പെട്ടെന്നുള്ള നാശം അവർ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്തിരിക്കുന്നു?
ഹ്യൂഗോ ചുഴലിക്കൊടുങ്കാററ് 1989 സെപ്ററംബർ 16-ാം തീയതി ഗ്വാഡലൂപ്പിൻമേൽ ആഞ്ഞടിച്ചപ്പോൾ ആ രാത്രി അനന്തമാണെന്ന് തോന്നി. “പേടിസ്വപ്നങ്ങളുടെ ഒരു രാത്രി” എന്ന് അത് വിളിക്കപ്പെട്ടു. അടുത്തതായി മണിക്കൂറിൽ 140 മൈൽ വേഗമുള്ള കാററ് മോണ്ട്സറാററിനെ ഭീഷണിപ്പെടുത്തി. ഈ കരീബിയൻ ദ്വീപുകളിൽ 20-ൽപരം പേർ മരിച്ചു.
ഹ്യൂഗോ ആക്രമണം തുടർന്നുകൊണ്ട് സെൻറ് കിററ്സ്, നെവിസ് എന്നീ ലീവാർഡ് ദ്വീപുകളെ തൂത്തുവാരി. അടുത്ത രാത്രിയിൽ അത് യു.എസ്സിലെ സെൻറ് ക്രോയിസ്, സെൻറ് തോമസ് എന്നീ വെർജിൻ അയലൻഡുകളെ മൃഗീയമായി മർദ്ദിച്ചു. സെൻറ് ക്രോയിസിനു നേരിട്ട നാശം മിക്കവാറും അവിശ്വസനീയമായിരുന്നു. ചുഴലിക്കൊടുങ്കാററ് മുന്നോട്ടുനീങ്ങി തിങ്കളാഴ്ച ഏതാണ്ട് ഉച്ചയായപ്പോഴേക്ക് പ്യൂർട്ടോറിക്കോയുടെ വടക്കുകിഴക്കൻ ഭാഗത്തെ നിരപ്പാക്കി, വിശേഷിച്ച് വിയെക്യൂസ്, കൂലെബ്രാ എന്നിങ്ങനെ തീരത്തിനടുത്തുള്ള ചെറു ദ്വീപുകളെ നശിപ്പിച്ചുകൊണ്ടുതന്നെ.
ഹ്യൂഗോ വെള്ളത്തിൻമീതെ ശക്തി പുതുക്കിക്കൊണ്ട് രാത്രിയിൽ മറെറാരു ആക്രമണത്തിന് കരുത്താർജ്ജിച്ചു. വ്യാഴാഴ്ച അർദ്ധരാത്രിയോടടുത്ത് മണിക്കൂറിൽ 135 മൈൽ വേഗമുള്ള കനത്ത കാറേറാടെ ഭയങ്കര കൊടുങ്കാററ് ഐക്യനാടുകളുടെ സൗത്ത്കരോളിനാ തീരത്ത് ആഞ്ഞടിച്ചു. അത് ചാൾസ്ററന് തെക്കു മുതൽ മേർട്ടിൾ ബീച്ച്വരെ ഒരു നൂറു മൈൽ വീതിയിൽ നാശത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചു. അതിന്റെ വിനാശകരമായ പ്രഹരം നോർത്ത് കരോളിനായിലെ ചാർലോട്ട്വരെ വൈദ്യുതിത്തൂണുകളെ മറിച്ചിട്ടുകൊണ്ടും വലിയ ഓക്ക്മരങ്ങളെ നിലംപരിചാക്കികൊണ്ടും 200-ൽപരം മൈൽ നീണ്ടു.
കാററുകളും 17 അടി ഉയരമുള്ള തിരമാലകളും അനേകം വീടുകളെ ഒഴുക്കിക്കൊണ്ടുപോകുകയും ശതക്കണക്കിന് മററുള്ളവയെ നശിപ്പിക്കുകയും ചെയ്തപ്പോൾ ശതസഹസ്രക്കണക്കിനാളുകൾ തീരപ്രദേശങ്ങളിൽനിന്ന് ജീവനുംകൊണ്ട് ഓടി. അക്ഷരീയമായി പതിനായിരക്കണക്കിന് ഭവനങ്ങൾക്കും മററ് കെട്ടിടങ്ങൾക്കും കേടുപററി.
ഈ നാശം കണ്ടെങ്കിലേ വിശ്വസിക്കൂ. ബോട്ടുകൾ കളിപ്പാട്ടങ്ങൾ പോലെ ഒന്നിനുമീതെ ഒന്നായി ആറെണ്ണം കൂനകൂട്ടപ്പെട്ടു. തെരുവുകളിൽ മൂന്നടി ആഴത്തിൽ മണൽ അടിഞ്ഞുകൂടി. പടുകൂററൻവൃക്ഷങ്ങൾ വീടുകളുടെ മുകളിൽ അമർന്നു. ഒരു ഭീമാകാരമായ കൈകൊണ്ടു മാന്തിയെടുത്തതുപോലെ മേൽക്കൂരകളിൽ ദ്വാരങ്ങൾ വീണു. ‘എന്റെ മകൻ വില്പനക്ക് പൂവൻകോഴികളെ വളർത്തുന്നു,’ ഒരു സ്ത്രീ റിപ്പോർട്ടുചെയ്തു. ‘കാററ് പറപ്പിച്ചുകൊണ്ടുപോകാതിരിക്കാൻ അവൻ അവയെയെല്ലാം താഴെ കൂട്ടിയിട്ടു. അവയിൽ മിക്കതിനെയും കൊണ്ടുപോയില്ല. എന്നാൽ അവയുടെമേൽ ഒരൊററ തൂവലും ഇല്ലായിരുന്നു.’
എന്നിരുന്നാലും, മുന്നറിയിപ്പുകൊടുത്തിരുന്നതുകൊണ്ട് ഐക്യനാടുകളിൽ 26 പേർ മാത്രമെ കൊടുങ്കാററിൽ മരിച്ചുള്ളു, കരീബിയനിലേക്കാൾ കുറേ പേർകൂടെ. മറിച്ച് സാമ്പത്തികനഷ്ടങ്ങൾ ഭയങ്കരമാണ്, സഹസ്രലക്ഷക്കണക്കിന് ഡോളറുകൾ. യു.എസ്. ഗവൺമെൻറ് കൊടുങ്കാററിനുശേഷം പാസാക്കിയ നിയമപ്രകാരം ഹ്യൂഗോ ഇരകൾക്ക് ആദ്യഘട്ടത്തിൽ അടിയന്തിരസഹായമായി 110 കോടി ഡോളർ കൊടുത്തു. അത് അംഗീകരിക്കപ്പെട്ടിട്ടുള്ളതിലേക്കും വലിയ അത്യാഹിത ദുരിതാശ്വാസമായിരുന്നു. എന്നിരുന്നാലും ആ രേഖ പെട്ടെന്ന് മറഞ്ഞുപോയി.
കൂടുതൽ സത്വരമായ നാശം
ഹ്യൂഗോ കരയെ സ്പർശിച്ചശേഷം ഒരു മാസം കഴിഞ്ഞ് റിക്ററർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം വടക്കൻ കരോളിനായെ ഉലച്ചു. പാലങ്ങൾ തകർന്നുവീണു. കെട്ടിടങ്ങൾ നിലംപരിചായി. നിലം 15-ഓ കൂടുതലോ നിമിഷം കുലുങ്ങുകയും ഉരുളുകയും ചെയ്തപ്പോൾ ആയിരങ്ങൾ ഒന്നുകിൽ തങ്ങളുടെ വീടുകളിൽനിന്ന് അലറിക്കൊണ്ട് ഓടി അല്ലെങ്കിൽ ഭയത്താൽ സ്തംഭിച്ചുപോയി. ഒരു ലക്ഷത്തിൽപരം വീടുകൾക്ക് കേടുപററി. ഏതാണ്ട് ആയിരത്തോളം വീടുകൾ നശിപ്പിക്കപ്പെട്ടു. ചലനത്തിനുശേഷം ഒരാഴ്ച കഴിഞ്ഞും സാൻറാക്രൂസ് കൗണ്ടിയിലെ ഏതാണ്ട് പതിനായിരത്തോളം നിവാസികൾക്ക് റോഡുകളിൽ തടസ്സംസൃഷ്ടിച്ച മണ്ണിടിച്ചിൽ മൂലം വീടുകളിലേക്ക് കാറോടിച്ചുപോകാൻ കഴിഞ്ഞിരുന്നില്ല.
ഭൂകമ്പനിരുദ്ധ നിർമ്മാണം അനുശാസിക്കുന്ന ചട്ടങ്ങൾ അനുസരിച്ചില്ലായിരുന്നെങ്കിൽ മരണവും നാശവും ഇതിലും വളരെയധികമായിരിക്കുമായിരുന്നു. ദൃഷ്ടാന്തത്തിന് അർമ്മീനിയായിൽ 1988-ൽ ഉണ്ടായ ഭൂകമ്പം ശക്തികുറഞ്ഞതായിരുന്നെങ്കിലും 25,000 പേരെ കൊന്നു. എന്നിരുന്നാലും, കാലിഫോർണിയാ ഭൂകമ്പത്തിൽ പ്രത്യക്ഷത്തിൽ 70ൽകുറഞ്ഞ സംഖ്യ മാത്രമേ മരിച്ചുള്ളു. ഹൈവേയായ ഇൻറർസ്റേറററ് 880-ന്റെ ഒരു മൈൽ നീളംവരുന്ന മേൽ റോഡ് താഴത്തെ റോഡിലെ കാറുകളിലേക്ക് ഇടിഞ്ഞുവീണപ്പോഴാണ് അവരിൽ അനേകർ മരിച്ചത്.
യു. എസ്. ചരിത്രത്തിൽ മുമ്പൊരിക്കലും ഒരു പ്രകൃതിവിപത്ത് ഇത്ര നാശകരമായിരുന്നിട്ടില്ല. അടുത്ത ആഴ്ചയിൽ ഗവൺമെൻറ് നിയമം മുന്നൂറുകോടിയിൽപരം ഡോളർ ദുരിതാശ്വാസമായി കൊടുക്കാൻ വ്യവസ്ഥചെയ്തു. എന്നിരുന്നാലും, പുനർനിർമ്മാണത്തിന് വളരെയധികംകൂടെ ആവശ്യമായിവരും. ഭൂകമ്പത്തിന്റെ മൊത്തം നഷ്ടം ആയിരം കോടി ഡോളർ എന്ന് കണക്കാക്കുന്നത് “ന്യായമായിരിക്കും” എന്ന് കാലിഫോർണിയായിലെ പേർസണൽ ഇൻഷുറൻസ് ഫെഡറേഷന്റെ പ്രസിഡണ്ട് പറയുകയുണ്ടായി.
അടിസ്ഥാനാവശ്യങ്ങളുടെ ഓർമ്മിപ്പിക്കൽ
ഹ്യൂഗോ പ്രഹരിച്ചശേഷം ഒന്നുരണ്ടു ദിവസം കഴിഞ്ഞ് ചാൾസ്ററണിലെ ഒരു പാർപ്പിടപ്രദേശത്ത് ഒരു മനുഷ്യൻ മുററത്തു നിൽക്കുകയായിരുന്നു. ഒരു ദുരിതാശ്വാസപ്രവർത്തകൻ കടന്നുപോയപ്പോൾ അയാൾ ചോദിച്ചു: “നിങ്ങളുടെ കൈവശം ഒരു ഗ്ലാസ് വെള്ളമുണ്ടോ?” ആളുകൾക്ക് കുടിക്കാൻ വെള്ളംപോലുമില്ലെന്ന് ഒരു നിമിഷത്തേക്ക് പ്രവർത്തകർ ചിന്തിച്ചില്ല!
ആയിരത്തിത്തൊള്ളായിരം വർഷം മുമ്പ് അങ്ങനെയുള്ള പീഡാകരമായ സാഹചര്യങ്ങളിലുള്ളവരുടെ ഒരു അടിസ്ഥാനാവശ്യത്തിലേക്ക് അപ്പോസ്തലനായ പത്രോസ് വിരൽചൂണ്ടി. “സകലത്തിന്റെയും അവസാനം അടുത്തിരിക്കുന്നു. എല്ലാററിനുമുപരിയായി, അന്യോന്യം ഉററ സ്നേഹമുണ്ടായിരിക്കുക” എന്ന് അവൻ പറഞ്ഞു. (1 പത്രോസ് 4:7,8) പത്രോസ് ആ വാക്കുകൾ എഴുതിയപ്പോൾ മുഴു യഹൂദവ്യവസ്ഥിതിയുടെയും അവസാനം അടുത്തിരുന്നു. ഏതാനും വർഷം കഴിഞ്ഞ് പൊ. യു. 70-ൽ അവസാനമുണ്ടായി. അന്ന് റോമൻ സൈന്യങ്ങൾ യരൂശലേമിനെ നശിപ്പിച്ചു. എന്നിരുന്നാലും, ക്രിസ്ത്യാനികൾക്ക് നേരത്തെ ഒരു അടയാളം കൊടുത്തിരുന്നു. അവർ അത് അനുസരിക്കുകയും യോർദ്ദാൻ നദിക്കക്കരെയുള്ള പെല്ലാ പട്ടണത്തിന് സമീപമുള്ള പർവതങ്ങളിലേക്ക് ഓടിപ്പോകുകയും ചെയ്തു.—ലൂക്കോസ് 21:20-22.
ഒരുപക്ഷേ ആയിരക്കണക്കിനു ക്രിസ്ത്യാനികൾ ആ പർവതപ്രദേശത്ത് എത്തിയപ്പോഴത്തെ സാഹചര്യം ഒന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കുക. തെളിവനുസരിച്ച് അവർക്ക് വീടോ മററ് അടിസ്ഥാനാവശ്യങ്ങളോ ഇല്ലായിരുന്നു. അവർ താൽക്കാലികവസതികൾ സ്ഥാപിക്കേണ്ടിയിരുന്നു. (മത്തായി 24:16-20) ആ പീഡാകരമായ സമയത്ത് അവർക്ക് വിശേഷാൽ ആവശ്യമായിരുന്നതെന്തായിരുന്നു? “അന്യോന്യം ഉററ സ്നേഹം,” പത്രോസ് പറഞ്ഞു. അതെ, പ്രയാസങ്ങളെ നേരിടാൻ അന്യോന്യം സഹായിച്ചുകൊണ്ടുതന്നെ.
ഹൂഗോയും ഭൂകമ്പവും അടുത്ത കാലത്ത് വരുത്തിക്കൂട്ടിയ വിനാശങ്ങളെ തുടർന്ന് അങ്ങനെയുള്ള സഹായത്തിന്റെയും സ്നേഹത്തിന്റെയും ആത്മാവ് പ്രകടമായോ?
ഹ്യൂഗോയാലുള്ള നാശത്തെ നേരിടുന്നു
സെൻറ് ക്രോയിസിൽ ഹ്യൂഗോയെ അതിജീവിച്ചവർ ജീവിച്ചിരുന്നതിൽത്തന്നെയുള്ള സന്തോഷത്താലും ആശ്വാസത്താലും അന്യോന്യം ആശ്ലേഷത്തോടെ അഭിവാദനംചെയ്തു. ഇരയായവർക്ക് അഭയവും ഭക്ഷണവും പെട്ടെന്നുതന്നെ പ്രദാനംചെയ്തുകൊണ്ട് വമ്പിച്ച ദുരിതാശ്വാസശ്രമങ്ങൾ നടന്നു. എന്നിരുന്നാലും ചിലർ മററുള്ളവരുടെ ദൗർഭാഗ്യത്തിൽനിന്ന് മുതലെടുക്കാൻ ശ്രമിച്ചു. ലാഭക്കൊതിയൻമാർ ഭയങ്കരവിലകൾ ചുമത്തി. ദൃഷ്ടാന്തത്തിന്, സാധാരണ 79 സെൻറിനു വിററുപോന്ന ഒരു ചാക്ക് ഐസ് 10 ഡോളറിനു വിൽക്കപ്പെട്ടു. കൊള്ളയടി പോലും നടന്നു. എന്നാൽ പൊതുവെ അത്തരം നിർദ്ദയമായ പ്രവൃത്തികളെ കവിയുന്നതായിരുന്നു മനുഷ്യദയയുടെയും സഹതാപത്തിന്റെയും പ്രവൃത്തികൾ. വിശേഷിച്ച് യഹോവയുടെ സാക്ഷികളുടെ ദുരിതാശ്വാസപ്രവൃത്തികളെ സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധാർഹമായിരുന്നു.
ഹ്യൂഗോ പ്രഹരിക്കുന്നതിനു മുമ്പുപോലും, ക്രിസ്തീയമൂപ്പൻമാർ സുരക്ഷിതത്വം കുറഞ്ഞ വീടുകളിൽ താമസിക്കുന്നവരെ സന്ദർശിക്കുകയും കൂടുതൽ ബലവത്തായി പണിയപ്പെട്ട രാജ്യഹാളുകളിലേക്കോ തങ്ങളുടെ ക്രിസ്തീയസഹോദരൻമാരുടെ കൂടുതൽ സുരക്ഷിതത്വമുള്ള വീടുകളിലേക്കോ മാറിപ്പാർക്കാൻ അവരെ പ്രോൽസാഹിപ്പിക്കുകയുംചെയ്തു. സൗത്ത് കരോളിനായിലെ സമ്മർവില്ലയിലെ രാജ്യഹാളിൽ കൊടുങ്കാററിന്റെ സമയത്ത് 50ൽപരം പേർ രാത്രി കഴിച്ചുകൂട്ടി!
