-
ബൈബിൾപഠനം എങ്ങനെ മുടങ്ങാതെ നോക്കാം?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
4. ബൈബിൾപഠനം പ്രധാനപ്പെട്ട ഒരു കാര്യമാണ്
തിരക്കുകൾ കാരണം ബൈബിൾ പഠിക്കാൻ സമയം കിട്ടുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ? എന്തു ചെയ്യാൻ കഴിയും? ഫിലിപ്പിയർ 1:10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ജീവിതത്തിൽ “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ” ഏതാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?
ബൈബിൾപഠനത്തിനു മുഖ്യസ്ഥാനം കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
ഒരു ബക്കറ്റിൽ മണൽ നിറച്ചതിനു ശേഷം കല്ലുകൾ വെക്കാൻ നോക്കിയാൽ എല്ലാ കല്ലുകളും ബക്കറ്റിൽ കൊള്ളില്ല
ബക്കറ്റിൽ ആദ്യം കല്ലുകൾ വെച്ചാൽ ഭൂരിഭാഗം മണലും അതിൽ നിറയ്ക്കാൻ കഴിയും. ഇതുപോലെ, ജീവിതത്തിൽ “കൂടുതൽ പ്രാധാന്യമുള്ള” കാര്യങ്ങൾക്കു മുൻഗണന കൊടുത്താൽ മിക്ക കാര്യങ്ങളും നമുക്കു ചെയ്യാനാകും
ദൈവത്തെക്കുറിച്ച് കൂടുതൽ അറിയാനും ദൈവത്തെ ആരാധിക്കാനും ഉള്ള ഒരു ആഗ്രഹം പൊതുവേ മനുഷ്യർക്കുണ്ട്. ആ ആഗ്രഹം തൃപ്തിപ്പെടുത്താൻ ബൈബിൾപഠനം സഹായിക്കും. മത്തായി 5:3 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ബൈബിൾപഠനത്തിന് മുഖ്യസ്ഥാനം കൊടുത്താൽ അതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
-
-
യഹോവ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള വിനോദങ്ങൾ തിരഞ്ഞെടുക്കുകജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
4. സമയം ജ്ഞാനത്തോടെ ഉപയോഗിക്കുക
വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സഹോദരൻ മോശമായ കാര്യങ്ങളൊന്നുമല്ല കാണുന്നതെങ്കിലും അദ്ദേഹത്തിന്റെ പ്രശ്നം എന്തായിരുന്നു?
ഫിലിപ്പിയർ 1:10 വായിക്കുക. എന്നിട്ട് ചോദ്യം ചർച്ച ചെയ്യുക.
വിനോദത്തിനുവേണ്ടി എത്രമാത്രം സമയം ചെലവഴിക്കണമെന്നു തീരുമാനിക്കാൻ ഈ വാക്യം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
-