ദേഹി
നിർവ്വചനം: ബൈബിളിൽ “ദേഹി” എന്നത് നീഫെഷ് എന്ന എബ്രായ പദത്തിൽനിന്നും സൈക്കീ എന്ന ഗ്രീക്ക് പദത്തിൽനിന്നും വിവർത്തനം ചെയ്തിട്ടുളളതാണ്. ദേഹി എന്നത് ഒരു വ്യക്തി അല്ലെങ്കിൽ ജന്തു അല്ലെങ്കിൽ ഒരു വ്യക്തിയോ ഒരു ജന്തുവോ ആസ്വദിക്കുന്ന ജീവൻ ആണെന്ന് ബൈബിളിലെ അതിന്റെ ഉപയോഗം കാണിക്കുന്നു. എന്നിരുന്നാലും അനേകമാളുകൾക്ക് “ദേഹി” ഭൗതിക ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന, മനുഷ്യന്റെ ഭൗതികമല്ലാത്ത അല്ലെങ്കിൽ ആത്മീയമായ ഭാഗമാണ്. മററു ചിലർ അതിനെ ജീവന്റെ തത്വമായി കണക്കാക്കുന്നു. എന്നാൽ ഈ ഒടുവിൽ പറഞ്ഞ വീക്ഷണങ്ങൾ ബൈബിളുപദേശങ്ങളല്ല.
ദേഹി എന്തെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന എന്താണ് ബൈബിൾ പറയുന്നത്?
ഉൽപ. 2:7: “യഹോവയായ ദൈവം നിലത്തെ പൊടിയിൽ നിന്ന് മനുഷ്യനെ നിർമ്മിക്കാനും അവന്റെ നാസാരന്ധ്രങ്ങളിൽ ജീവശ്വാസം ഊതാനും തുടങ്ങി, മനുഷ്യൻ ജീവനുളള ദേഹിയായിത്തീർന്നു.” (മനുഷ്യന് ദേഹി നൽകപ്പെട്ടു എന്ന് അത് പറയുന്നില്ല, മറിച്ച് മനുഷ്യൻ ഒരു ദേഹി, ജീവനുളള വ്യക്തി, ആയിത്തീർന്നു എന്നാണ് അത് പറയുന്നത് എന്ന് കുറിക്കൊളളുക.) (ഇവിടെ “ദേഹി” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത് നീഫെഷ് എന്ന എബ്രായ വാക്കിന്റെ ഭാഗമാണ്. KJ, AS, Dy എന്നിവ ഈ വിവർത്തനത്തോട് യോജിക്കുന്നു. RS, JB, NAB എന്നിവ “ജീവി” എന്ന് വായിക്കപ്പെടുന്നു. NE “ജന്തു” എന്ന് പറയുന്നു. Kx “വ്യക്തി” എന്ന് വായിക്കപ്പെടുന്നു.)
1 കൊരി. 15:45: “ഇപ്രകാരംതന്നെ എഴുതപ്പെട്ടിരിക്കുന്നു: ‘ഒന്നാം മനുഷ്യനായ ആദാം ജീവനുളള ഒരു ദേഹിയായിത്തീർന്നു.’ ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ഒരാത്മാവായിത്തീർന്നു.” (അതുകൊണ്ട് ദേഹി എന്താണ് എന്ന കാര്യത്തിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ എബ്രായ തിരുവെഴുത്തുകളോട് യോജിക്കുന്നു.) (ഇവിടെ “ദേഹി” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത് സൈക്കീ എന്നതിന്റെ കർമ്മവിഭക്തിയാണ്. KJ, AS, Dy, JB, NAB, Kx എന്നിവയും “ദേഹി” എന്നു വായിക്കപ്പെടുന്നു. RS, NE, TEV എന്നിവ “ജീവി” എന്നു പറയുന്നു.)
1 പത്രോ. 3:20: “നോഹയുടെ നാളിൽ . . . ചുരുക്കം ചിലർ അതായത് എട്ടു ദേഹികൾ വെളളത്തിലൂടെ സുരക്ഷിതരായി വഹിക്കപ്പെട്ടു.” (ഇവിടെ “ദേഹികൾ” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക് പദം സൈക്കീയുടെ ബഹുവചന രൂപമായ സൈക്കായ് ആണ്. KJ, AS, Dy, Kx എന്നിവയും “ദേഹികൾ” എന്ന് വായിക്കപ്പെടുന്നു. JB-യും TEV-യും “ആളുകൾ” എന്ന് പറയുന്നു; RS, NE, NAB എന്നിവ “വ്യക്തികൾ” എന്ന് ഉപയോഗിച്ചിരിക്കുന്നു.)