ഗ്വാഡലൂപ്പിൽ കൊടുങ്കാററിനുവേണ്ടിയുള്ള അങ്ങനെയുള്ള ഒരുക്കങ്ങൾ ജീവരക്താകരമെന്നു തെളിഞ്ഞു. ആ ദ്വീപിൽത്തന്നെ സാക്ഷികളുടെ 117 വീടുകൾ നശിപ്പിക്കപ്പെട്ടു. അതേസമയം മററു സാക്ഷികളുടെ 300-നോട് അടുത്ത് വീടുകൾക്ക് ഗുരുതരമായ കേടുപററി. കൂടാതെ, 8 രാജ്യഹാളുകൾക്ക് ഗുരുതരമായി കേടുപററി, അതേസമയം വേറെ 14 എണ്ണത്തിന് അത്രതന്നെ ഗുരുതരമായിട്ടല്ലെങ്കിലും കേടുപററി.
പല സാക്ഷികൾക്കു പരിക്കേറെറങ്കിലും ഗ്വാഡലൂപ്പിലോ കരീബിയനിൽ മറെറവിടെയെങ്കിലുമോ ആരും മരിച്ചില്ല. എന്നിരുന്നാലും, സാക്ഷികളിലൊരാളുടെ പ്രായപൂർത്തിയായ പുത്രൻ കാററ് വീടിന്റെ മേൽക്കൂര പെട്ടെന്ന് പറപ്പിച്ചുകൊണ്ടുപോയപ്പോൾ അക്ഷരീയമായിത്തന്നെ വലിച്ചെടുക്കപ്പെട്ടു, കൊല്ലപ്പെട്ടു.
കൊടുങ്കാററിനുശേഷം മൂന്നു ദിവസം കഴിഞ്ഞു മാത്രമേ ഗ്വാഡലൂപ്പിലെ തങ്ങളുടെ സഹോദരങ്ങളുമായി ഒടുവിൽ റെറലഫോൺസമ്പർക്കം സ്ഥാപിക്കാൻ സഹസാക്ഷികൾക്ക് കഴിഞ്ഞുള്ളു. എന്നിരുന്നാലും, ഇതിനിടയിൽ തങ്ങളുടെ സഹോദരങ്ങളുടെ, അതായത്, തങ്ങളുടെ കൂട്ടുസാക്ഷികളുടെ ആവശ്യങ്ങളുടെ ഒരു സർവ്വേ നടത്താൻ ദ്വീപിലെ സഞ്ചാരമേൽവിചാരകൻമാരും ബ്രാഞ്ചോഫീസ് ഭാരവാഹികളും കൂടിവന്നു.
ഗുരുതരമായി ബാധിക്കപ്പെടാത്തവർ പെട്ടെന്നുതന്നെ വെള്ളവും ഭക്ഷണവും മററ് അവശ്യവസ്തുക്കളും ഉദാരമായി സംഭാവനചെയ്തു. ബ്രാഞ്ചോഫീസിൽ വെള്ളം ലഭ്യമായിരുന്നു. സഹോദരൻമാർ ലഭ്യമായ പാത്രങ്ങളെല്ലാം കൊണ്ടുവന്ന് വെള്ളംനിറച്ച് ആവശ്യക്കാർക്ക് വിതരണംചെയ്യുന്നതു കാണുന്നത് ഹൃദയോദ്ദീപകമായിരുന്നു. മാർട്ടിനിക്കിലെ സാക്ഷികളായിരുന്നു ഗ്വാഡലൂപ്പിലെ തങ്ങളുടെ സഹോദരങ്ങളുടെ ആവശ്യങ്ങളോട് ആദ്യമായി പ്രതികരിച്ചവർ.
ഗ്വാഡലൂപ്പ് ഫ്രഞ്ച് ഭരണത്തിൻകീഴാകയാൽ ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ ഭാരമുള്ള പ്ലാസ്ററിക്ക് ഷീററുകളും നൈലോൺകയറുകളും വെള്ളമെടുക്കാനുള്ള പ്ലാസ്ററിക്ക് പാത്രങ്ങളും സത്വരം വിമാനമാർഗ്ഗമെത്തിച്ചു. താമസിയാതെ, ഏതാണ്ട് 100 മെട്രിക്ക് ടൺ നിർമ്മാണവസ്തുക്കൾ ഗ്വാഡലൂപ്പിലേക്ക് കയററിയയക്കുകയും പെട്ടെന്നുതന്നെ വിതരണംചെയ്യുകയും ചെയ്തു.
ഉടനെതന്നെ പ്യൂർട്ടോറിക്കോയിലെ സാക്ഷികളും ഒരു ദുരിതാശ്വാസപരിപാടി സംഘടിപ്പിക്കാൻ തുടങ്ങി. കൊടുങ്കാററിനുശേഷമുള്ള വാരാന്തമായതോടെ, ദ്വീപിലെ ബാധിക്കപ്പെടാത്ത പ്രദേശങ്ങളിൽനിന്നുള്ള നൂറുകണക്കിനാളുകൾ നാശംഭവിച്ച പട്ടണങ്ങളിലെ വീടുകൾ കേടുപോക്കുന്നതിനെത്തി. കൂടാതെ, ഭക്ഷ്യവും മററു വസ്തുക്കളും നിറച്ച രണ്ടു ബോട്ടുകളും ഏതാണ്ട് 40 സാക്ഷികളും കുലെബ്രാ എന്ന ചെറിയ ദ്വീപിലേക്ക് സഞ്ചരിച്ചു. താമസിയാതെ അവിടത്തെ റേഡിയോസ്റേറഷൻ ചെയ്യപ്പെട്ടുകൊണ്ടിരുന്ന പുനർനിർമ്മാണവേലയെ പ്രശംസിച്ചു. അടുത്ത വാരാന്തത്തിൽ, ആറു ടൺ നിർമ്മാണവസ്തുക്കൾസഹിതം 112 സാക്ഷികൾ സമാനമായ പുനർനിർമ്മാണപ്രവർത്തനത്തിനായി വിയെക്വസ് എന്ന ചെറുദീപിലേക്കു യാത്രയായി.
