-
ഇടയന്മാരേ, ഇടയശ്രേഷ്ഠന്മാരെ മാതൃകയാക്കുകവീക്ഷാഗോപുരം—2013 | നവംബർ 15
-
-
4. ഈ ലേഖനത്തിലൂടെ നാം എന്താണ് കാണാൻ പോകുന്നത്?
4 അങ്ങനെയെങ്കിൽ, ക്രിസ്തീയമൂപ്പന്മാർ ആടുകളോട് എങ്ങനെയാണ് ഇടപെടേണ്ടത്? “നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച്” നടക്കാൻ സഭാംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. അതേസമയം, “ദൈവത്തിന് അവകാശപ്പെട്ടവരുടെമേൽ ആധിപത്യം” നടത്താൻ പാടില്ലെന്ന് ക്രിസ്തീയമൂപ്പന്മാരോടും പറഞ്ഞിരിക്കുന്നു. (എബ്രാ. 13:17; 1 പത്രോസ് 5:2, 3 വായിക്കുക.) ആ സ്ഥിതിക്ക്, നിയമിതമൂപ്പന്മാർക്ക് ആട്ടിൻകൂട്ടത്തിന്റെമേൽ “ആധിപത്യം” പുലർത്താതെ നേതൃത്വമെടുക്കാൻ എങ്ങനെ കഴിയും? എന്നുവച്ചാൽ, ദൈവം മേൽവിചാരകന്മാർക്കു നൽകിയിരിക്കുന്ന അധികാരപരിധി മറികടക്കാതെ അവർക്ക് എങ്ങനെ ആടുകളുടെ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കാം?
-
-
ഇടയന്മാരേ, ഇടയശ്രേഷ്ഠന്മാരെ മാതൃകയാക്കുകവീക്ഷാഗോപുരം—2013 | നവംബർ 15
-
-
9. ഏതു മനോഭാവം വളർത്തിയെടുക്കാനാണ് യേശു തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്?
9 ഒരു ആത്മീയയിടയൻ മറ്റുള്ളവരുടെ മേൽ ആധിപത്യം നടത്തുന്നവനായിരിക്കണം എന്നായിരിക്കാം യാക്കോബും യോഹന്നാനും ചിന്തിച്ചത്. അവർ രണ്ടുപേരും ദൈവരാജ്യത്തിൽ പ്രധാനസ്ഥാനം ഉറപ്പാക്കാൻ വഴി തേടി യേശുവിനെ സമീപിച്ചു. പക്ഷേ തികച്ചും ഭിന്നമായിരുന്നു യേശുവിന്റെ വീക്ഷണം. അവരുടെ മനോഭാവം തിരുത്തിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ജനതകളുടെ ഭരണകർത്താക്കൾ അവരുടെമേൽ ആധിപത്യം നടത്തുന്നെന്നും പ്രമാണിമാർ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾ അറിയുന്നുവല്ലോ. എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്; നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവനൊക്കെയും നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം.” (മത്തായി 20:25, 26) തങ്ങളുടെ കൂട്ടാളികളുടെ മേൽ ‘ആധിപത്യം നടത്താനുള്ള,’ അതായത് അവരുടെ മേൽ യജമാനത്വം പുലർത്താനുള്ള, പ്രവണത ഈ അപ്പൊസ്തലന്മാർ ചെറുക്കേണ്ടതുണ്ടായിരുന്നു.
10. മൂപ്പന്മാർ ആട്ടിൻകൂട്ടത്തോട് എങ്ങനെ ഇടപെടാനാണ് യേശു ആഗ്രഹിക്കുന്നത്, ഇക്കാര്യത്തിൽ പൗലോസ് എന്തു മാതൃക വെച്ചു?
