ഗീതം 54
‘വഴി ഇതാണ്’
1. പോവുക നാം
ശാന്തിയിൻ തിരുവഴിയേ,
യഹോവ തൻ
പ്രഭ ചൊരിയും വഴിയേ,
തൻ പ്രിയരെ
യേശു നയിക്കുന്നിതിലേ.
പോകാം എന്നും
നേരിന്റെ നൽവഴിയേ നാം.
(കോറസ്)
പോകാം നമ്മൾ ജീവന്റെ പാതയിൽ.
പോകാം എന്നും വഴി തെറ്റീടാതെ.
ദിവ്യസ്വരം വിളിപ്പൂ നമ്മെ,
ഈ മാർഗേ നാം എന്നെന്നും പോയിടാൻ.
2. പോവുക നാം
സ്നേഹത്തിൻ സത്പാതേ എന്നും,
യഹോവ തൻ
സ്നേഹം ചൊരിയും വഴിയേ.
ദൈവത്തിൻ വാത്സല്യമെത്ര
മധുരമാം.
പോകാം നമ്മൾ
ഈ സ്നേഹം നുകർന്നിടുവാൻ.
(കോറസ്)
പോകാം നമ്മൾ ജീവന്റെ പാതയിൽ.
പോകാം എന്നും വഴി തെറ്റീടാതെ.
ദിവ്യസ്വരം വിളിപ്പൂ നമ്മെ,
ഈ മാർഗേ നാം എന്നെന്നും പോയിടാൻ.
3. പോവുക നാം
ജീവന്റെ മാർഗേ എന്നെന്നും.
ദൈവം ചൊൽവൂ:
“ഇതല്ലോ ധന്യമാം വഴി.”
ഇല്ല വേറെ
സാന്ത്വനമേകും നൽവഴി.
അർപ്പിക്ക നാം
നന്ദി, സ്തുതി യഹോവയ്ക്കായ്.
(കോറസ്)
പോകാം നമ്മൾ ജീവന്റെ പാതയിൽ.
പോകാം എന്നും വഴി തെറ്റീടാതെ.
ദിവ്യസ്വരം വിളിപ്പൂ നമ്മെ,
ഈ മാർഗേ നാം എന്നെന്നും പോയിടാൻ.
(സങ്കീ. 32:8; 139:24; സുഭാ. 6:23 കൂടെ കാണുക.)