ഞാൻ തയ്യാറായോ?
സഭയോടൊപ്പം സന്തോഷവാർത്ത പ്രസംഗിക്കാൻ ഞാൻ തയ്യാറായോ?
സ്നാനമേൽക്കാത്ത പ്രചാരകൻ അല്ലെങ്കിൽ പ്രചാരക ആകാനായി നിങ്ങൾ . . .
പതിവായി ബൈബിൾ പഠിക്കുകയും പ്രാർഥിക്കുകയും സഭായോഗങ്ങൾക്കു കൂടിവരുകയും വേണം.
പഠിക്കുന്ന കാര്യങ്ങൾ വിലമതിക്കുകയും വിശ്വസിക്കുകയും വേണം. മറ്റുള്ളവരോട് അതെക്കുറിച്ച് പറയാൻ ആഗ്രഹവും ഉണ്ടായിരിക്കണം.
യഹോവയെ സ്നേഹിക്കുകയും യഹോവയെ സ്നേഹിക്കുന്നവരെ സുഹൃത്തുക്കളാക്കുകയും വേണം.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ മത സംഘടനയിലോ അംഗത്വമുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം.
യഹോവയുടെ നിലവാരങ്ങൾക്ക് ചേർച്ചയിൽ ജീവിക്കണം, ഒരു യഹോവയുടെ സാക്ഷിയാകാൻ ആഗ്രഹവും വേണം.
സഭയോടൊപ്പം സന്തോഷവാർത്ത പ്രസംഗിക്കാൻ തയ്യാറായെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോടു സംസാരിക്കുക. അതിനുള്ള യോഗ്യതയിൽ എത്തിച്ചേരാൻ നിങ്ങൾ എന്തൊക്കെ ചെയ്യണമെന്ന് ചർച്ച ചെയ്യാനായി സഭയിലെ മൂപ്പന്മാരെ കാണാൻ അദ്ദേഹം ക്രമീകരിക്കും.
സ്നാനപ്പെടാൻ ഞാൻ തയ്യാറായോ?
സ്നാനമേൽക്കാനായി നിങ്ങൾ . . .
സ്നാനമേൽക്കാത്ത ഒരു പ്രചാരകനായിരിക്കണം.
പതിവായി സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ കഴിവിന്റെ പരമാവധി ചെയ്യണം.
‘വിശ്വസ്തനും വിവേകിയും ആയ അടിമയിൽനിന്ന്’ വരുന്ന നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കണം.—മത്തായി 24:45-47.
പ്രാർഥനയിൽ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കണം, എന്നേക്കും യഹോവയെ സേവിക്കാൻ ആഗ്രഹവും വേണം.
സ്നാനപ്പെടാൻ തയ്യാറായെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോടു സംസാരിക്കുക. അതിനുള്ള യോഗ്യതയിൽ എത്തിച്ചേരാൻ നിങ്ങൾ എന്തൊക്കെ ചെയ്യണമെന്ന് ചർച്ച ചെയ്യാനായി സഭയിലെ മൂപ്പന്മാരെ കാണാൻ അദ്ദേഹം ക്രമീകരിക്കും.