-
പുറപ്പാട് 4:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അതനുസരിച്ച് മോശ അമ്മായിയപ്പനായ യിത്രൊയുടെ+ അടുത്ത് മടങ്ങിച്ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈജിപ്തിലുള്ള എന്റെ സഹോദരന്മാർ ഇപ്പോഴും ജീവനോടെയുണ്ടോ എന്ന് അറിയാൻവേണ്ടി അവിടേക്കു മടങ്ങിപ്പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവുചെയ്ത് അതിന് എന്നെ അനുവദിച്ചാലും.” അപ്പോൾ യിത്രൊ മോശയോട്, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
-
-
സംഖ്യ 10:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 പിന്നീട് മോശ തന്റെ മിദ്യാന്യനായ അമ്മായിയപ്പൻ രയൂവേലിന്റെ*+ മകനായ ഹോബാബിനോടു പറഞ്ഞു: “യഹോവ ഞങ്ങളോട്, ‘ഞാൻ അതു നിങ്ങൾക്കു തരും’+ എന്നു പറഞ്ഞ സ്ഥലത്തേക്കു ഞങ്ങൾ ഇതാ പുറപ്പെടുന്നു. ഞങ്ങളോടൊപ്പം വരുക,+ ഞങ്ങൾ നിനക്കു നന്മ ചെയ്യും. കാരണം ഇസ്രായേലിനു നന്മ വരുത്തുമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്.”+
-