വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക്‌ അതീതമായി നോക്കുക!
    വീക്ഷാഗോപുരം—1996 | ഫെബ്രുവരി 15
    • മററു​ള്ള​വ​രു​ടെ ക്ലേശങ്ങൾക്കു പുറമേ, സ്വന്തം ക്ലേശവും യേശു​വിന്‌ അനുഭ​വ​പ്പെട്ടു. (എബ്രായർ 5:7, 8) എന്നാൽ പൂർണ​ത​യുള്ള ആത്മീയ കാഴ്‌ച​യാൽ തന്റെ നിർമ​ല​താ​ഗതി നിമിത്തം അമർത്ത്യ​ജീ​വ​നി​ലേക്ക്‌ ഉയർത്ത​പ്പെ​ടു​ന്ന​തി​ന്റെ പ്രതി​ഫലം കാണാൻ അവൻ അവയ്‌ക്ക​തീ​ത​മാ​യി നോക്കി. പിന്നീട്‌, മിശി​ഹൈ​ക​രാ​ജാ​വെന്ന നിലയിൽ പീഡിത മനുഷ്യ​വർഗത്തെ അതിന്റെ അധമനി​ല​യിൽനി​ന്നു യഹോവ ആദിയിൽ ഉദ്ദേശി​ച്ചി​രുന്ന പൂർണ​ത​യി​ലേക്ക്‌ ഉയർത്തുന്ന പദവി തനിക്കു ലഭിക്കും. ഈ അദൃശ്യ ഭാവി​പ്ര​തീ​ക്ഷ​ക​ളിൽ തന്റെ ദൃഷ്ടി കേന്ദ്രീ​ക​രി​ച്ചത്‌, താൻ ദൈനം​ദി​നം കണ്ട ക്ലേശങ്ങൾ ഗണ്യമാ​ക്കാ​തെ ദൈവി​ക​സേ​വ​ന​ത്തിൽ സന്തോഷം നിലനിർത്താൻ അവനെ സഹായി​ച്ചു. പൗലോസ്‌ പിൽക്കാ​ലത്ത്‌ ഇങ്ങനെ എഴുതി: “തന്റെ മുമ്പിൽ വെച്ചി​രുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യ​മാ​ക്കി ക്രൂശി​നെ സഹിക്ക​യും ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ വലത്തു​ഭാ​ഗത്തു ഇരിക്ക​യും ചെയ്‌തു.”—എബ്രായർ 12:2.

  • നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക്‌ അതീതമായി നോക്കുക!
    വീക്ഷാഗോപുരം—1996 | ഫെബ്രുവരി 15
    • സഹിച്ചു​നിൽക്കാൻ യേശു​വി​നെ പ്രാപ്‌ത​നാ​ക്കിയ സംഗതി സംബന്ധി​ച്ചു സംസാ​രി​ക്കവേ, പിൻവ​രുന്ന പ്രകാരം എഴുതി​യ​പ്പോൾ പൗലോസ്‌ നമുക്കാ​യി വെച്ചി​രി​ക്കുന്ന ഗതി ചൂണ്ടി​ക്കാ​ട്ടു​ക​യും ചെയ്‌തു: “നമുക്കു മുമ്പിൽ വെച്ചി​രി​ക്കുന്ന ഓട്ടം സ്ഥിരത​യോ​ടെ ഓടുക. വിശ്വാ​സ​ത്തി​ന്റെ നായക​നും പൂർത്തി വരുത്തു​ന്ന​വ​നു​മായ യേശു​വി​നെ നോക്കുക (“ഏകാ​ഗ്ര​മാ​യി നോക്കുക,” NW).” (എബ്രായർ 12:1, 2) അതെ, വിജയ​പ്ര​ദ​മാ​യും സന്തോ​ഷ​ത്തോ​ടെ​യും ക്രിസ്‌തീയ ഓട്ടം ഓടു​ന്ന​തി​നു നാം നമ്മുടെ തൊട്ടു​മു​മ്പി​ലുള്ള കാര്യ​ങ്ങൾക്ക​തീ​ത​മാ​യി നോക്കണം. എന്നാൽ നാം യേശു​വി​നെ ‘ഏകാ​ഗ്ര​മാ​യി നോക്കു​ന്നത്‌’ എങ്ങനെ​യാണ്‌, അതു നമുക്ക്‌ എന്തു ഗുണം ചെയ്യും?

