-
ദൂതന്മാർ ആരാണ്? അവർ എന്തു ചെയ്യുന്നു?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
2. സാത്താനും അവന്റെ ഭൂതങ്ങളും ആരാണ്?
ചില ദൂതന്മാർ യഹോവയോട് അനുസരണക്കേടു കാണിച്ചു. ഇങ്ങനെ ദൈവത്തോടു ധിക്കാരം കാണിച്ച ആദ്യത്തെ ദൂതൻ ആരായിരുന്നു? “ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന” ഈ ദൂതനെ “പിശാച് എന്നും സാത്താൻ എന്നും” ബൈബിൾ വിളിക്കുന്നു. (വെളിപാട് 12:9) മറ്റുള്ളവരെ ഭരിക്കാനായിരുന്നു സാത്താന്റെ ആഗ്രഹം. അതുകൊണ്ട് ആദ്യം അവൻ ആദാമിനെയും ഹവ്വയെയും തന്റെ വശത്താക്കി, പിന്നീട് കുറെ ദൂതന്മാരെയും! ധിക്കാരികളായ ഈ ദൂതന്മാരെയാണ് ഭൂതങ്ങൾ എന്നു വിളിക്കുന്നത്. യഹോവ അവരെ സ്വർഗത്തിൽനിന്ന് പുറത്താക്കി ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ഭാവിയിൽ ദൈവം അവരെ നശിപ്പിക്കും.—വെളിപാട് 12:9, 12 വായിക്കുക.
3. സാത്താനും ഭൂതങ്ങളും നമ്മളെ വഴിതെറ്റിക്കുന്നത് എങ്ങനെ?
സാത്താനും ഭൂതങ്ങളും ആളുകളെ വഴിതെറ്റിക്കുന്നതിനുവേണ്ടി ആത്മവിദ്യ അഥവാ ഭൂതവിദ്യ ഉപയോഗിക്കുന്നു. ഭൂതങ്ങളോട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്ന തെറ്റായ പ്രവൃത്തിയാണ് ഭൂതവിദ്യ. പലരും ഈ യാഥാർഥ്യം തിരിച്ചറിയാതെയാണ് ഇതിൽ ഉൾപ്പെടുന്നത്. ഉദാഹരണത്തിന്, ചിലർ ജ്യോതിഷക്കാരെയും ഭാവിഫലം പറയുന്നവരെയും മന്ത്രവാദികളെയും മന്ത്രശക്തി ഉപയോഗിച്ച് രോഗങ്ങൾ സൗഖ്യമാക്കുന്നവരെയും സമീപിക്കുന്നു. ഇനി മറ്റു ചിലർ ഭൂതവിദ്യ ഉൾപ്പെട്ട ചികിത്സാരീതികൾ സ്വീകരിക്കുന്നു. മരിച്ചവരോടു സംസാരിക്കാൻപോലും കഴിയുമെന്നാണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ‘ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ ഭാവി പറയുന്നവരിലേക്കോ തിരിയരുത്’ എന്ന് ബൈബിൾ പറയുന്നു. (ലേവ്യ 19:31) സാത്താന്റെയും ഭൂതങ്ങളുടെയും കെണിയിൽപ്പെടാതെ നമ്മളെ സംരക്ഷിക്കാനാണ് യഹോവ ഈ മുന്നറിയിപ്പ് തന്നിരിക്കുന്നത്. അവർ ദൈവത്തിന്റെ ശത്രുക്കളാണ്. നമുക്കു ദോഷം വരുത്തുക എന്നതാണ് അവരുടെ ആഗ്രഹം.
-
-
ദൂതന്മാർ ആരാണ്? അവർ എന്തു ചെയ്യുന്നു?ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
6. സാത്താനെയും ഭൂതങ്ങളെയും തോൽപ്പിക്കാൻ കഴിയും
സാത്താനാണ് ഭൂതങ്ങളെ ഭരിക്കുന്നത്. എന്നാൽ വിശ്വസ്തരായ ദൂതന്മാരെ നയിക്കുന്നതു മുഖ്യദൂതനായ മീഖായേലാണ്. യേശുവിനുള്ള മറ്റൊരു പേരാണ് ഇത്. മീഖായേൽ എത്ര ശക്തനാണ്? വെളിപാട് 12:7-9 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
കൂടുതൽ ശക്തർ ആരാണ്, മീഖായേലും ദൂതന്മാരും ആണോ അതോ സാത്താനും ഭൂതങ്ങളും ആണോ?
