ഗീതം 121
അന്യോന്യം പ്രോത്സാഹിപ്പിക്കുക
1. യാഹെ വിശ്വസ്തം സേവിച്ചിടാൻ ത
മ്മിൽ നാം പ്രേരിപ്പിക്കുമ്പോൾ സ്നേ
ഹബന്ധങ്ങൾ വളർന്നിടും; ധൈ
ര്യം ലഭിക്കും സഹിപ്പാൻ. ഐ
ക്യം നൽകിടുന്നു നൽചെയ്തി; സ്നേ
ഹം ധൈര്യവും ശാന്തിയും. എ
ന്നും സഭ സങ്കേതമല്ലോ; നാ
മോ അതിൽ സുരക്ഷിതർ.
2. വേണ്ടുംനേരം ചൊല്ലും നൽവാക്കാൽ ഏ
റെ ആശ്വാസം നേടും നാം. കേൾ
ക്കും ഇതുപോൽ നല്ല വാക്ക് പ്രി
യ സോദരരിൽനിന്നും. ഒ
ന്നായ് മുന്നേറിടവെ നമ്മൾ ഏ
റെ മോദം കണ്ടെത്തിടും. ഭാ
രം വഹിക്കാൻ തുണച്ചിടാം; ത
മ്മിൽ ശക്തിയെ പകരാം.
3. യാഹിൻ ആഗതമാം ദിനം നാം കാ
ണ്മൂ വിശ്വാസനേത്രത്താൽ. ചേ
രാം യോഗത്തിലെന്നും നമ്മൾ യാ
ഹിൻകൂടെ നടന്നിടാൻ. ദൈ
വദാസരോടൊത്തു ചേർന്ന് എ
ന്നും യാഹെ സേവിക്കാനായ് ദൃ
ഢനൈർമല്യം പാലിച്ചിടാൻ ത
മ്മിൽ സഹായമേകിടാം.
(ലൂക്കോ. 22:32; പ്രവൃ. 14:21, 22; ഗലാ. 6:2; 1 തെസ്സ. 5:14 എന്നിവയും കാണുക.)