ഗീതം 89
ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
1. യേശുവിൻ നൽമൊഴികൾ നമ്മൾക്കെല്ലാം
ജീവിതത്തിൽ മാർഗദീപമല്ലോ.
ആ മൊഴികൾ കേൾക്കാൻ എന്താനന്ദമാം,
പാലിക്കിലോ എന്തനുഗ്രഹമാം.
(കോറസ്)
യാഹിൻ മൊഴി ശ്രദ്ധിക്കാം
ദൈവേഷ്ടം നാം ചെയ്തിടാം.
ധന്യരായ് ദൈവത്തിൻ കൂടെ നമ്മൾ
എന്നെന്നും ആനന്ദിപ്പാൻ.
2. വൻപാറമേൽ പണിയും ഭവനങ്ങൾ
വൻകാറ്റിലും രക്ഷ നൽകിടുംപോൽ,
ക്രിസ്തേശുവിൻ മൊഴികൾ പാലിക്കുകിൽ
ജീവിക്കും നാം എന്നും രക്ഷിതരായ്.
(കോറസ്)
യാഹിൻ മൊഴി ശ്രദ്ധിക്കാം
ദൈവേഷ്ടം നാം ചെയ്തിടാം.
ധന്യരായ് ദൈവത്തിൻ കൂടെ നമ്മൾ
എന്നെന്നും ആനന്ദിപ്പാൻ.
3. ആറ്റരികിൽ നിന്നിടും വൃക്ഷങ്ങളോ
സമൃദ്ധമായ് ഫലം കായ്ച്ചിടുംപോൽ,
നാം ദൈവത്തിൻ പ്രിയരായ് ജീവിക്കുകിൽ
ആസ്വദിക്കും ജീവിതം നിത്യമായ്.
(കോറസ്)
യാഹിൻ മൊഴി ശ്രദ്ധിക്കാം
ദൈവേഷ്ടം നാം ചെയ്തിടാം.
ധന്യരായ് ദൈവത്തിൻ കൂടെ നമ്മൾ
എന്നെന്നും ആനന്ദിപ്പാൻ.
(ആവ. 28:2; സങ്കീ. 1:3; സുഭാ. 10:22; മത്താ. 7:24-27; ലൂക്കോ. 6:47-49 കൂടെ കാണുക.)