അപ്പോക്കാലിപ്സിലെ മൃഗങ്ങൾ—അവയുടെ അർത്ഥമെന്ത്?
ആയിരത്തിത്തൊള്ളായിരത്തി എൺപത്തഞ്ച് ജൂൺ 15-ാം തീയതി ശനിയാഴ്ച, മദ്ധ്യാഹ്ന സൂര്യൻ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര മന്ദിരങ്ങളുടെ മേൽ വെട്ടി തിളങ്ങി. എന്നുമെന്നപോലെ ആ കമനീയമായ കെട്ടിട സമുച്ഛയം കാണാൻ സന്ദർശകരുടെ ഒരു പ്രവാഹം അവിടെ എത്തിച്ചേർന്നു. അവിടെ അവർ കാണാനിടയായ സർവ്വതിനോടും അവർക്ക് തോന്നിയ ആശ്ചര്യാദരങ്ങൾ അവർക്കടക്കാൻ കഴിഞ്ഞില്ല.
പക്ഷേ, രാഷ്ട്രങ്ങളെ ഏകോപിപ്പിക്കുന്നകാര്യത്തിൽ ഐക്യരാഷ്ട്രങ്ങൾ ഇന്നും ബഹുദൂരം പിന്നിലാണ്. ആ ഉച്ചതിരിഞങ സമയത്ത് ഒരു ഔദ്യോഗിക മാർഗ്ഗദർശി പറഞ്ഞതുപോലെ: “രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 150 യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്, അവയിൽ 2 കോടി ആളുകൾ മരിക്കയും ചെയ്തു. ഇതുവരെയും ഒരു ലോക ഗവൺമെൻറ് ഉണ്ടായിട്ടില്ല അതിനോട് സാദ്ധ്യതയനുസരിച്ച് ഏററവും അടുത്തത് ഇതാണ്.” ലോക ഗവൺമെൻറ്, ആ സ്ഥിതിക്ക് ഒരു വഴിതിമാറുന്ന സ്വപ്നം ആണോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അപ്പോക്കാലിപ്സിലെ മൃഗങ്ങളെ പരിശോധിക്കുന്നതിലൂടെ ഉത്തരം കണ്ടെത്താൻ കഴിയും.
വെളിപ്പാടിലെ മൃഗങ്ങളിൽ യാതൊരു പ്രവചനപരമായ അർത്ഥവും ചില ബൈബിൾ വ്യാഖ്യാതാക്കൾ കാണുന്നില്ല. മറിച്ച് അപ്പോസ്തലനായ യോഹന്നാൻ ജീവിച്ചിരുന്നപ്പോൾ സംഭവിച്ച സംഭവങ്ങളോട് അവർ അവയെ കൂട്ടിയിണക്കുന്നു. ഉദാഹരണത്തിന് അപ്പോക്കാലിപ്സിലെ കുതിരക്കാരെക്കുറിച്ചുള്ള ചർച്ചയിൽ ദ കാത്തലിക് എൻസൈക്ലോപ്പീഡിയാ പിൻവരുന്ന പ്രകാരം പറയുന്നു: “. . . തങ്ങളുടെ ദർശനങ്ങളെ പ്രവചന രൂപം നൽകി അവതരിപ്പിക്കുന്നതും അവയ്ക്കു ഒരു ഭൂതകാല ലിഖിതത്തിന്റെ ദാവം നൽകുന്നതും അപ്പോക്കാലിപ്സ്ററിക് എഴുത്തുകാരുടെ ഒരു പതിവ് നടപടി ആയിരുന്നു.”
