ഗീതം 94
ദൈവവചനത്തിനായ് നന്ദിയുള്ളവർ
1. യഹോവേ, നന്ദി നിൻ വചനത്തിന്നായ്.
നിൻ മൊഴികൾ ഞങ്ങൾക്കനുഗ്രഹമായ്.
നിൻ സത്യത്തിൻ പ്രകാശം,
ഇരുൾ നീക്കിടുന്നു;
ഏകുന്നു വിവേകം, മഹാസ്വാതന്ത്ര്യം.
2. ആഴത്തിൽ ചെല്ലുന്നു തിരുമൊഴികൾ,
ആന്തരങ്ങൾ എല്ലാം വിവേചിക്കുന്നു,
നിൻ നിർദേശങ്ങളും നിൻ
വിധിന്യായങ്ങളും
നേർവഴിയേ പോകാൻ തുണയേകുന്നു.
3. മാനുഷ കൈയാൽ നീ എഴുതിച്ചതാം
നിൻ വചനം ഞങ്ങൾക്കെത്ര ഇമ്പമാം.
നിൻ മൊഴിയിൽ വിശ്വാസം
ജ്വലിപ്പിക്കേണമേ.
നിൻ വചനത്തിന്നായ് യഹോവേ നന്ദി.
(സങ്കീ. 19:9; 119:16, 162; 2 തിമൊ. 3:16; യാക്കോ. 5:17; 2 പത്രോ. 1:21 കൂടെ കാണുക.)