10 താൻ ആട്ടിൻകൂട്ടത്തോട് ഇടപെട്ടതുപോലെ ക്രിസ്തീയമൂപ്പന്മാർ ആടുകളോട് ഇടപെടാൻ യേശു പ്രതീക്ഷിക്കുന്നു. സഹോദരങ്ങളുടെമേൽ യജമാനന്മാരായിട്ടല്ല പിന്നെയോ അവരുടെ ശുശ്രൂഷകരായി വർത്തിക്കാൻ മൂപ്പന്മാർ മനസ്സുള്ളവരായിരിക്കണം. പൗലോസ് അപ്പൊസ്തലൻ അങ്ങനെയുള്ള ഒരാളായിരുന്നു. അതുകൊണ്ട് എഫെസൊസ് സഭയിലെ പ്രായമേറിയ പുരുഷന്മാരോട് അവൻ ഇപ്രകാരം പറഞ്ഞു: “ഏഷ്യാപ്രവിശ്യയിൽ കാലുകുത്തിയ നാൾമുതൽ, നിങ്ങളോടൊപ്പം ആയിരുന്ന കാലം മുഴുവൻ ഞാൻ എങ്ങനെ ജീവിച്ചുവെന്ന് നിങ്ങൾക്കു നന്നായി അറിയാമല്ലോ. അത്യധികം താഴ്മയോടു . . .. കൂടെ ഞാൻ കർത്താവിന് അടിമവേല ചെയ്തു.” അതെ, ആ മൂപ്പന്മാരും തന്നെപ്പോലെ താഴ്മയോടും തികഞ്ഞ ആത്മാർഥതയോടും കൂടെ മറ്റുള്ളവരെ സഹായിക്കണമെന്ന് അവൻ അഭിലഷിച്ചു. അതുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “ഇങ്ങനെ അധ്വാനിച്ചുകൊണ്ട് നിങ്ങളും ബലഹീനരെ താങ്ങണമെന്ന് സകലത്തിലും ഞാൻ നിങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു.” (പ്രവൃ. 20:18, 19, 35) താൻ അവരുടെ വിശ്വാസത്തിന്മേൽ യജമാനനല്ലെന്നും മറിച്ച് അവരുടെ സന്തോഷം മുൻനിറുത്തിയുള്ള എളിയ കൂട്ടുവേലക്കാരൻ മാത്രമാണെന്നും കൊരിന്ത്യരോട് അവൻ പറഞ്ഞു. (2 കൊരി. 1:24) താഴ്മയുള്ളവരും കഠിനാധ്വാനികളും ആയിരിക്കാൻ ഇന്നത്തെ മൂപ്പന്മാർക്കുള്ള നല്ല മാതൃകയാണ് പൗലോസ്.
-
-
ഇടയന്മാരേ, ഇടയശ്രേഷ്ഠന്മാരെ മാതൃകയാക്കുകവീക്ഷാഗോപുരം—2013 | നവംബർ 15
-
-
“അജഗണത്തിനു മാതൃകകളായി”
13, 14. ഏതെല്ലാം വിധങ്ങളിൽ ഒരു മൂപ്പൻ ആട്ടിൻകൂട്ടത്തിന് മാതൃകയായിരിക്കണം?