പക്ഷേ അപ്പോസ്തലനായ യോഹന്നാൻ പ്രഖ്യാപിച്ചു: “ആത്മനിശ്വസ്തതയിൽ ഞാൻ കർത്താവിന്റെ ദിവസത്തിൽ ആയിത്തീർന്നു.” (വെളിപ്പാട് 1:10) അതെ, വെളിപ്പാട് പുസ്തകം ഭൂതകാല ചരിത്രത്തിലേക്കല്ല പിന്നെയോ കർത്താവായ യേശുക്രിസ്തു സ്വർഗ്ഗത്തിൽ നിന്നുള്ള ഭരണം ആരംഭിക്കുന്ന ഒരു ഭാവി “ദിവസ”ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വെളിപ്പാട് പുസ്തകം 6-ാം അദ്ധ്യായം അനുസരിച്ച് ലോകയുദ്ധം, വിപുലവ്യാപകമായ ഭക്ഷ്യക്ഷാമങ്ങൾ, മാരകവ്യാധി എന്നീ കാര്യങ്ങളാൽ “കർത്താവിന്റെ ദിവസം” അടയാളപ്പെടുത്തപ്പെടുന്നു. ഈ 20-ാം നൂററാണ്ടിൽ ഭൂമിയിൽ അരങ്ങേറിയ സംഭവങ്ങൾ, നാം 1914 മുതൽക്ക് “കർത്താവിന്റെ ദിവസ”ത്തിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നതെന്നതിനുള്ള വിശ്വസനീയമായ തെളിവാണ്.—വെളിപ്പാട് 6:1-8.a
ആ ചരിത്രപ്രധാനമായ വർഷത്തിൽ യേശുക്രിസ്തു അവന്റെ രാജ്യഭരണം ആരംഭിച്ചു. (വെളിപ്പാട് 11:15, 18) അപ്പോക്കാലിപ്സിലെ മൃഗങ്ങൾ ആ തീയതി തൊട്ടു പ്രാമുഖ്യത കൈവരിച്ചിരിക്കണം. മനുഷ്യവർഗ്ഗത്തിന്റെ സമാധാനവാഞ്ച തൃപ്തിപ്പെടുത്തുന്ന ഏക ക്രമീകരണം എന്ന നിലയിൽ ദൈവരാജ്യത്തിലേക്ക് നോക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുന്ന ദൈവത്തിന്റെ ശത്രുക്കളെ ആണ് ആ മൃഗങ്ങൾ ചിത്രീകരിക്കുന്നത്. ഈ ശത്രുക്കളിൽ ഒരു സർപ്പവും മൂന്നു വന്യമൃഗങ്ങളും ഉൾപ്പെടുന്നു. അവ പ്രത്യക്ഷപ്പെടുന്ന ക്രമത്തിൽ തന്നെ അവയെ നമുക്ക് പരിശോധിക്കാം.
മഹാസർപ്പം
“നോക്കൂ! ഏഴുതലയും പത്തു കൊമ്പുകളുമുള്ള തീ നിറമുള്ളൊരു മഹാസർപ്പം” എന്നു യോഹന്നാൻ വിസ്മയപൂർവ്വം പറഞ്ഞു. ഈ മഹാസർപ്പം എന്തിനെ ചിത്രീകരിക്കുന്നു? അത് പിശാചായ സാത്താനെയല്ലാതെ മററാരെയുമല്ല പ്രതിനിധീകരിക്കുന്നത് എന്നു യോഹന്നാൻ തന്നെ വിശദീകരിക്കുന്നുണ്ട്. യോഹന്നാന്റെ ദർശനത്തിൻ പ്രകാരം ഈ സർപ്പം 1914 ലെ ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിന്റെ ജനനത്തെ രൂക്ഷമായി എതിർത്തു. ഫലമോ? “അതുകൊണ്ട്, മുഴുനിവസിതഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനുമെന്ന ആദ്യപാമ്പായ മഹാസർപ്പത്തെ താഴേക്ക് എറിഞ്ഞുകളഞ്ഞു; അവൻ ഭൂമിയിലേക്ക് തള്ളിയിടപ്പെട്ടു, അവന്റെ ദൂതൻമാരും അവനോടുകൂടെ തള്ളിയിടപ്പെട്ടു.”—വെളിപ്പാട് 12:3, 7-9.
