-
ദൈവം മനോഹരമായ ഒരു ഭാവി ഉറപ്പുതരുന്നു!ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
2. ഭാവി എങ്ങനെയാകുമെന്നാണു ബൈബിൾ പറയുന്നത്?
ദാരിദ്ര്യം, അനീതി, രോഗം, മരണം ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രതീക്ഷ നഷ്ടപ്പെട്ടേക്കാം. എന്നാൽ ഇവയെല്ലാം ഇല്ലാതാകും. ‘മരണമോ ദുഃഖമോ നിലവിളിയോ വേദനയോ’ ഇല്ലാത്ത കാലം വരുമെന്നാണ് ബൈബിൾ പറയുന്നത്. (വെളിപാട് 21:4 വായിക്കുക.) അന്ന് പ്രശ്നങ്ങളൊന്നുമില്ലാത്ത, സന്തോഷവും സമാധാനവും നിറഞ്ഞ, മനോഹരമായ ഭൂമിയിൽ അഥവാ പറുദീസയിൽ എന്നേക്കും ജീവിക്കാനാകും.
-
-
ഇത്രയധികം കഷ്ടപ്പാടും ദുരിതവും ഉള്ളത് എന്തുകൊണ്ട്?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
7. മനുഷ്യർ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും ദൈവം ഇല്ലാതാക്കും
യശയ്യ 65:17; വെളിപാട് 21:3, 4 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
മനുഷ്യർ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ദൈവം ഇല്ലാതാക്കും. ഇക്കാര്യം നമ്മളെ ആശ്വസിപ്പിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾക്ക് അറിയാമോ?
സാത്താൻ പറഞ്ഞ ആദ്യത്തെ നുണ യഹോവയ്ക്കെതിരെയുള്ള ഒരു ദൂഷണം ആയിരുന്നു. സത്യസന്ധനും സ്നേഹനിധിയും ആയ ഒരു ഭരണാധികാരി എന്ന യഹോവയുടെ സത്പേര് സാത്താൻ ദുഷിപ്പിച്ചു. എന്നാൽ പെട്ടെന്നുതന്നെ മനുഷ്യരുടെ ദുരിതങ്ങളൊക്കെ പരിഹരിക്കുമ്പോൾ തന്റെ ഭരണമാണ് ഏറ്റവും നല്ലതെന്ന് യഹോവ തെളിയിക്കും. യഹോവ തന്റെ പേരിനു വന്നിരിക്കുന്ന നിന്ദ നീക്കും, പേര് പരിശുദ്ധമാക്കും. യഹോവയുടെ പേര് പരിശുദ്ധമാകുന്നതാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.—മത്തായി 6:9, 10.
-