ഗീതം 65
“വഴി ഇതാകുന്നു”
1. സമാധാനവഴി
യറിഞ്ഞുവല്ലോ നീ,
യേശുവിൻ സ്നേഹസ്വരം
ശ്രവിച്ചിടവെ; ശാശ്വത മീ
മാർഗം പഠിച്ചുവല്ലോ നീ.
കാണുന്നല്ലോ
ഇതു യാഹിൻ
വചനത്തിൽ.
(കോറസ്)
വഴിയിതാ, ജീവന്റെ മാർഗമാം.
വഴിയിതാ, വിട്ടകന്നിടാതെ.
ദൈവശബ്ദം വിളിക്കുന്നിതാ,
വഴിയിതാ, എന്നെന്നും പോയിടാൻ.
2. ദിവ്യമൊഴി
മാർഗദീപമേകിടുന്നു;
ദൈവശബ്ദം
വഴിനയിക്കുന്നു നമ്മെ.
യാഹിന്റെ സ്നേഹം
ഊഷ്മളവും ഹൃദ്യവും;
സ്നേഹമാർഗം
സർവവും ധന്യമാക്കിടും.
(കോറസ്)
വഴിയിതാ, ജീവന്റെ മാർഗമാം.
വഴിയിതാ, വിട്ടകന്നിടാതെ.
ദൈവശബ്ദം വിളിക്കുന്നിതാ,
വഴിയിതാ, എന്നെന്നും പോയിടാൻ.
3. ജീവപാത ഇതത്രേ,
പിന്മാറിടല്ലേ, സമാധാന
സ്നേഹികൾക്കുള്ളതാം
മാർഗം. സ്വച്ഛശാന്തി
ഏകും മാർഗം
വേറെയില്ല. നൽകിടാം
നാം യാഹിന്നു
സ്തുതി ഇതിന്നായ്.
(കോറസ്)
വഴിയിതാ, ജീവന്റെ മാർഗമാം.
വഴിയിതാ, വിട്ടകന്നിടാതെ.
ദൈവശബ്ദം വിളിക്കുന്നിതാ,
വഴിയിതാ, എന്നെന്നും പോയിടാൻ.
(സങ്കീ. 32:8; 139:24; സദൃ. 6:23 എന്നിവയും കാണുക.)