ഗീതം 124
എന്നും വിശ്വസ്തൻ
1. ഹൃദയാ നാം സ്തുതി നൽകാം
പ്രിയനാം പിതാവിന്നായ്.
തിരുനാമം സ്തുതിപ്പാനായ്
തിരുവുള്ളം തേടാം നാം.
തിരുശാസനങ്ങൾ നമ്മൾ
ശിരസ്സാ വഹിക്കുമ്പോൾ,
ദൈവസ്നേഹം നുകരും നാം;
നിന്നിടും വിശ്വസ്തമായ്.
2. മനസ്സോടെ തുണയേകാം
പ്രിയ സോദരങ്ങൾക്കായ്.
കനിവോടെ കഷ്ടനാളിൽ
കരുതാം അവർക്കായ് നാം.
സൗമ്യരായ്, വിശാലരായ് നാം,
സൗഹൃദം വളർത്തീടാം.
ബഹുമാനം നൽക നമ്മൾ
പ്രിയ സോദരർക്കെല്ലാം.
3. എന്നും നമ്മെ കരുതീടും
ഇടയർക്കധീനരായ്,
ചെവി ചായ്ക്കാം അവർ നമ്മെ
വഴികാണിച്ചീടുമ്പോൾ.
കരുണാർദ്രനാം യഹോവ
കരുത്തേകും, കാത്തീടും;
വിശ്വസ്തം നാം നിലനിൽക്കാം,
എന്നും യാഹിന്നുള്ളോരായ്.
(സങ്കീ. 149:1; 1 തിമൊ. 2:8; എബ്രാ. 13:17 കൂടെ കാണുക.)