ഗീതം 42
ദൈവദാസന്റെ പ്രാർഥന
1. സ്വർഗസ്ഥനാം പിതാവേ, യഹോവേ,
പാവനമാം നിൻ നാമം പുകഴ്ന്നീടാൻ,
പാരിൽ നിൻ രാജ്യം വന്നീടുവാൻ
നിൻ മുന്നിലെന്നും പ്രാർഥിപ്പൂ നാഥാ.
കാൺമാൻ ഞങ്ങൾ വാഞ്ഛിപ്പൂ
നിൻ ഹിതം ഈ ഭൂവിലായ്.
2. എന്നെന്നും നീ നൽകും കൃപകൾക്കായ്
എന്നും ഞങ്ങൾ നിൻ സ്നേഹം വാഴ്ത്തീടുന്നു.
ജീവന്നുറവാം സ്നേഹനിധേ,
നിന്നറിവും നിൻ ജ്ഞാനവുമെല്ലാം
ഞങ്ങൾക്കായ് നീ നൽകയാൽ
സ്തുതിപ്പൂ നിൻ കാരുണ്യം.
3. യാതനയാൽ ഞങ്ങൾ വലയുമ്പോൾ
വന്നിടുന്നു നിൻ അരികെയായ് എന്നും.
ഭാരങ്ങൾ ഞങ്ങൾ ഏറ്റിടുമ്പോൾ
നിൻ കൈകളാൽ നീ താങ്ങണേ നാഥാ.
നിൻ ഹിതം ചെയ്തീടാനായ്
നിൻ തുണ നീ ഏകണേ.
(സങ്കീ. 36:9; 50:14; യോഹ. 16:33; യാക്കോ. 1:5 കൂടെ കാണുക.)