-
ക്രൈസ്തവലോകത്തിൻമേൽ യഹോവയുടെ ബാധകൾവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
29. “ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്ര”ത്തിന്റെ പ്രതീകത്തെ എന്തു നിറവേററുന്നു, എന്തുകൊണ്ട്?
29 ഏഴു സഭകൾക്കുളള യേശുവിന്റെ സന്ദേശങ്ങളിൽ നാം ഒരു നക്ഷത്രത്തിന്റെ പ്രതീകം കാണുകയുണ്ടായി, അവിടെ ഏഴു നക്ഷത്രങ്ങൾ സഭകളിലെ മൂപ്പൻമാരെ പ്രതീകപ്പെടുത്തുന്നു.b (വെളിപ്പാടു 1:20) അഭിഷിക്ത ‘നക്ഷത്രങ്ങൾ’ മറെറല്ലാ അഭിഷിക്തരുമൊത്ത് അവരുടെ സ്വർഗീയ അവകാശത്തിന്റെ അച്ചാരമായി പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ട സമയം മുതൽ ഒരു ആത്മീയ അർഥത്തിൽ സ്വർഗീയ സ്ഥലങ്ങളിൽ വസിക്കുന്നു. (എഫെസ്യർ 2:6, 7) എന്നുവരികിലും, അത്തരം നക്ഷത്രതുല്യരുടെ ഇടയിൽനിന്ന് ആട്ടിൻകൂട്ടത്തെ വഴിതെററിക്കുന്ന വിശ്വാസത്യാഗികളും വിഭാഗീയ ചിന്താഗതിക്കാരും വരുമെന്ന് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി. (പ്രവൃത്തികൾ 20:29, 30) അത്തരം അവിശ്വസ്തത വലിയൊരു വിശ്വാസത്യാഗത്തിൽ കലാശിക്കുമായിരുന്നു, ഈ വീഴ്ച ഭവിച്ച മൂപ്പൻമാർ മനുഷ്യവർഗത്തിൽ ഒരു ദൈവതുല്യസ്ഥാനത്തേക്കു തന്നേത്തന്നെ ഉയർത്തുന്ന ഒരു സംയുക്ത അധർമമനുഷ്യൻ ആയിത്തീരുമായിരുന്നു. (2 തെസ്സലൊനീക്യർ 2:3, 4) ക്രൈസ്തവലോകത്തിലെ വൈദികർ ലോകരംഗത്തു പ്രത്യക്ഷപ്പെട്ടപ്പോൾ പൗലോസിന്റെ മുന്നറിയിപ്പുകൾ നിവൃത്തിയേറി. “ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്ര”ത്തിന്റെ പ്രതീകം ഈ കൂട്ടത്തെ നന്നായി പ്രതിനിധാനം ചെയ്യുന്നു.
-
-
ക്രൈസ്തവലോകത്തിൻമേൽ യഹോവയുടെ ബാധകൾവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
31. (എ) ക്രൈസ്തവലോകത്തിലെ വൈദികർ ഒരു ‘സ്വർഗ്ഗീയ’ സ്ഥാനത്തുനിന്നു വീണത് എപ്പോൾ? (ബി) വൈദികർ പകർന്നുകൊടുത്തിരുന്ന വെളളം “കാഞ്ഞിരം” ആയതെങ്ങനെ, അനേകർക്ക് എന്തു ഫലത്തോടെ?
31 ക്രൈസ്തവലോകത്തിലെ വൈദികർക്കു സത്യക്രിസ്ത്യാനിത്വത്തിൽനിന്നു വിശ്വാസത്യാഗം ഭവിച്ചപ്പോൾ അവർ പൗലോസ് എഫെസ്യർ 2:6, 7-ൽ വർണിച്ച ഉയർന്ന ‘സ്വർഗ്ഗീയ’ സ്ഥാനത്തുനിന്നു വീണു. സത്യത്തിന്റെ ശുദ്ധജലം നൽകുന്നതിനു പകരം അവർ “കാഞ്ഞിരം” കുടിക്കാൻ കൊടുത്തു, അഗ്നിനരകം, ശുദ്ധീകരണസ്ഥലം, ത്രിത്വം, വിധിവിശ്വാസം എന്നിങ്ങനെ കയ്പേറിയ നുണകൾതന്നെ. ദൈവത്തിന്റെ ധാർമിക ദാസൻമാരെന്ന നിലയിൽ ജനതകളെ കെട്ടുപണി ചെയ്യാൻ പരാജയപ്പെട്ടുകൊണ്ട് അവർ അവരെ യുദ്ധത്തിലേക്കു നയിക്കുകയും ചെയ്തു. ഫലമോ? ആ നുണകൾ വിശ്വസിച്ചവരുടെ ആത്മീയ വിഷബാധ തന്നെ. അവരുടെ സംഗതി യിരെമ്യാവിന്റെ നാളിലെ അവിശ്വസ്ത ഇസ്രായേല്യരുടേതിനു സമാനമായിരുന്നു, അവരോട് യഹോവ ഇപ്രകാരം പറഞ്ഞു: “ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെളളം കുടിപ്പിക്കും. യെരൂശലേമിലെ പ്രവാചകൻമാരിൽനിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.”—യിരെമ്യാവു 9:15; 23:15.
-