      ഒരു ദൃഷ്ടാ​ന്ത​മെന്ന നിലയിൽ, 1914-ൽ യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി അവരോ​ധി​ക്ക​പ്പെട്ടു, അവൻ സ്വർഗ​ത്തിൽനി​ന്നു ഭരിക്കു​ന്നു. തീർച്ച​യാ​യും ഇതെല്ലാം നമ്മുടെ ഭൗതിക കണ്ണുകൾക്ക്‌ അദൃശ്യ​മാണ്‌. എന്നിരു​ന്നാ​ലും നാം യേശു​വി​നെ ‘എകാ​ഗ്ര​മാ​യി നോക്കു​ന്നു’വെങ്കിൽ, അവൻ ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​വും സാത്താ​ന്റെ​യും അവന്റെ ഭൂത​സൈ​ന്യ​ങ്ങ​ളു​ടെ​യും നിഷ്‌ക്രി​യ​ത്വ​ത്തി​ന്റെ ബന്ധനങ്ങ​ളി​ലേ​ക്കുള്ള നിഷ്‌കാ​സ​ന​വും കൈവ​രു​ത്താൻ തയ്യാറാ​യി നില​കൊ​ള്ളു​ക​യാ​ണെന്നു കാണാൻ നമ്മുടെ ആത്മീയ കാഴ്‌ച​ശക്തി നമ്മെ സഹായി​ക്കും. കൂറേ​ക്കൂ​ടെ ദൂരേക്കു നോക്കു​മ്പോൾ, നമ്മുടെ ആത്മീയ കാഴ്‌ച അത്ഭുത​ക​ര​മായ പുതിയ ലോകം വെളി​പ്പെ​ടു​ത്തും, അതിൽ “ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 19:11-16; 20:1-3; 21:5.

      അതു​കൊണ്ട്‌, നാം ഓരോ ദിവസ​വും അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന താത്‌കാ​ലിക ക്ലേശങ്ങ​ളാൽ ഭാര​പ്പെ​ടു​ന്ന​തി​നു പകരം നമുക്കു നമ്മുടെ നോട്ടം നിത്യ​മായ കാര്യ​ങ്ങ​ളിൽ എന്തു​കൊ​ണ്ടു കേന്ദ്രീ​ക​രി​ച്ചു​കൂ​ടാ? ആരോ​ഗ്യ​വും സന്തുഷ്ടി​യും കരുത​ലു​മുള്ള ആളുക​ളെ​ക്കൊ​ണ്ടു നിറഞ്ഞി​രി​ക്കുന്ന ഒരു പറുദീസ വിശ്വാ​സ​നേ​ത്ര​ങ്ങ​ളാൽ കാണാൻ ഈ മലിനീ​കൃത ഭൂമി​യി​ലെ രോഗ​ത്തി​നും അത്യാ​ഗ്ര​ഹ​ത്തി​നു​മ​തീ​ത​മാ​യി നോക്കാൻ പാടില്ലേ? നമ്മുടെ ശാരീ​രി​ക​വും ആത്മീയ​വു​മായ കളങ്കങ്ങൾക്ക​തീ​ത​മാ​യി നോക്കി എന്തു​കൊ​ണ്ടു ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പുണ്യ​ത്താൽ എന്നേക്കു​മാ​യി നാം അവയിൽനി​ന്നു വിമു​ക്ത​രാ​കു​ന്നതു കാണാൻ പാടില്ല? എന്തു​കൊ​ണ്ടു യുദ്ധവും കുററ​കൃ​ത്യ​വും അക്രമ​വും അവശേ​ഷി​പ്പിച്ച സംഹാ​ര​ത്തി​ന​തീ​ത​മാ​യി നോക്കി പുതു​താ​യി പുനരു​ത്ഥാ​നം പ്രാപി​ച്ചവർ യഹോ​വ​യു​ടെ സമാധാ​ന​ത്തി​ലും നീതി​യി​ലും പ്രബോ​ധനം സ്വീക​രി​ക്കു​ന്നതു കണ്ടുകൂ​ടാ?

