ഗീതം 63
സദാ വിശ്വസ്തൻ
അച്ചടിച്ച പതിപ്പ്
1. യാഹിനെ നാം വിശ്വസ്തമായ് നിത്യം സ്നേഹിച്ചിടാനും
സമർപ്പിതജനമായി അറിയാനും വാഞ്ഛിപ്പൂ.
യാഹു നൽകും ഉപദേശം നമ്മൾ പിൻതുടരുന്നു.
അവനെന്നും നൽവിശ്വസ്തൻ; പിരിയില്ലവനെ നാം.
2. സ്നേഹം നൽകി ചേർന്നുനിൽക്കാം സോദരരോടെന്നെന്നും;
കരുതിടാം അവർക്കായ് നാം; അവരെ വിശ്വസിക്കാം;
ദയയോടെ സംസാരിക്കാം; ആദരിക്കാമവരെ.
ബൈബിൾ നമ്മെ ചേർത്തിടട്ടെ സോദരരോടെന്നെന്നും.
3. നമ്മെയെന്നും നടത്തിടും സോദരർക്കു താണിടാം;
ചെവിചായ്ക്കാം അവർ നൽകും മാർഗദർശനത്തിന്നായ്.
ദൈവമോ അനുഗ്രഹിച്ചു ബലം നൽകിടുമപ്പോൾ.
വിശ്വസ്തരായ് നിന്നിടിൽ, നാം എന്നും യാഹിനുള്ളവർ.
(സങ്കീ. 149:1; 1 തിമൊ. 2:8; എബ്രാ. 13:17 എന്നിവയും കാണുക.)