ഈ സംഭവത്തിന് മനുഷ്യവർഗ്ഗത്തിൻമേൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യോഹന്നാൻ കാണിക്കുന്നു. “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ഠം, പിശാച് തനിക്കല്പകാലമേ ഉള്ളൂ എന്നറിഞ്ഞുകൊണ്ട് മഹാക്രോധമുള്ളവനായി നിങ്ങളുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:12) ഭൂമിയുടെ പരിസരങ്ങളിൽ മാത്രമായി അവന് ഒതുങ്ങിക്കഴിയേണ്ടി വന്നിരിക്കുന്നുവെങ്കിലും ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെ ഉപദ്രവിക്കുന്നതിൽ അവൻ സദാ വെമ്പൽ കൊള്ളുന്നു. മൂന്നു വന്യമൃഗങ്ങളെ ഉപയോഗിച്ചുകൊണ്ട് മനുഷ്യവർഗ്ഗത്തെ വഴിതെററിക്കുന്നതിലൂടെ അവൻ ഇതു ചെയ്യുന്നു. ഇവയിൽ ആദ്യത്തെതിനെപ്പററിയുള്ള യോഹന്നാന്റെ വർണ്ണന പരിഗണിക്കുക.
കടൽമൃഗം
“പത്തുകൊമ്പും ഏഴുതലയുമായി ഒരു വന്യമൃഗം കടലിൽ നിന്ന് കയറി വരന്നത് ഞാൻ കണ്ടു . . . ഞാൻ കണ്ട കാട്ടുമൃഗം പുള്ളിപ്പുലിക്ക് സദൃശ്യം ആയിരുന്നു. പക്ഷേ, അതിന്റെ പാദങ്ങൾ ഒരു കരടിയുടേതും അതിന്റെ വായ് ഒരു സിംഹത്തിന്റെ വായ് പോലുള്ളതും ആയിരുന്നു. സർപ്പം മൃഗത്തിന് അതിന്റെ ശക്തിയും അതിന്റെ സിംഹാസനവും മഹാ അധികാരവും നൽകി.”—വെളിപ്പാട് 13:1, 2.
ആ ഭീകരജന്തു ചിത്രീകരിച്ചതെന്തിനെയാണ്? നിശ്വസ്തതയിൽ യോഹന്നാൻ ഒരു സുപ്രധാന സൂചന നൽകുന്നു: “സകല ഗോത്രത്തിൻമേലും രാഷ്ട്രത്തിൻമേലും ജനതയിൻമേലും ഭാഷയിൻമേലും അതിന് അധികാരം ലഭിച്ചു.” (വെളിപ്പാട് 13:7) ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും മേൽ ആരാണ് അധികാരം പ്രയോഗിക്കുന്നത്? ഒരേയൊരു സംഗതിതന്നെ. രാഷ്ട്രീയ ഭരണത്തിന്റെ ആഗോള വ്യവസ്ഥിതി. ഈ വ്യവസ്ഥിതി “മഹാസർപ്പമായ” സാത്താനിൽ നിന്ന് വാസ്തവമായി അധികാരം കൈയേററിട്ടുണ്ടോ? ഉവ്വ് എന്ന് ബൈബിൾ ഉത്തരം നൽകുന്നു. ഉദാഹരണത്തിന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു: “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു.” മരുഭൂമിയിൽ വച്ച് യേശുവിനെ പരീക്ഷിക്കവെ സാത്താൻ “നിവസിത ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും” മേലുള്ള അധികാരം അവന് വാഗ്ദാനം ചെയ്തതുകൊണ്ട് പിൻവരുന്ന അവകാശവാദം ചെയ്തത് ആശ്ചര്യമല്ല. “[ഈ അധികാരം] എനിക്ക് നൽകപ്പെട്ടിരിക്കുന്നു.”—1 യോഹന്നാൻ 5:19; ലൂക്കോസ് 4:5, 6.