      അതിനു പുറമേ, യേശു​വി​നെ ‘ഏകാ​ഗ്ര​മാ​യി നോക്കു​ന്ന​തിൽ’ അദൃശ്യ​മെ​ങ്കി​ലും രാജ്യം ഭൂമി​യി​ലെ ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ ഇപ്പോൾത്തന്നെ സാധി​ച്ചി​രി​ക്കു​ന്ന​തിൻമേൽ—ഐക്യം, സമാധാ​നം, സ്‌നേഹം, സഹോ​ദ​ര​പ്രീ​തി, ആത്മീയ​ക്ഷേമം എന്നിവ​യിൽത്തന്നെ—നമ്മുടെ ആത്മീയ കാഴ്‌ച​ശക്തി കേന്ദ്രീ​ക​രി​ക്കു​ന്നത്‌ ഉൾപ്പെ​ടും. ദിവ്യ​ബോ​ധ​ന​ത്താൽ ഏകീകൃ​തർ (ഇംഗ്ലീഷ്‌) എന്ന വീഡി​യോ കണ്ടശേഷം ജർമനി​യി​ലെ ഒരു ക്രിസ്‌തീയ സ്‌ത്രീ ഇങ്ങനെ എഴുതി: “ലോക​ത്തി​ലു​ട​നീ​ള​മുള്ള വളരെ​യേറെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ ഈ നിമി​ഷ​ത്തിൽത്തന്നെ വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും പൊതു​ജ​ന​ങ്ങ​ളു​ടെ എതിർപ്പു ഗണ്യമാ​ക്കാ​തെ അങ്ങനെ ചെയ്യു​ന്നു​വെ​ന്നും മനസ്സിൽ പിടി​ക്കാൻ ഈ വീഡി​യോ എന്നെ വളരെ​യ​ധി​കം സഹായി​ക്കും. അക്രമ​ത്തി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും ഒരു ലോക​ത്തിൽ നമ്മുടെ സഹോ​ദ​ര​നിർവി​ശേ​ഷ​മായ ഐക്യം എത്ര വില​പ്പെ​ട്ട​താണ്‌!”

      നിങ്ങളും നിങ്ങളു​ടെ പക്ഷത്തു നില​കൊ​ള്ളുന്ന യഹോ​വ​യെ​യും യേശു​വി​നെ​യും വിശ്വ​സ്‌ത​ദൂ​തൻമാ​രെ​യും ലക്ഷക്കണ​ക്കി​നു സഹക്രി​സ്‌ത്യാ​നി​ക​ളെ​യും ‘കാണുന്നു’ണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളെ നിരു​ത്സാ​ഹ​ത്തിൽ നിശ്ചല​രാ​ക്കാ​നും ക്രിസ്‌തീയ സേവന​ത്തിൽ “നിഷ്‌ഫല”രായി​ത്തീ​രാ​നി​ട​യാ​ക്കാ​നും കഴിയുന്ന ‘ഈ ലോക​ത്തി​ന്റെ ചിന്തയാൽ’ നിങ്ങൾ അമിത​മാ​യി വ്യാകു​ല​പ്പെ​ടു​ക​യില്ല. (മത്തായി 13:22) ആകയാൽ ദൈവ​ത്തി​ന്റെ സ്ഥാപി​ത​രാ​ജ്യ​ത്തിൻമേ​ലും അതിന്റെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും അനു​ഗ്ര​ഹ​ങ്ങ​ളിൻമേ​ലും നിങ്ങളു​ടെ ആത്മീയ ദൃഷ്ടികൾ പതിപ്പി​ച്ചു​കൊ​ണ്ടു യേശു​വി​നെ ‘ഏകാ​ഗ്ര​മാ​യി നോക്കുക.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക