പാഠം 19
യഹോവയുടെ സാക്ഷികൾ യേശുവിന്റെ യഥാർഥ അനുഗാമികളാണോ?
യേശു പഠിപ്പിച്ചതുപോലെയാണ് യഹോവയുടെ സാക്ഷികൾ പ്രവർത്തിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അത് അറിയാൻ ഞങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനം, ഞങ്ങളെ വ്യത്യസ്തരാക്കുന്ന പേര്, ഞങ്ങൾക്കിടയിലെ സ്നേഹം എന്നീ കാര്യങ്ങൾ പരിശോധിക്കാം.
1. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനം എന്താണ്?
“[ദൈവത്തിന്റെ] വചനം സത്യമാണ്” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:17) ഞങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനവും ദൈവവചനമാണ്. ഞങ്ങളുടെ ആധുനികകാലത്തെ ചരിത്രം നോക്കിയാൽ അത് മനസ്സിലാകും. 1870-നോടടുത്ത് ഒരു കൂട്ടം ബൈബിൾ വിദ്യാർഥികൾ വളരെ ശ്രദ്ധയോടെ ബൈബിൾ പരിശോധിക്കാൻ തുടങ്ങി. പള്ളികളിൽ പഠിപ്പിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായിരുന്നു ബൈബിളിൽനിന്ന് അവർ കണ്ടെത്തിയ പല കാര്യങ്ങളും. അവർ ആ ബൈബിൾസത്യങ്ങൾ വിശ്വസിച്ചു, അവ മറ്റുള്ളവരോടു പറയാനും തുടങ്ങി.a
2. ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ട്?
തന്നെ ആരാധിക്കുന്നവരെ യഹോവ തന്റെ സാക്ഷികൾ എന്നു വിളിക്കുന്നു. കാരണം അവർ യഹോവയെക്കുറിച്ചുള്ള സത്യം പറയുന്നവരാണ്. (എബ്രായർ 11:4–12:1) ഉദാഹരണത്തിന്, “നിങ്ങൾ എന്റെ സാക്ഷികൾ” എന്ന് യഹോവ പണ്ടു കാലത്ത് തന്റെ ജനത്തോട് പറഞ്ഞിട്ടുണ്ട്. (യശയ്യ 43:10 വായിക്കുക.) ബൈബിളിൽ യേശുവിനെയും “വിശ്വസ്തസാക്ഷി” എന്നു വിളിച്ചിട്ടുണ്ട്. (വെളിപാട് 1:5) അതുകൊണ്ട് 1931-ൽ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചു. ആ പേരിൽ അറിയപ്പെടുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
3. യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് യേശുവിന്റെ സ്നേഹം അനുകരിക്കുന്നത്?
യേശു തന്റെ ശിഷ്യന്മാരെ ഒരുപാട് സ്നേഹിച്ചു. യേശുവിന് അവർ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. (മർക്കോസ് 3:35 വായിക്കുക.) അതുപോലെ ഇന്നും ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ ഒരു കുടുംബംപോലെ ഐക്യത്തിൽ കഴിയുന്നു. അതുകൊണ്ടാണ് ഞങ്ങൾ പരസ്പരം സഹോദരൻ അല്ലെങ്കിൽ സഹോദരി എന്നു വിളിക്കുന്നത്. (ഫിലേമോൻ 1, 2) “സഹോദരസമൂഹത്തെ മുഴുവൻ സ്നേഹിക്കുക” എന്ന കല്പന ഞങ്ങൾ അനുസരിക്കുന്നു. (1 പത്രോസ് 2:17) യഹോവയുടെ സാക്ഷികൾ ഈ സ്നേഹം പല വിധങ്ങളിൽ കാണിക്കുന്നുണ്ട്. അതിൽ ഒന്ന് ലോകമെങ്ങുമുള്ള സഹോദരങ്ങളെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതാണ്.
ആഴത്തിൽ പഠിക്കാൻ
യഹോവയുടെ സാക്ഷികളുടെ ചരിത്രം നമുക്കൊന്ന് അടുത്ത് പരിശോധിക്കാം. അപ്പോൾ ഞങ്ങളാണോ യഥാർഥ ക്രിസ്ത്യാനികൾ എന്ന് കൂടുതലായി മനസ്സിലാക്കാം.
4. ഞങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനം ബൈബിളാണ്
അവസാനകാലത്ത് ബൈബിൾസത്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ദാനിയേൽ 12:4 വായിക്കുക, അടിക്കുറിപ്പും കാണുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ബൈബിൾ കൂടുതലായി പഠിക്കുമ്പോൾ ദൈവജനത്തിന് ഇടയിൽ എന്ത് “സമൃദ്ധമാകും” എന്നാണു പറയുന്നത്?
ചാൾസ് റസ്സലും ഒരു കൂട്ടം ബൈബിൾവിദ്യാർഥികളും ദൈവവചനം പഠിച്ചത് എങ്ങനെയെന്നു നോക്കാം. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
ഈ വീഡിയോയിൽ കണ്ടതുപോലെ റസ്സലും അദ്ദേഹത്തിന്റെ കൂടെയുള്ള ബൈബിൾവിദ്യാർഥികളും എങ്ങനെയാണ് ബൈബിൾ പഠിച്ചത്?
നിങ്ങൾക്ക് അറിയാമോ?
സൂര്യൻ ഉദിച്ചുയരുന്നതനുസരിച്ച് ചുറ്റുപാടുമുള്ള കാഴ്ചകൾ കൂടുതൽക്കൂടുതൽ വ്യക്തമാകുന്നതുപോലെ, ദൈവവചനത്തെക്കുറിച്ചുള്ള അറിവും പടിപടിയായിട്ടാണ് ദൈവം വ്യക്തമാക്കി തരുന്നത്. (സുഭാഷിതങ്ങൾ 4:18 വായിക്കുക.) അതുകൊണ്ട്, ബൈബിളിനു മാറ്റമൊന്നും വരുന്നില്ലെങ്കിലും ബൈബിളിനെക്കുറിച്ചുള്ള അറിവ് വർധിക്കുന്നതനുസരിച്ച് ഞങ്ങൾ മനസ്സിലാക്കിയ ചില കാര്യങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നു.
