ക്രിസ്ത്യാനികളായി ജീവിക്കാം
ശുദ്ധാരാധന നിങ്ങൾക്ക് അമൂല്യമായിരിക്കുന്നത് എന്തുകൊണ്ട്?
യഹസ്കേലിന്റെ ദേവാലയദർശനം പ്രവാസികളായ ജൂതന്മാർക്കു പ്രോത്സാഹനം പകർന്നു. കാരണം അത് അവർക്കു ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ നൽകി. ഈ അവസാനനാളുകളിൽ ശുദ്ധാരാധന ‘പർവതങ്ങളുടെ മുകളിൽ സുസ്ഥാപിതം’ ആയിത്തീർന്നിരിക്കുന്നു. അവിടേക്ക് ഒഴുകിച്ചെല്ലുന്ന എല്ലാ ജനതകളിലുംപെട്ടവരിൽ നമ്മളും ഉൾപ്പെടുന്നു. (യശ 2:2) യഹോവയെ അറിയാനും സേവിക്കാനും ലഭിച്ചിരിക്കുന്ന പദവിയെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾ സമയമെടുക്കാറുണ്ടോ?
ശുദ്ധാരാധനയുടെ അനുഗ്രഹങ്ങൾ:
നമുക്കു ലഭിക്കുന്ന സമൃദ്ധമായ ആത്മീയാഹാരം. അതു ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം തരുന്നു, ജീവിതത്തിൽ വഴി കാണിക്കേണ്ട മൂല്യങ്ങൾ പഠിപ്പിക്കുന്നു, ഉറപ്പുള്ള ഒരു പ്രത്യാശയേകുന്നു.—യശ 48:17, 18; 65:13; റോമ 15:4
സ്നേഹസമ്പന്നരായ ലോകവ്യാപക സഹോദരസമൂഹം.—സങ്ക 133:1; യോഹ 13:35
സംതൃപ്തിയേകുന്ന ഒരു വേലയിൽ യഹോവയുടെ സഹപ്രവർത്തകരായിരിക്കാനുള്ള പദവി.—പ്രവൃ 20:35; 1കൊ 3:9
കഷ്ടപ്പാടുകളുടെ സമയത്ത് നമുക്കു ശക്തി പകരുന്ന “ദൈവസമാധാനം.”—ഫിലി 4:6, 7
ശുദ്ധമായ മനസ്സാക്ഷി.—2തിമ 1:3
യഹോവയുമായുള്ള അടുത്ത സൗഹൃദം.—സങ്ക 25:14
ശുദ്ധാരാധനയെ അമൂല്യമായി കാണുന്നെന്ന് എനിക്ക് എങ്ങനെയെല്ലാം തെളിയിക്കാം?