മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞകാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 22: 1900 മുതൽ—വ്യാജമതം—അതിന്റെ കഴിഞ്ഞ കാലത്താൽ പിടികൂടപ്പെടുന്നു!
“ഒരു ജനതയുടെ ഭാവിയുടെ താക്കോൽ അതിന്റെ ഭൂതകാലത്തിലാണ് സ്ഥിതിചെയ്യുന്നത്.” ആർതർ ബ്രയൻറ്, 20-ാം നൂററാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരൻ
മഹാബാബിലോൻ എന്നാണ് ബൈബിൾ വ്യാജമത ലോകസാമ്രാജ്യത്തെ വിളിക്കുന്നത്, അതിനെ പുരാതന ബാബിലോൺ ജനതയോട് ഉപമിച്ചുകൊണ്ടുതന്നെ. (വെളിപ്പാട് 18:2) ആ പുരാതന സാമ്രാജ്യത്തിന് സംഭവിച്ചത് അതിന്റെ ആധുനിക പേരുകാരിക്ക് ശുഭസൂചകമായിരിക്കുന്നില്ല. ക്രി.മു. 539-ലെ ഒരൊററ രാത്രിയിൽ ബാബിലോൺ മഹാനായ കോരേശിന്റെ കീഴിലെ മേദ്യർക്കും പാർസ്യക്കാർക്കും മുമ്പിൽ നിപതിച്ചു. നഗരത്തിലൂടെ ഒഴുകിയിരുന്ന യൂഫ്രട്ടീസ് നദിയിലെ വെള്ളത്തിന്റെ ഗതി തിരിച്ചുവിട്ടശേഷം, ആക്രമിക്കുന്ന പടയാളികൾക്ക് നദീതടത്തിലൂടെ പിടികൂടപ്പെടാതെ പ്രവേശിക്കാൻ കഴിഞ്ഞു.
യഹോവയാം ദൈവവും കോരേശിനെക്കാൾ മഹാനായ ഒരു രാജാവായ യേശുക്രിസ്തുവും അവിശ്വസ്ത മഹാബാബിലോണിൻമേൽ സമാനമായ ഒരു വിജയം നേടും. തനിക്ക് “ജനങ്ങളിൽനിന്നും ജനക്കൂട്ടങ്ങളിൽനിന്നും ജനതകളിൽനിന്നും ഭാഷകളിൽനിന്നും” ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്ന പെരുവെള്ളങ്ങളിൻമേൽ ഇരിക്കുന്ന ഒരു മഹാവേശ്യയായിട്ടാണ് ബൈബിൾ അവളെ വർണ്ണിക്കുന്നത്. എന്നാൽ നാശത്തിനു മുമ്പ് “യൂഫ്രട്ടീസ് മഹാനദി”പോലുള്ള ഈ പിന്തുണ “സൂര്യോദയത്തിങ്കൽനിന്നുള്ള രാജാക്കൻമാർക്ക് വഴിയൊരുക്കപ്പെടേണ്ടതിന് വററിക്ക”പ്പെടണം.—വെളിപ്പാട് 16:12; 17:1, 15.
അങ്ങനെയുള്ള ഒരു വററിക്കൽപ്രക്രിയ സംഭവിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവ് വ്യാജമതത്തെ തിരിച്ചറിയുന്നതിൽ അമൂല്യമായിരിക്കും. എന്തെങ്കിലും തെളിവുണ്ടോ?
ശോഭനമായ ഒരു വീക്ഷണം മങ്ങുന്നു
ഇരുപതാം നൂററാണ്ടിന്റെ ഉദയമായതോടെ ഭൂമിയിലെ ഓരോ മൂന്നുപേരിലും ഒരാൾവീതം ക്രിസ്ത്യാനിത്വം അവകാശപ്പെടുന്നുണ്ടായിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ ഭാവിവീക്ഷണം ശോഭനമായിരുന്നു. 1990-ൽ സുവിശേഷകനും നോബേൽ സമ്മാനജേതാവുമായ ജോൺ ആർ. മോട്ട് ശുഭാപ്തിവിശ്വാസത്തെ പ്രതിബിംബിപ്പിക്കുകയും ഈ തലമുറയിൽ ലോകത്തിന്റെ സുവിശേഷീകരണം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്നാൽ “20-ാം നൂററാണ്ട് ഈ പ്രതീക്ഷകളിൽനിന്ന് ഞെട്ടലുളവാക്കുമാറ് വ്യത്യസ്തമാണെന്ന് തെളിഞ്ഞിരിക്കുന്നു”വെന്ന് വേൾഡ് ക്രിസ്ററ്യൻ എൻസൈക്ലോപ്പീഡിയാ സമ്മതിക്കുന്നു. “പശ്ചിമ യൂറോപ്പിൽ മതേതരത്വം നിമിത്തവും റഷ്യയിലും പിൽക്കാല പൂർവയൂറോപ്പിലും കമ്മ്യൂണിസം നിമിത്തവും അമേരിക്കാകളിൽ ഭൗതികത്വം നിമിത്തവും ക്രിസ്ത്യാനിത്വത്തിൽനിന്ന് തുടർന്നുണ്ടായ കൂട്ടത്തോടെയുള്ള പിൻമാററം 1900-ൽ ആരും പ്രതീക്ഷിച്ചിരുന്നില്ല” എന്ന് വിശദീകരിച്ചുകൊണ്ട് ഇവയും മററ് “കൃത്രിമ മതങ്ങളും” “1900-ത്തിലെ ഒരു ചെറിയ സാന്നിദ്ധ്യത്തിൽനിന്ന്, ആഗോളമായി കേവലം 0.2%ത്തിൽനിന്ന്, 1980 ആയപ്പോഴേക്ക് 20.8%ത്തിലേക്ക് കൂണുപോലെ ഉയർന്നുവന്നുവെന്ന് അത് പറയുന്നു.
ഈ “കൂട്ടത്തോടെയുള്ള പിൻമാററങ്ങൾ” പശ്ചിമയൂറോപ്പിലെ സഭകളെ മിക്കവാറും ശൂന്യമാക്കിയിരിക്കുന്നു. 1970 മുതൽ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ ലൂഥറൻസഭക്ക് അതിന്റെ അംഗങ്ങളിൽ 12 ശതമാനത്തിലധികം നഷ്ടപ്പെട്ടു. നെതർലാൻഡ്സിലെ പള്ളികളുടെ മൂന്നിലൊന്ന് അടച്ചുപൂട്ടിയിരിക്കുകയാണ്, ചിലത് വെയർഹൗസുകളും റെസ്റേറാറൻറുകളും എപ്പാർട്ടുമെൻറുകളും ഡിസ്ക്കോസ് പോലുമാക്കി മാററിയിരിക്കുകയാണ്. ബ്രിട്ടനിൽ 30 വർഷം മുമ്പുണ്ടായിരുന്ന ആംഗ്ലിക്കൻ പള്ളികളിൽ മിക്കവാറും ഓരോ എട്ടാമത്തേതും മേലാൽ ഉപയോഗിക്കപ്പെടുന്നില്ല. കഴിഞ്ഞ വർഷം യൂറോപ്യൻ ദൈവശാസ്ത്രജ്ഞൻമാരുടെയും വൈദികരുടെയും ഒരു കോൺഫറൻസിൽ സംസാരിച്ച ഒരു വൈദികൻ “മുൻ ‘പാശ്ചാത്യലോകത്തിന്’ മേലാൽ ക്രിസ്തീയമെന്ന് അതിനെത്തന്നെ വിളിക്കാൻകഴികയില്ല” എന്ന് പരാതിപ്പെട്ടു. . . .യൂറോപ്പ് ഒരു മിഷനറിവയലായിത്തീർന്നിരിക്കുന്നു.”
എന്നിരുന്നാലും, പ്രശ്നം ക്രൈസ്തവലോകത്തെയും യൂറോപ്പിനെയും കവിഞ്ഞുപോകുന്നു. ദൃഷ്ടാന്തത്തിന്, ലോകമാസകലം, ബുദ്ധമതത്തിന് ഓരോ വർഷവും 9,00,000 പേർ അജ്ഞേയവാദത്തിന് നഷ്ടപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
ആളുകളുടെ കുറവ്
“ഒരു ഗ്രാമത്തെ ഉണർത്തുന്നതിന് ആദ്യം അതിലെ പുരോഹിതൻമാരെ ഉണർത്തുക” എന്ന് ഒരു ജാപ്പനീസ് പഴമൊഴി പറയുന്നു. എന്നാൽ ഏതു പുരോഹിതൻമാരെ? 1983നു മുമ്പത്തെ ദശാബ്ദത്തിൽ ലോകവ്യാപകമായുള്ള കത്തോലിക്കാപുരോഹിതൻമാരുടെ എണ്ണം 7 ശതമാനം കുറഞ്ഞു. 15 വർഷംകൊണ്ട് കന്യാസ്ത്രീകൾ 33 ശതമാനം കുറഞ്ഞു. ഇതിനിടയിൽ, പ്രതിസ്ഥാപനത്തിനുള്ള സാദ്ധ്യത ഇരുളടഞ്ഞതാണ്. 20ൽ കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഐക്യനാടുകളിലെ സെമിനാരികളിലെ പേർചാർത്തൽ 48,992ൽനിന്ന് 11,262 ആയി കുത്തനെ താണു.
