ചില സിനിമകൾ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും പാട്ടുകൾ കേൾക്കുന്നതും യഹോവയുടെ സാക്ഷികൾ വിലക്കാറുണ്ടോ?
ഇല്ല. ഞങ്ങളുടെ സംഘടന സിനിമകൾ, പുസ്തകങ്ങൾ, പാട്ടുകൾ ഇവ ഓരോന്നും പരിശോധിച്ച് ഏതൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ എല്ലാവർക്കും നൽകുന്നില്ല. എന്തുകൊണ്ട്?
ശരിയും തെറ്റും തിരിച്ചറിയുന്നതിന് ഓരോരുത്തരും തങ്ങളുടെ “വിവേചനാപ്രാപ്തി” പരിശീലിപ്പിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു.—എബ്രായർ 5:14.
വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയെ വിലയിരുത്താൻ സഹായിക്കുന്ന ചില അടിസ്ഥാനതത്ത്വങ്ങൾ ബൈബിൾ നൽകുന്നുണ്ട്.a ജീവിതത്തിന്റെ മറ്റു വശങ്ങളിൽ നമ്മൾ ചെയ്യാറുള്ളതുപോലെ ‘കർത്താവിനു പ്രസാദകരമായത് എന്തെന്ന് സദാ പരിശോധിച്ച് ഉറപ്പാക്കുക’ എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.—എഫെസ്യർ 5:10.
ബൈബിൾ പറയുന്നതനുസരിച്ച് കുടുംബത്തലവന്മാർക്ക് ഒരു പരിധിവരെ അധികാരമുള്ളതിനാൽ കുടുംബാംഗങ്ങൾ ചില പ്രത്യേക വിനോദങ്ങൾ തിരഞ്ഞെടുക്കുന്നത് അവർ വിലക്കിയേക്കാം. (1 കൊരിന്ത്യർ 11:3; എഫെസ്യർ 6:1-4) എന്നാൽ, സാക്ഷികൾ പൊതുവേ ഏതെല്ലാം സിനിമകളും പാട്ടുകളും തിരഞ്ഞെടുക്കണമെന്നോ ഏതൊക്കെ കലാകാരന്മാർ സ്വീകാര്യരാണെന്നോ നിഷ്കർഷിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല.—ഗലാത്യർ 6:5.
a ഉദാഹരണത്തിന്, ആത്മവിദ്യ, ലൈംഗിക അധാർമികത, അക്രമം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു കാര്യത്തെയും ബൈബിൾ കുറ്റം വിധിക്കുന്നു.—ആവർത്തനപുസ്തകം 18:10-13; എഫെസ്യർ 5:3; കൊലോസ്യർ 3:8.