5. ഞങ്ങളുടെ പേരിനു ചേർച്ചയിൽ ജീവിക്കുന്നു
ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന പേര് തിരഞ്ഞെടുക്കാൻ കാരണമെന്താണ്? വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
യഹോവയുടെ സാക്ഷികൾ എന്ന പേര് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
തന്റെ സാക്ഷികൾ ആയിരിക്കാൻ യഹോവ ഒരു ജനത്തെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? യഹോവയാണ് സത്യദൈവം എന്ന് തിരിച്ചറിയിക്കാൻ അവർക്കു കഴിയും. കാരണം, ദൈവത്തെക്കുറിച്ച് പല നുണകളും ഇന്ന് പഠിപ്പിക്കുന്നുണ്ട്. അത്തരം രണ്ടു നുണകൾ നമുക്ക് ഇപ്പോൾ നോക്കാം.
പ്രതിമകൾ ഉപയോഗിച്ച് തന്നെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ടെന്ന് ചില മതങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ സത്യം എന്താണ്? ലേവ്യ 26:1 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
പ്രതിമകൾ ഉപയോഗിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും?
യേശു ദൈവമാണെന്ന് പല മതനേതാക്കളും പഠിപ്പിക്കുന്നു. എന്നാൽ എന്താണ് സത്യം? യോഹന്നാൻ 20:17 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ദൈവവും യേശുവും ഒരാൾതന്നെയാണോ?
ദൈവത്തെയും ദൈവപുത്രനെയും കുറിച്ചുള്ള സത്യം അറിയിക്കാൻ യഹോവ തന്റെ സാക്ഷികളെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. നിങ്ങൾക്ക് എന്തു തോന്നുന്നു?
6. ഞങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കുന്നു
ക്രിസ്ത്യാനികളെ ശരീരത്തിലെ അവയവങ്ങളോടാണ് ബൈബിൾ ഉപമിച്ചിരിക്കുന്നത്. 1 കൊരിന്ത്യർ 12:25, 26 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
സഹാരാധകർ കഷ്ടപ്പെടുന്നതു കാണുമ്പോൾ യഥാർഥ ക്രിസ്ത്യാനികൾ എന്തു ചെയ്യും?
യഹോവയുടെ സാക്ഷികൾക്കിടയിലെ സ്നേഹം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?
ഏതെങ്കിലും ഒരു ദേശത്തുള്ള യഹോവയുടെ സാക്ഷികൾക്ക് ഒരു ദുരന്തം നേരിടേണ്ടിവന്നാൽ ലോകമെങ്ങുമുള്ള സഹാരാധകർ അവരെ സഹായിക്കാൻ മുന്നോട്ടു വരും. ഒരു ഉദാഹരണം നമുക്കു നോക്കാം. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
യഹോവയുടെ സാക്ഷികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്നേഹത്തിന്റെ തെളിവായിരിക്കുന്നത് എങ്ങനെ?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യഹോവയുടെ സാക്ഷികൾ ഇന്നലെ പൊട്ടിമുളച്ച ഒരു മതമല്ലേ?”
യഹോവ തന്റെ ആരാധകരെ സാക്ഷികൾ എന്നു വിളിക്കാൻ തുടങ്ങിയത് എന്നു മുതലാണ്?
ചുരുക്കത്തിൽ
യഹോവയുടെ സാക്ഷികൾ യഥാർഥ ക്രിസ്ത്യാനികളാണ്. അവർ ലോകമെങ്ങുമുള്ള ഒരു കുടുംബമാണ്. ഞങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനം ബൈബിളാണ്. യഹോവയെക്കുറിച്ചുള്ള സത്യം ഞങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നു.
ഓർക്കുന്നുണ്ടോ?
യഹോവയുടെ സാക്ഷികൾ എന്ന പേര് ഞങ്ങൾ സ്വീകരിക്കാൻ കാരണം എന്താണ്?
യഹോവയുടെ സാക്ഷികൾ പരസ്പരം എങ്ങനെയാണ് ഇടപെടുന്നത്?
യഹോവയുടെ സാക്ഷികളാണ് യഥാർഥ ക്രിസ്ത്യാനികൾ എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
കൂടുതൽ മനസ്സിലാക്കാൻ
ഞങ്ങളുടെ ചരിത്രം കൂടുതൽ മനസ്സിലാക്കാം.
യഹോവയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 1: ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക് (1:00:53)
യഹോവയുടെ സാക്ഷികൾ തെറ്റായ പഠിപ്പിക്കലുകൾ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ ഒരു ഉദാഹരണം കാണുക.
യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ചില സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
“യഹോവയുടെ സാക്ഷികളെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ” (വെബ്സൈറ്റിലെ പേജ്)
വംശീയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരാളാണ് സ്റ്റീഫൻ. എന്നാൽ യഹോവയുടെ സാക്ഷികളുടെ ഇടയിൽ കണ്ട ഏതു കാര്യങ്ങളാണ് മാറ്റം വരുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്?
“എന്റെ ജീവിതം ഒന്നിനൊന്നു വഷളായി” (വെബ്സൈറ്റിലെ ലേഖനം)
a ഞങ്ങളുടെ പ്രധാന മാസികയായ വീക്ഷാഗോപുരം 1879 മുതൽ ബൈബിൾസത്യങ്ങൾ മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.