-
ഒരു ബഹുജന മഹാപുരുഷാരംവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
അധ്യായം 20
ഒരു ബഹുജന മഹാപുരുഷാരം
1. നൂററിനാൽപ്പത്തിനാലായിരത്തിന്റെ മുദ്രയിടൽ വർണിച്ചശേഷം മററ് ഏതു കൂട്ടത്തെ യോഹന്നാൻ കാണുന്നു?
നൂററിനാൽപ്പത്തിനാലായിരത്തിന്റെ മുദ്രയിടൽ വർണിച്ച ശേഷം എല്ലാ തിരുവെഴുത്തിലുംവെച്ച് ഏററം പുളകപ്രദമായ വെളിപാടുകളിലൊന്ന് യോഹന്നാൻ തുടർന്നു റിപ്പോർട്ടു ചെയ്യുന്നു. “ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉളളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെളളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞുകൊണ്ട് അതു റിപ്പോർട്ടുചെയ്യുകയിൽ അവന്റെ ഹൃദയം ആനന്ദംകൊണ്ടു തുളളിയിട്ടുണ്ടാകണം. (വെളിപ്പാടു 7:9) അതെ, നാലു കാററുകളുടെ പിടിച്ചുനിർത്തൽ, ആത്മീയ ഇസ്രായേലിന്റെ 1,44,000 അംഗങ്ങൾക്കു പുറമേ മറെറാരു കൂട്ടത്തിന്റെ രക്ഷക്ക് അവസരം നൽകുന്നു; പല ഭാഷക്കാരടങ്ങിയ ഒരു സാർവദേശീയ മഹാപുരുഷാരത്തിന്റെ തന്നെ.a—വെളിപ്പാടു 7:1.
2. ലൗകിക ഭാഷ്യകാരൻമാർ മഹാപുരുഷാരത്തെ വിശദീകരിച്ചിരിക്കുന്നതെങ്ങനെ, കഴിഞ്ഞകാലത്തു ബൈബിൾ വിദ്യാർഥികൾപോലും ഈ കൂട്ടത്തെ എങ്ങനെ വീക്ഷിച്ചു?
2 ലൗകിക ഭാഷ്യകാരൻമാർ, ഈ മഹാപുരുഷാരത്തെ ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്ത ജഡിക യഹൂദേതരർ അല്ലെങ്കിൽ സ്വർഗത്തിൽ പോകാനുളള ക്രിസ്തീയ രക്തസാക്ഷികൾ ആണെന്നു വ്യാഖ്യാനിച്ചിരിക്കുന്നു. ബൈബിൾ വിദ്യാർഥികൾ പോലും കഴിഞ്ഞകാലത്ത് ഇവരെ ഒരു രണ്ടാം സ്വർഗീയ വർഗമായി കണക്കാക്കുകയുണ്ടായി, 1886-ൽ വേദാധ്യയന പത്രിക 1-ാം വാല്യത്തിൽ, യുഗങ്ങളുടെ ദൈവിക നിർണയത്തിൽ കുറിക്കൊണ്ടിരുന്നപ്രകാരം തന്നെ: “അവർക്കു സിംഹാസനമാകുന്ന സമ്മാനവും ദിവ്യസ്വഭാവവും നഷ്ടമാകുന്നു, എന്നാൽ ഒടുവിൽ ദിവ്യസ്വഭാവത്തെക്കാൾ താണ ഒരു നിരയിലേക്ക് ആത്മജീവികളെന്ന നിലയിൽ ജനനം പ്രാപിക്കും. ഇവർ യഥാർഥത്തിൽ പ്രതിഷ്ഠിക്കപ്പെട്ടവരാണെങ്കിലും തങ്ങളുടെ ജീവിതം ബലിയായി വെച്ചുകൊടുക്കാൻ അവർ പരാജയപ്പെടുന്ന അളവോളം ലോകത്തിന്റെ ആത്മാവ് അവരെ കീഴടക്കിയിരിക്കുന്നു.” പിന്നീട് 1930-ൽ ആ ആശയം പ്രകാശം (ഇംഗ്ലീഷ്) ഒന്നാം പുസ്തകത്തിൽ പ്രകടമാക്കപ്പെട്ടു: “ഈ മഹാപുരുഷാരം ആയിത്തീരുന്നവർ കർത്താവിനുവേണ്ടി തീക്ഷ്ണതയുളള സാക്ഷികൾ ആയിത്തീരാനുളള ക്ഷണത്തോടു പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്നു.” അവർ സത്യത്തിന്റെ പരിജ്ഞാനമുളളവരെങ്കിലും അതു പ്രസംഗിക്കുവാൻ ഒന്നും ചെയ്യാതിരുന്ന സ്വയനീതിക്കാരുടെ ഒരു സംഘമായി വർണിക്കപ്പെട്ടു. അവർ ക്രിസ്തുവിനോടുകൂടെ വാഴുന്നതിൽ പങ്കെടുക്കുകയില്ലാത്ത ഒരു രണ്ടാം വർഗമായി സ്വർഗത്തിൽ എത്തേണ്ടിയിരുന്നു.
