ഗീതം 48
ദൈനംദിനം യഹോവയോടൊത്തു നടക്കുക
(മീഖാ 6:8)
1. താഴ്മയോടെ നടന്നിടും എന്നും
യാഹിൻ കൈപിടിച്ചു നാം. ഏറെ
സ്തുത്യം യാഹിൻ ദയ, സൗമ്യ
രായോർക്കേകിടുന്നു താൻ. ചൊരി
ഞ്ഞു കൃപ നമുക്കായ്, തൻ ചാ
രെ നാം ചേർന്നിടാൻ; അർപ്പി
ച്ചിടാം സർവസ്വവും, ജീവി
ച്ചിടാം നാം യാഹിന്നായ്.
2. ന്യായവിധിനാളിൽ ഇന്ന്, ഭയ
ന്നേക്കാം എതിർപ്പിനാൽ നാം. പിന്തി
രിയാതിരുന്നിടാൻ യാഹേ
കുന്നു സംരക്ഷണവും. യാഹെ
സേവിക്കാൻ വാഞ്ഛിപ്പൂ; ചേർന്നു
നിൽക്കാം നാമെന്നും. വിശ്വ
സ്തമായ് സ്നേഹിച്ചിടാം, ഒന്നായ്
ചേർന്നു നാം യാഹിനെ.
3. ദൈവം ഏകുന്നു സഹായം ആത്മാ
വിനാൽ, വചനത്താലും, ക്രിസ്തീ
യസഭവഴിയായ്, പ്രാർഥ
നതൻ പദവിയാലും. യാഹിൻ
കൂടെ നടക്കുമ്പോൾ താങ്ങി
ടുമവൻ നമ്മെ. ദയാ
മാർഗെ ചരിച്ചിടാം, താഴ്മ
കാത്തു നാം എന്നെന്നും.
(ഉല്പ. 5:24; 6:9; 1 രാജാ. 2:3, 4 എന്നിവയും കാണുക.)