ഗീതം 53
ഐക്യത്തിൽ വർത്തിക്കുക
അച്ചടിച്ച പതിപ്പ്
1. ദൈവനന്മ ആസ്വദിക്കാൻ തൻ
തൊഴുത്തിൽ ചേർത്തു നമ്മെ.
ഐക്യ, ശാന്തി ഏകിടുന്ന
സന്തോഷവും ഏറെ.
ഐക്യമോ അമൂല്യം,
ഏറെ ഹൃദ്യവും.
ചെയ്ക ദൈവവേലയെന്നും,
തൻ പുത്രന്റെ പാതയിലായ്;
ഐക്യത്തിൽ വർത്തിക്കുക
നാം യാഹോടു ചേർന്നെന്നും.
2. ഐക്യം നേടാൻ യാചിക്കുമ്പോൾ,
ആർദ്രമായ് നടന്നിടുമ്പോൾ,
ഏറും സ്നേഹം, തൻ സ്തുതിയും,
സന്തോഷ, ശാന്തിയും.
ശാന്തിയിൻ വിശ്രാന്തി
ആനന്ദമേകും. സ്നേഹിച്ചിടിൽ
സോദരരെ ദൈവശാന്തി
പുൽകിടും നാം.
ഐക്യത്തോടെ സേവിക്ക
നാം യാഹിനെ എന്നെന്നും.
(മീഖാ 2:12; സെഫ. 3:9; 1 കൊരി. 1:10 എന്നിവയും കാണുക.)