കത്തോലിക്കാസഭകൾക്കും ക്ലേശമനുഭവപ്പെടുന്നു. ഒരു കാലത്ത്, ലൊയോളയിലെ ഇഗ്നേഷ്യസ് സ്ഥാപിച്ച ഈശോസഭ പല രാജ്യങ്ങളിലെ വിദ്യാഭ്യാസത്തെ മിക്കവാറും നിയന്ത്രിച്ചിരുന്നു. സാധാരണയായി ജസ്യൂട്ടുകൾ എന്നു വിളിക്കപ്പെടുന്ന അതിലെ അംഗങ്ങൾ മിഷനറിപ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചിരുന്നു. എന്നാൽ 1965നു ശേഷം അംഗത്വം നാലിലൊന്നിലധികം കുറഞ്ഞുപോയി.
ഭാരവാഹികൾ കുറഞ്ഞുവരുന്നത് തീരെ മോശമാണ്; അവരിലനേകരെ മേലാൽ വിശ്വസിക്കാൻപാടില്ലാത്തത് അതിലും മോശമാണ്. ബ്രഹ്മചര്യം, ജനനനിയന്ത്രണം, സ്ത്രീകളുടെ മതപരമായ ധർമ്മം എന്നിവസംബന്ധിച്ച ഔദ്യോഗിക സഭാനയത്തെ എതിർക്കുന്ന പുരോഹിതൻമാരുടെയും കന്യാസ്ത്രീകളുടെയും എണ്ണം വർദ്ധിക്കുകയാണ്. 1989 ജനുവരിയിൽ 163 യൂറോപ്യൻ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻമാർ ഒരു പരസ്യപ്രസ്താവന ഇറക്കിയപ്പോൾ ഇത് പ്രകടമാക്കപ്പെട്ടു—മെയ് 1 ആയപ്പോഴേക്ക് അതിൽ 500ൽപരം പേർ ഒപ്പിട്ടു—അധികാര മത്തും അധികാര ദുർവിനിയോഗവും സംബന്ധിച്ച് വത്തിക്കാനെ കുററപ്പെടുത്തിക്കൊണ്ടുതന്നെ.
ക്രൈസ്തവലോകത്തിലെ ദശലക്ഷങ്ങൾ ആത്മീയമായി മൃതരും ആത്മീയ വികലപോഷണത്തിന്റെ ഇരകളും ആയിത്തീർന്നിരിക്കുന്നു. ഒരു യൂ.എസ്. പള്ളിഭക്തൻ പിൻവരുന്ന പ്രകാരം പരാതിപറഞ്ഞപ്പോൾ ഇതു സമ്മതിക്കുകയുണ്ടായി: “സഭ കടന്നുപോകുന്നവർക്ക് പോഷകഗുണമില്ലാത്ത ആത്മീയഭക്ഷണം കൊടുക്കുന്ന ഒരു സൂപ്പർമാർക്കററ് ആയിത്തീർന്നിരിക്കുന്നു. പാസ്റററുടെ പ്രസംഗം പ്രതിബദ്ധതയുടെ വിലക്കുറവോടെ പതിവുകാർക്ക് വാഗ്ദാനംചെയ്യുന്ന ‘വാരത്തിലെ സ്പെഷ്യലിൽ’ കവിഞ്ഞതൊന്നുമല്ല.”
ആയിരത്തിത്തൊള്ളായിരത്തി അറുപത്തഞ്ചു മുതൽ ഐക്യനാടുകളിലെ അഞ്ച് മുഖ്യധാരാ പ്രോട്ടസ്ററൻറ് മതവിഭാഗങ്ങളിലെ അംഗസംഖ്യ ഏതാണ്ട് 20 ശതമാനം കണ്ട് കുറഞ്ഞുപോയി, സണ്ടേസ്ക്കൂളിലെ അംഗത്വം 50-ൽപരം ശതമാനവും. “പരമ്പരാഗത മതവിഭാഗങ്ങൾ തങ്ങളുടെ സന്ദേശം പരത്തുന്നതിൽ പരാജയപ്പെടുന്നുവെന്നു മാത്രമല്ല, പിന്നെയോ അവക്ക് തങ്ങളുടെ സന്ദേശമെന്താണെന്നുള്ള വർദ്ധിതമായിക്കൊണ്ടിരിക്കുന്ന തിട്ടമില്ലായ്മയുമുണ്ട്” എന്ന് റൈറം മാസിക എഴുതുന്നു. അങ്ങനെയുള്ള ആത്മീയ ക്ഷാമത്തിന്റെ വീക്ഷണത്തിൽ, അനേകം സഭാപത്രികകൾ പ്രസിദ്ധീകരണം നിർത്തിയത് ഒട്ടും അതിശയമല്ല. ഇപ്പോൾത്തന്നെ, 1970കളുടെ മദ്ധ്യത്തിൽ അവയിലൊന്ന് ഇങ്ങനെ പരിതപിച്ചു: “പൊതു സഭാമാസികയുടെ യുഗം . . . കടന്നുപോയി.”
ഉദാസീനരും പ്രതികരണമില്ലാത്തവരുമായ ഒരു ആട്ടിൻകൂട്ടം
“മതത്തിന് ഉദാസീനതയെക്കാൾ മാരകമായിരിക്കുന്ന യാതൊന്നുമില്ല” എന്ന് 18-ാം നൂററാണ്ടിലെ ഒരു ഇംഗ്ലീഷ് ഭരണതന്ത്രജ്ഞനായ എഡ്മണ്ട് ബേർക്ക് തിരിച്ചറിഞ്ഞു. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഉദാസീനമായ അനേകം സഭകളെ അദ്ദേഹം കണ്ടെത്തുമായിരുന്നു.
ദൃഷ്ടാന്തത്തിന്, കുറെ വർഷങ്ങൾക്കുമുമ്പ് ഇൻറർവ്യൂ നടത്തിയപ്പോൾ ഐക്യനാടുകളിലെ ലൂഥറൻ വിശ്വാസികളുടെ 44 ശതമാനം തങ്ങളുടെ പാസ്ററർമാർ ആവശ്യപ്പെടുകയാണെങ്കിൽ തങ്ങൾ പള്ളിക്കാരല്ലാത്ത കുടുംബങ്ങളോട് തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുകയില്ലെന്ന് പറയുകയുണ്ടായി. ധാർമ്മിക വിവാദങ്ങളിൽപോലും പാപ്പായോട് വിയോജിക്കുന്നത് നല്ല കത്തോലിക്കരായിരിക്കുന്നതിന് തങ്ങളെ അയോഗ്യരാക്കുന്നില്ലെന്ന് യു.എസ്. കത്തോലിക്കരുടെ മുക്കാൽ ഭാഗവും വിചാരിക്കുന്നതായി കുറേക്കൂടെ അടുത്ത കാലത്തെ ഒരു അഭിപ്രായവോട്ടെടുപ്പ് പ്രകടമാക്കി.
ജപ്പാനിൽ, മതഭക്തരായിരിക്കുന്നത് പ്രധാനമാണെന്ന് ജനസംഖ്യയുടെ 79 ശതമാനവും പറയുന്നു. എന്നാൽ ആധുനിക മനുഷ്യൻ എന്ന പുസ്തകം പറയുന്നതനുസരിച്ച് അവരിൽ മൂന്നിലൊന്ന് മാത്രമേ ഒരു മതമുള്ളതായി യഥാർത്ഥത്തിൽ അവകാശപ്പെടുന്നുള്ളുവെന്നതുകൊണ്ട്, അനേകരും തുടർന്നുള്ള മതാനുഷ്ഠാനം നടത്തുന്നതിൽ തീർത്തും ഉദാസീനരാണെന്ന് പ്രത്യക്ഷമാണ്.
മതപരമായി ഉദാസീനരായ മുതിർന്നവർക്ക് പൊതുവേ തീക്ഷ്ണതയും പ്രതികരണവുമുള്ള മക്കളില്ല. ജർമ്മനിയിലെ ബോൺ യൂണിവേഴ്സിററിയിലെ സൈക്കോളജി ഇൻസ്ററിററ്യൂട്ട് ഡയറക്ടർ നടത്തിയ 11 മുതൽ 16 വരെ വയസ്സുള്ളവരുടെ ഒരു സർവ്വേ മുമ്പെന്നത്തേതിലുമധികമായി യുവജനങ്ങൾ പെരുമാററത്തിൽ മാതൃകയാക്കാവുന്ന വ്യക്തികളെ തെരയുകയാണെന്ന് വെളിപ്പെടുത്തി. എന്നാൽ അവരുടെ മാതൃകകൾ ആരാണെന്ന് ചോദിച്ചപ്പോൾ ഒരു പ്രാവശ്യമെങ്കിലും മതനേതാക്കൻമാരെക്കുറിച്ചു യുവജനങ്ങൾ പറഞ്ഞില്ല.
രാഷ്ട്രീയ സ്വാധീനം കുറയുന്നു
സംഘടിത മതം ഒരു കാലത്ത് പ്രയോഗിച്ചിരുന്ന രാഷ്ട്രീയ സ്വാധീനം അത് മേലാൽ പ്രയോഗിക്കുന്നില്ല. ദൃഷ്ടാന്തത്തിന്, മുഖ്യ കത്തോലിക്കാരാജ്യങ്ങളിൽ പോലും കത്തോലിക്കാമതത്തിന്റെ ഹിതപ്രകാരമല്ലാത്ത ഗർഭച്ഛിദ്രത്തെയും വിവാഹമോചനത്തെയും ആരാധനാസ്വാതന്ത്ര്യത്തെയും സംബന്ധിച്ച നിയമങ്ങൾ പാസാക്കുന്നതിൽനിന്ന് തടയാൻ വത്തിക്കാൻ അപ്രാപ്തമായിരിക്കുന്നു. സമാനമായി, 1984-ൽ ഇററലിയിലെ വ്യവസ്ഥാപിത മതമെന്ന കത്തോലിക്കാമതത്തിന്റെ പദവി ഇല്ലാതാക്കിയ ഒരു ഉടമ്പടിക്ക് സമ്മതിക്കാൻ സാഹചര്യങ്ങൾ വത്തിക്കാനെ നിർബന്ധിച്ചു!
തന്ത്രപൂർവകമായ രാഷട്രീയ സമ്മർദ്ദത്തിലൂടെ വ്യാജമതം മുമ്പ് നേടിയെടുത്തിരുന്നത്, ദക്ഷിണാഫ്രിക്കയിലെ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പായ ഡസ്മോണ്ട് ററിററുവിനെപ്പോലെയുള്ള പ്രമുഖ വൈദികർ നയിക്കുന്ന പരസ്യ പ്രതിഷേധപ്രസ്ഥാനങ്ങളിലൂടെയാണ് ഇപ്പോൾ സാധിക്കുന്നത്.
ഒന്നിച്ചുനിന്നാൽ നാം നിലനിൽക്കും, ഭിന്നിച്ചാൽ നാം വീഴും
ആയിരത്തിത്തൊള്ളായിരത്തിപ്പത്തിൽ സ്കോട്ട്ലണ്ടിലെ എഡിൻബർഗ്ഗിൽ നടന്ന പ്രോട്ടസ്ററൻറ് മിഷനറി സൊസൈററികളുടെ ഒരു കോൺഫറൻസ് ആണ് ആധുനിക മതൈക്യപ്രസ്ഥാനത്തിന് ജൻമമേകിയത. ഈ പ്രസ്ഥാനം മത സഹകരണത്തെയും പരസ്പര ധാരണയെയും പ്രോൽസാഹിപ്പിക്കാനുള്ള ഒരു ശ്രമത്തിൽ അടുത്ത കാലത്ത് ശക്തമാക്കപ്പെട്ടിട്ടുണ്ട്, “ക്രിസ്തീയ മത”ത്തെ ഏകസ്വരത്തിൽ സംസാരിക്കുന്നതിന് അനുവദിച്ചുകൊണ്ടുതന്നെ.
മതൈക്യപ്രസ്ഥാനത്തിന് പല രൂപങ്ങളുണ്ട്. സഭകളുടെ ലോക കൗൺസിൽ സ്ഥാപിക്കപ്പെട്ടപ്പോൾ 1948-ൽ ആംസ്ററർഡാമിൽ ഒരു ഗണ്യമായ പടി സ്വീകരിക്കപ്പെട്ടു. ആദ്യം പ്രോട്ടസ്ററൻറും ആംഗ്ലിക്കനും ഓർത്തഡോക്സുമായ ഏതാണ്ട് 150 സഭകൾ ചേർന്നുണ്ടായ കൗൺസിൽ ഇപ്പോൾ ആ സംഖ്യയുടെ ഇരട്ടി അംഗങ്ങളുള്ളതായി പ്രശംസിക്കുന്നു.
ലോകകൗൺസിൽ ഓഫ് ചർച്ചസിന്റെ ഒരു അംഗമല്ലെങ്കിലും റോമൻ കത്തോലിക്കാസഭ ആ ദിശയിൽ അല്പാൽപ്പം നീങ്ങുന്നതായിട്ടാണ് തോന്നുന്നത്. ജോൺ പോൾ പാപ്പാ 1984-ൽ കൗൺസിലിന്റെ സ്വിസ് ഹെഡ്ക്വാർട്ടേഴ്സിൽവെച്ച് ഒരു മതൈക്യപ്രാർത്ഥനാ ശുശ്രൂഷയെ നയിക്കുന്നതിൽ കൗൺസിലിന്റെ സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറിയോടു ചേർന്നു. 1989 മെയ്യിൽ സ്വിററ്സർലണ്ടിലെ ബാസലിൽ സമ്മേളിച്ച 700ൽപരം യൂറോപ്യൻ പള്ളിഭക്തരിൽ കത്തോലിക്കരും ഉൾപ്പെട്ടിരുന്നു. അതിനെ ഒരു പത്രം വിളിച്ചത് “നവീകരണത്തിനു ശേഷമുള്ള ഏററവും വലിയ സഭൈക്യസംഭവ”മെന്നായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളുടെ മദ്ധ്യം മുതൽ അനുരഞ്ജനത്തിനുള്ള ഈ സന്നദ്ധത സകല “ക്രിസ്തീയ സഭകൾക്കും” ഒരു സഹജമായ ദൈവദത്ത ഐക്യമുണ്ടെന്നുള്ള വളർന്നുവരുന്ന ആശയത്തിന്റെ അംഗീകരണം നിമിത്തം കൂടുതൽ മുന്തിവന്നിട്ടുണ്ട്. സഹജമായ ഐക്യത്തിന്റെ “തെളിവ്” എന്ന നിലയിൽ സഭകളുടെ ലോകകൗൺസിൽ അതിലെ അംഗങ്ങളെല്ലാം “യേശുക്രിസ്തുവിനെ ദൈവവും രക്ഷകനു”മായി വീക്ഷിച്ചുകൊണ്ട് ത്രിത്വം സ്വീകരിക്കുന്നുവെന്ന് ഊന്നിപ്പറയുന്നു.
ക്രൈസ്തവലോകം അക്രൈസ്തവമതങ്ങളുമായും സംഭാഷണം തുടർന്നിരിക്കുന്നു. ദി എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ പറയുന്നതനുസരിച്ച് “ഇത് ഒരു വിശ്വാസം സത്യമാണെങ്കിൽ മററ് യാതൊരു വിശ്വാസങ്ങൾക്കും യഥാർത്ഥത്തിൽ നിലനിൽക്കാൻ അവകാശമില്ലെന്നു സൂചിപ്പിക്കുന്ന ദൈവശാസ്ത്രപരമായ ഒരു സാമ്രാജ്യത്വമനോഭാവവും, ഒരു വിവാദപ്രശ്നമുളവാകത്തക്കവണ്ണം വിശ്വാസങ്ങൾ തമ്മിൽ വേണ്ടത്ര വ്യത്യാസങ്ങൾ ഇല്ലെന്നും അവ തമ്മിലുള്ള ഏതെങ്കിലും സംയോജനത്തിന് ഭാവിയിലേക്ക് ഒരു പുതിയ വിശ്വാസത്തെ സൃഷ്ടിക്കാൻ കഴിയുമെന്നും സൂചിപ്പിക്കുന്ന മത സംയോജന യത്നവും തമ്മിലുള്ള” പ്രായോഗികമായ ഒരു അനുരഞ്ജനം കണ്ടെത്താനാണ്.
യഥാർത്ഥത്തിൽ, വ്യാജമതം അനേകം ഇഴകൾ ചേർത്തുണ്ടാക്കിയ ഒരു ചരടുപോലെയാണ്, അവയെല്ലാം വ്യത്യസ്തദിശകളിലേക്കു വലിക്കുകയാണ്. ഇത് വിപത്തിന്റെ ഒരു നാന്ദിയാണ്, എന്തുകൊണ്ടെന്നാൽ യേശുവിന്റെ ഈ വാക്കുകൾ ഇതുവരെയും ഖണ്ഡിക്കപ്പെട്ടിട്ടില്ല: “അതിൽത്തന്നെ ഭിന്നിച്ചിരിക്കുന്ന ഏതു രാജ്യവും ശൂന്യമായിത്തീരുന്നു, അതിൽത്തന്നെ ഭിന്നിച്ചിരിക്കുന്ന ഏതു നഗരവും അഥവാ വീടും നിലനിൽക്കുകയില്ല.”—മത്തായി 12:25
സത്യം സ്വീകരിക്കുക, വ്യാജം ത്യജിക്കുക!
ചില ആളുകൾ തെളിവിനെ അവഗണിക്കാൻ ഇഷ്ടപ്പെട്ടേക്കാം. എന്നാൽ അടിസ്ഥാനമില്ലാത്ത ശുഭാപ്തിവിശ്വാസം അപകടകരമാണ്. “കാര്യങ്ങൾ ഏറെക്കുറെ സ്വന്തമായി മെച്ചപ്പെടുമെന്നുള്ള പ്രത്യാശയിൽ സഭകൾ ഒരു തലമുറയിലധികം ജീവിച്ചിരിക്കുന്നു”വെന്ന് 1988 ഒക്ടോബറിൽ ദി റെറംസ് ഓഫ് ലണ്ടൻ കുറിക്കൊണ്ടു. അതിങ്ങനെ കൂട്ടിച്ചേർത്തു: “ബ്രിട്ടനിൽ ദീർഘകാലമായി സഭയുടെ അംഗത്വത്തിൽ ക്രമേണയുള്ള കുറവുണ്ടായിരുന്നിട്ടും അതിനെ വിശദീകരിക്കുന്നതിനോ പിമ്പോട്ടടിക്കുന്നതിനോ തദനുസരണം നയങ്ങൾ ആസൂത്രണംചെയ്യുന്നതിനോ സ്ഥായിയായ ശ്രമമൊന്നും ഉണ്ടായിട്ടില്ല.” അനന്തരം അത് യുക്തിയുക്തം ഇങ്ങനെ നിഗമനംചെയ്തു: “വില്പന തുടർച്ചയായി കുറയുന്നതായി കണ്ടെത്തുന്ന ഏതു വ്യാപാരസ്ഥാപനവും ഒന്നുകിൽ ആത്യന്തികമായ വിപത്തിനുവേണ്ടി ഒരുങ്ങുകയോ അല്ലെങ്കിൽ അതിന്റെ ഉല്പന്നവും വിപണനവും മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യും.”
വ്യാജമതം “അതിന്റെ ഉല്പന്നമോ വിപണനമോ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കു”മെന്ന് യാതൊന്നും സൂചിപ്പിക്കുന്നില്ല. ദൈവഭയമുള്ള ആളുകൾക്ക് ശുഭാപ്തിവിശ്വാസത്തിനുള്ള ഏക അടിസ്ഥാനം സ്ഥിതിചെയ്യുന്നത് ഏക സത്യമതത്തിലേക്കു തിരിയുന്നതിലാണ്. അതിന്റെ ആത്മീയ നീരൊഴുക്കുകൾ വററിപ്പോകുന്നതിന്റെ അപകടത്തിലല്ല. വ്യാജമതത്തെസംബന്ധിച്ചാണെങ്കിൽ, “കണക്കു തീർക്കുന്നതിനുള്ള സമയം അടുത്തുവരുകയാണ്.” ഞങ്ങളുടെ അടുത്ത ലക്കത്തിൽ ആ ലേഖനം പ്രത്യക്ഷപ്പെടുമ്പോൾ കൂടുതൽ പഠിക്കുക. (g89 11⁄22)
[24-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ: അവരുടെ വെള്ളങ്ങൾ വററിപ്പോകുന്നില്ല
“പരമ്പരാഗത മതങ്ങൾ സാവധാനത്തിൽ അധഃപതിക്കുകയും അവയുടെ പള്ളികളും ക്ഷേത്രങ്ങളും എല്ലായ്പ്പോഴും അടിക്കടി ശൂന്യമാകുകയുംചെയ്യവേ, യഹോവയുടെ സാക്ഷികൾക്ക് വർദ്ധിച്ച അംഗസംഖ്യ അനുഭവപ്പെടുകയും തങ്ങളുടെ പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിന് മുൻ പള്ളിക്കെട്ടിടങ്ങളും മററു പുതിയ സൗകര്യങ്ങളും വാങ്ങുകയുമാണ്.”—ലേ പെററിററ് ജേണൽ. കനേഡിയൻ ന്യൂസ്പേപ്പർ.
“ഇററലിയിൽ ഏതാണ്ട് 45,000പേർ ഉണ്ട് . . . ഇന്ന് ഈ മതവിഭാഗത്തിന് യഥാർത്ഥ മാസികകളുണ്ട്, അവ നല്ലതും രസകരംപോലുമാണ് (അവ ലോകത്തിൽ എല്ലായിടത്തുംനിന്നുള്ള വാർത്തകളാലും ലേഖനങ്ങളാലും സമ്പന്നമാണ്. അവ കാലാനുസരണവും അത്യന്തം വിദഗ്ദ്ധരായ കത്തോലിക്കാ ബൈബിൾ പണ്ഡിതൻമാർക്ക് ഉത്തരംകൊടുക്കുന്നതുമാണ്. അവർ എബ്രായയിൽനിന്ന് നേരിട്ടു വിവർത്തനംചെയ്തിരിക്കുന്ന ബൈബിളുകൾ വിതരണംചെയ്യുന്നു . . . ഈ രീതികളാൽ സാക്ഷികൾക്ക് വമ്പിച്ച വിജയംപോലും ലഭിച്ചിട്ടുണ്ട്.—ഫാമിഗ്ലിയാ മെസെ, ഇററാലിയൻ കത്തോലിക്കാ മാസിക (1975-ൽ എഴുതപ്പെട്ടത്; 1989 ഏപ്രിൽ ആയപ്പോഴേക്ക് ഇററലിയിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം 1,69,646 ആയി വർദ്ധിച്ചിരുന്നു.)
“നാം രണ്ടും മൂന്നും പേരെ വീതം സ്നാപനപ്പെടുത്തുമ്പോൾ [യഹോവയുടെ സാക്ഷികൾ] നൂറുകണക്കിന് ആളുകളെ സ്നാപനപ്പെടുത്തുന്നു.”—ഇവാൻജലിക്കൽ ട്രാക്ററ് ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഔദ്യോഗിക ജിഹ്വയായ ദി ഇവാൻജലിസ്ററ്. (ഈ പ്രസ്താവനചെയ്യപ്പെട്ട 1962-ൽ യഹോവയുടെ സാക്ഷികൾ 69,649പേരെ സ്നാപനപെടുത്തി; 1988ൽ പുതുതായി സ്നാപനമേററവരുടെ എണ്ണം 2,39,268 ആയിരുന്നു.)
“ഞാൻ 1962-ൽ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഒരു പഠനം ഇങ്ങനെ ഉപസംഹരിപ്പിച്ചു: ‘പുതിയലോക സമുദായത്തിന് പെട്ടെന്ന് ഊർജ്ജം തീർന്നുപോകുമെന്നുള്ളത് സംശയകരമാണ്.’ . . . ഇന്ന് അന്നത്തെക്കാൾ [1979] ഇരട്ടിയിലധികം സാക്ഷികളുണ്ട്. അടുത്ത ദശാബ്ദക്കാലത്ത് വാച്ച്ററവർ സൊസൈററി വീണ്ടും വലിപ്പത്തിൽ ഇരട്ടിക്കാനിടയുണ്ടെന്ന് സകല ലക്ഷണങ്ങളും സൂചിപ്പിക്കുന്നു.”—യു.എസ് കാത്തലിക്കിൽ വില്യം ജെ. വാലൻ. (1962-ലെ 9,89,192 സാക്ഷികൾ 1988ൽ 35,92,654 ആയി വളർന്നു.)
ആയിരത്തിത്തൊള്ളായിരത്തി എഴുപതിനുശേഷം ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെയും (വെസ്ററ് ബർലിനിലെയും) യഹോവയുടെ സാക്ഷികളുടെ എണ്ണം 38 ശതമാനം വർദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ 30 വർഷക്കാലത്ത് നെതർലാൻഡ്സിലെ യഹോവയുടെ സാക്ഷികളുടെ സഭകളുടെ എണ്ണം 161ൽനിന്ന് 317 ആയി വർദ്ധിച്ചു, ബ്രിട്ടനിൽ 825ൽനിന്ന് 1257 ആയും വർദ്ധിച്ചു. ഇത് രണ്ടു രാജ്യങ്ങളിലും അനേകം പുതിയ രാജ്യഹാളുകൾ പണിയേണ്ടതാവശ്യമാക്കിത്തീർത്തു.—“ശോഭനമായ ഒരു വീക്ഷണം മങ്ങുന്നു” എന്ന ഉപതലക്കെട്ടിൻകീഴിലെ 3-ാം ഖണ്ഡിക താരതമ്യപ്പെടുത്തുക.
[25-ാം പേജിലെ ചിത്രം]
ഇന്നത്തെ ലോകത്തിലെ ബഹളത്തിൽ മതം ഏറെയും അവഗണിക്കപ്പെടുകയാണ്