13 “ദൈവത്തിന് അവകാശപ്പെട്ടവരുടെമേൽ” ആധിപത്യം നടത്തരുതെന്ന് സഭയിലെ പ്രായമേറിയ പുരുഷന്മാരോടു പറഞ്ഞശേഷം ‘അജഗണത്തിനു മാതൃകകളായിരിക്കാൻ’ പത്രോസ് അപ്പൊസ്തലൻ അവരെ ഉദ്ബോധിപ്പിച്ചു. (1 പത്രോ. 5:3) ആട്ടിൻകൂട്ടത്തിന് മാതൃകയായിരിക്കാൻ ഒരു മൂപ്പന് എങ്ങനെ കഴിയും? “മേൽവിചാരകപദത്തിലെത്താൻ യത്നിക്കുന്ന” ഒരു പുരുഷൻ കൈവരിക്കേണ്ട രണ്ട് യോഗ്യതകളെക്കുറിച്ചു നോക്കുക. അദ്ദേഹം “സുബോധമുള്ളവനും” കുടുംബമുണ്ടെങ്കിൽ, “കുടുംബത്തെ നന്നായി നയിക്കുന്നവനും ആയിരിക്കണം.” കാരണം, “സ്വന്തകുടുംബത്തെ നയിക്കാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?” (1 തിമൊ. 3:1, 2, 4, 5) മേൽവിചാരകപദത്തിന് യോഗ്യനാകാൻ ഒരു പുരുഷൻ സുബോധമുള്ളവനായിരിക്കണമെന്നു നാം കണ്ടു. അതിന്റെ അർഥം, അദ്ദേഹം ദൈവികതത്ത്വങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ളവനും സ്വന്തം ജീവിതത്തിൽ അത് എങ്ങനെ ബാധകമാക്കാമെന്ന് അറിയാവുന്നവനും ആയിരിക്കണമെന്നാണ്. അതുപോലെ, അദ്ദേഹം സമചിത്തതയുള്ളവനും എടുത്തുചാടി തീരുമാനങ്ങളെടുക്കാത്തവനും ആയിരിക്കണം. ഈ ഗുണങ്ങൾ ഒരു മൂപ്പനിൽ കാണുമ്പോൾ സഹോദരങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യും.
14 സഹോദരങ്ങൾക്കു മാതൃകയാകാൻ മൂപ്പന്മാർക്കു കഴിയുന്ന മറ്റൊരു മണ്ഡലമാണ് വയൽശുശ്രൂഷ. പ്രസംഗവേലയ്ക്കായി മുന്നിട്ടിറങ്ങുക. ഇക്കാര്യത്തിൽ യേശു മേൽവിചാരകന്മാർക്ക് മാതൃകവെച്ചു. രാജ്യസുവാർത്ത പ്രസംഗിക്കുന്നത് അവന്റെ ഭൗമികശുശ്രൂഷയുടെ ഒരു പ്രധാനഭാഗമായിരുന്നു. ഈ വേല ചെയ്യേണ്ട വിധം അവൻ ശിഷ്യന്മാർക്കു കാണിച്ചുകൊടുക്കുകയും ചെയ്തു. (മർക്കോ. 1:38; ലൂക്കോ. 8:1) മൂപ്പന്മാരോടൊത്ത് പ്രസംഗവേലയിൽ ഏർപ്പെടുന്നതും ജീവരക്ഷാകരമായ ഈ വേലയിലുള്ള അവരുടെ തീക്ഷ്ണത നേരിട്ടുകാണുന്നതും അവരുടെ പഠിപ്പിക്കൽരീതികൾ കണ്ടുപഠിക്കുന്നതും പ്രസാധകരെ എത്രകണ്ട് ഉത്സാഹിപ്പിക്കും! മേൽവിചാരകന്മാർ വളരെ തിരക്കുള്ളവരാണ്. എന്നിട്ടും തങ്ങളുടെ സമയവും ഊർജവും പ്രസംഗവേലയ്ക്ക് മടികൂടാതെ ചെലവിടാനുള്ള അവരുടെ നിശ്ചയദാർഢ്യം സമാനമായ തീക്ഷ്ണത കാണിക്കാൻ മുഴുസഭയെയും പ്രചോദിപ്പിക്കുന്നു. സഭായോഗങ്ങൾക്കുവേണ്ടി നന്നായി തയ്യാറായിക്കൊണ്ടും പങ്കുപറ്റിക്കൊണ്ടും മൂപ്പന്മാർക്ക് നല്ല മാതൃക വെക്കാനാകും. അതുപോലെ, രാജ്യഹാൾ ശുചീകരണവും കേടുപോക്കലും പോലുള്ള പ്രവർത്തനങ്ങളിൽ മൂപ്പന്മാർ ഉൾപ്പെടുന്നതും സഹോദരങ്ങൾക്കു പ്രേരണയാകും.—എഫെ. 5:15, 16; എബ്രായർ 13:7 വായിക്കുക.
-