ഗീതം 74
പാടാം രാജ്യഗീതം!
1. ആനന്ദത്തിൻ വിജയഗീതം പാടാം
അത്യുന്നതന്റെ മഹത്ത്വത്തിന്നായ്.
പ്രത്യാശയാൽ അതേകുന്നു സന്തോഷം,
രാജ്യത്തിൻ ഗീതം പാടാം നാമൊന്നായ്.
(കോറസ്)
‘ആരാധിക്കാം ദൈവത്തെ നാം.
ഘോഷിക്ക തൻ രാജ്യത്തെ നാം.’
ദൈവത്തിന്നായ് എന്നെന്നും സ്തുതിയേകാൻ
രാജ്യത്തിൻ ഗീതം പാടാം നാമൊന്നായ്.
2. ഈ ഗീതത്താൽ തൻ രാജ്യം ഘോഷിക്കാം നാം.
രാജാവാം യേശു വാഴുന്നു സ്വർഗെ.
ജനിച്ചിതാ ഒരു നവസമൂഹം,
യേശുവിൻകൂടെ ഭരിക്കുന്നോരായ്.
(കോറസ്)
‘ആരാധിക്കാം ദൈവത്തെ നാം.
ഘോഷിക്ക തൻ രാജ്യത്തെ നാം.’
ദൈവത്തിന്നായ് എന്നെന്നും സ്തുതിയേകാൻ
രാജ്യത്തിൻ ഗീതം പാടാം നാമൊന്നായ്.
3. ഈ ഗീതമോ അഭ്യസിക്കുന്നു സൗമ്യർ,
അതിൻ സന്ദേശം മധുരമല്ലോ.
ഈ ഗീതത്തിൽ സന്തോഷിപ്പോരെല്ലാരും
മറ്റുള്ളോരെയും ക്ഷണിക്കുന്നിപ്പോൾ.
(കോറസ്)
‘ആരാധിക്കാം ദൈവത്തെ നാം.
ഘോഷിക്ക തൻ രാജ്യത്തെ നാം.’
ദൈവത്തിന്നായ് എന്നെന്നും സ്തുതിയേകാൻ
രാജ്യത്തിൻ ഗീതം പാടാം നാമൊന്നായ്.
(സങ്കീ. 95:6; 1 പത്രോ. 2:9, 10; വെളി. 12:10 കൂടെ കാണുക.)