വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മുഴുദേഹിയോടെയുള്ള സേവനത്തെ യഹോവ അത്യധികം വിലമതിക്കുന്നു
    വീക്ഷാഗോപുരം—1997 | ഒക്‌ടോബർ 15
    • 5. ശുശ്രൂ​ഷ​യിൽ എല്ലാവ​രും ഒരേ അളവിൽ ചെയ്യു​ക​യി​ല്ലെന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ദൃഷ്ടാന്തം പ്രകട​മാ​ക്കു​ന്ന​തെ​ങ്ങനെ?

      5 മുഴു​ദേ​ഹി​യോ​ടെ പ്രവർത്തി​ക്കു​ക​യെ​ന്ന​തിന്‌ നാമെ​ല്ലാ​വ​രും ഒരേ അളവിൽ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട​ണ​മെന്ന്‌ അർഥമു​ണ്ടോ? ഓരോ വ്യക്തി​യു​ടെ​യും സാഹച​ര്യ​ങ്ങ​ളും പ്രാപ്‌തി​ക​ളും വ്യത്യ​സ്‌ത​മാ​യ​തി​നാൽ അതു സാധ്യമല്ല. യേശു​വി​ന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാര്യം പരിചി​ന്തി​ക്കുക. ഒരേ അളവിൽ പ്രവർത്തി​ക്കു​ന്ന​തി​നുള്ള പ്രാപ്‌തി​യല്ല അവർക്കെ​ല്ലാം ഉണ്ടായി​രു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, കനാന്യ​നായ ശിമോൻ, അൽഫാ​യു​ടെ പുത്ര​നായ യാക്കോബ്‌ എന്നിങ്ങനെ ചില അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കു​റി​ച്ചു നമുക്കു കാര്യ​മാ​യി അറിവില്ല. ഒരുപക്ഷേ അപ്പോ​സ്‌ത​ല​ന്മാ​രെന്ന നിലയി​ലുള്ള അവരുടെ പ്രവർത്തനം പരിമി​ത​മാ​യി​രു​ന്നി​രി​ക്കാം. (മത്തായി 10:2-4) അവരിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, അനേകം ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ പത്രൊ​സി​നു സാധിച്ചു—എന്തിന്‌, യേശു “രാജ്യ​ത്തി​ന്റെ താക്കോ​ലു​കൾ”പോലും ഏൽപ്പി​ച്ചത്‌ അവനെ​യാ​യി​രു​ന്നു! (മത്തായി 16:19, NW) എന്നിരു​ന്നാ​ലും, പത്രൊസ്‌ മറ്റുള്ള​വ​രെ​ക്കാൾ ഉന്നതനാ​ക്ക​പ്പെ​ട്ടില്ല. വെളി​പ്പാ​ടിൽ (ഏതാണ്ട്‌ പൊ.യു. 96-ൽ) പുതിയ യെരൂ​ശ​ലേ​മി​നെ​ക്കു​റി​ച്ചുള്ള ദർശനം യോഹ​ന്നാ​നു ലഭിച്ച​പ്പോൾ, അവൻ പന്ത്രണ്ട്‌ അടിസ്ഥാന ശിലക​ളും അതിൽ “പന്ത്രണ്ടു അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ പന്ത്രണ്ടു പേരും” എഴുതി​യി​രി​ക്കു​ന്നതു കണ്ടു.a (വെളി​പ്പാ​ടു 21:14) വ്യക്തമാ​യും ചിലർ മറ്റുള്ള​വ​രെ​ക്കാ​ള​ധി​കം പ്രവർത്തി​ച്ചി​രു​ന്നി​ട്ടും, യഹോവ എല്ലാ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും സേവനത്തെ വില​യേ​റി​യ​താ​യി വീക്ഷിച്ചു.

  • മുഴുദേഹിയോടെയുള്ള സേവനത്തെ യഹോവ അത്യധികം വിലമതിക്കുന്നു
    വീക്ഷാഗോപുരം—1997 | ഒക്‌ടോബർ 15
    • a ഒരു അപ്പോ​സ്‌ത​ല​നാ​യി മത്ഥിയാ​സി​നെ യൂദാ​യു​ടെ സ്ഥാനത്താ​ക്കി​യ​തു​കൊണ്ട്‌, അവന്റെ പേർ—പൗലൊ​സി​ന്റെ പേരല്ല—പന്ത്രണ്ട്‌ അടിസ്ഥാ​ന​ങ്ങൾക്കി​ട​യിൽ പ്രത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടാ​കണം. പൗലൊസ്‌ ഒരു അപ്പോ​സ്‌ത​ല​നാ​യി​രു​ന്നെ​ങ്കി​ലും, അവൻ പന്ത്രണ്ടു പേരിൽ ഒരുവ​നാ​യി​രു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക