-
മോശയുടെ വിശ്വാസം അനുകരിക്കുകവീക്ഷാഗോപുരം—2014 | ഏപ്രിൽ 15
-
-
1, 2. (എ) നാൽപ്പതാം വയസ്സിൽ മോശ എന്തു തീരുമാനമാണ്കൈക്കൊണ്ടത്, (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ദൈവജനത്തോടൊപ്പം കഷ്ടം സഹിക്കാൻ മോശ തീരുമാനിച്ചത് എന്തുകൊണ്ട്?
ഈജിപ്റ്റിന്റെ വശ്യതയും അത് തനിക്കു വെച്ചുനീട്ടിയ മോഹനവാഗ്ദാനങ്ങളും മോശയ്ക്ക് നല്ലവണ്ണം അറിയാമായിരുന്നു. ധനികരുടെ മണിമേടകളും അവയുടെ വിശാലമായ അകത്തളങ്ങളും അവൻ കണ്ടിട്ടുണ്ട്. എന്തിന്, കൊട്ടാരത്തിൽ വളർന്നുവന്ന രാജകുടുംബാംഗമായിരുന്നു അവൻ. “അവന് ഈജിപ്റ്റുകാരുടെ സകല ജ്ഞാനത്തിലും ബോധനം ലഭിച്ചു.” (പ്രവൃ. 7:22) സുകുമാരകലകളും ജ്യോതിശ്ശാസ്ത്രവും ഗണിതവും ഇതര ശാസ്ത്രവിജ്ഞാനവും അതിൽ ഉൾപ്പെട്ടിരിക്കാം. ഒരു സാധാരണ ഈജിപ്റ്റുകാരന് സ്വപ്നംകാണാൻ മാത്രം സാധിക്കുമായിരുന്ന സമ്പത്തും അധികാരവും സ്ഥാനമാനങ്ങളും അവന്റെ എത്തുപാടിലായിരുന്നു.
2 ഇങ്ങനെയൊക്കെയാണെങ്കിലും, 40-ാം വയസ്സിൽ തികച്ചും നാടകീയമായ ഒരു തീരുമാനം മോശകൈക്കൊണ്ടു. തങ്ങളുടെ ദത്തുപുത്രന്റെ ആ തീരുമാനം ഈജിപ്ഷ്യൻ രാജകുടുംബത്തെ അമ്പരപ്പിച്ചുകളഞ്ഞിട്ടുണ്ടാവണം. മോശ കൊട്ടാരം വിട്ടിറങ്ങി. ഈജിപ്റ്റിലെ ഒരു സാമാന്യപൗരന്റെ ‘സാധാരണ’ജീവിതത്തിലേക്കുപോലുമായിരുന്നില്ല അത്. അതിനുംതാഴെ അടിമകളോടൊത്തുള്ള ഒരു ജീവിതത്തിലേക്ക്! എന്തുകൊണ്ടായിരുന്നു അത്? മോശയ്ക്ക് യഥാർഥ വിശ്വാസമുണ്ടായിരുന്നു. (എബ്രായർ 11:24-26 വായിക്കുക.) വിശ്വാസത്താൽ തന്റെ അനുഭവപരിസരത്തുള്ള ഭൗതികലോകത്തിനും അപ്പുറത്തേക്ക് നോക്കാൻ മോശയ്ക്ക് കഴിഞ്ഞു. അവൻ ഒരു ആത്മീയവ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ, ‘അദൃശ്യനായവനിൽ’ അവൻ വിശ്വസിച്ചു. അതെ, യഹോവയിലും അവന്റെ വാഗ്ദാനങ്ങൾ നിറവേറുമെന്ന കാര്യത്തിലും അവന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു.—എബ്രാ. 11:27.
-
-
മോശയുടെ വിശ്വാസം അനുകരിക്കുകവീക്ഷാഗോപുരം—2014 | ഏപ്രിൽ 15
-
-
4. ‘പാപത്തിന്റെ സുഖത്തെ’ സംബന്ധിച്ച് മോശ എന്തു തിരിച്ചറിഞ്ഞിരുന്നു?
4 ‘പാപത്തിന്റെ സുഖം’ ക്ഷണികവും താത്കാലികവും ആണെന്ന സത്യം വിശ്വാസത്തിന്റെ വിവേചനക്കണ്ണാൽ മോശ തിരിച്ചറിഞ്ഞു. ഒരുപക്ഷേ മറ്റനേകർ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം: ‘വിഗ്രഹാരാധനയിലും ആഭിചാരത്തിലും ആമഗ്നമായിട്ടും ഈജിപ്റ്റ് ഒരു ലോകശക്തിയായി ഉദിച്ചുയർന്നിരിക്കുന്നു. അതേസമയം യഹോവയുടെ ജനമാകട്ടെ അടിച്ചമർത്തപ്പെട്ട അടിമകളായി കഴിയുന്നു!’ എന്നിരുന്നാലും,ദൈവത്തിന് കാര്യങ്ങളുടെ ഗതി തിരിച്ചുവിടാൻ കഴിയുമെന്ന് മോശയ്ക്ക് അറിയാമായിരുന്നു. സുഖലോലുപതയിൽ ആറാടുന്നവർ തഴച്ചുവളരുന്നതായി തോന്നിയാലും ദുഷ്ടന്മാർ പെട്ടെന്നുതന്നെ പട്ടുപോകുമെന്നുള്ള വിശ്വാസം മോശയ്ക്കുണ്ടായിരുന്നു. തത്ഫലമായി, “പാപത്തിന്റെ ക്ഷണികസുഖ”ത്തിൽ അവൻ ഒരിക്കലും ആകൃഷ്ടനായിത്തീർന്നില്ല.
5. “പാപത്തിന്റെ ക്ഷണികസുഖത്തെ” തള്ളിക്കളയാൻ നമ്മെ എന്തു സഹായിക്കും?
5 “പാപത്തിന്റെ ക്ഷണികസുഖത്തെ” നിരസിക്കാൻ നമ്മെ എന്തു സഹായിക്കും? പാപത്തിന്റെ സുഖാനുഭൂതി താത്ക്ഷണികമാണെന്ന് ഒരിക്കലും മറക്കരുത്. “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു” എന്ന വസ്തുത വിശ്വാസത്തിന്റെ ദീർഘദൃഷ്ടിയാൽ നോക്കിക്കാണുക. (1 യോഹ. 2:15-17) അനുതാപമില്ലാത്ത പാപികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചുനോക്കുക. ‘നിശ്ചയമായും അവർ വഴുവഴുപ്പിൽ നിൽക്കുകയാണ്.’ ഒടുവിൽ “അവർ മെരുൾചകളാൽ (“കൊടുംഭീതികളാൽ,” ഓശാന) അശേഷം മുടിഞ്ഞു”പോകുന്നു. (സങ്കീ. 73:18, 19) അതുകൊണ്ട്, പാപപൂർണമായ നടത്തയിൽ ഏർപ്പെടാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എന്റെ ഭാവി എങ്ങനെയായിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്?’
-