മഹാവേശ്യയുടെ മുഖംമൂടി മാററന്നു
സാത്താന്റെ നിയന്ത്രണത്തിലുള്ള ഇന്നത്തെ ലോകവ്യവസ്ഥിതിക്ക് “ഈ ലോകത്തിന്റെ ദൈവം” കൈകാര്യംചെയ്യുന്ന മൂന്ന് മുഖ്യ ഘടകങ്ങളുണ്ട്. ഇവ രാഷ്ട്രീയ ഭരണാധിപത്യവും, വൻവ്യാപാര നിയന്ത്രണവും സ്വാധീനവും, മതവുമാണ്. ചരിത്രത്തിന്റെ സഹസ്രാബ്ദങ്ങളിൽ, ഈ മൂന്ന് ഘടകങ്ങൾ ഫലത്തിൽ എല്ലാ ഭരണവ്യവസ്ഥിതിയുടെയും അടിസ്ഥാനങ്ങളായിരുന്നിട്ടുണ്ട്. ഈ പ്രബലശക്തികളിൽ ഏതാണ് “വേശ്യമാരുടെ മാതാവാ”യി പ്രതീകവൽക്കരിക്കപ്പെട്ടിരിക്കുന്നത്?—2 കൊരിന്ത്യർ 4:3,4, ദി യരുശലേം ബൈബിൾ; വെളിപ്പാട് 12:9; 17:5.
ഇവിടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന യോഹന്നാന്റെ ദർശനമനുസരിച്ച് “ഭൂമിയിലെ രാജാക്കൻമാരാ”യിരിക്കുന്ന ഭരണകർത്താക്കൾ മനസ്സോടെ അവളുടെ ദുർവൃത്തിയുടെ കിടക്കയിലേക്ക് പോയിരിക്കുന്നു. (വെളിപ്പാട് 18:3) (ഇതിന്റെ ചരിത്ര തെളിവുകൾ പിൻവരുന്ന പേജുകളിൽ അവതരിപ്പിക്കുന്നതാണ്.) അതുകൊണ്ട് മഹാബാബിലോൻ ഈ ലോകവ്യവസ്ഥിതിയുടെ രാഷ്ട്രീയഭരണാധിപത്യഘടകത്തെ ചിത്രീകരിക്കാവുന്നതല്ല.
ഇന്ന് മമനുഷ്യന്റെ കാര്യാദികളിൽ വളരെ മർമ്മപ്രധാനമായ പങ്ക് വഹിക്കുന്ന വൻവ്യാപാരമേഖലയെക്കുറിച്ചെന്ത്? തീർച്ചയായും അനേകം രാഷ്ട്രങ്ങളിൽ ഇത് ഒരു പ്രബലസ്വാധീനശക്തിയാണ്. ഇത് ഫലത്തിൽ ആര് ധനികരായിരിക്കുമെന്നും ആര് ദരിദ്രരായിരിക്കുമെന്നും നിർണ്ണയിക്കുന്നു. ഇതിന് മഹാബാബിലോൻ ആയിരിക്കാൻ കഴിയുമോ? ഒരു ദൂതൻ ഈ ചോദ്യത്തിനുത്തരം നൽകുന്ന മർമ്മപ്രധാനമായ ഒരു സൂചന യോഹന്നാന് നൽകി. അവൻ ഞെട്ടിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് പ്രഖ്യാപിച്ചു—പ്രീതിയിൽനിന്നുള്ള ബാബിലോന്റെ വീഴ്ച! അവൾക്ക് അവളുടെ കക്ഷികളും ജാരൻമാരും നഷ്ടമാകുന്നു, അവർ അവളെ പെട്ടെന്ന് നികൃഷ്ടയായി കണ്ടെത്തുന്നു. “ഭൂമിയിലെ രാജാക്കൻമാ”രെ കൂടാതെ ആര് അവളുടെ സ്ഥിരസന്ദർശകരായിരുന്നിട്ടുണ്ട്? ദൂതൻ പറയുന്നു: “അവളുടെ വേശ്യാവൃത്തിയുടെ ക്രോധവീഞ്ഞ് നിമിത്തം സകല ജനതകളും ഇരയായിത്തീർന്നിരിക്കുന്നു, ഭൂമിയിലെ രാജാക്കൻമാർ അവളുമായി ദുർവൃത്തിയിലേർപ്പെട്ടു. ഭൂമിയിലെ സഞ്ചാരവ്യാപാരികൾ അവളുടെ നിർലജ്ജമായ ആഡംബരത്തിന്റെ ശക്തി നിമിത്തം സമ്പന്നരായി.” അതെ, ലോകത്തിലെ വ്യാപാരികൾ അവളുമായി വ്യാപാരത്തിലേർപ്പെടുകയും സഹവസിക്കുകയും ചെയ്തതുനിമിത്തം പ്രയോജനമനുഭവിക്കുകയും അവളുടെ “നിർലജ്ജമായ ആഡംബര”ത്തെ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട്, അവൾക്ക് ലോകതോതിലുള്ള വൻവ്യാപാരത്തെ പ്രതീകപ്പെടുത്താൻ സാദ്ധ്യമല്ല.—വെളിപ്പാട് 18:3.
അതുകൊണ്ട്, ഒഴിവാക്കൽ പ്രക്രിയയാൽ, രാഷ്ട്രീയ ഭരണാധിപത്യവും വൻവ്യാപാരനിയന്ത്രണവും സ്വാധീനവും പുറന്തള്ളപ്പെടുന്നു. അത് നമുക്ക് എന്ത് അവശേഷിപ്പിക്കുന്നു? അത്, “എന്തുകൊണ്ടെന്നാൽ നിന്റെ ആത്മവിദ്യാനടപടികളാൽ സകല ജനതകളും വഴിതെററിക്കപ്പെട്ടു” എന്ന കുററാരോപണത്തോട് യോജിക്കുന്നതുമായ അധികാരത്തിന്റെ ഒരു മേഖലയായിരിക്കണം. അത് ഒരിക്കൽ പ്രബലമായിരുന്നതും എന്നാൽ ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമായ ഘടകമാണ്. അത് പുരാതന ബാബിലോന്റെ നാളുകൾ മുതൽ ജനതകളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അവൾ “ഭൂരാജാക്കൻമാരുടെമേൽ ഒരു രാജ്യ”മുള്ളവളാണ്—അതായത്, വ്യാജമതം!—വെളിപ്പാട് 17:18; 18:23.
അതെ, ആത്മാർത്ഥരായ ചില മതഭക്തർക്ക് വേശ്യമാരുടെ മാതാവായിരിക്കുന്ന മഹാബാബിലോൻ സാത്താന്റെ വ്യാജമതലോകസാമ്രാജ്യത്തിന്റെ ഒരു പ്രതീകമാണെന്നുള്ള വസ്തുത ഞെട്ടിക്കുന്നതായി തോന്നിയേക്കാം. അവൾ ചരിത്രത്തിലുടനീളം രാഷ്ട്രീയവും സാമ്പത്തികവുമായ ഭരണഘടകങ്ങളുമായി ഒരു തരത്തിലല്ലെങ്കിൽ മറെറാരു തരത്തിൽ അനുരഞ്ജനപ്പെട്ടിട്ടുള്ള ലോകമതങ്ങളുടെ ഒരു പ്രതീകമാണ്.
