ഗീതം 80
“യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”
1. ദൈവേഷ്ടം ചെയ്യാൻ നാമെല്ലാം
എന്തേറെ ആശിച്ചീടുന്നു.
നേരുള്ളോരെ നാം സത്യം കേൾപ്പിക്കാൻ
നേരം കണ്ടെത്താം എപ്പോഴും.
(കോറസ്)
രുചിച്ചറിയാം യഹോവ തൻ
അനുപമ നൻമ നാം.
ദൈവഭക്തി വൻ നിക്ഷേപമാം
ദൈവേഷ്ടം ചെയ്വോർക്കെല്ലാം.
2. മുഴുസമയം സേവിപ്പോർ
എത്രയനുഗൃഹീതരാം.
എന്നും ദൈവത്തിൽ ആശ്രയിപ്പോരിൻ
സന്തോഷം അതുല്യമല്ലോ.
(കോറസ്)
രുചിച്ചറിയാം യഹോവ തൻ
അനുപമ നൻമ നാം.
ദൈവഭക്തി വൻ നിക്ഷേപമാം
ദൈവേഷ്ടം ചെയ്വോർക്കെല്ലാം.
(മർക്കോ. 14:8; ലൂക്കോ. 21:2; 1 തിമൊ. 1:12; 6:6 കൂടെ കാണുക.)