ഉൽപ. 9:5: “കൂടാതെ നിങ്ങളുടെ ദേഹികളുടെ [അല്ലെങ്കിൽ “ജീവന്റെ”; നീഫെഷിൽ നിന്നുളള എബ്രായ വാക്ക്] രക്തം ഞാൻ തിരികെ ചോദിക്കും.” (ഇവിടെ ദേഹിക്ക് രക്തം ഉളളതായി പറയപ്പെട്ടിരിക്കുന്നു.)
യോശു. 11:11: “അവർ അതിലെ സകല ദേഹികളെയും [എബ്രായ നീഫെഷ്] വാളിന്റെ വായ്ത്തലയാൽ വെട്ടി.” (ദേഹിയെ ഇവിടെ വാളിനാൽ സ്പർശിക്കാൻ കഴിയുന്ന എന്തോ ആയിട്ടാണ് കാണിച്ചിരിക്കുന്നത്, അതുകൊണ്ട് ഈ ദേഹികൾ ആത്മാക്കളായിരിക്കാവുന്നതല്ല.)
മൃഗങ്ങൾ ദേഹികളാണെന്ന് ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?
ഉൽപ. 1:20, 21, 24, 25: “ദൈവം തുടർന്ന് ഇപ്രകാരം പറഞ്ഞു: ‘വെളളങ്ങൾ ജീവനുളള ദേഹി*കളെ കൂട്ടമായി ഉണ്ടാക്കട്ടെ . . . ‘ ദൈവം ഭീമാകാരമായ കടൽജന്തുക്കളെയും അതാതിന്റെ തരമനുസരിച്ച് വെളളങ്ങൾ കൂട്ടമായി ഉളവാക്കിയ’ ചരിക്കുന്ന ജീവനുളള സകല ദേഹികളെയും പറക്കുന്ന ചിറകുളള ജീവികളെയെല്ലാം അതതിന്റെ തരമനുസരിച്ചും സൃഷ്ടിക്കാൻ തുടങ്ങി. . . . ദൈവം തുടർന്ന് ഇപ്രകാരം പറഞ്ഞു: ‘ഭൂമിയിൽ ജീവനുളള ദേഹികൾ അതതിന്റെ തരമനുസരിച്ച് ഉണ്ടാകട്ടെ . . . ‘ തുടർന്ന് ദൈവം കാട്ടുമൃഗങ്ങളെ അതതിന്റെ തരമനുസരിച്ചും വീട്ടു മൃഗങ്ങളെ അതതിന്റെ തരമനുസരിച്ചും ഭൂമിയിൽ ചരിക്കുന്ന എല്ലാ മൃഗങ്ങളെയും അവയുടെ തരമനുസരിച്ചും നിർമ്മിക്കാൻ തുടങ്ങി.” (*ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക് നീഫെഷ് ആണ്. Ro “ദേഹി” എന്ന് വായിക്കപ്പെടുന്നു. ചില വിവർത്തനങ്ങൾ “ജീവി[കൾ]” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.)
ലേവ്യ. 24:17, 18: “ഒരു മനുഷ്യൻ മനുഷ്യവർഗ്ഗത്തിൽ ഒരു ദേഹിയെ [എബ്രായ, നീഫെഷ്] മാരകമായി പ്രഹരിക്കുകയാണെങ്കിൽ അവനെ നിശ്ചയമായും കൊന്നുകളയേണം. ഒരു വളർത്തു മൃഗത്തിന്റെ ദേഹിയെ [എബ്രായ, നീഫെഷ] മാരകമായി പ്രഹരിക്കുന്നവനും അതിന് നഷ്ടപരിഹാരം നൽകണം, ദേഹിക്കു പകരം ദേഹി.” (മനുഷ്യവർഗ്ഗത്തിനും മൃഗങ്ങൾക്കും ദേഹി എന്നതിന് ഒരേ എബ്രായ പദമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കുറിക്കൊളളുക.)
വെളി. 16:3: “അത് മരിച്ച മനുഷ്യന്റെ രക്തം പോലെയായിത്തീർന്നു, ജീവനുളള ദേഹി*കളെല്ലാം അതെ, സമുദ്രത്തിലെ ജീവികൾ ചത്തു.” (അപ്രകാരം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും മൃഗങ്ങൾ ദേഹികളാണെന്ന് കാണിക്കുന്നു.) (*ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് സൈക്കീ ആണ്. KJ, AS, Dy എന്നിവ “ദേഹി” എന്ന് തർജ്ജമ ചെയ്തിരിക്കുന്നു. ചില വിവർത്തകർ “ജന്തു” അല്ലെങ്കിൽ “ജീവി” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.
ദേഹി എന്നു വെച്ചാൽ ഇതാണ് എന്ന് ബൈബിൾ പറയുന്നതായി യഹോവയുടെ സാക്ഷികളല്ലാത്ത മററു പണ്ഡിതൻമാർ അംഗീകരിക്കുന്നുണ്ടോ?
“പ[ഴയ] നി[യമ]ത്തിൽ ദേഹവും ദേഹിയുമായുളള വേർതിരിവില്ല. ജീവികളെ മുഴുവനായി ഇസ്രായേല്യൻ കണ്ടു, അപ്രകാരം അവൻ മനുഷ്യരെ വ്യക്തികളായിട്ടാണ് സംയുക്തങ്ങളായിട്ടല്ല കണ്ടത്. നെപെസ് [നീഫെഷ്] എന്ന പദം ദേഹി എന്ന നമ്മുടെ പദം കൊണ്ടു വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ദേഹത്തിൽനിന്ന് അല്ലെങ്കിൽ വ്യക്തിയിൽനിന്ന് വേറിട്ട ഒരു ദേഹിയെ അത് അർത്ഥമാക്കുന്നില്ല. നെപെസിനോട് ഒത്തുവരുന്ന പു[തിയ] നി[യമ] പദം [സൈക്കീ] ആണ്. അതിന് ജീവന്റെ തത്വത്തെ, ജീവനെത്തന്നെയും അല്ലെങ്കിൽ ജീവിയെ അർത്ഥമാക്കാൻ കഴിയും.”—ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ (1967), വാല്യം XIII പേ. 449, 450.
“‘ദേഹി’ എന്നതിനുളള എബ്രായ പദം (നീഫെഷ്, ശ്വസിക്കുന്ന എന്തോ അത്) ജീവനുളളതിനെ അർത്ഥമാക്കാൻ . . . മോശയാൽ ഉപയോഗിക്കപ്പെട്ടു . . . , അത് ‘സചേതന ജീവിയെ’ അർത്ഥമാക്കി, മനുഷ്യരല്ലാത്ത ജീവികൾക്കും തുല്യമായി ബാധകമായിരുന്നു. . . . പുതിയ നിയമത്തിലെ സൈക്കീയുടെ (‘ദേഹി’) ഉപയോഗത്തെ നീഫെഷിന്റേതിനോട് താരതമ്യപ്പെടുത്താവുന്നതാണ്.”—ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക (1976), മാക്രോപ്പീഡിയ, വാല്യം 15, പേ. 152.
“ശരീരം അഴിഞ്ഞുപോയ ശേഷവും ദേഹി അതിന്റെ അസ്തിത്വത്തിൽ തുടരുന്നു എന്നുളള വിശ്വാസം തത്വശാസ്ത്രപരമോ ദൈവശാസ്ത്രപരമോ ആയ ചിന്തയുടെ ഒരു സംഗതിയാണ്. അത് ലളിതമായ വിശ്വാസത്തിന്റെ ഒരു സംഗതിയല്ല, അതിൻപ്രകാരം അത് തിരുവെഴുത്തുകളിൽ ഒരിടത്തും വ്യക്തമായി പഠിപ്പിക്കപ്പെടുന്നതുമില്ല.”—ദി ജൂയിഷ് എൻസൈക്ലോപ്പീഡിയ (1910), വാല്യം VI, പേ. 564.
മാനുഷ ദേഹിക്ക് മരിക്കാൻ കഴിയുമോ?
യെഹെ. 18:4: “നോക്കൂ! എല്ലാ ദേഹികളും—അവ എനിക്കുളളവയാണ്. അപ്പന്റെ ദേഹിപോലെതന്നെ മകന്റെ ദേഹിയും—അവ എനിക്കുളളവയാണ്. പാപം ചെയ്യുന്ന ദേഹി*—അതുതന്നെ മരിക്കും.” (*എബ്രായയിൽ “നീഫെഷ്” എന്ന് വായിക്കപ്പെടുന്നു. KJ, AS, RS, NE, Dy എന്നിവ “ദേഹി” എന്ന് വിവർത്തനം ചെയ്യുന്നു. ചില ഭാഷാന്തരങ്ങൾ “മനുഷ്യൻ” അല്ലെങ്കിൽ “വ്യക്തി” എന്ന് പറയുന്നു.)
മത്താ. 10:28: “ദേഹത്തെ കൊന്നിട്ട് ദേഹിയെ [അല്ലെങ്കിൽ “ജീവനെ”] കൊല്ലാൻ കഴിയാത്തവരെ ഭയപ്പെടേണ്ട; എന്നാൽ ദേഹി*യെയും ദേഹത്തെയും ഗീഹെന്നായിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.” (*ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത് സൈക്കീ എന്നതിന്റെ കർമ്മ വിഭക്തിയാണ്. KJ, AS, RS, NE, TEV, Dy, JB, NAB എന്നിവയെല്ലാം അത് “ദേഹി” എന്ന് വിവർത്തനം ചെയ്തിരിക്കുന്നു.)
പ്രവൃത്തി. 3:23: “വാസ്തവമായും ആ പ്രവാചകനെ കേട്ടനുസരിക്കാത്ത ഏതു ദേഹിയും [ഗ്രീക്ക് സൈക്കീ] ജനത്തിന്റെ ഇടയിൽനിന്ന് പൂർണ്ണമായും നശിപ്പിക്കപ്പെടും.”
മാനുഷ ദേഹികൾക്ക് (മനുഷ്യർക്ക്) എന്നേക്കും ജീവിക്കുക സാദ്ധ്യമാണോ?
“ജീവൻ” എന്ന ശീർഷകത്തിൻ കീഴിൽ പേ. 243-247 കാണുക.
ദേഹിയും ആത്മാവും ഒന്നുതന്നെയാണോ?
സഭാ. 12:7: “പൊടി അതു നേരത്തെ ആയിരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ പോകുന്നു. ആത്മാവ് [അല്ലെങ്കിൽ ജീവശക്തി; എബ്രായ റൂവ] അതിനെ നൽകിയ സത്യദൈവത്തിങ്കലേക്ക് മടങ്ങിപ്പോകുന്നു.” (ആത്മാവ് എന്നതിന്റെ എബ്രായ പദം റൂവ ആണെന്നും ദേഹി എന്ന് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന പദം നീഫെഷ് ആണെന്നും കുറിക്കൊളളുക. മരണത്തിങ്കൽ ദൈവത്തിന്റെ വ്യക്തിപരമായ സാന്നിദ്ധ്യമുളള സ്ഥലം വരെ ആത്മാവ് യാത്ര ചെയ്യുന്നു എന്ന് ഈ വാക്യം അർത്ഥമാക്കുന്നില്ല; മറിച്ച് വീണ്ടും ജീവിക്കാനുളള ആ മനുഷ്യന്റെ ഭാവിപ്രത്യാശ ദൈവത്തിന്റെ പക്കലാണ് എന്നാണ് അതിന്റെ അർത്ഥം. സമാനമായി ഒരു വസ്തു വാങ്ങുന്നയാൾ ആവശ്യമായ തുക കൊടുക്കുന്നില്ലെങ്കിൽ വസ്തു അതിന്റെ ഉടമസ്ഥനിലേക്ക് “മടങ്ങിപ്പോകുന്നു” എന്ന് നമുക്ക് പറയാവുന്നതാണ്.) (KJ, AS, RS, NE, Dy എന്നിവയെല്ലാം ഇവിടെ റൂവ എന്നതിനെ “ആത്മാവ്” എന്ന് വിവർത്തനം ചെയ്യുന്നു. NAB വായിക്കപ്പെടുന്നത് “ജീവശ്വാസം” എന്നാണ്.)
സഭാ. 3:19: “മനുഷ്യവർഗ്ഗത്തിന്റെ പുത്രൻമാരെ സംബന്ധിച്ച് ഒരു സംഭവ്യതയും മൃഗത്തെ സംബന്ധിച്ച് ഒരു സംഭവ്യതയുമുണ്ട്, അവക്ക് ഒരേ സംഭവ്യതയാണുളളത്. ഒന്ന് മരിക്കുന്നതുപോലെ മറേറതും മരിക്കുന്നു; അവക്കെല്ലാം ഒരേ ആത്മാവാണ് [എബ്രായ, റൂവ] ഉളളത്.” (അപ്രകാരം മനുഷ്യവർഗ്ഗത്തിനും മൃഗങ്ങൾക്കും ഒരേ റൂവ അല്ലെങ്കിൽ ആത്മാവ് ഉളളതായി കാണിക്കപ്പെട്ടിരിക്കുന്നു. 20, 21 വാക്യങ്ങളെക്കുറിച്ചുളള അഭിപ്രായങ്ങൾക്ക് 383-ാം പേജ് കാണുക.)
എബ്രാ. 4:12: “ദൈവത്തിന്റെ വചനം ജീവനുളളതും ശക്തിചെലുത്തുന്നതും ഇരുവായ്ത്തലയുളള ഏതു വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെയും [ഗ്രീക്ക്, സൈക്കെസ്; “ജീവൻ,” NE] ആത്മാവിനെയും [ഗ്രീക്ക്, ന്യൂമാറേറാസ്] സന്ധികളെയും മജ്ജയെയും വേർവിടുവിക്കും വരെ തുളച്ചു ചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വിവേചിപ്പാൻ കഴിവുളളതുമാകുന്നു.” (“ആത്മാവ്” എന്നതിനുപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദവും “ദേഹി” എന്നതിനുപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദവും ഒന്നല്ല എന്നത് നിരീക്ഷിക്കുക.)
ഒരു വ്യക്തിയുടെ ആത്മാവ് ശരീരത്തെ വിട്ടശേഷം അയാൾക്ക് തുടർന്ന് ബോധപൂർവ്വകമായ ഒരു ജീവിതമുണ്ടോ?
സങ്കീ. 146:4: “അവന്റെ ആത്മാവ് [എബ്രായ, റൂവ] പോകുന്നു, അവൻ തന്റെ നിലത്തേക്ക് തിരികെ പോകുന്നു; അന്ന് അവന്റെ ചിന്തകൾ തീർച്ചയായും നശിക്കുന്നു.” (NAB, Ro, Yg, Dy എന്നിവയിൽ [145:4] റൂവ എന്നത് “ആത്മാവ്” എന്ന് വിവർത്തനം ചെയ്തിരിക്കുന്നു. ചില ഭാഷാന്തരങ്ങൾ “ശ്വാസം” എന്നു പറയുന്നു.) (കൂടാതെ സങ്കീർത്തനം 104:29)
ഭൗതികമല്ലാത്തതും അമർത്ത്യവുമായ ഒരു ദേഹിയിലുളള ക്രൈസ്തവലോകത്തിന്റെ വിശ്വാസം എവിടെ ഉത്ഭവിച്ചതാണ്?
“ദൈവത്താൽ സൃഷ്ടിക്കപ്പെടുന്ന ആത്മീയമായ ഒരു ദേഹി ഗർഭധാരണസമയത്ത് ശരീരത്തിലേക്ക് കടത്തിവിടപ്പെടുന്നു. അങ്ങനെ ജീവനുളള ഒരു മനുഷ്യൻ നിർമ്മിക്കപ്പെടുന്നു എന്നുളള ക്രൈസ്തവരുടെ ആശയം ക്രിസ്തീയ തത്വശാസ്ത്രത്തിന്റെ ദീർഘകാലത്തെ വികാസത്തിന്റെ ഫലമായി ഉണ്ടായതാണ്. കിഴക്ക് ഒറിജന്റെയും [പൊ. യു. 254-നോടടുത്ത് മരിച്ചു] പടിഞ്ഞാറ് വി. അഗസ്ററിന്റെയും [പൊ. യു. 430-ൽ മരിച്ചു] കാലത്തോടെയാണ് ദേഹി ഒരു ആത്മീയ വസ്തുവായി സ്ഥാപിക്കപ്പെടുകയും അതിന്റെ പ്രകൃതം സംബന്ധിച്ചുളള തത്വജ്ഞാനപരമായ ആശയം രൂപപ്പെടുത്തപ്പെടുകയും ചെയ്തത്. . . . അദ്ദേഹം [അഗസ്ററിൻ] തന്റെ വിശ്വാസത്തിന് (അതിന്റെ പോരായ്മകൾ സഹിതം) . . . നിയോപ്ലേറേറാണിസത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.”—ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ (1967), വാല്യം XIII, പേ. 452, 454.
“അമർത്ത്യതയുടെ ആശയം ഗ്രീക്ക് ചിന്തയുടെ ഉൽപന്നമാണ്, എന്നാൽ പുനരുത്ഥാന പ്രത്യാശ യഹൂദ്യ ചിന്തയിൽ നിന്നുളളതാണ്. . . . അലക്സാണ്ടറുടെ ദിഗ്വിജയങ്ങളെ തുടർന്ന് യഹൂദമതം സാവകാശം ഗ്രീക്കുകാരുടെ ആശയങ്ങൾ ആഗിരണം ചെയ്തു.”—ഡിക്ഷ്നെയർ എൻസൈക്ലോപ്പീഡിക്ക ഡെ ലാ ബൈബിൾ (വാലൻസ്, ഫ്രാൻസ്; 1935) അലക്സാണ്ടർ വെസ്ററ്ഫാൽ എഡിററ് ചെയ്തത്, വാല്യം 2, പേ. 557.
“ദേഹിയുടെ അമർത്ത്യത പുരാതന നിഗൂഢ മതവിശ്വാസ പദ്ധതികളിൽ രൂപം കൊണ്ടതും തത്വജ്ഞാനിയായ പ്ലേറേറാ വികസിപ്പിച്ചെടുത്തതുമായ ഒരു ആശയമാണ്.”—പ്രെസ്ബിറേററിയൻ ലൈഫ്, മേയ് 1, 1970, പേ. 35.
“മരണം എന്നു പറഞ്ഞൊരു സംഗതിയുണ്ടെന്ന് നാം വിശ്വസിക്കുന്നുവോ? . . . അത് ദേഹിയുടെയും ദേഹത്തിന്റെയും വേർപിരിയൽ മാത്രമല്ലയോ? മരിക്കുക എന്നാൽ അതിന്റെ പൂർത്തീകരണമെന്നേയുളളു; ദേഹി തനിയെ സ്ഥിതിചെയ്യുകയും ദേഹത്തിൽനിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ദേഹം ദേഹിയിൽ നിന്നും മോചിപ്പിക്കപ്പെടുന്നു, അത് മരണമല്ലാതെ മറെറന്താണ്? ദേഹിക്ക് മരിക്കാൻ കഴിയുമോ? ഇല്ല. അപ്പോൾ ദേഹി അമർത്ത്യമാണോ? അതെ.”—പ്ലേറേറായുടെ “ഫീഡോ,” 64, 105 ഭാഗങ്ങൾ ഗ്രേററ് ബുക്ക്സ് ഓഫ് ദി വെസ്റേറൺ വേൾഡിൽ പ്രസിദ്ധീകരിച്ചപ്രകാരം (1952), ആർ. എം. ഹച്ചിൻസ് എഡിററ് ചെയ്തത്, വാല്യം 7, പേ. 223, 245, 246.
“അമർത്ത്യതയുടെ പ്രശ്നം ബാബിലോണിയൻ ദൈവശാസ്ത്രജ്ഞൻമാരുടെ ഗൗരവമായ ശ്രദ്ധ പിടിച്ചുപററി എന്ന് നാം കണ്ടു. . . . ജനങ്ങളാകട്ടെ മതചിന്തയുടെ നേതാക്കൻമാരാകട്ടെ ഒരിക്കൽ അസ്തിത്വത്തിലേക്ക് വരുത്തപ്പെട്ട എന്തിന്റെയെങ്കിലും സമ്പൂർണ്ണ നാശത്തിന്റെ സാദ്ധ്യതയെ ഒരിക്കലും അഭിമുഖീകരിച്ചില്ല. മരണം മറെറാരുതരം ജീവിതത്തിലേക്കുളള കടക്കൽ മാത്രമായിരുന്നു.”—ദി റിലിജിയൻ ഓഫ് ബാബിലോണിയ ആൻഡ് അസ്സീറിയ (ബോസ്ററൺ, 1898), എം. ജാസ്ട്രോ, ജൂണിയർ, പേ. 556.
“മരണം” എന്ന ശീർഷകത്തിൻ കീഴിൽ 100-102 പേജുകൾ കൂടെ കാണുക.