കൊടുങ്കാററിനുശേഷം അഞ്ചു ദിവസം കഴിഞ്ഞ് വെള്ളിയാഴ്ച മാത്രമേ പ്യൂർട്ടോറിക്കോയിലെ സഹോദരങ്ങൾക്ക് ഒരു ചരക്കുവിമാനം വാടകക്കെടുത്ത് സെൻറ് ക്രോയിസിലേക്ക് ഭക്ഷണവും ഔഷധവും എത്തിക്കാൻ കഴിഞ്ഞുള്ളു. സഹോദരൻമാരിൽ ഒരാൾ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “വായുവിൽനിന്ന് നോക്കിയപ്പോൾ മുഴുദ്വീപും ഒരു ചവററുകൂനയായി തോന്നി. മുഴു ഗ്രാമങ്ങളും തകർക്കപ്പെടുകയും വികൃതമാക്കപ്പെടുകയുംചെയ്തു. കുന്നുകളിലെല്ലാം മരത്തിന്റെയും ലോഹങ്ങളുടെയും കഷണങ്ങളും ശുന്യശിഷ്ടങ്ങളും ചിതറിക്കിടന്നിരുന്നു; പച്ചയായി യാതൊന്നുമില്ലായിരുന്നു. വൃക്ഷങ്ങളുടെ തവിട്ടുനിറമുള്ള കുററികളും മണിക്കൂറിൽ 200 മൈൽ വേഗതയുള്ള കാററിനാൽ കത്തിക്കരിഞ്ഞ പുല്ലും മാത്രം.”
നാശത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തിയശേഷം, സാക്ഷികൾ ഏതാണ്ട് 75 ടണ്ണോളം നിർമ്മാണവസ്തുക്കൾ ഇറക്കി. ഒക്ടോബറിൽ പ്യൂർട്ടോറിക്കോയിൽനിന്നുള്ള നൂറോളം സ്വമേധയാസേവകർ സെൻറ് ക്രോയിസിലെ സഹോദരങ്ങളെ പുനർനിർമ്മാണത്തിന് സഹായിച്ചു. ഒരു രാജ്യഹാൾ ഉറക്കശാലയായി ഉതകി. യഹോവയുടെ സാക്ഷികളുടെ സകല ബ്രാഞ്ചോഫീസുകളിലും ചെയ്യപ്പെടുന്നതുപോലെ, ഓരോ ദിവസവും ഒരു ബൈബിൾവാക്യത്തിന്റെ ചർച്ചയോടെ ആരംഭിച്ചു. സ്ഥലത്തെ ക്രിസ്തീയ സഹോദരിമാർ സഹോദരൻമാർക്കുവേണ്ടി കഴുകലും വൃത്തിയാക്കലും പാചകവും നിർവഹിച്ചു.
ഷീലാ വില്യംസ് വർഷങ്ങൾകൊണ്ട് ഒരു പുതിയ വീടു പണിയാൻ പണം സമ്പാദിച്ചിരുന്നു. അവൾ അതിലേക്ക് മാറിപ്പാർത്തുകഴിഞ്ഞപ്പോഴാണ് ഹ്യൂഗോ അതിനെ നശിപ്പിച്ചത്. അവളുടെ ക്രിസ്തീയസഹോദരൻമാർ പ്യൂർട്ടോറിക്കോയിൽനിന്ന് ഇരയായവരെ സഹായിക്കാൻ വരുന്നുണ്ടെന്ന് അവൾ കേട്ടപ്പോൾ അവൾ സഹജോലിക്കാരോട് അതിനെക്കുറിച്ച് പറഞ്ഞു. എന്നാൽ “അവർ നിങ്ങൾക്കുവേണ്ടി യാതൊന്നും ചെയ്യുകയില്ല. നിങ്ങൾ അവരെപ്പോലെ സ്പാനീഷ് അല്ല, കറുത്ത വർഗ്ഗമാണ്” എന്ന് അവർ പറഞ്ഞു. ഷീലക്ക് പെട്ടെന്നുതന്നെ തികച്ചും പുത്തനായ ഒരു വീട് കിട്ടിയപ്പോൾ അവർക്ക് എന്ത് അതിശയമാണുണ്ടായത്!
യു.എസ്.എ. മിഷിഗണിലെ അഞ്ചുവയസ്സുള്ള ഒരു കുട്ടി സെൻറ് ക്രൂയിസിലെ വിനാശത്തെക്കുറിച്ചുള്ള വാർത്താറിപ്പോർട്ടുകൾ കണ്ടപ്പോൾ തങ്ങളുടെ സ്വത്തുക്കൾ നഷ്ടപ്പെട്ടവരെ സഹായിക്കാൻ അവളാഗ്രഹിച്ചു. ‘രാജ്യഹാളിൽ പോകുമ്പോൾ അഴകാർന്നവളായി കാണപ്പെടുന്നതിന്’ ഒരു കൊച്ചു പെൺകുട്ടിക്ക് ഒരു ഡ്രസ്സ് കൊടുക്കാൻ അവൾ അമ്മയോട് അനുമതി ചോദിച്ചു.
“എന്നെ അതിശയിപ്പിക്കുമാറ് അവൾ അവളുടെ ഏററവും നല്ല ഡ്രസ്സുകളിലൊന്ന് തെരഞ്ഞെടുത്ത”തായി അമ്മ ശ്രദ്ധിച്ചു. ഡ്രസ്സ് അയച്ചുകൊടുക്കപ്പെട്ടു. 18-ാം പേജിൽ നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, സെൻറ് ക്രോയിസിലെ ഒരു കുട്ടി അതു കിട്ടിയതിൽ സന്തോഷിച്ചു.