യേശുവിന്റെ അനുഗാമികൾ സാത്താനെയും ഭൂതങ്ങളെയും പേടിക്കേണ്ടതുണ്ടോ? നിങ്ങൾക്ക് എന്തു തോന്നുന്നു?
സാത്താനോടും ഭൂതങ്ങളോടും ഉള്ള പോരാട്ടത്തിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയും. യാക്കോബ് 4:7 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
സാത്താന്റെയും ഭൂതങ്ങളുടെയും ആക്രമണങ്ങളിൽനിന്ന് സംരക്ഷണം നേടാൻ നിങ്ങൾ എന്തു ചെയ്യണം?
-
-
ദൈവരാജ്യം ഭരിക്കുന്നു!ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
2. ലോകാവസ്ഥയിലും ആളുകളുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങൾ എന്തു സൂചിപ്പിക്കുന്നു?
ശിഷ്യന്മാർ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും?” (മത്തായി 24:3) മറുപടിയായി, താൻ സ്വർഗത്തിൽ ദൈവരാജ്യത്തിന്റെ രാജാവായി ഭരണം തുടങ്ങുമ്പോൾ സംഭവിക്കാൻ പോകുന്ന ധാരാളം കാര്യങ്ങളെക്കുറിച്ച് യേശു അവരോടു പറഞ്ഞു. യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും അവയിൽ ചിലതു മാത്രമാണ്. (മത്തായി 24:7 വായിക്കുക.) ആളുകളുടെ സ്വഭാവത്തിൽ മാറ്റം വരുന്നതുകൊണ്ട് “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു” ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ് 3:1-5) 1914 മുതൽ ലോകാവസ്ഥയിലും ആളുകളുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങൾ വളരെ വ്യക്തമാണ്.
3. ദൈവരാജ്യം ഭരണം തുടങ്ങിയപ്പോൾ ലോകത്തിലെ അവസ്ഥകൾ ഇത്ര മോശമായത് എന്തുകൊണ്ട്?
ദൈവരാജ്യത്തിന്റെ രാജാവായ ഉടനെ യേശു, സാത്താനോടും ഭൂതങ്ങളോടും സ്വർഗത്തിൽവെച്ച് യുദ്ധം ചെയ്തു. യുദ്ധത്തിൽ സാത്താൻ പരാജയപ്പെട്ടു. ‘സാത്താനെ താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു, അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു’ എന്ന് ബൈബിൾ പറയുന്നു. (വെളിപാട് 12:9, 10, 12) തന്നെ നശിപ്പിക്കുമെന്ന് അറിയാവുന്നതുകൊണ്ട് സാത്താൻ ഉഗ്രകോപത്തോടെ പ്രവർത്തിക്കുന്നു. അതുകൊണ്ട് സാത്താൻ ഇന്നു ലോകമെങ്ങും വേദനയും കഷ്ടപ്പാടും വരുത്തിവെക്കുന്നു. ലോകത്തിലെ അവസ്ഥകൾ ഇത്രയും മോശമായിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. എന്നാൽ ദൈവരാജ്യം ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കും.
-
-
ദൈവരാജ്യം ഭരിക്കുന്നു!ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
-
-
5. 1914 മുതൽ ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ
താൻ രാജാവായതിനു ശേഷമുള്ള ലോകാവസ്ഥകൾ എങ്ങനെയായിരിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. ലൂക്കോസ് 21:9-11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഇതിലെ ഏതെല്ലാം കാര്യങ്ങൾ നിങ്ങൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾ അറിഞ്ഞിട്ടുണ്ട്?
അവസാനകാലത്ത് ജീവിക്കുന്ന ആളുകളുടെ സ്വഭാവത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് വിവരിച്ചിട്ടുണ്ട്. 2 തിമൊഥെയൊസ് 3:1-5 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഇന്നത്തെ ആളുകളുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങൾ ശ്രദ്ധിച്ചിരിക്കുന്നത്?
-