ഗീതം 76
നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
1. രാജ്യത്തിൻ സന്ദേശം
സൗമ്യരെല്ലാം കേൾക്കാനായ്,
സർവതും ഞാൻ ചെയ്യുമ്പോൾ,
എൻ മനം മോദിപ്പൂ.
സൻമനസ്സുള്ളോരെ
ദൈവം ചാരെ ചേർക്കുമ്പോൾ
നിറയുന്നു സന്തോഷം
എൻ മനസ്സിൽ എന്നും.
(കോറസ്)
സന്തോഷത്താൽ നൽകുന്നു ഞാൻ
സന്നദ്ധമാം എൻ മാനസം;
എന്നുള്ളം, എന്റെ സമയം
എന്നുമെൻ യാഹിന്നായ്.
2. ജീവന്റെ സന്ദേശം
അർഹരായോർ കേൾക്കുമ്പോൾ
അണയാത്തോരാനന്ദം
നുകർന്നിടുന്നു ഞാൻ.
ആ മൊഴി കേൾക്കാതെ
ചിലരോ പൊയ്പോയാലും
തളരാതെ ഘോഷിക്കും
ദൈവത്തിൻ സാക്ഷ്യം ഞാൻ.
(കോറസ്)
സന്തോഷത്താൽ നൽകുന്നു ഞാൻ
സന്നദ്ധമാം എൻ മാനസം;
എന്നുള്ളം, എന്റെ സമയം
എന്നുമെൻ യാഹിന്നായ്.
3. രാജ്യത്തിൻ സന്ദേശം
നട്ടു നാം നനയ്ക്കുമ്പോൾ,
വളർത്തീടും ദൈവം താൻ
നൽഹൃദയങ്ങളിൽ.
അർഹിക്കുന്നോരെ നാം
എങ്ങുമായ് അന്വേഷിക്കാം.
ഈ മഹാനിയോഗത്തിൽ
നമ്മൾ സന്തോഷിപ്പൂ.
(കോറസ്)
സന്തോഷത്താൽ നൽകുന്നു ഞാൻ
സന്നദ്ധമാം എൻ മാനസം;
എന്നുള്ളം, എന്റെ സമയം
എന്നുമെൻ യാഹിന്നായ്.
(പ്രവൃ. 13:48; 1 തെസ്സ. 2:4; 1 തിമൊ. 1:11 കൂടെ കാണുക.)