സെപ്ററംബർ 22-ാം തീയതി വെള്ളിയാഴ്ച രാവിലെ സൗത്ത് കരോളിനായിലൂടെ ഹ്യൂഗോ വീശിയടിച്ചശേഷം പെട്ടെന്നുതന്നെ ഒരു ദുരിതാശ്വാസക്കമ്മിററി രൂപവൽക്കരിക്കപ്പെട്ടു. കാററ് ബാധിച്ച പ്രദേശങ്ങളിലെ ബഹുദശം സഭകളിൽ ഓരോന്നിലുമുള്ള ക്രിസ്തീയമൂപ്പൻമാരുമായി സമ്പർക്കംപുലർത്തപ്പെട്ടു. അവർ ക്രമത്തിൽ തങ്ങളുടെ സഭയിലെ ഓരോ അംഗത്തെയും കണക്കിലെടുത്തു. ചില സാക്ഷികളുടെ വീടുകൾ നശിപ്പിക്കപ്പെടുകയും മററു ചിലതിന് ഗുരുതരമായി കേടുബാധിക്കുകയും ചെയ്തെങ്കിലും ആർക്കും പരുക്കേൽക്കുകയോ മരണംഭവിക്കുകയോ ചെയ്തില്ല. ഒരു രാജ്യഹാളിന് ഗുരുതരമായി കേടുപററി. മററു ചിലതിനും കുറെയൊക്കെ കേടു ബാധിച്ചു.
ആയിരക്കണക്കിന് വൃക്ഷങ്ങൾ മറിഞ്ഞുവീഴുകയും നൂറുകണക്കിന് മേൽക്കൂരകൾക്ക് ചോർച്ചയുണ്ടാകുകയും വീടുകൾ നശിക്കുകയും ശിഥിലമാകുകയും വെള്ളവും വൈദ്യുതിയും റഫ്രിജറേഷനും ഗ്യാസും ലഭ്യമല്ലാതെവരുകയും ചെയ്ത ചാൾസ്ററണിലും ചുററുപാടും കാര്യങ്ങൾ വിശേഷാൽ ശൂന്യമായി കാണപ്പെട്ടു. എന്നിരുന്നാലും പെട്ടെന്ന് ചിത്രത്തിന് മാററമുണ്ടായി.
ചാൾസ്ററൺപ്രദേശത്തുനിന്നുള്ള അനേകം സഹോദരൻമാർ കൊടുങ്കാററിന്റെ പിറേറ ദിവസമായ ശനിയാഴ്ച രാവിലെ സഹായത്തിന് കാത്തിരുന്നുകൊണ്ട് ഒരുമിച്ചുകൂടി. ചുററുപാടുമുള്ള പ്രദേശത്തുനിന്നുള്ള സാക്ഷികൾ വരുന്നുണ്ടെന്നുള്ള വാർത്ത എത്തിയതോടെ എന്തു സംഭവിച്ചുവെന്ന് നഗര മേൽവിചാരകനായ റോൺ എഡ്ലിംഗ് വർണ്ണിക്കുന്നു: “ഞങ്ങൾ പുറത്തുപോയപ്പോൾ ഞങ്ങൾ കണ്ടിട്ടുള്ളതിലേക്കും അതിമനോഹരമായ കാഴ്ചകളിലൊന്നാണ് കണ്ടത്. ഒരു കോൺവോയ് വന്നു. മുമ്പിലത്തെ ട്രക്കിന്റെയും പിന്നാലെയുള്ള ട്രക്കുകളുടെയും മുമ്പിലത്തെ ജനാലയിൽ ‘യഹോവയുടെ സാക്ഷികളുടെ ചുഴലിക്കൊടുങ്കാററ് ദുരിതാശ്വാസ സംഘം’ എന്ന ഒരു ബോർഡുണ്ടായിരുന്നു.
“പിക്കപ്പ് ട്രക്കുകളും കാറുകളും ട്രെയ്ലറുകൾ വലിക്കുന്ന പിക്കപ്പ് ട്രക്കുകളും ഒപ്പം ആയിരക്കണക്കിന് ഗ്യാലൻ വെള്ളവുമുണ്ടായിരുന്നു. അവർ അറപ്പുവാളുകളും അവ പ്രവർത്തിപ്പിക്കാൻ 300 ഗ്യാലൻ പെട്രോളും കൊണ്ടുവന്നു. അത് ഞാൻ ഒരിക്കലും മറക്കുകയില്ലാത്ത ഒരു കാഴ്ചയായിരുന്നു. ആ നിമിഷത്തിൽ ‘എനിക്ക് ദൈവസ്ഥാപനത്തിൽ അനുഭവപ്പെട്ടിട്ടുള്ളതിലേക്കും ഏററവും നല്ല നിമിഷങ്ങളിലൊന്നാണിത്’ എന്ന് ഞാൻ വിചാരിച്ചു. ആ സഹോദരൻമാർ നിർണ്ണായകമായി ആവശ്യമായിരുന്ന വസ്തുക്കൾ മാത്രമല്ല പ്രത്യാശയും കൊണ്ടുവന്നു. നമുക്ക് എന്തോരു സാഹോദര്യമാണുള്ളതെന്ന് എല്ലാവരും തിരിച്ചറിഞ്ഞെന്ന് എനിക്ക് ഉറപ്പുണ്ട്. കുറെ സമയമെടുത്തേക്കാമെങ്കിലും ഞങ്ങൾ പ്രയാസത്തിൽനിന്ന് കരകയറാൻ പോകുകയായിരുന്നു.”
അടുത്ത വാരാന്തത്തിൽ സാക്ഷികളായ 400ഓളം ദുരിതാശ്വാസ പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. മൊത്തത്തിൽ സാക്ഷികൾ അല്ലാത്ത അനേകർ ഉൾപ്പെടെ ഏതാണ്ട് 800 കുടുംബങ്ങളുടെ മേൽക്കൂരകളിലോ അങ്കണങ്ങളിലോ പണിചെയ്യപ്പെട്ടു. ഒരു ദുരിതാശ്വാസ കേന്ദ്രത്തിൽ സഹോദരൻമാർ മിക്കവാറും ദിവസവും 3,000ത്തോളം പേർക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. എല്ലാം കൂടെ, സാക്ഷികൾക്ക് 5,00,000ത്തിൽപരം പൗണ്ട് ഭക്ഷ്യവസ്തുക്കളും 1,71,000 പൗണ്ട് വസ്ത്രവും ലഭിക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തു. ധാരാളമായി കിട്ടിയ നിർമ്മാണവസ്തുക്കളുടെയും മററു സാധനങ്ങളുടെയും കാര്യം പറയേണ്ടതുമില്ല. ഹ്യൂഗോ പ്രഹരിച്ച ശേഷം വെറും 16 ദിവസം കഴിഞ്ഞ് ഒക്ടോബർ 8-ാംതീയതി എല്ലാ സഭകൾക്കും യോഗങ്ങളെല്ലാം ക്രമമായി പുനരാരംഭിക്കത്തക്ക അളവോളം സകല രാജ്യഹാളുകളുടെയും കേടുപോക്കപ്പെട്ടു.