3. (എ) പ്രസംഗവേലയിൽ പിന്നീടു ശുഷ്കാന്തിയുളളവരായിത്തീർന്ന ചില നീതിപ്രകൃതർക്ക് ഏതു പ്രത്യാശ നീട്ടിക്കൊടുക്കപ്പെട്ടു? (ബി) ദ വാച്ച്ടവർ 1923-ൽ ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച ഉപമ എങ്ങനെ വിശദീകരിച്ചു?
3 എന്നിരുന്നാലും, പിൽക്കാലത്തു പ്രസംഗവേലയിൽ അത്യന്തം ശുഷ്കാന്തിയുളളവർ ആയിത്തീർന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ മററു കൂട്ടാളികൾ ഉണ്ടായിരുന്നു. അവർക്കു സ്വർഗത്തിൽ പോകാനുളള പ്രതീക്ഷകൾ ഇല്ലായിരുന്നു. വാസ്തവത്തിൽ, അവരുടെ പ്രത്യാശ യഹോവയുടെ ജനം 1918 മുതൽ 1922 വരെ വിശേഷവൽക്കരിച്ച ഒരു പരസ്യപ്രസംഗത്തിന്റെ വിഷയത്തോടു ചേർച്ചയിൽ ആയിരുന്നു. ആദിമരൂപത്തിൽ, ഇത് “ലോകം അവസാനിച്ചിരിക്കുന്നു—ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കുകയില്ല” എന്നതായിരുന്നു.b അതിനുശേഷം ഉടനെ 1923 ഒക്ടോബർ 15-ലെ വാച്ച് ടവർ മാസിക ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ഉപമ വിശദീകരിച്ചു (മത്തായി 25:31-46), ഇപ്രകാരം പറഞ്ഞുകൊണ്ട്: “ചെമ്മരിയാടുകൾ ജനതകളിലെ എല്ലാ ആളുകളെയും, യേശുക്രിസ്തുവിനെ കർത്താവായി മനസ്സിൽ അംഗീകരിക്കുന്നവരും അവന്റെ വാഴ്ചയിൻകീഴിൽ നല്ലകാലത്തിനായി പ്രത്യാശയോടെ നോക്കിപ്പാർത്തിരിക്കുന്നവരും ആയ നീതിപ്രകൃതമുളളവരെ പ്രതിനിധാനം ചെയ്യുന്നു, ആത്മജനനം പ്രാപിച്ചവരെയല്ല.”
4. ഭൗമിക വർഗത്തെ സംബന്ധിച്ച വെളിച്ചം 1931-ൽ കൂടുതൽ ശോഭിച്ചതെങ്ങനെ? 1932-ൽ? 1934-ൽ?
4 കുറച്ചു വർഷങ്ങൾക്കുശേഷം, 1931-ൽ സംസ്ഥാപനം (ഇംഗ്ലീഷ്) ഒന്നാം പുസ്തകം എസെക്കിയേൽ 9-ാം അധ്യായം ചർച്ചചെയ്തു. ലോകാവസാനത്തിൽ സംരക്ഷണത്തിനായി നെററിയിൽ അടയാളമിടപ്പെടുന്ന വ്യക്തികളെ മേൽപ്പറഞ്ഞ ഉപമയിലെ ചെമ്മരിയാടുകളായി തിരിച്ചറിയിച്ചുകൊണ്ടുതന്നെ. വ്യാജമതഭക്തരെ നശിപ്പിക്കുന്നതിൽ യേഹുവിന്റെ തീക്ഷ്ണത കാണാൻ അഭിഷിക്ത ഇസ്രായേല്യ രാജാവായ യേഹുവിനോടൊത്തു രഥത്തിൽ കയറിപ്പോയ ഇസ്രായേല്യേതരനായ യോനാദാബിന്റെ നേരായ ഹൃദയഭാവം 1932-ൽ പ്രകാശനം ചെയ്ത സംസ്ഥാപനം മൂന്നാം പുസ്തകം വർണിച്ചു. (2 രാജാക്കൻമാർ 10:15-17) ആ പുസ്തകം ഇപ്രകാരം അഭിപ്രായപ്പെട്ടു: “യേഹൂവേല [യഹോവയുടെ ന്യായവിധികൾ ഘോഷിക്കൽ] പുരോഗമിക്കുന്ന ഇക്കാലത്ത്, സൻമനസ്സുളളവരും സാത്താന്റെ സ്ഥാപനത്തോടു യോജിപ്പില്ലാത്തവരും നീതിയുടെ പക്ഷത്തു തങ്ങളുടെ നിലപാടു സ്വീകരിക്കുന്നവരും അർമഗെദോന്റെ സമയത്ത് ആ പ്രതിസന്ധിയിലൂടെ കർത്താവിനാൽ സംരക്ഷിക്കപ്പെടുന്നവരും ഭൂമിയിലെ നിത്യജീവൻ നൽകപ്പെടുന്നവരുമായ ഭൂമിയിലുളള ജനവർഗത്തെ യോനാദാബ് പ്രതിനിധാനം ചെയ്തു, അഥവാ മുൻനിഴലാക്കി. ഇവർ ‘ചെമ്മരിയാടു’വർഗം ആയിത്തീരുന്നു.” ഭൗമിക പ്രത്യാശയുളള ഈ ക്രിസ്ത്യാനികൾ യഹോവക്കു സമർപ്പിക്കണമെന്നും സ്നാപനമേൽക്കണമെന്നും 1934-ൽ ദ വാച്ച്ടവർ വ്യക്തമാക്കി. ഈ ഭൗമിക വർഗത്തെക്കുറിച്ചുളള പ്രകാശം എന്നത്തേതിലും അധികം ശോഭിക്കുകയായിരുന്നു.—സദൃശവാക്യങ്ങൾ 4:18.
5. (എ) മഹാപുരുഷാരത്തിന്റെ ഏതു തിരിച്ചറിയിക്കൽ 1935-ൽ നടത്തപ്പെട്ടു? (ബി) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷിക്കുന്നവർ എഴുന്നേററു നിൽക്കാൻ 1935-ൽ ജെ. എഫ്. റതർഫോർഡ് സമ്മേളിതരോട് ആവശ്യപ്പെട്ടപ്പോൾ എന്തു സംഭവിച്ചു?
5 വെളിപ്പാടു 7:9-17-ന്റെ ഗ്രാഹ്യം അതിന്റെ സകല തിളക്കത്തോടുംകൂടെ ഇപ്പോൾ ഉദിക്കാൻ പോകയായിരുന്നു! (സങ്കീർത്തനം 97:11) യു.എസ്.എ.യിലെ വാഷിങ്ടൻ ഡി.സി.യിൽ 1935 മേയ് 30 മുതൽ ജൂൺ 3 വരെ നടത്താൻ പട്ടികപ്പെടുത്തിയ ഒരു കൺവെൻഷൻ, യോനാദാബിനാൽ ചിത്രീകരിക്കപ്പെട്ടവർക്ക് “ഒരു യഥാർഥ ആശ്വാസവും പ്രയോജനവും” ആയിരിക്കുമെന്ന പ്രത്യാശ വീക്ഷാഗോപുരം മാസിക ആവർത്തിച്ച പ്രകടമാക്കിയിരുന്നു. അത് അപ്രകാരമെന്നു തെളിഞ്ഞു! ഏതാണ്ട് 20,000 വരുന്ന സമ്മേളിതരോടു വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായ ജെ. എഫ്. റതർഫോർഡ് “മഹാപുരുഷാരം” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പുളകപ്രദമായ പ്രസംഗത്തിൽ ആധുനിക നാളിലെ വേറെ ആടുകളും വെളിപ്പാടു 7:9-ലെ മഹാപുരുഷാരവും ഒന്നുതന്നെയാണെന്നുളളതിന്റെ തിരുവെഴുത്തുപരമായ തെളിവു നൽകി. ഈ പ്രസംഗത്തിന്റെ പാരമ്യത്തിൽ പ്രസംഗകൻ “ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷയുളള എല്ലാവരും ദയവായി എഴുന്നേററുനിൽക്കുമോ?” എന്നു ചോദിച്ചു. സദസ്സിന്റെ അധികപങ്കും എഴുന്നേററു നിൽക്കുമ്പോൾ പ്രസിഡൻറ് പ്രഖ്യാപിച്ചു: “നോക്കൂ! മഹാപുരുഷാരം!” ഒരു നിശബ്ദതക്കുശേഷം ഇടിമുഴക്കംപോലെ കരഘോഷമുണ്ടായി. യോഹന്നാൻവർഗവും യോനാദാബ് സമൂഹവും എത്ര ഹർഷോൻമത്തരായി! അടുത്ത ദിവസം 840 പുതിയ സാക്ഷികൾ സ്നാപനപ്പെടുത്തപ്പെട്ടു, ഇവരിൽ അധികപങ്കും മഹാപുരുഷാരമാണെന്ന് അവകാശപ്പെടുന്നവർ ആയിരുന്നു.
മഹാപുരുഷാരത്തിന്റെ താദാത്മ്യം സ്ഥിരീകരിക്കൽ
6. (എ) മഹാപുരുഷാരം ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷിക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്ത്യാനികളുടെ സമൂഹമാണെന്നു നമുക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) മഹാപുരുഷാരത്തിന്റെ വെളള അങ്കികൾ എന്തിനെ പ്രതീകപ്പെടുത്തുന്നു?
6 ദൈവത്തിന്റെ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രതീക്ഷിക്കുന്ന ആധുനിക നാളിലെ സമർപ്പിത ക്രിസ്ത്യാനികളുടെ ഈ സമൂഹമാണു മഹാപുരുഷാരമെന്നു നമുക്ക് എങ്ങനെ വളരെ ഉറപ്പിച്ചു പറയാൻ കഴിയും? മുമ്പ്, “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു . . . ദൈവത്തിന്നായി വിലെക്കു വാങ്ങ”പ്പെട്ട സ്വർഗീയ സംഘത്തെ യോഹന്നാൻ ദർശനത്തിൽ കണ്ടിരുന്നു. (വെളിപ്പാടു 5:9, 10) മഹാപുരുഷാരത്തിനു സമാനമായ ഒരു ഉത്ഭവമാണുളളത്, എന്നാൽ ഒരു വ്യത്യസ്ത ഭാഗധേയവും. ദൈവത്തിന്റെ ഇസ്രായേലിൽനിന്നു വ്യത്യസ്തമായി അവരുടെ സംഖ്യ മുൻനിശ്ചിതമല്ല. എത്രപേരുണ്ടായിരിക്കുമെന്ന് ഒരു മനുഷ്യനും മുൻകൂട്ടി പറയാൻ കഴിയില്ല. അവരുടെ അങ്കികൾ കുഞ്ഞാടിന്റെ രക്തത്തിൽ അലക്കി വെളുപ്പിക്കപ്പെടുന്നു, യേശുവിന്റെ യാഗത്തിലുളള തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് യഹോവയുടെ മുമ്പാകെ നീതിയുളള ഒരു നില ഉണ്ടെന്നുളളതിനെ പ്രതീകപ്പെടുത്തുന്നതുതന്നെ. (വെളിപ്പാടു 7:14) തങ്ങളുടെ രാജാവെന്ന നിലയിൽ മിശിഹായെ വാഴ്ത്തിക്കൊണ്ട് അവർ കുരുത്തോല വീശുകയും ചെയ്യുന്നു.
7, 8. (എ) കുരുത്തോല വീശൽ നിസ്സംശയമായും അപ്പോസ്തലനായ യോഹന്നാനെ ഏതു സംഭവങ്ങൾ ഓർമിപ്പിച്ചു? (ബി) മഹാപുരുഷാരത്തിൽപ്പെട്ടവർ കുരുത്തോല വീശുന്നുവെന്ന വസ്തുതയുടെ പ്രാധാന്യം എന്താണ്?
7 യോഹന്നാൻ ഈ ദർശനത്തിൽ നോക്കിക്കൊണ്ടിരിക്കെ, അവന്റെ ചിന്തകൾ 60 വർഷം മുമ്പത്തെ യേശുവിന്റെ ഭൂമിയിലെ അവസാന ആഴ്ചയിലേക്കു പോയിട്ടുണ്ടാകണം. യേശുവിനെ യെരുശലേമിലേക്കു സ്വാഗതം ചെയ്യാൻ പൊ.യു. 33, നീസാൻ 9-നു ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ അവർ “ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.” (യോഹന്നാൻ 12:12, 13) അതുപോലെതന്നെ, മഹാപുരുഷാരത്തിന്റെ ഭാഗത്തെ കുരുത്തോലവീശലും ആർപ്പുവിളിയും യഹോവയുടെ നിയമിതരാജാവെന്ന നിലയിൽ യേശുവിനെ അംഗീകരിക്കുന്നതിലുളള അവരുടെ അളവററ സന്തോഷം പ്രകടമാക്കുന്നു.
8 നിസ്സംശയമായും, കുരുത്തോലകളും ആർപ്പുവിളിയും പുരാതന ഇസ്രായേല്യരുടെ കൂടാരപ്പെരുന്നാളിനെക്കുറിച്ചും യോഹന്നാനെ അനുസ്മരിപ്പിക്കുന്നു. ഈ ഉത്സവത്തിനായി യഹോവ ഇപ്രകാരം കൽപ്പിച്ചു: “ആദ്യദിവസം ഭംഗിയുളള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആററലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം.” കുരുത്തോലകൾ സന്തോഷത്തിന്റെ ഒരു അടയാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. താത്കാലിക കൂടാരങ്ങൾ, യഹോവ ഈജിപ്ററിൽനിന്നു തന്റെ ജനത്തെ രക്ഷിച്ചു മരുഭൂമിയിൽ കൂടാരങ്ങളിൽ വസിക്കാൻ ഇടയാക്കിയെന്നുളളതിന്റെ ഒരു സ്മരണയായിരുന്നു. “പരദേശിയും അനാഥനും വിധവയും” ഈ ഉത്സവത്തിൽ പങ്കുപററിയിരുന്നു. മുഴു ഇസ്രായേലും “സന്തോഷിക്കേണ”മായിരുന്നു.—ലേവ്യപുസ്തകം 23:40; ആവർത്തനപുസ്തകം 16:13-15.
9. ഏതു സന്തോഷകരമായ ആർത്തുവിളിയിൽ മഹാപുരുഷാരം ചേരുന്നു?
9 അപ്പോൾ, ആത്മീയ ഇസ്രായേലിന്റെ ഭാഗമല്ലെങ്കിലും മഹാപുരുഷാരം കുരുത്തോല വീശുന്നത് ഉചിതമായിരുന്നു, എന്തെന്നാൽ സന്തോഷത്തോടും നന്ദിയോടുംകൂടെ അവർ രക്ഷയും വിജയവും ദൈവത്തിൽനിന്നും കുഞ്ഞാടിൽനിന്നും വരുന്നതായി കണക്കാക്കുന്നു. യോഹന്നാൻ ഇവിടെ നിരീക്ഷിക്കുന്നതുപോലെ: “രക്ഷ എന്നുളളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.” (വെളിപ്പാടു 7:10) അവർ എല്ലാ ജനവർഗങ്ങളിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും മഹാപുരുഷാരം “അത്യുച്ചത്തിൽ” ഏകസ്വരത്തിൽ ആർത്തുവിളിക്കുന്നു. അവരുടെ രാഷ്ട്രങ്ങളും ഭാഷകളും പലതായിട്ടുപോലും അവർക്ക് ഇതെങ്ങനെ ചെയ്യാൻ കഴിയുന്നു?
10. രാഷ്ട്രങ്ങളുടെയും ഭാഷകളുടെയും ഭിന്നതയുണ്ടായിരുന്നിട്ടും മഹാപുരുഷാരത്തിന് “അത്യുച്ചത്തി”ൽ ഒററക്കെട്ടായി ആർത്തു വിളിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
10 ഈ മഹാപുരുഷാരം ഇന്നു ഭൂമിയിലുളള യഥാർഥത്തിൽ ഏകീകൃതമായ ഒരേയൊരു ബഹുരാഷ്ട്രസ്ഥാപനത്തിന്റെ ഭാഗമാണ്. അവർക്കു പല രാജ്യങ്ങളിലേക്കായി പല നിലവാരങ്ങൾ ഇല്ല, എന്നാൽ അവർ എവിടെ ജീവിച്ചാലും യോജിപ്പോടെ ബൈബിളിലെ ശരിയായ തത്ത്വങ്ങൾ ബാധകമാക്കുന്നു. അവർ ദേശീയ വിപ്ലവപ്രസ്ഥാനങ്ങളിൽ ഉൾപ്പെടുന്നില്ല, എന്നാൽ സത്യമായും ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു.’ (യെശയ്യാവു 2:4) ക്രൈസ്തവലോകത്തിലെ മതങ്ങൾ ചെയ്യുന്നതുപോലെ കുഴഞ്ഞതോ പരസ്പര വിരുദ്ധമോ ആയ ദൂതുകൾ ഘോഷിക്കത്തക്കവണ്ണം അവർ വിഭാഗങ്ങളോ വകുപ്പുകളോ ആയി ഭിന്നിച്ചിരിക്കുന്നില്ല; തങ്ങൾക്കുവേണ്ടി ഈ സ്തുതി നടത്താൻ ഒരു ഉദ്യോഗസ്ഥ വൈദികവർഗത്തിന് അവർ അതു വിട്ടുകൊടുക്കുന്നുമില്ല. അവർ ഒരു ത്രിത്വ ദൈവത്തിന്റെ ദാസരല്ലാത്തതുകൊണ്ട്, അവർ രക്ഷക്കായി പരിശുദ്ധാത്മാവിനോടു കടപ്പെട്ടിരിക്കുന്നുവെന്ന് ആർത്തുവിളിക്കുന്നില്ല. അവർ സത്യത്തിന്റെ ഏക നിർമലഭാഷ സംസാരിക്കുമ്പോൾ ഭൂമിശാസ്ത്രപരമായി അവർ ഏതാണ്ട് 200 പ്രദേശങ്ങളിൽ ഭൂമിയിലെമ്പാടും കഴിയുന്നെങ്കിലും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ അവർ ഒററക്കെട്ടാണ്. (സെഫന്യാവു 3:9) ഉചിതമായും, അവർ തങ്ങളുടെ രക്ഷ, രക്ഷയുടെ ദൈവമായ യഹോവയിൽനിന്ന് അവന്റെ രക്ഷയുടെ മുഖ്യകാര്യസ്ഥനായ യേശുക്രിസ്തു മുഖാന്തരം വരുന്നുവെന്നു പരസ്യമായി സമ്മതിക്കുന്നു.—സങ്കീർത്തനം 3:8; എബ്രായർ 2:10.
11. അവരുടെ ഉച്ചത്തിലുളള ശബ്ദം കൂടുതൽ ഉച്ചത്തിലാക്കാൻ മഹാപുരുഷാരത്തിൽ പെട്ടവരെ ആധുനിക സാങ്കേതികവിദ്യ സഹായിച്ചിരിക്കുന്നതെങ്ങനെ?
11 ഏകീകൃത മഹാപുരുഷാരത്തിന്റെ ഉച്ചത്തിലുളള ശബ്ദം കൂടുതൽ ഉച്ചത്തിലായിത്തീരാൻ ആധുനിക സാങ്കേതികവിദ്യ സഹായിച്ചിരിക്കുന്നു. ഭൂമിയിൽ മറെറാരു മതസമൂഹത്തിനും ബൈബിൾ പഠനസഹായികൾ 200-ലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല, എന്തുകൊണ്ടെന്നാൽ മറെറാരു കൂട്ടവും ഒരു ഏകീകൃത ദൂതുമായി ഭൂമിയിലെ എല്ലാ ആളുകളെയും സമീപിക്കുന്നതിൽ തത്പരരല്ല. ഇതിനുളള കൂടുതലായ ഒരു സഹായമായി യഹോവയുടെ സാക്ഷികളുടെ അഭിഷിക്ത ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ ഒരു ബഹുഭാഷാ ഇലക്ട്രോണിക് ഫോട്ടോ ടൈപ്പ് സെററിങ് സിസ്ററം (മെപ്സ്) വികസിപ്പിക്കപ്പെട്ടു. ഈ പുസ്തകം എഴുതുന്ന സമയത്തു മെപ്സ് സംവിധാനം ഉപയോഗിച്ച് 100-ലധികം രാജ്യങ്ങളിൽ പരിഭാഷപ്പെടുത്തിയ പാഠം അച്ചടിക്കാൻ തയ്യാറാക്കപ്പെടുന്നു. അവരുടെ മുഖ്യ അർധമാസികയായ വീക്ഷാഗോപുരം 85-ഓളം ഭാഷകളിൽ ഏകകാലികമായി പ്രസിദ്ധീകരിക്കാൻ ഇതു സഹായിച്ചിരിക്കുന്നു. യഹോവയുടെ ജനം ഇതുപോലുളള പുസ്തകങ്ങളും ഏകകാലികമായി അനേക ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. അങ്ങനെ ബഹുഭൂരിപക്ഷവും മഹാപുരുഷാരമാകുന്ന യഹോവയുടെ സാക്ഷികൾക്കു കോടിക്കണക്കിനു പ്രസിദ്ധീകരണങ്ങൾ ഏറെ നന്നായി അറിയപ്പെടുന്ന എല്ലാ ഭാഷകളിലും ഓരോ വർഷവും വിതരണം ചെയ്യാൻ കഴിയുന്നു, ദൈവവചനം പഠിക്കുന്നതിനും മഹാപുരുഷാരത്തിന്റെ ഉച്ചസ്വരത്തോടു തങ്ങളുടെ ശബ്ദങ്ങൾ കൂട്ടുന്നതിനും എല്ലാ ഗോത്രങ്ങളിലും ഭാഷകളിലുമുളള കൂടുതൽ ജനസമൂഹങ്ങളെ പ്രാപ്തരാക്കിക്കൊണ്ടുതന്നെ.—യെശയ്യാവു 42:10, 12.
സ്വർഗത്തിലോ ഭൂമിയിലോ?
12, 13. മഹാപുരുഷാരം “സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു” ഏതു വിധത്തിൽ?
12 “സിംഹാസനത്തിന്നു . . . മുമ്പാകെ നിൽക്കുന്നതു” മഹാപുരുഷാരം സ്വർഗത്തിലാണെന്ന് അർഥമാക്കുന്നില്ലെന്നു നാം എങ്ങനെ അറിയുന്നു? ഈ ആശയത്തിനു വളരെ വ്യക്തമായ തെളിവുണ്ട്. ഉദാഹരണത്തിന്, “മുമ്പാകെ” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു വാക്ക് (ഇനോപിയോൻ) അക്ഷരാർഥത്തിൽ “ദൃഷ്ടിയിൽ” എന്നർഥമാക്കുന്നു. യഹോവയുടെ “മുമ്പാകെ” അഥവാ “ദൃഷ്ടിയിൽ” ഇവിടെ ഭൂമിയിൽ നിൽക്കുന്ന മനുഷ്യരെ സംബന്ധിച്ച് ഈ വാക്കു പല പ്രാവശ്യം ഉപയോഗിക്കപ്പെടുന്നു. (1 തിമൊഥെയൊസ് 5:21; 2 തിമൊഥെയൊസ് 2:14; റോമർ 14:22; ഗലാത്യർ 1:20) ഒരു സന്ദർഭത്തിൽ ഇസ്രായേല്യർ മരുഭൂമിയിലായിരുന്നപ്പോൾ മോശ അഹരോനോടു പറഞ്ഞു: “യഹോവയുടെ മുമ്പാകെ അടുത്തു വരുവിൻ; എന്തെന്നാൽ അവൻ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേൽ മക്കളുടെ സർവ്വസംഘത്തോടും പറക.” (പുറപ്പാടു 16:9) ആ സന്ദർഭത്തിൽ യഹോവയുടെ മുമ്പാകെ നിൽക്കുന്നതിന് ഇസ്രായേല്യർ സ്വർഗത്തിലേക്കു മാററപ്പെടേണ്ടതില്ലായിരുന്നു. (താരതമ്യം ചെയ്യുക: ലേവ്യപുസ്തകം 24:8.) പകരം, അവിടെ മരുഭൂമിയിൽത്തന്നെ, അവർ യഹോവയുടെ ദൃഷ്ടിയിൽ നിന്നു, അവന്റെ ശ്രദ്ധ അവരുടെമേൽ ഉണ്ടായിരുന്നു.
13 കൂടുതലായി നാം വായിക്കുന്നു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ . . . വരുമ്പോൾ . . . സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും.”c ഈ പ്രവചനം നിറവേറുമ്പോൾ മുഴു മനുഷ്യവർഗവും സ്വർഗത്തിലല്ല. തീർച്ചയായും “നിത്യഛേദനത്തിലേക്കു പോകുന്നവർ” [NW] സ്വർഗത്തിലല്ല. (മത്തായി 25:31-33, 41, 46) പകരം, മനുഷ്യവർഗം യേശുവിന്റെ ദൃഷ്ടിയിൽ ഭൂമിയിൽ നിൽക്കുന്നു, അവരെ ന്യായം വിധിക്കുന്നതിന് അവൻ തന്റെ ശ്രദ്ധ തിരിക്കുന്നു. അതുപോലെതന്നെ, മഹാപുരുഷാരം യഹോവയുടെയും അവന്റെ രാജാവായ യേശുക്രിസ്തുവിന്റെയും ദൃഷ്ടിയിൽ നിൽക്കുന്നതിനാൽ അത് “സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ” ആകുന്നു. ക്രിസ്തുവിൽനിന്ന് അതിന് അനുകൂലമായ ഒരു വിധി ലഭിക്കുന്നു.
14. (എ) “സിംഹാസനത്തിന്റെ ചുററിലും” [സ്വർഗീയ] ‘സീയോൻ മലയിലും’ ആയിരിക്കുന്നതായി വർണിക്കപ്പെടുന്നതാർ? (ബി) മഹാപുരുഷാരം ദൈവത്തെ “അവന്റെ ആലയത്തിൽ” സേവിക്കുന്നെങ്കിലും ഇത് അവരെ ഒരു പുരോഹിതവർഗമാക്കാത്തത് എന്തുകൊണ്ട്?
14 ഇരുപത്തിനാലു മൂപ്പൻമാരും 1,44,000 ആകുന്ന അഭിഷിക്ത സംഘവും യഹോവയുടെ “സിംഹാസനത്തിന്റെ ചുററിലും” [സ്വർഗീയ] ‘സീയോൻ മലയിലും’ ആയിരിക്കുന്നതായി വർണിക്കപ്പെടുന്നു. (വെളിപ്പാടു 4:4; 14:1) മഹാപുരുഷാരം ഒരു പുരോഹിതവർഗമല്ല, ആ ഉന്നതസ്ഥാനം നേടുന്നില്ല. അതു ദൈവത്തെ “അവന്റെ ആലയത്തിൽ” സേവിക്കുന്നതായി പിന്നീടു വെളിപ്പാടു 7:15-ൽ വർണിക്കുന്നുവെന്നതു സത്യം തന്നെ. എന്നാൽ ഈ ആലയം അതിവിശുദ്ധമാകുന്ന അന്തർമന്ദിരത്തെ പരാമർശിക്കുന്നില്ല. പിന്നെയോ അതു ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരമാണ്. ഇവിടെ “ആലയം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന നാവോസ് എന്ന ഗ്രീക്കു പദം മിക്കപ്പോഴും യഹോവയുടെ ആരാധനക്കുവേണ്ടി ഉയർത്തപ്പെട്ട മുഴു സൗധവും എന്ന വിശാലമായ ഒരർഥം നൽകുന്നു. ഇന്ന്, ഇതു സ്വർഗവും ഭൂമിയും ഉൾപ്പെടുന്ന ഒരു ആത്മീയ ഘടനയാണ്.—താരതമ്യം ചെയ്യുക: മത്തായി 26:61; 27:5, 39, 40; മർക്കൊസ് 15:29, 30; യോഹന്നാൻ 2:19-21, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ, അടിക്കുറിപ്പ്.
-
-
ഒരു ബഹുജന മഹാപുരുഷാരംവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
[121-ാം പേജിലെ ചിത്രം]
-