ഗീതം 64
സന്തോഷത്തോടെ കൊയ്ത്തിൽ പങ്കുചേരാം
1. ജീവിപ്പൂ നമ്മൾ കൊയ്ത്തിൻ നാളിൽ;
അതൊരനുഗ്രഹമല്ലോ.
കൊയ്ത്തിന്നു പാകമായ് എമ്പാടും
പൊൻവയൽ വിളഞ്ഞു നിൽപ്പൂ.
കൊയ്ത്തിന്റെ അധിപൻ ക്രിസ്തേശു
ഈ വേല നയിച്ചീടുമ്പോൾ,
കൊയ്ത്തിൽ നാം പങ്കുചേരിൽ തീക്ഷ്ണമായ്,
നാം കൊയ്തീടും സന്തുഷ്ടിയും.
2. എത്രയോ സ്നേഹിക്കുന്നു നമ്മൾ
ദൈവത്തെ, അയൽക്കാരെയും.
കൊയ്ത്തിൻ വേല വേഗം ചെയ്യാനായ്
ആ സ്നേഹം പ്രേരിപ്പിക്കുമ്പോൾ,
ഘോഷിക്കാം, പഠിപ്പിക്കാം വേഗം,
അന്ത്യം വന്നു കൺമുന്നിലായ്.
ഈ വേല തീരുവോളം നാം എല്ലാം
ഈ കൊയ്ത്തിൽ സന്തോഷിച്ചീടാം.
(മത്താ. 24:13; 1 കൊരി. 3:9; 2 തിമൊ. 4:2 കൂടെ കാണുക.)