വികസന ശ്രമങ്ങളുടെ ഫലമല്ല എന്നു സൂചിപ്പിക്കുന്നു. മറിച്ച്‌ അവ ഒരു വ്യക്തിയുടെ മേൽ ദൈവാത്മാവു പ്രവർത്തിക്കുന്നതിന്റെ ഫലമാണ്‌. നല്ല പരിചരണം ലഭിക്കുമ്പോൾ ഒരു വൃക്ഷം ഫലം ഉത്‌പാദിപ്പിക്കുന്നതു പോലെതന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്കുണ്ടായിരിക്കുമ്പോൾ അയാൾ ആത്മാവിന്റെ ഫലം പ്രകടിപ്പിക്കും.​—⁠സങ്കീർത്തനം 1:​1-3.

      15. ‘ആത്മാവിന്റെ ഫല’ത്തിന്റെ എല്ലാ വശങ്ങൾക്കും ശ്രദ്ധ കൊടുക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

      15 പൗലൊസ്‌ താൻ പരാമർശിച്ച എല്ലാ നല്ല ഗുണങ്ങളെയും കുറിക്കാൻ ‘ഫലം’ എന്ന പദമാണ്‌ ഉപയോഗിച്ചത്‌ എന്നുള്ളതും പരിചിന്തനാർഹമാണ്‌. നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതിനായി ആത്മാവ്‌ വിവിധ ഫലങ്ങൾ ഉത്‌പാദിപ്പിക്കുകയല്ല ചെയ്യുന്നത്‌. പൗലൊസ്‌ പട്ടികപ്പെടുത്തിയ എല്ലാ ഗുണങ്ങളും​—⁠സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ഇന്ദ്രിയജയം​—⁠തുല്യ പ്രാധാന്യമുള്ളവയാണ്‌. അവയെല്ലാം ഒരുമിച്ചു കൂടുമ്പോഴാണ്‌ പുതിയ ക്രിസ്‌തീയ വ്യക്തിത്വം രൂപം കൊള്ളുന്നത്‌. (എഫെസ്യർ 4:​24, NW; കൊലൊസ്സ്യർ 3:​10, NW) അതുകൊണ്ട്‌ സ്വന്തം വ്യക്തിത്വവും ചായ്‌വുകളും അനുസരിച്ച്‌ ഈ ഗുണങ്ങളിൽ ചിലത്‌ നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രകടമായി കണ്ടേക്കാമെന്നിരിക്കെ പൗലൊസ്‌ പരാമർശിച്ച എല്ലാ വശങ്ങൾക്കും നാം ശ്രദ്ധ നൽകേണ്ടതു പ്രധാനമാണ്‌. അങ്ങനെ ചെയ്യുന്നതിനാൽ നമുക്ക്‌ നമ്മുടെ ജീവിതത്തിൽ ക്രിസ്‌തുസമാന വ്യക്തിത്വം കൂടുതൽ തികവോടെ പ്രതിഫലിപ്പിക്കാൻ കഴിയും.​—⁠1 പത്രൊസ്‌ 2:​12, 21.

      16. ക്രിസ്‌തീയ പക്വത നേടാൻ നാം ശ്രമിക്കുന്നതിന്റ ഉദ്ദേശ്യം എന്ത്‌, അത്‌ എങ്ങനെ പ്രാപിക്കാനാകും?

      16 പൗലൊസിന്റെ ചർച്ചയിൽനിന്നു നാം പഠിക്കുന്ന പ്രധാനപ്പെട്ട പാഠം ഇതാണ്‌: ക്രിസ്‌തീയ പക്വത നേടാൻ ശ്രമിക്കുന്നതിലെ നമ്മുടെ ഉദ്ദേശ്യം, വളരെയധികം അറിവും ജ്ഞാനവും സമ്പാദിക്കുക എന്നതോ മെച്ചപ്പെട്ട വ്യക്തിത്വ സവിശേഷതകൾ വളർത്തിയെടുക്കുക എന്നതോ അല്ല. മറിച്ച്‌ നമ്മുടെ ജീവിതത്തിൽ ദൈവാത്മാവിന്റെ സ്വതന്ത്രമായ ഒഴുക്ക്‌ ഉണ്ടായിരിക്കാൻ ഇടയാക്കുക എന്നതാണ്‌. നമ്മുടെ ചിന്തയും പ്രവർത്തനവും ദൈവാത്മ നടത്തിപ്പിനോട്‌ എത്രമാത്രം ചേർച്ചയിലാണോ നാം ആത്മീയമായി അത്രമാത്രം പക്വത നേടും. ഈ ലക്ഷ്യം നമുക്ക്‌ എങ്ങനെ നേടാൻ കഴിയും? ദൈവാത്മാവിനു സ്വാധീനം ചെലുത്താൻ സാധിക്കത്തക്കവിധം നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും തുറക്കേണ്ടതുണ്ട്‌. ഇതിൽ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ക്രമമായി ഹാജരാകുന്നതും അവയിൽ പങ്കുപറ്റുന്നതും ഉൾപ്പെടുന്നു. കൂടാതെ നാം ക്രമമായി ദൈവവചനം പഠിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും വേണം. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളെയും നമ്മുടെ തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും വഴിനയിക്കാൻ അതിലെ തത്ത്വങ്ങളെ നാം അനുവദിക്കണം. അപ്പോൾ തീർച്ചയായും നമ്മുടെ അഭിവൃദ്ധി പ്രകടമായിത്തീരും.

  • നിങ്ങളുടെ അഭിവൃദ്ധി പ്രകടമായിത്തീരട്ടെ
    വീക്ഷാഗോപുരം—2001 | ആഗസ്റ്റ്‌ 1
    • • ആത്മീയ പക്വത പ്രകടമാക്കാൻ കഴിയുന്ന വിധങ്ങൾ ഏവ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക