വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • രണ്ടു സാക്ഷികളെ പുനരുജ്ജീവിപ്പിക്കുന്നു
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 23. (എ) മൂന്നര ദിവസ​ത്തി​നു​ശേഷം രണ്ടു സാക്ഷി​കൾക്ക്‌ എന്തു സംഭവി​ക്കു​ന്നു, അവരുടെ ശത്രു​ക്ക​ളു​ടെ​മേൽ ഫലം എന്താണ്‌? (ബി) വെളി​പ്പാ​ടു 11:11, 12-നും ഉണങ്ങിയ അസ്ഥിക​ളു​ടെ താഴ്‌വ​ര​യിൽ യഹോവ ശ്വാസം പകരു​ന്നതു സംബന്ധിച്ച എസെക്കി​യേ​ലി​ന്റെ പ്രവച​ന​ത്തി​നും ഒരു ആധുനിക നിവൃത്തി ഉണ്ടായ​തെ​പ്പോൾ?

      23 ദൈവ​ജ​നത്തെ അപകീർത്തി​പ്പെ​ടു​ത്തു​ന്ന​തിൽ പത്രങ്ങൾ വൈദി​ക​രോ​ടു ചേർന്നു. ഒരു പത്രം ഇപ്രകാ​രം പറഞ്ഞു: “പൂർത്തി​യായ മർമ്മത്തി​ന്റെ പൂർത്തി വരുത്തി​യി​രി​ക്കു​ന്നു.” എങ്കിലും അതിൽ ലവലേശം സത്യമി​ല്ലാ​യി​രു​ന്നു! രണ്ടു സാക്ഷികൾ അധിക​നാൾ മരിച്ചു​കി​ട​ന്നില്ല. നാം വായി​ക്കു​ന്നു: “മൂന്നര ദിവസം കഴിഞ്ഞ​ശേഷം ദൈവ​ത്തിൽനി​ന്നു ജീവശ്വാ​സം അവരിൽ വന്നു അവർ കാൽ ഊന്നി​നി​ന്നു—അവരെ കണ്ടവർ ഭയപര​വ​ശ​രാ​യി​ത്തീർന്നു—ഇവിടെ കയറി​വ​രു​വിൻ എന്നു സ്വർഗ്ഗ​ത്തിൽനി​ന്നു ഒരു മഹാശബ്ദം പറയു​ന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗ​ത്തി​ലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കി​ക്കൊ​ണ്ടി​രു​ന്നു.” (വെളി​പ്പാ​ടു 11:11, 12) അങ്ങനെ അവർക്ക്‌ എസെക്കി​യേൽ ദർശന​ത്തിൽ സന്ദർശിച്ച താഴ്‌വ​ര​യി​ലെ ഉണങ്ങിയ അസ്ഥിക​ളു​ടേ​തി​നു സമാന​മായ ഒരു അനുഭവം ഉണ്ടായി. യഹോവ ആ ഉണങ്ങിയ അസ്ഥിക​ളിൽ ശ്വാസം ഊതി, 70 വർഷത്തെ ബാബി​ലോ​നി​ലെ പ്രവാ​സ​ത്തി​നു​ശേഷം നടന്ന ഇസ്രാ​യേൽ ജനതയു​ടെ പുനർജ​ന​ന​ത്തി​ന്റെ ഒരു ചിത്രം നൽകി​ക്കൊണ്ട്‌ അവ ജീവൻ പ്രാപി​ച്ചു. (യെഹെ​സ്‌കേൽ 37:1-14) യഹോവ ‘മരിച്ചു​പോയ’ തന്റെ സാക്ഷി​കളെ ജീവനി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ച്ച​പ്പോൾ, എസെക്കി​യേ​ലി​ലെ​യും വെളി​പാ​ടി​ലെ​യും ഈ രണ്ടു പ്രവച​ന​ങ്ങൾക്ക്‌ ആധുനിക നാളിൽ, 1919-ൽ ശ്രദ്ധേ​യ​മായ നിവൃ​ത്തി​യു​ണ്ടാ​യി.

      24. രണ്ടു സാക്ഷികൾ ജീവൻ പ്രാപി​ച്ച​പ്പോൾ അവരുടെ മതപീ​ഡ​ക​രു​ടെ​മേൽ ഫലം എന്തായി​രു​ന്നു?

      24 ആ പീഡകർക്ക്‌ എന്തൊരു ഞെട്ടൽ! രണ്ടു സാക്ഷി​ക​ളു​ടെ ജഡങ്ങൾ പെട്ടെ​ന്നു​തന്നെ ജീവൻ പ്രാപി​ച്ചു പ്രവർത്ത​ന​ക്ഷ​മ​മാ​യി. അത്‌ ആ വൈദി​കർക്കു വിഴു​ങ്ങേ​ണ്ടി​വന്ന കയ്‌പേ​റിയ ഒരു ഗുളി​ക​യാ​യി​രു​ന്നു, അവർ കൗശല​പൂർവം ജയിലി​ല​ട​പ്പിച്ച ക്രിസ്‌തീയ ശുശ്രൂ​ഷകർ വീണ്ടും സ്വത​ന്ത്ര​രാ​വു​ക​യും പൂർണ​മാ​യി കുററ​വി​മു​ക്ത​രാ​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ അധിക​മാ​യും അങ്ങനെ​തന്നെ. ബൈബിൾ വിദ്യാർഥി​കൾ 1919 സെപ്‌റ​റം​ബ​റിൽ യു.എസ്‌.എ.യിലുളള ഒഹാ​യോ​യി​ലെ സീഡാർ പോയിൻറിൽ ഒരു കൺ​വെൻ​ഷൻ നടത്തി​യ​പ്പോൾ ഞെട്ടൽ അതിലും അധിക​മാ​യി​രു​ന്നി​രി​ക്കണം. ആയിടെ വിമോ​ചി​ത​നായ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറായ ജെ. എഫ്‌. റതർഫോർഡ്‌ വെളി​പ്പാ​ടു 15:2-ഉം യെശയ്യാ​വു 52:7-ഉം അടിസ്ഥാ​ന​മാ​ക്കി “രാജ്യം ഘോഷി​ക്കൽ” എന്ന തന്റെ പ്രസം​ഗ​ത്തോ​ടെ സമ്മേളി​തരെ ഉത്തേജി​പ്പി​ച്ചു. യോഹ​ന്നാൻവർഗ​ത്തിൽ പെട്ടവർ ഒരിക്കൽക്കൂ​ടെ ‘പ്രവചി​ക്കാൻ’ അഥവാ പരസ്യ​മാ​യി പ്രസം​ഗി​ക്കാൻ തുടങ്ങി. നിർഭയം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ കപടഭക്തി തുറന്നു​കാ​ട്ടി​ക്കൊണ്ട്‌ അവർ അടിക്കടി ശക്തി​പ്രാ​പി​ച്ചു.

  • രണ്ടു സാക്ഷികളെ പുനരുജ്ജീവിപ്പിക്കുന്നു
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • c ഇക്കാലത്തെ ദൈവ​ജ​ന​ത്തി​ന്റെ അനുഭ​വങ്ങൾ പരി​ശോ​ധി​ക്കു​ക​യിൽ 42 മാസങ്ങൾ അക്ഷരാർഥ​ത്തിൽ മൂന്നര വർഷത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെ​ന്നി​രി​ക്കെ മൂന്നര ദിവസം അക്ഷരാർഥ​ത്തിൽ 84 മണിക്കൂ​റി​നെ പ്രതി​നി​ധാ​നം ചെയ്യു​ന്നി​ല്ലെന്നു കുറി​ക്കൊ​ള​ളുക. മൂന്നര ദിവസം എന്ന നിശ്ചിത കാലഘട്ടം രണ്ടുവട്ടം പരാമർശി​ച്ചി​രി​ക്കു​ന്നത്‌ (9-ഉം 11-ഉം വാക്യ​ങ്ങ​ളിൽ) അതിനു​മു​മ്പു​ളള മൂന്നര വർഷത്തെ പ്രവർത്ത​ന​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ അത്‌ ഒരു ചുരു​ങ്ങിയ കാലഘട്ടം മാത്ര​മാ​ണെന്നു പ്രദീ​പ്‌ത​മാ​ക്കാ​നാ​യി​രി​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക