വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ക്രൂരനായ ഒരു ശത്രുവിനെക്കാൾ കവിഞ്ഞത്‌
    ഉണരുക!—1994 | ജൂൺ 22
    • വേദന​യി​ല്ലാത്ത ഒരു ജീവി​ത​മോ?

      അത്തരം കടുത്ത യാഥാർഥ്യ​ത്തി​ന്റെ മുന്നിൽ, വേദന​യി​ല്ലാത്ത ഒരു ജീവി​ത​ത്തി​ന്റെ സാധ്യ​ത​യെ​ക്കു​റി​ച്ചു സൂചി​പ്പി​ക്കുക എന്നതു സാഹസം കാണി​ക്ക​ലാ​യി തോന്നി​യേ​ക്കാം. അതു​കൊ​ണ്ടു ബൈബിൾ പറയു​ന്നതു വളരെ വിദൂ​ര​മെന്നു തോന്നി​യേ​ക്കാം, അതായത്‌: “[ദൈവം] അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. . . . ദുഃഖ​വും മുറവി​ളി​യും കഷ്ടതയും [“വേദന​യും,” NW] ഇനി ഉണ്ടാക​യില്ല.” (ചെരി​ച്ചെ​ഴുത്ത്‌ ഞങ്ങളു​ടേത്‌.)—വെളി​പ്പാ​ടു 21:4, 5.

      എന്നാൽ വേദന​യി​ല്ലാത്ത ഒരു ജീവി​ത​ത്തി​ന്റെ സാധ്യത വളരെ വിദൂ​രമല്ല. എന്നാൽ ഒരു നിമിഷം ചിന്തി​ക്കുക. ആ തിരു​വെ​ഴുത്ത്‌ യഥാർഥ​ത്തിൽ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? വേദന അനുഭ​വ​പ്പെ​ടാത്ത ആളുകൾ ഇന്നുണ്ട്‌. അവർ ജനിച്ച​പ്പോൾത്തന്നെ അങ്ങനെ​യു​ള്ള​വ​രാ​യി​രു​ന്നു. അവരോട്‌ അസൂയ തോ​ന്നേ​ണ്ട​തു​ണ്ടോ? ശരീര​ശാ​സ്‌ത്ര​വി​ദ​ഗ്‌ധ​നായ അലൻ ബാസ്‌ബോം പറഞ്ഞത്‌ ഇപ്രകാ​ര​മാണ്‌: “തീർത്തും വേദന ഇല്ലാതി​രി​ക്കു​ന്നത്‌ ഒരു വിപത്താണ്‌.”

      വേദന തോന്നാ​നുള്ള പ്രാപ്‌തി നിങ്ങൾക്കി​ല്ലെ​ങ്കിൽ, ദേഹത്ത്‌ ഒരു കുരു ഉണ്ടായാൽ അതു പഴുത്തു പൊട്ടു​ന്ന​തു​വരെ നിങ്ങൾ മിക്കവാ​റും അത്‌ അറിയില്ല. ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ ഒരു പെൺകു​ട്ടിക്ക്‌ വേദന അനുഭ​വ​പ്പെ​ട്ടി​രു​ന്നില്ല. അവളുടെ മാതാ​പി​താ​ക്കൾക്കു “മാംസം കരിയുന്ന ഗന്ധം ചില​പ്പോൾ വരുമാ​യി​രു​ന്നു. ആ പെൺകു​ട്ടി സ്‌ററൗ​വിൽ മുട്ടി​യി​രി​ക്കു​ന്നത്‌ ചില​പ്പോൾ അവർ കാണു​മാ​യി​രു​ന്നു.” അതു​കൊണ്ട്‌ വേദന ക്രൂര​നായ ഒരു ശത്രു​വി​നെ​ക്കാൾ കവിഞ്ഞ​താണ്‌. അത്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കാൻ കഴിയും.

      “മേലാൽ . . . വേദന ഉണ്ടായി​രി​ക്ക​യില്ല” എന്ന ബൈബിൾ വാഗ്‌ദത്തം സംബന്ധി​ച്ചെന്ത്‌? നിവർത്തി​ച്ചു കാണാൻ നാം വാസ്‌ത​വ​ത്തിൽ ആഗ്രഹി​ക്കേണ്ട ഒരു വാഗ്‌ദ​ത്ത​മാ​ണോ ഇത്‌?

      കണ്ണുനീ​രി​ല്ലാത്ത ഒരു ജീവി​ത​മോ?

      ഈ വാക്യ​ത്തി​ന്റെ സന്ദർഭം ഇങ്ങനെ​യും പറയു​ന്ന​താ​യി ശ്രദ്ധി​ക്കുക: “[ദൈവം] അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും.” (വെളി​പ്പാ​ടു 21:4) കണ്ണുനീർ പ്രാധാ​ന്യ​മു​ള്ള​താ​യ​തു​കൊണ്ട്‌ ഇതു ശ്രദ്ധേ​യ​മാണ്‌. അവ നമുക്ക്‌ ഒരു സംരക്ഷ​ണ​മാണ്‌, വേദന അനുഭ​വ​പ്പെ​ടു​മ്പോൾ സംഭവി​ക്കു​ന്ന​തു​പോ​ലെ.

      കണ്ണുനീർ നമ്മുടെ കണ്ണുകളെ നനവു​ള്ള​താ​ക്കി നിർത്തു​ക​യും കണ്ണും കൺപോ​ള​യും തമ്മിലുള്ള ഉരസലി​നെ തടയു​ക​യും ചെയ്യുന്നു. അവ നമ്മുടെ കണ്ണുക​ളിൽനിന്ന്‌ അന്യവ​സ്‌തു​ക്കളെ കഴുകി​ക്ക​ള​യു​ന്നു. മാത്രമല്ല, ലൈ​സോ​സൈം എന്നു വിളി​ക്ക​പ്പെ​ടുന്ന, ഒരുതരം ആൻറി​സെ​പ്‌റ​റിക്ക്‌ അവയിൽ അടങ്ങി​യി​ട്ടുണ്ട്‌. അതു കണ്ണുകളെ അണുവി​മു​ക്ത​മാ​ക്കി രോഗ​ബാധ ഉണ്ടാകാ​തി​രി​ക്കാൻ സഹായി​ക്കു​ന്നു. അത്ഭുത​ക​ര​മാ​യി രൂപസം​വി​ധാ​നം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള നമ്മുടെ ശരീര​ങ്ങ​ളു​ടെ ശ്രദ്ധേ​യ​മായ ഒരു സവി​ശേ​ഷ​ത​യാണ്‌ കണ്ണുനീർ പൊഴി​ക്കാ​നുള്ള പ്രാപ്‌തി, വേദന അനുഭ​വ​പ്പെ​ടാ​നുള്ള പ്രാപ്‌തി​പോ​ലെ​തന്നെ.—സങ്കീർത്തനം 139:14.

      എന്നിരു​ന്നാ​ലും, കണ്ണുനീർ സങ്കടം, ദുഃഖം, വിഷമം എന്നിവ​യോ​ടു വളരെ അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. “രാത്രി മുഴു​വ​നും എന്റെ കിടക്കയെ ഒഴുക്കു​ന്നു; കണ്ണുനീർകൊ​ണ്ടു ഞാൻ എന്റെ കട്ടിലി​നെ നനെക്കു​ന്നു” എന്നു ബൈബിൾ കാലങ്ങ​ളി​ലെ ദാവീദ്‌ രാജാവ്‌ വിലപി​ച്ചു. (സങ്കീർത്തനം 6:6) ഒരു സുഹൃ​ത്തി​ന്റെ മരണത്തിൽ യേശു​പോ​ലും “കണ്ണുനീർ വാർത്തു.” (യോഹ​ന്നാൻ 11:35) സങ്കടത്തി​ന്റെ അത്തരം കണ്ണുനീർ പൊഴി​ക്കാൻ ദൈവം ആരംഭ​ത്തിൽ ഉദ്ദേശി​ച്ചി​രു​ന്നില്ല. മനുഷ്യ​കു​ടും​ബ​ത്തി​ന്റെ അപൂർണ​വും മരിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മായ അവസ്ഥ ആദ്യമ​നു​ഷ്യ​നായ ആദാമി​ന്റെ പാപഫ​ല​മാണ്‌. (റോമർ 5:12) അതു​കൊണ്ട്‌ മേലാൽ ഉണ്ടായി​രി​ക്കു​ക​യി​ല്ലാ​ത്തത്‌ അപൂർണ​വും മരിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മായ അവസ്ഥയിൽനിന്ന്‌ ഉളവാ​കുന്ന കണ്ണുനീ​രാണ്‌.

      ഒരു പ്രത്യേക കാരണ​ത്താ​ലുള്ള കണ്ണുനീർ ഇല്ലാതാ​കു​മെന്നു ബൈബിൾ പരാമർശി​ക്കു​ന്ന​തു​കൊണ്ട്‌, മേലാൽ വേദന ഉണ്ടായി​രി​ക്ക​യില്ല എന്ന വാഗ്‌ദത്തം എങ്ങനെ നിവർത്തി​ക്ക​പ്പെ​ടും? ദുഃഖ​വും കരച്ചി​ലും ഉളവാ​ക്കുന്ന വേദന മനുഷ്യൻ ചില​പ്പോ​ഴെ​ങ്കി​ലും അനുഭ​വി​ക്കു​ക​യി​ല്ലേ?

  • മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത വേദന
    ഉണരുക!—1994 | ജൂൺ 22
    • മേലാൽ ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത വേദന

      ബൈബി​ളി​ലെ വാഗ്‌ദത്തം നിവർത്തി​ക്ക​പ്പെ​ടു​മ്പോൾ നിർമാർജനം ചെയ്യ​പ്പെ​ടുന്ന വേദന ആദ്യ മമനു​ഷ്യ​ന്റെ അപൂർണ​ത​യു​ടെ ഫലമായി അനുഭ​വി​ക്കു​ന്ന​തരം വേദന​യാ​യി​രി​ക്കും. ആ വേദന​യിൽ വിട്ടു​മാ​റാത്ത വേദന എന്നു വിളി​ക്കാൻ കഴിയു​ന്ന​തും ഉൾപ്പെ​ടു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക