ഗീതം 101
ഐക്യത്തിൽ പ്രവർത്തിക്കാം
1. ദൈവദാസരായ നമ്മൾ
സ്നേഹശൂന്യ ലോകമധ്യേ,
യാഹിനെ തന്നാലയത്തിൽ
സ്തുതിക്കുന്നൈക്യമായ്.
ഭാഷ, ദേശം എല്ലാം
ഭിന്നമാകിലും,
ഏകചിന്തയോടെയെന്നും
യേശുവിന്റെ കാവലിലായ്,
രാജ്യഘോഷ വേലയിൽ നാം
ഒരുമ കാത്തിടാം.
2. ആത്മതോഴരായ നമ്മൾ
ആർദ്രമായി സ്നേഹിക്കുമ്പോൾ,
ദൈവം ഏകും ശാന്തി നമ്മിൽ
വസിക്കും എന്നെന്നും.
ശാന്തസൗമ്യരാം തൻ
ആട്ടിൻകൂട്ടമായ്,
യേശുവിന്റെ കൂടെ നമ്മൾ
സേവിച്ചിടും നാളിലെല്ലാം
ദൈവത്തിൻ കൃപാവരമാം
ഒരുമ കാത്തിടാം.
(മീഖ 2:12; സെഫ. 3:9; 1 കൊരി. 1:10 കൂടെ കാണുക.)