-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2001 | ഒക്ടോബർ 1
-
-
ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്ത്യാനികൾക്ക് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “അതിനാൽ, ദൈവജനത്തിന്ന് ഒരു ശാബത്ത്വിശ്രമം ഉണ്ട്. ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുന്ന ഏവനും, ദൈവം അധ്വാനത്തിൽനിന്നു വിരമിച്ചതുപോലെതന്നെ അധ്വാനത്തിൽനിന്നു [“പ്രവൃത്തികളിൽനിന്നു,” NW] വിരമിക്കുന്നു. . . . നമുക്കും ആ വിശ്രമത്തിൽ പ്രവേശിക്കാൻ തീവ്രമായി പരിശ്രമിക്കാം.”—എബ്രായർ 4:9-11, ഓശാന ബൈബിൾ.
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2001 | ഒക്ടോബർ 1
-
-
എബ്രായർക്കുള്ള ലേഖനത്തിലെ പൗലൊസിന്റെ പ്രസ്താവന നമുക്കു വീണ്ടും പരിശോധിക്കാം. “ദൈവജനത്തിന്ന് ഒരു ശാബത്ത്വിശ്രമം ഉണ്ട്” എന്ന് അവൻ ചൂണ്ടിക്കാട്ടുകയും ‘ആ വിശ്രമത്തിലേക്കു പ്രവേശിക്കാൻ’ ഉത്സാഹിക്കുന്നതിനു സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി നാം കാണുന്നു. അതു കാണിക്കുന്നത്, പൗലൊസ് ആ വാക്കുകൾ എഴുതുന്നതിന് ഏതാണ്ട് 4,000 വർഷം മുമ്പ് തുടങ്ങിയ ദൈവത്തിന്റെ വിശ്രമകാലമാകുന്ന ‘ഏഴാം ദിവസം’ അപ്പോഴും തുടരുകയായിരുന്നു എന്നാണ്. മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യം ‘ശബ്ബത്തിനു കർത്താവ്’ ആയ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ അവസാനത്തിൽ പൂർണമായും നിവൃത്തിയേറുന്നതു വരെ ആ ദിവസം അവസാനിക്കുകയില്ല.—മത്തായി 12:8; വെളിപ്പാടു 20:1-6; 21:1-5എ.
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—2001 | ഒക്ടോബർ 1
-
-
ദൈവത്തിന്റെ വിശ്രമത്തെയും ഒരുവന് അതിൽ എങ്ങനെ പ്രവേശിക്കാം എന്നതിനെയും കുറിച്ചുള്ള പൗലൊസിന്റെ വിശദീകരണം, തങ്ങളുടെ വിശ്വാസത്തെ പ്രതി വളരെയധികം പീഡനവും പരിഹാസവും സഹിച്ചുനിന്നിട്ടുള്ള യെരൂശലേമിലെ എബ്രായ ക്രിസ്ത്യാനികൾക്കു വളരെയധികം പ്രോത്സാഹനമേകി എന്നതിനു സംശയമില്ല. (പ്രവൃത്തികൾ 8:1; 12:1-5) അതുപോലെ പൗലൊസിന്റെ വാക്കുകൾ ഇന്നത്തെ ക്രിസ്ത്യാനികൾക്കും പ്രോത്സാഹനം ആയിരിക്കണം. തന്റെ നീതിനിഷ്ഠമായ രാജ്യത്തിൻ കീഴിൽ ഭൗമിക പറുദീസ സ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ നിവൃത്തി സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊണ്ട് നാം നമ്മുടെ പ്രവൃത്തികളിൽനിന്നു വിശ്രമിക്കുകയും ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയും വേണം.—മത്തായി 6:10, 33; 2 പത്രൊസ് 3:13.
-