ഗീതം 13
നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
1. നമുക്കായ് യഹോവ
നൽകി തൻ മകനെ,
നാം അവന്റെ യാഗത്താൽ രക്ഷ നേടാൻ.
യേശു തൻ പിതാവിൻ
നാമത്തിൻ സ്തുതിക്കായ്
മാതൃകയായ് ജീവിച്ചു പാരിതിൽ.
2. ദൈവത്തിൻ വചനാൽ
പോഷിതനായ് യേശു
ജ്ഞാനത്തിൻ, ഉൾക്കാഴ്ചയിൻ നിറവായ് താൻ.
ദൈവേഷ്ടം ചെയ്വാനായ്
അർപ്പിതനായ് യേശു
നമുക്കു ദൃഷ്ടാന്തമായ് ജീവിച്ചു.
3. യേശുവെപ്പോൽ നമ്മൾ
യാഹിനെ സ്തുതിക്കാം,
താൻ ചരിച്ച പാതയിൽ നടന്നിടാം.
യാഹിൻ സുതനെ നാം
പിൻചെല്ലാം എന്നെന്നും;
ദൈവത്തിൻ പ്രസാദം നാം പ്രാപിപ്പാൻ.
(യോഹ. 8:29; എഫെ. 5:2; ഫിലി. 2:5-7 കൂടെ കാണുക.)