എന്നാൽ ആ ഏഴ് തലകൾ ചിത്രീകരിക്കുന്നത് എന്തിനെയാണ്? ഫലത്തിൽ ഈ മൃഗത്തിന്റെ കണ്ണാടിയിൽ കാണുന്ന പ്രതിബിംബം പോലുള്ള മറെറാരു ഭീഭൽസ ജന്തുവിനെ യോഹന്നാൻ കാണാൻ ഇടയാക്കി. അതിനും ഏഴു തലകൾ ഉണ്ടായിരുന്നു. ആ പ്രതിബിംബത്തിന്റെ ഏഴു തലകൾ “ഏഴു രാജാക്കൻമാരെ അഥവാ ലോകശക്തികളെ പ്രതിനിധാനം ചെയ്യുന്നതായി വിശദീകരിക്കപ്പെടുന്നു. അവയിൽ “അഞ്ചുപേർ വീണുപോയി, ഒരുവൻ ഉണ്ട്, മററവൻ ഇതുവരെയും എത്തിയിട്ടുമില്ല.” (വെളിപ്പാട് 17:9, 10) യോഹന്നാന്റെ നാളിനു മുമ്പ് പിൻവരുന്ന അഞ്ചു ലോകശക്തികൾ ബൈബിൾ ചരിത്രത്തിൽ ഉദയം ചെയ്തിട്ടുണ്ട്: ഈജിപ്ററ്, അസ്സീറിയ, ബാബിലോൺ, മേദോ പേർഷ്യ, ഗ്രീസ്. യോഹന്നാൻ ജീവിച്ചിരുന്നപ്പോൾ ആറാമനായ റോം അധികാരത്തിലുണ്ടായിരുന്നു.
ഏഴാമത്തെ തല ഏതായിരുന്നു? ദർശനം “കർത്താവിന്റെ ദിവസ”ത്തിലെ കാര്യങ്ങളെ സംബന്ധിക്കുന്നതായതുകൊണ്ട് റോം നിന്നിരുന്ന അധികാര സ്ഥാനത്ത് 1914 മുതലുള്ള ഈ അവസാന നാളുകളിൽ നിൽക്കുന്ന ലോകശക്തിയെ ആയിരിക്കണം അത് പരാമർശിക്കുന്നത്. ബ്രിട്ടണും അമേരിക്കൻ ഐക്യനാടുകളും ചേർന്നുള്ള സംയുക്ത ലോകശക്തിയാണിത് എന്ന് ചരിത്രം വെളിപ്പെടുത്തുന്നു. ബ്രിട്ടൺ 1914-നു മുമ്പ് ലോകം കണ്ടിട്ടുള്ളതിൽ വച്ചേററവും വലുതായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു. പത്തൊമ്പതാം നൂററാണ്ടിൽ അത് ഐക്യനാടുകളുമായി ശക്തമായ നയതന്ത്ര വാണിജ്യ ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ സമയത്ത് ഈ രണ്ടു രാജ്യങ്ങളും തോളോട് തോൾ ചേർന്ന് യുദ്ധം ചെയ്യുകയും അവരുടെ ആ പ്രത്യേക ബന്ധം ഇന്നേയോളം തുടർന്ന് പോരുകയും ചെയ്തിരിക്കുന്നു. ഐക്യനാടുകളുടെ പ്രസിഡൻറായ റേയ്ഗൺ “നമ്മുടെ ഇരുരാജ്യങ്ങളുടെയും വിശിഷ്ടമായ സൗഹൃദത്തെക്കുറിച്ച് ബ്രിട്ടിഷ് പാർലമെൻറിനോട് സംസാരിച്ചു. ഏറെ അടുത്ത കാലത്ത് അതായത് 1985 ഫെബ്രുവരിയിൽ ഐക്യനാടുകളുടെ കോൺഗ്രസ്സ് സഭകളിൽ രണ്ടിനോടുമുള്ള പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “നാം ക്രിസ്തീയ യുഗത്തിന്റെ മൂന്നാം സഹസ്രാബ്ദത്തോട് സമീപിക്കുന്തോറും നമ്മുടെ സഹോദര രാഷ്ട്രങ്ങൾ രണ്ടും . . . ഉദ്ദേശ്യസ്ഥിരതയോടെ വിശ്വാസം പങ്കിട്ടുകൊണ്ട് . . . ഒത്തുചേർന്ന് മുന്നോട്ട് പോകാനിടയാകട്ടെ.”
ലോക കാര്യങ്ങളിലെ ആംഗ്ലോ അമേരിക്കൻ ദ്വി ലോകശക്തിയുടെ വൻ സ്വാധിനം നിമിത്തം അതിനെ വെളിപ്പാട് പുസ്തകത്തിൽ വേറിട്ട് ചിത്രീകരിച്ചിട്ടുണ്ട്. എങ്ങനെ? അപ്പോക്കാലിപ്സിലെ മൃഗങ്ങളിൽ രണ്ടാമനിലൂടെ.
കരമൃഗം
“ഭൂമിയിൽ നിന്ന് കയറി വരുന്നതായി മറെറാരു കാട്ടുമൃഗത്തെ ഞാൻ കണ്ടു. അതിന് ഒരു കുഞ്ഞാടിന്റെതുപോലെ രണ്ട് കൊമ്പുകളുണ്ടായിരുന്നു. പക്ഷേ അത് ഒരു മഹാസർപ്പം എന്നപ്പോലെ സംസാരിക്കാൻ തുടങ്ങി.” ആക്രമണൗൽസുക്യമില്ലാത്ത ക്രിസ്ത്യാനിയെന്ന് അവകാശപ്പെട്ടുകൊണ്ട് ആംഗ്ലോ അമേരിക്കൻ ലോകശക്തി ഒരു കുഞ്ഞാടിന്റെ പരിവേഷം ധരിക്കുന്നു. പക്ഷേ അത് വാസ്തവത്തിൽ മഹാസർപ്പത്തെപ്പോലെ പ്രവർത്തിച്ചിരിക്കുന്നു. ഏതുവിധം? അനേക രാഷ്ട്രങ്ങളെ കോളനികളാക്കുകയും ആർത്തിയോടെ ഭൂമിയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ട് തന്നെ കൂടാതെ, “അത് ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണകരമായ മുറിവ് പൊറുത്തതായ ആദ്യകാട്ടുമൃഗത്തെ ആരാധിക്കുമാറാക്കുന്നു. കൂടാതെ . . . ഭൂമിയിൽ വസിക്കുന്നവരോട് കാട്ടുമൃഗത്തിന് ഒരു പ്രതിമയുണ്ടാക്കാൻ പറയുകയും ചെയ്യുന്നു” (വെളിപ്പാട് 13:3, 11-15) ഇതെങ്ങനെ നിവൃത്തിയായി?
ഒന്നാം ലോകമഹായുദ്ധ കാലത്ത് സാത്താന്റെ ലോകവ്യാപകമായ രാഷ്ട്രീയ വ്യവസ്തിതിക്ക് ഒരു “മരണകരമായ പ്രഹരമേററു.” അങ്ങനെയൊരു സംഗതി ഇനിയും ഉണ്ടാകുന്നത് തടയാൻ ബ്രിട്ടനും അമേരിക്കയും രാഷ്ട്രീയ വ്യവസ്ഥിതിയോടുള്ള ആരാധന പ്രോത്സാഹിപ്പിച്ചു. കാട്ടുമൃഗത്തിന്റെ ഒരു പ്രതിമയുണ്ടാക്കാൻ രാഷ്ട്രങ്ങളെ ഒത്തിണക്കിക്കോണ്ട് അവർ ഇതു ചെയ്തു. ഇതെങ്ങനെ സംഭവിച്ചു?
ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടടുത്ത് പുതുതായി ശുപാർശ ചെയ്യപ്പെട്ട സർവ്വരാജ്യസഖ്യത്തിനനുകൂലമായി അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന വിൽസൺ ഒരു തീവ്രസമരം ആരംഭിച്ചു. ഈ ഉദ്ദേശ്യത്തിലേക്കായി 1919-ലെ പാരീസ് സമാധാന സമ്മേളനത്തിലെ ഡലിഗേററുകളോട് ഇങ്ങനെ പറഞ്ഞു: “സർവ്വരാജ്യസഖ്യത്തിന്റെ ഈ മഹത്തായ പദ്ധതിയെ ഐക്യനാടുകളുടെ പ്രതിനിധികൾ പിന്താങ്ങുന്നു. നമ്മുടെ ഉദ്ദേശ്യം പ്രകടിപ്പിച്ചിരിക്കുന്ന മുഴു പരിപാടിയുടെയും ആണിക്കല്ലായി ഇതിനെ ഞങ്ങൾ പരിഗണിക്കുന്നു . . . ഈ യുദ്ധത്തിൽ . . . നാം ഇവിടെ സന്നിഹിതരായിരിക്കുന്നത്, ചുരുക്കിപ്പറഞ്ഞാൽ, ഈ യുദ്ധത്തിന്റെ അടിസ്ഥാനം തന്നെ ഒഴുക്കിക്കളയുന്നത് കാണാൻ വേണ്ടിയാണ്.”
പ്രസിഡൻറ് വിൽസൺ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം മററാരുമല്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലോയഡ് ജോർജ്ജ് ആയിരുന്നു ഇങ്ങനെ പറഞ്ഞത്: “ഈ പ്രമേയത്തെ പിന്താങ്ങാൻ ഞാൻ എഴുന്നേൽക്കുന്നു. ഐക്യനാടുകളുടെ പ്രസിഡൻറ് ചെയ്ത ആദർശ ശ്രേഷ്ഠമായ പ്രഭാഷണത്തെത്തുടർന്ന് ഈ പ്രമേയത്തെ സമ്മേളനത്തോട് ശുപാർശചെയ്യുന്നതിന് കൂടുതലായ യാതൊരു പര്യാലോചനയുടെയും ആവശ്യം ഇല്ലെന്ന് എനിക്ക് തോന്നുന്നു. ഞാൻ . . . ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ജനതതി എത്ര നിശ്ചയദാർഢ്യത്തോടെയാണ് ഈ പ്രമേയത്തിന് പിൻപിൽ അണിനിരക്കുന്നതെന്ന് പ്രസ്താവിക്കുകയും ചെയ്തുകൊള്ളുന്നു.”
പിന്നീട് ആ വർഷത്തിൽ തന്നെ സർവ്വരാജ്യസഖ്യത്തിന്റെ അംഗീകരണത്തെ പിന്താങ്ങുന്നതിനുവേണ്ടി കൂടിയ ഒരു യോഗത്തിൽവച്ച് ഗ്രേററ് ബ്രിട്ടൺന്റെ രാജാവിൽ നിന്നുള്ള ഒരു കത്ത് ഇപ്രകാരം വായിക്കപ്പെട്ടു: “ നാം യുദ്ധം വിജയിച്ചു. അതൊരു മഹാനേട്ടമാണ്. പക്ഷേ അതുകൊണ്ട് മാത്രം മതിയാകുന്നില്ല. ഒരു നിലനിൽക്കുന്ന സമാധാനം നേടിയെടുക്കുന്നതിന് നാം പോരാടി, അത് കൈവരിക്കാൻ സകല മാർഗ്ഗങ്ങളും ഉപയുക്തമാക്കുക എന്നത് നമ്മുടെ പരമമായ കർത്തവ്യമാണ്. അതിന് ശക്തവും നിലനിൽക്കുന്നതുമായ ഒരു സർവ്വരാജ്യ സഖ്യത്തേക്കാൾ അനിവാര്യമായ മറെറാന്നില്ല. . . . ദൈവമഹത്വത്തിനുതകുമാറ് . . . സൻമനസ്സുള്ള മറെറല്ലാ മനുഷ്യരുടെയും സഹായത്തോടെ സമാധാനത്തിന്റെ ഒരു കോട്ടയും ഒരു സുനിശ്ചിത പ്രതിരോധവും സ്ഥാപിക്കാൻ ഈ ആദർശ ദൗത്യത്തെ സാമ്രാജ്യത്തിലെ എല്ലാ പൗരൻമാരോടും ശുപാർശ ചെയ്തുകൊള്ളുന്നു.”
സർവ്വരാജ്യസഖ്യം 1920 ജനുവരി 16-ാം തീയതി 42 രാജ്യങ്ങളുടെ അംഗത്വത്തോടെ സ്ഥാപിക്കപ്പെട്ടു. അത് 1934 ആയപ്പോഴേക്ക് 58 രാജ്യങ്ങളെ ആശ്ലേഷിച്ചു. ലോകത്തെക്കൊണ്ട് “കാട്ടുമൃഗത്തിന്റെ ഒരു പ്രതിമ” ഉണ്ടാക്കിക്കുന്ന കാര്യത്തിൽ ഇരുകൊമ്പുള്ള നാട്ടുമൃഗം വിജയിച്ചു. ഈ പ്രതിമ അഥവാ സാത്താന്റെ ലോകവ്യാപക രാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രതിനിധീകരണം ആണ് അപ്പോക്കാലിപ്സിലെ ഒടുവിലത്തെ കാട്ടുമൃഗത്താൽ ചിത്രീകരിക്കപ്പെടുന്നത്.
കടുംചുവപ്പുള്ള മൃഗം
അവസാന മൃഗത്തെക്കുറിച്ചുള്ള യോഹന്നാന്റെ വർണ്ണന ഇതാ: “ഏഴുതലയും പത്തുകൊമ്പുകളും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞ ഒരു കടുംചുവപ്പു നിറമുള്ള മൃഗം.” ഇതിനെക്കുറിച്ച് യോഹന്നാനോട് ഇങ്ങനെ പറയപ്പെട്ടു: “ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതും ഇനി അഗാധത്തിൽ നിന്ന് കയറി നാശത്തിലേക്ക് പൊയ്പ്പോകാനിരിക്കുന്നതുമായ കാട്ടുമൃഗം. . . . അതുതന്നെ ഒരെട്ടാമത്തെ രാജാവ് ആകുന്നു.” (വെളിപ്പാട് 17:3, 8, 11) ഈ വിവരണത്തോടുള്ള ചേർച്ചയിൽ ലോകവേദിയിൽ സർവ്വരാജ്യസഖ്യം ഒരു ലോകശക്തിയെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങി. എന്നിരുന്നാലും അത് 1939 ലാരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തെ തടയുന്നതിൽ പരാജയപ്പെട്ടു. മൃഗം മുൻപറഞ്ഞപോലെതന്നെ അഗാധത്തിൽ പോയ്മറഞ്ഞു.
അന്ത:രാഷ്ട്രീയ സംഘടനയെ പുനരുദ്ധരിക്കാൻ രണ്ടാം ലോക മഹായുദ്ധ കാലത്ത് ആംഗ്ലോ അമേരിക്കൻ ലോകശക്തി അശ്രാന്ത പരിശ്രമം നടത്തി. ഗ്രേററ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന വിൻസ്ററൺ ചർച്ചിൽ ഐക്യനാടുകളുടെ പ്രസിഡൻറായ ഫ്രാംഗ്ലിൻ റുസ്വെൽററുമായി അററ്ലാൻറിക് സമുദ്രത്തിലൂടെയുള്ള ഒരു കപ്പൽയാത്രയിങ്കൽ രഹസ്യ സംഭാഷണങ്ങൾ നടത്തി. അവർ “ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിയെപ്പററിയുള്ള തങ്ങളുടെ പ്രത്യാശകളെക്കുറിച്ചും “പൊതുസുരക്ഷിതത്തിന് വിപുലവും സ്ഥിരവും ആയ ഒരു സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള ഒരു സംയുക്ത പ്രഖ്യാപനം ചെയ്തു. തുടർന്നു വന്ന വർഷം, വാഷിംഗ്ടൺ ഡി. സി. യിൽ വച്ച് “ഐക്യരാഷ്ട്രങ്ങളുടെ പ്രഖ്യാപനം” എന്നു പേർ വിളിക്കപ്പെട്ട പ്രഖ്യാപനത്തിലൂടെ ഈ ആംഗ്ലോ അമേരിക്കൻ പദ്ധതിയിൽ 26 രാഷ്ട്രങ്ങൾ കക്ഷിചേർന്നു. ഇത് 1945 ഒക്ടോബർ 24-ാം തീയതി ഐക്യരാഷ്ട്രസംഘടന രൂപം കൊള്ളുന്നതിലേക്ക് വഴിതെളിച്ചു. കടും ചുവപ്പുനിറമുള്ള മൃഗം മറെറാരു പേരിൽ അഗാധത്തിൽ നിന്ന് കയറി. ഈ സംഘടനയിൽ ഇന്നേക്ക് 159 രാഷ്ട്രങ്ങൾ അംഗങ്ങളായി ചേർന്നിട്ടുണ്ട്. ഇന്നാസ്തിക്യത്തിലുള്ള രാഷ്ട്രീയ ഭരണ വ്യവസ്ഥിതിയെ ഇത് നിലനിർത്തികൊണ്ട് പോകും എന്ന് അവർ ആശിക്കുന്നു.
ഇവയെല്ലാം 1914-ൽ സ്വർഗ്ഗത്തിൽ സ്ഥാപിതമായ ദൈവത്തിന്റെ മശിഹൈക രാജ്യത്തെ കണക്കിലെടുക്കാതെ തള്ളിക്കളയുന്നു. ഭൂമിയിലുള്ള ഒരോ മനുഷ്യനും ദൈവത്തിന്റെ വാഴ്ചക്കും മമനുഷ്യന്റെ വാഴ്ചക്കും ഇടയിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ദൈവത്തിന്റെ അവരോധിക്കപ്പെട്ട രാജാവായ യേശുക്രിസ്തുവുമായുള്ള ഒരു യുദ്ധത്തിൽ സകല മാനുഷ ഗവൺമെൻറുകളോടുമൊപ്പം കടുംചുവപ്പുനിറമുള്ള മൃഗം വേഗത്തിൽ ഉൾപ്പെടും. ഫലമെന്തായിരിക്കും? “താൻ കർത്താധികർത്താവും രാജാധിരാജാവും ആയിരിക്കുന്നതുകൊണ്ട് കുഞ്ഞാട് [യേശുക്രിസ്തു] അവരെ ജയിച്ചടക്കും.” അതെ, ചുവന്ന മൃഗം അതിന്റെ മുഴു മാനുഷ ഭരണ വ്യവസ്ഥിതിയോടുമൊപ്പം നാശത്തിലേക്ക് പൊയ്പ്പോകും.—വെളിപ്പാട് 17:11, 14; ദാനിയേൽ 2:44 കൂടെ കാണുക.
മഹാസർപ്പത്താലും അവന്റെ മൂന്നു വന്യമൃഗങ്ങളാലും വഴിതെററിക്കപ്പെടാതിരിക്കുന്നത് അന്നാളിൽ എന്തനുഗ്രഹമായിരിത്തീരും! ദൈവരാജ്യത്തിന്റെ വിശ്വസ്ത പ്രജകളെന്നു തെളിയിച്ചവർ “ഒരു പുതിയ ഭൂമി”യുടെ ഭാഗമായിത്തീരാൻ തക്കവണ്ണം അതിജീവിക്കും. ദൈവം “അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും ഇനിമേൽ മരണമുണ്ടാകയില്ല വിലാപമോ, മുറവിളിയോ വേദനയോ ഇനി ഉണ്ടാകയില്ല മുൻകാല സംഗതികളെല്ലാം നീങ്ങിപ്പോയി.” (2 പത്രോസ് 3:13; വെളിപ്പാട് 21:3, 4) അതുകൊണ്ട് നിങ്ങളെത്തന്നെ ഫലപ്രദമായ ഏക ലോക ഗവൺമെൻറായ ദൈവരാജ്യത്തിന് കീഴ്പ്പെടുത്തുക. അപ്പോൾ നിങ്ങളും ശാശ്വത അനുഗ്രഹങ്ങൾ ആസ്വദിക്കുന്ന അണിയിലായിത്തീരും. (w86 2/1)
[അടിക്കുറിപ്പുകൾ]
a ഈ പോയിൻറ് ഏറെ വിശദമായി ജനുവരി 1-ലെയും ജനുവരി 15-ലെയും ദ വാച്ച്ററവർ മാസികയുടെ ലക്കങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്.