ഗീതം 150
രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
1. യേശുവിൻ വാഴ്ചയായ്.
തൻ വൈരികൾക്കില്ലിനീ
രാജ്യങ്ങൾ വാഴാൻ സമയം;
കാലാന്ത്യമായ് ഇവിടെ.
ദൈവത്തിൻ രാജ്യമോ
ഈ ഭൂവിൽ വരും മുമ്പായ്,
ശത്രുസംഹാരത്തിനൊരു നാൾ
ക്രിസ്തു ഇതാ വരുന്നു.
(കോറസ്)
സങ്കേതം തേടി അണയാം
സർവേശൻ തന്റെ തണലിൽ.
ദൈവനീതിയിൻ,
ദൈവരാജ്യത്തിൻ
പക്ഷത്തായ് നമ്മൾ നിൽക്കുകിൽ,
യാഹിന്റെ സ്നേഹനിഴലിൽ
രക്ഷ നാം കാണും.
2. രാജ്യസുവാർത്തയെ
ഭൂവാസികളെങ്ങുമായ്,
സമ്മോദം കൈക്കൊണ്ടിടുവാൻ
ഇന്നല്ലയോ സമയം.
ദുഷ്കര നാളിൽ നാം
നിന്നീടും സുധീരരായ്.
നാമോ തൻ ചാരെ വന്നിടുവാൻ
ദൈവം ക്ഷണിച്ചിടുമ്പോൾ,
(കോറസ്)
സങ്കേതം തേടി അണയാം
സർവേശൻ തന്റെ തണലിൽ.
ദൈവനീതിയിൻ,
ദൈവരാജ്യത്തിൻ
പക്ഷത്തായ് നമ്മൾ നിൽക്കുകിൽ,
യാഹിന്റെ സ്നേഹനിഴലിൽ
രക്ഷ നാം കാണും.
(1 ശമു. 2:9; സങ്കീ. 2:2, 3, 9; സുഭാ. 2:8; മത്താ. 6:33 കൂടെ കാണുക.)