കാലിഫോർണിയാ ഭൂകമ്പത്തെ നേരിടൽ
ഒക്ടോബർ 17-ലെ ഭൂകമ്പത്തിന്റെ അധികേന്ദ്രം സാൻ ഫ്രാൻസിസ്ക്കോയിക്ക് ഏതാണ്ട് 70 മൈൽ തെക്കും സാൻറാക്രൂസിന് ഏതാണ്ട് 10 മൈൽ വടക്കുകിഴക്കുമായിരുന്നു. ചെറിയ ഭൂകമ്പങ്ങൾ അസാധാരണമല്ലാത്ത ജനനിബിഡമായ ഈ പ്രദേശത്ത് അനന്തമെന്നു തോന്നിച്ച 15-ഓ അധികമോ സെക്കണ്ടുനേരത്തെ ചലനത്താൽ ദശലക്ഷങ്ങൾ ഭയചകിതരായി.
“കെട്ടിടം അക്ഷരീയമായി മുമ്പോട്ടും പിമ്പോട്ടും ആടി”യെന്ന് സാൻജോസിലെ ഒരു ക്രിസ്തീയ മൂപ്പനായ റേ വേഡൻ പറയുകയുണ്ടായി. “കെട്ടിടം നേരെ നിൽക്കുമോയെന്ന് ഞാൻ സംശയിച്ചു. ഞാൻ ജനാലയിലൂടെ പിറകോട്ടു നോക്കിയപ്പോൾ റോഡ് ഗതാഗത തിരക്കിനാൽ കുരുങ്ങിയിരുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു. സമയം 5:04 p.m. ആയിരുന്നു.
“ഒടുവിൽ ഞങ്ങൾക്ക് ഞങ്ങളുടെ സഭയിലെ സഹോദരൻമാരുമായി സമ്പർക്കംപുലർത്തിത്തുടങ്ങാൻ കഴിഞ്ഞു. ഫോണിലൂടെ സമ്പർക്കംപുലർത്താൻ കഴിയാഞ്ഞവരുടെ വീടുകൾ സന്ദർശിക്കാൻ ഞങ്ങൾ ക്രമീകരണംചെയ്തു. ഗതാഗതതിരക്കുമൂലം ഇതിന് പല മണിക്കൂർ എടുത്തു. 8:30 p.m. ആയപ്പോഴേക്ക് പല വീടുകളിലും ഉള്ളിലെ സാധനങ്ങൾ പൊട്ടിയെങ്കിലും ആർക്കും പരിക്കേററിട്ടില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. ആ പ്രദേശത്തെ നമ്മുടെ സഹോദരൻമാരിൽ ചിലരുടെ വീടുകൾക്ക് ഗുരുതരമായി കേടുപററിയതുകൊണ്ട് അവർ മാറിപ്പാർക്കേണ്ടിവന്നതായി ഞങ്ങൾ മനസ്സിലാക്കി. അവർ സഹസാക്ഷികളുടെ വീടുകളിൽ സ്വീകരിക്കപ്പെട്ടു.”
ലോസ് ഗേറേറാസിനടുത്ത് ഒരു ക്രിസ്തീയ സഹോദരി രണ്ടു നിലകളുള്ള തന്റെ വീടിന്റെ രണ്ടാം നിലയിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒന്നാം നില മുഴുവൻ തകർന്നുവീണു. അവൾ ഒന്നാം നിലയുടെ തലത്തിലെ ബാത്ത്ററബ്ബിൽനിന്ന് പരിക്കേൽക്കാതെ അത്ഭുതകരമായി പുറത്തുവന്നു. അവൾ ഒന്നാം നിലയിലായിരുന്നെങ്കിൽ തീർച്ചയായും കൊല്ലപ്പെട്ടേനെ.
ഇരയായവർക്കുവേണ്ടി തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നറിയാൻ സുഹൃത്തുക്കളാഗ്രഹിച്ചു. ഭൂകമ്പത്തിനുശേഷം രണ്ടുദിവസം കഴിഞ്ഞ് അവരെ പരിപാലിക്കാൻ ഒരു കമ്മിററി രൂപവൽക്കരിക്കപ്പെട്ടു. ശനിയാഴ്ച വലിയ വാനുകളും മററ് വാഹനങ്ങളും കൂടാരങ്ങളും ഉറങ്ങാനുള്ള സജ്ജീകരണങ്ങളും വിളക്കുകളും സ്റേറാവുകളും വസ്ത്രങ്ങളും ഫ്ളാഷ്ലൈററുകളും ടിന്നിലടച്ച ഭക്ഷ്യങ്ങളും കുടിവെള്ളവും മററും ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തു. അന്നു രാവിലെതന്നെ ദുരിതാശ്വാസഫണ്ടിലേക്ക് 41,000 ഡോളർ സംഭാവന ചെയ്യപ്പെട്ടു!
