കൂടുതൽ പഠിക്കാനായി . . .
‘ആത്മീയഗീതങ്ങൾ’ മനഃപാഠമാക്കുക
“ചിലപ്പോഴൊക്കെ എന്നെ ഒന്നിനും കൊള്ളില്ലെന്ന് ഓർത്ത് ഞാൻ സങ്കടപ്പെടാറുണ്ട്. അപ്പോൾ JW പ്രക്ഷേപണത്തിലെ പാട്ടുകളിലൂടെ യഹോവ എന്നെ പ്രോത്സാഹിപ്പിക്കുന്നു.”—ലൊറെയിൻ, യു.എസ്.എ.
‘ആത്മീയഗീതങ്ങൾ’ എല്ലാക്കാലത്തും സത്യാരാധനയുടെ ഭാഗമായിരുന്നിട്ടുണ്ട്. (കൊലോ. 3:16) അത്തരം പാട്ടുകൾ മനഃപാഠമാക്കുന്നെങ്കിൽ പാട്ടുപുസ്തകമോ മൊബൈലോ ഒന്നും കൈയിൽ ഇല്ലാത്തപ്പോൾപ്പോലും നിങ്ങൾക്ക് അവയിൽനിന്ന് പ്രയോജനം നേടാനാകും. പാട്ടുകൾ മനഃപാഠമാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കു പരീക്ഷിക്കാവുന്നതാണ്.
വരികൾ ശ്രദ്ധയോടെ വായിച്ച് അർഥം മനസ്സിലാക്കുക. ഒരു കാര്യത്തിന്റെ അർഥം മനസ്സിലായാൽ അത് ഓർത്തിരിക്കാൻ എളുപ്പമാണ്. ചിത്രഗീതങ്ങളും കുട്ടികൾക്കുള്ള പാട്ടുകളും ഉൾപ്പെടെ നമ്മുടെ എല്ലാ പാട്ടുകളുടെയും വരികൾ jw.org-ൽ ലഭ്യമാണ്. അവ കണ്ടെത്താൻ ലൈബ്രറി എന്ന ഭാഗത്ത് സംഗീതം എന്നതിനു കീഴിൽ നോക്കുക.
വരികൾ കൈകൊണ്ട് എഴുതിപ്പഠിക്കുക. അങ്ങനെ ചെയ്യുമ്പോൾ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിയുകയും അവ ഓർമയിൽ തങ്ങിനിൽക്കുകയും ചെയ്യും.—ആവ. 17:18.
ഉച്ചത്തിൽ പാടി പരിശീലിക്കുക. പാട്ടുകൾ വീണ്ടുംവീണ്ടും വായിക്കുകയോ പാടുകയോ ചെയ്യുക.
ഓർമ പരിശോധിക്കുക. വരികൾ കാണാതെതന്നെ ഓർമയിൽനിന്ന് എത്രമാത്രം പാടാൻ പറ്റുന്നെന്നു നോക്കുക.