യുദ്ധക്കൊതിയുള്ള ബാബിലോൻ
പ്രാവചനിക ദർശനത്തിനു ചേർച്ചയായി മഹാബാബിലോൻ ജനതകളെയും ജനങ്ങളെയും ഗോത്രങ്ങളെയും രക്തപങ്കിലമായ യുദ്ധങ്ങളിലേക്കും കുരിശുയുദ്ധങ്ങളിലേക്കും പ്രതികാരപ്രവർത്തനങ്ങളിലേക്കും നയിക്കുകയും അവരെ മന്ത്രോച്ചാരണങ്ങളാലും പുണ്യാഹത്താലും പ്രാർത്ഥനകളാലും ദേശഭക്തിപരമായ തീപ്പൊരിപ്രസംഗങ്ങളാലും അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്ന മഹാവേശ്യയാണ്.a—വെളിപ്പാട് 18:24.
അവളുടെ പുരോഹിതൻമാർ, വിശേഷിച്ച് സൈനികപുരോഹിതൻമാർ, രണ്ട് ലോകയുദ്ധങ്ങളിലും മററ് പ്രമുഖപോരാട്ടങ്ങളിലും ജനസമൂഹങ്ങളെ പീരങ്കികൾക്കിരയാക്കി സംഹരിക്കാൻ സംഘടിപ്പിക്കുന്നതിൽ ഭരണകർത്താക്കളുടെ പിണിയാളുകളായിരുന്നിട്ടുണ്ട്. കേവലം രണ്ട് ലോകയുദ്ധങ്ങളിൽ ഏതാണ്ട് 5 മുതൽ 6 വരെ കോടി ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട് കത്തോലിക്കൻ കത്തോലിക്കനെയും പ്രൊട്ടെസ്ററൻറുകാരൻ പ്രൊട്ടെസ്ററൻറുകാരനെയും കർത്തവ്യബോധത്തോടെ കൂട്ടമായി കൊലചെയ്തു.
ഈ പ്രബുദ്ധമായ 20-ാം നൂററാണ്ടിൽ മതത്തിന്റെ പാരമ്പര്യം മരണവും വിദ്വേഷവും ജനിപ്പിച്ചുകൊണ്ടേയിരിക്കുന്നു—ക്രൈസ്തവലോകത്തിലെ കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും തമ്മിൽ മാത്രമല്ല, ക്രൈസ്തവേതര ലോകത്തിൽ മുസ്ളീങ്ങളും യഹൂദൻമാരും തമ്മിലും, ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലും, ബുദ്ധമതക്കാരും ഹിന്ദുക്കളും തമ്മിലും, സിക്കുകാരും ഹിന്ദുക്കളും തമ്മിലും മററുമുള്ള ഏററുമുട്ടലുകൾ ഉണ്ട്.
കൂടാതെ മതം “ഭൂമിയിലെ രാജാക്കൻമാരുടെ” ഭാവിയെയും പിൻഗാമികളെയും തീരുമാനിക്കാൻ ശ്രമിച്ചുകൊണ്ട് അവരുടെമേൽ പ്രബലമായ ഒരു സ്വാധീനം ചെലുത്താൻ എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. നമുക്ക് ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ സംക്ഷിപ്തമായി പരിചിന്തിക്കാം. (w89 4/1)
[അടിക്കുറിപ്പുകൾ]
a “വിശുദ്ധ” കുരിശുയുദ്ധങ്ങൾ (1096–1270), യൂറോപ്പിലെ മുപ്പതുവർഷ യുദ്ധം (1618–48), രണ്ട് ലോകയുദ്ധങ്ങൾ, ഇൻഡ്യയുടെ വിഭജനസമയത്തെ ഏതാണ്ട് 2,00,000 ഹിന്ദുക്കളുടെയും മുസ്ളീങ്ങളുടെയും കൂട്ടക്കൊല (1948) എന്നിവ മതത്തിന്റെ രക്തപാതകം സംബന്ധിച്ച ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ മാത്രമാണ്.
[4-ാം പേജിലെ ചിത്രം]
രാഷ്ട്രീയം, വൻവ്യാപാരം അല്ലെങ്കിൽ മതം—ഇവയിൽ ഏത് “മഹാബാബിലോനാ”ൽ പ്രതിനിധാനംചെയ്യപ്പെട്ടിരിക്കുന്നു?