ലോകത്തിലെ ചിലയാളുകൾ കാണിച്ച മനോഭാവത്തിൽനിന്ന് എത്ര വ്യത്യസ്തം! ഇൻറർസ്റേറററ് 880ന്റെ തകർന്ന ഭാഗത്തിന്റെ അടിയിൽ കാറിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ അടുത്തേക്ക് ഒരു മനുഷ്യൻ വലിഞ്ഞുകയറി. അവരെ ഉപദ്രവിക്കുകയില്ലെന്ന് അയാൾ വാഗ്ദാനംചെയ്തെങ്കിലും അവരുടെ മോതിരങ്ങളും ആഭരണങ്ങളും പേഴ്സും എടുക്കുകയും അവരെ സഹായിക്കാതെ ഓടിപ്പോകുകയുംചെയ്തു. വഴി ഇടിഞ്ഞുവീണ് മൊത്തം 40 പേർ മരിച്ചു. അതിൽ യഹോവയുടെ സാക്ഷികളിലൊരാളായ മേരി വാഷിംഗ്ടണും ഉൾപ്പെട്ടിരുന്നു.
യഹോവയുടെ സാക്ഷികളുടെ റീജിയനൽ നിർമ്മാണക്കമ്മിററി പെട്ടെന്നുതന്നെ നാശനഷ്ടങ്ങളുടെ കണക്കെടുത്തുതുടങ്ങി. രണ്ട് രാജ്യഹാളുകൾക്ക് നിസ്സാരകേടുകൾ പററി. എന്നിരുന്നാലും, പല സാക്ഷികളുടെയും വീടുകൾക്ക് വളരെയധികം കേടുബാധിച്ചതുകൊണ്ട് അവ നശിപ്പിക്കേണ്ടിവന്നു. ജോലിക്കാർക്ക് പല ട്രെയിലറുകളും അവയുടെ അടിസ്ഥാനങ്ങളിൽ ഉറപ്പിക്കാനും, സഹോദരൻമാരിൽ അനേകരുടെ വീടുകളുടെ കേടുപോക്കാനും, മററു ചിലത് പുനർനിർമ്മിക്കാനും കഴിഞ്ഞു. ഈ വേല നിർവഹിക്കുന്നതിന് ശതസഹസ്രക്കണക്കിന് ഡോളറുകൾ സംഭാവന ചെയ്യപ്പെട്ടു.
യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായി ഈ വ്യവസ്ഥിതിയുടെ അവസാനം അടുത്തുവരുമ്പോൾ നമുക്ക് കൂടുതൽ ഭൂകമ്പങ്ങളും മററു വിപത്തുകളും പ്രതീക്ഷിക്കാൻ കഴിയും. (മത്തായി 24:3-8) യരുശലേം നശിപ്പിക്കപ്പെട്ടപ്പോൾ ആദിമക്രിസ്ത്യാനികൾ അനുഭവിച്ചതിനെക്കാൾ കഠിനതരമായ പ്രയാസങ്ങൾപോലും ഉണ്ടാകുമെന്നുള്ളതിന് സംശയമില്ല. “സകലത്തിന്റെയും അവസാനം അടുത്തിരിക്കുന്നു”വെന്ന ബൈബിൾപ്രവചനത്തിന് നമ്മുടെ നാളിൽ കൂടുതൽ ശക്തിയുണ്ട്. അതുകൊണ്ട്, എന്താണാവശ്യമായിരിക്കുന്നത്? “എല്ലാററിനുമുപരിയായി, അന്യോന്യം ഉററസ്നേഹമുണ്ടായിരിക്കുക.” (1 പത്രോസ് 4:7, 8) തീർച്ചയായും യഹോവയുടെ സാക്ഷികളുടെ സഹോദരവർഗ്ഗത്തിന്റെ ഇടയിൽ അങ്ങനെയുള്ള സ്നേഹം പ്രകടമാക്കപ്പെട്ടുകാണുന്നത് നമ്മുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുന്നു! (g90 2/22)
[13-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കാലിഫോർണിയ
ഓക്ക്ലാൻഡ്
സാൻ ഫ്രാൻസിസ്ക്കോ
ലോസ് ഗേറേറാസ്
സാൻറാ ക്രൂസ്
[ഭൂപടം] (പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
യു. എസ്. എ
ചാൾസ്ററൺ
അററ്ലാൻറിക്ക് സമുദ്രം
പ്യൂർട്ടോറിക്കോ
ഗ്വാഡലൂപ്പ്
[14,15 പേജുകളിലെ ചിത്രങ്ങൾ]
വലത്ത്: സൗത്ത് കരോളിനാ തീരത്തെ ഹ്യൂഗോയാലുള്ള നാശം
[കടപ്പാട്]
Maxie Roberts/Courtesy of THE STATE
താഴെ: ഒരു ഹൈസ്കൂളിന്റെ മുമ്പിൽ കാറുകൾ കൂനകൂടിക്കിടക്കുന്നു
[കടപ്പാട്]
Maxie Roberts/Courtesy of THE STATE
അടിയിൽ: വൃത്തിയാക്കലിലും പുനഃസ്ഥിതീകരണത്തിലും സഹായിക്കുന്ന യഹോവയുടെ സാക്ഷികളുടെ ദുരിതാശ്വാസ സംഘം
[16-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: സഹായിക്കാനാഗ്രഹിച്ച മിഷിഗനിലെ ഒരു അഞ്ചുവയസ്സുകാരി അയച്ചുകൊടുത്ത ഡ്രസ്സ് ധരിച്ച ഒരു സെൻറ് ക്രോയിസ് കുട്ടി
താഴെ: സംഭാവനചെയ്യപ്പെട്ട ഭക്ഷ്യവസ്തുക്കൾ ഗ്വാഡലൂപ്പിലെ യഹോവയുടെ സാക്ഷികൾ ഇനംതിരിക്കുന്നു
അടിയിൽ ഇടത്ത്: ഷീലാ വില്യംസ് നശിപ്പിക്കപ്പെട്ട തന്റെ വീട് പുനർനിർമ്മിക്കാൻ സഹായിച്ച ദുരിതാശ്വാസപ്രവർത്തകനോടുകൂടെ
[19-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: ഇൻറർസ്റേറററ് 880ലെ താഴത്തെ റോഡിലേക്ക് തകർന്നുവീണ മുകളിലെ റോഡ്
ഇടത്ത്: റെയിം മാനോർ ഒന്നാം നിലയുടെ തലത്തിലേക്ക് വീണ തന്റെ വീടിന്റെ രണ്ടാം നിലയിൽ